LIFE
-
“പഴംപൊരി” ജൂലായ് ആറിന്
ബാഹ്യ സൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തെ സ്നേഹിക്കാൻ പറയുന്ന ഒരച്ഛന്റെയും ആറാം ക്ലാസ്സിൽ പഠിക്കുന്ന മകന്റെയും ആത്മബന്ധത്തിന്റെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന ഹ്രസ്വ ചിത്രമാണ് “പഴംപൊരി ” വിവേക് വൈദ്യനാഥൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലായ് ആറിന് വൈകീട്ട് നാല് മണിക്ക് പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. സൈന വീഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ “പഴംപൊരി” പ്രേക്ഷകരുടെ മുന്നിലെത്തുന്നു. സന്തോഷ് ബാലരാമപുരം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജു കൊടുങ്ങല്ലൂർ,മാസ്റ്റർ കൃഷ്ണദേവ് വിനോദ് എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇരുപത്തഞ്ചിലധികം അവാർഡുകൾ ഇതുവരെ ലഭിച്ചു.. അതിൽ മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ആശയ ചിത്രം തുടങ്ങി, അഭിനയത്തിൽ മികച്ച ബാലതാരത്തിന് മാസ്റ്റർ കൃഷ്ണദേവ് വിനോദിനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിജു കൊടുങ്ങല്ലൂരിനും മികച്ച നടനുള്ള പുരസ്കാരങ്ങൾ “പഴംപൊരി” യിലൂടെ ലഭിച്ചിട്ടുണ്ട്. രചന-വിനു തട്ടാംപടി ഛായാഗ്രഹണം-മഹേഷ് പട്ടണം,സംഗീതം-റെൽസ് റോപ്സൺ,നിർമ്മാണ നിർവ