LIFE
-
പെരുമ്പാവൂര്‍ എം.എല്‍.എയുടെ സ്വകാര്യ ബില്ല് ഭരണഘടനാവിരുദ്ധവും ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും: ബിജു ഉമ്മന്‍
കോട്ടയം: പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പള്ളി മലങ്കരസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നിന് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് പറയുന്ന സ്വകാര്യ ബില്ല്, ബാലിശവും ഭരണഘടനാവിരുദ്ധവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധിയെ അട്ടിമറിക്കാനുള്ള ശ്രമം ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അറിവോടുകൂടിയാണോ എം.എല്‍.എയുടെ ഭരണഘടനാ വിരുദ്ധമായ ശ്രമമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ട്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുവാനും ജുഡീഷ്യറിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുവാനും ഉത്തരവാദിത്വമുള്ള സാമാജികര്‍, ബാലിശമായ വിവാദങ്ങളുയര്‍ത്തി സാമര്‍ത്ഥ്യം പ്രദര്‍ശിപ്പിക്കുവാന്‍ നിയമസഭ വേദിയാകുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ വിധി മാനിച്ച് ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ നടത്തുന്ന നിയമാനുസൃത ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുവാന്‍ പെരുമ്പാവൂര്‍ എംഎല്‍എ നടത്തുന്ന വിചിത്രമായ ഒറ്റയാള്‍ പ്രദര്‍ശനം സത്യപ്രതിജ്ഞാലംഘനമാണ്. പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുവാന്‍ ഇദ്ദേഹം നടത്തുന്ന ശ്രമങ്ങളെ ഉത്തരവാദിത്തപ്പെട്ടവര്‍ വിലക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഡ്വ ബിജു ഉമ്മന്‍ പറഞ്ഞു.
Read More » -
ഇന്ത്യന്‍ വിപണിയില്‍ കാലുറപ്പിക്കാന്‍ ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ആപ്പിള്‍; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുവര്‍ണാവസരം
മുംബൈ: ഇന്ത്യയിലെ വാര്‍ഷിക ബാക്ക് ടു സ്‌കൂള്‍ വില്‍പ്പനയില്‍ സജീവമായി ആപ്പിള്‍. ഓണ്‍ലന്‍ ആപ്പിള്‍ സ്റ്റോറില്‍ തത്സമയമായാണ് വില്‍പ്പന. ഐപാഡ്, മാക് എന്നീ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ലഭിക്കുന്ന മികച്ച അവസരം കൂടിയാണിത്. ഈ സമയത്തെ വില്‍പ്പനയ്‌ക്കൊപ്പം ഒരു ജോഡി എയര്‍പോഡുകളും ആപ്പിള്‍ മ്യൂസിക്കിന്റെ ആറു മാസത്തെ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ കെയര്‍ പ്ലസിലൂടെ 20 ശതമാനം കിഴിവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ആപ്പിള്‍ ബാക്ക് ടു സ്‌കൂള്‍ സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കും. ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡ്‌സ് ജനറേഷന്‍ 2-നെ എയര്‍പോഡ്‌സ് ജനറേഷന്‍ 3-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. 6,400യാണ് നിരക്ക്, എയര്‍പോഡ്‌സ് പ്രോ 12,200 രൂപയ്ക്ക് . ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ യൂണിഡേ്‌സ് ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കള്‍ക്ക് ഒരു ഐപാഡും ഒരു മാക്കും വാങ്ങാന്‍ കഴിയും. 2022 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ഐപാഡ് എയര്‍ (2022) ഇപ്പോള്‍ പ്രാരംഭ വിലയായ…
Read More » -
കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസ വാര്‍ത്ത… പുതിയ കണ്ടുപിടിത്തവുമായി ഗവേഷകര്‍
കാൻസർ രോഗികൾക്ക് ആശ്വാസമായി പുതിയ കണ്ടുപിടിത്തം. ഇതിന്റെ ഭാഗമായി നാനോപാർട്ടിക്കിളുകളുടെ പ്രവർത്തനത്തിനായി ഒരു മനുഷ്യ ടിഷ്യു മാതൃക സൃഷ്ടിച്ചു കഴിഞ്ഞു. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നിൽ. ഗ്ലിയോബ്ലാസ്റ്റോമ പോലുള്ള ക്യാൻസറുകൾ ഉയർന്ന മരണനിരക്കിന് കാരണമാകുന്നു. ഈ സമയത്ത് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന രക്ത സംബന്ധമായ തടസങ്ങൾ മൂലം ചികിത്സിക്കുകയെമന്നതാ ബുദ്ധിമുട്ടാണ്. മിക്ക കീമോതെറാപ്പി മരുന്നുകളും തലച്ചോറിന് ചുറ്റുമുള്ള രക്തക്കുഴലുകളിലൂടെ ഉള്ളിൽ കടക്കാൻ ഈ തടസം അനുവദിക്കില്ല. ഇത് ക്യാൻസറിനെ ചികിത്സിക്കുന്നതിനുള്ള ശ്രമങ്ങളെ തടസപ്പെടുത്തും. മരുന്ന് വഹിക്കാനും ട്യൂമറുകളിലേക്ക് പ്രവേശിക്കാനും ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങളെ നശിപ്പിക്കാനും കഴിയുന്ന നാനോകണങ്ങളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിട്ടുത്തിരിക്കുന്നത്. നാനോകണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനായി, ഒരു രീതി ആവിഷ്കരിച്ച ഗവേഷകർ രക്ത-മസ്തിഷ്ക തടസ്സം ആവർത്തിക്കുന്ന ഒരു മാതൃക സൃഷ്ടിക്കുകയും ചെയ്തു. മസ്തിഷ്കത്തിന്റെ സങ്കീർണ്ണമായ ഘടന പകർത്താനായി ഗവേഷകർ മൈക്രോഫ്ലൂയിഡിക് ഉപകരണമുപയോഗിച്ച് രോഗിയിൽ നിന്ന് ശേഖരിച്ച ഗ്ലിയോബ്ലാസ്റ്റോമ കോശങ്ങൾ ഉപയോഗിച്ചു. തുടർന്ന് മനുഷ്യ എൻഡോതെലിയൽ കോശങ്ങൾ…
Read More » -
മുറിച്ചെടുത്ത തലയോട്ടി സൂക്ഷിച്ചത് വയറ്റില്‍; അപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവിന് പുതുജീവന്‍
ദുബായ്: തലച്ചോറിന് ക്ഷതമേറ്റ യുവാവിന്‍െ്‌റ ശസ്ത്രക്രിയയുടെ ഭാഗമായി മുറിച്ചെടുത്ത യുവാവിന്‍െ്‌റ തലയോട്ടിയുടെ ഭാഗം സൂക്ഷിച്ചത് വയറ്റില്‍. ദുബായിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയയിലൂടെ യുവാവിന് ഡോക്ടര്‍മാര്‍ പുതുജീവനേകിയത്. പാക് സ്വദേശിയായ നദീം ഖാനാണ് അദ്ഭുത രക്ഷപ്പെടലിനുശേഷം നാട്ടിലേക്ക് മടങ്ങിയത്. ആസ്റ്റര്‍ ആശുപത്രിയിലെ ന്യൂറോസര്‍ജറി വിഭാഗം സ്‌പെഷ്യലിസ്റ്റ് ഡോ. ചെല്ലദുരൈ ഹരിഹരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മുറിച്ചെടുത്ത തലയോട്ടിയുടെ ഭാഗം പുറത്ത് സുക്ഷിക്കാന്‍ സാധിക്കില്ല. വേറെ വഴിയില്ലാത്തത് കൊണ്ട് വയറിനുള്ളില്‍ മുറിച്ചെടുത്ത തലയോട്ടി സൂക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് തലയോട്ടി വയറ്റിനുള്ളില്‍ നിന്ന് എടുത്ത് വെച്ചുപിടിപ്പിക്കുമെന്ന് ചെല്ലദുരൈ പറഞ്ഞു. ഇരുപത്തേഴുകാരനായ നദീമിനെ 2021 നവംബറിലായിരുന്നു ആശുപത്രിയിലെത്തിച്ചത്. നിര്‍മാണത്തൊഴിലാളിയായ നദീം ശൗചാലയത്തില്‍ ബോധരഹിതനായിക്കിടക്കുന്നതു കണ്ട് സുഹൃത്തുക്കള്‍ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധനയില്‍ മസ്തിഷ്‌കാഘാതം സംഭവിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് അപൂര്‍വ ശസ്ത്രക്രിയയ്ക്കും നീണ്ട ഏഴ് മാസത്തെ ചികിത്സയ്ക്കും ശേഷമാണ് നദീം ആശുപത്രി വിട്ടത്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് നദീമിന്റെ വലതു ഭാഗം തളര്‍ന്നുവെങ്കിലും ചികിത്സയെത്തുടര്‍ന്ന് ഓര്‍മ്മ…
Read More » -
നടന്‍ റായിമോഹന്‍ പരീദ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ന്യൂഡല്‍ഹി: പ്രശസ്ത ഒഡിയ നടന്‍ റായിമോഹന്‍ പരീദ(58) യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭുവനേശ്വറിലെ പ്രാചി വിഹാറിലെ വസതിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുടുംബാംഗങ്ങളാണ് രാവിലെ റായിമോഹനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയിലേക്കാണ് സാഹചര്യത്തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു റായിമോഹന്‍. നൂറിലേറെ ഒഡിയ ചിത്രങ്ങളിലും 15 ബംഗാളി ചിത്രങ്ങളിലും വേഷമിട്ടു. തിയേറ്റര്‍ കലാകാരന്‍ കൂടിയായിരുന്നു . ഒഡിഷയിലെ ക്യോഞ്ഝാര്‍ സ്വദേശിയാണ് റായിമോഹന്‍. രാമ ലക്ഷ്മണ്‍, നാഗ പഞ്ചമി, രണ ഭൂമി, സിംഘ ബാഹിനി, ആസിബു കെബേ സാജി മോ റാണി, ഉഡാന്തി സീത തുടങ്ങിയവയാണ് പ്രധാനചിത്രങ്ങള്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. മരണകാരണം പോലീസ് അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് പറഞ്ഞു.
Read More » -
മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ
തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്. നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ് സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ ഡോ റോബിൻ , ജാസ്മിൻ…
Read More »



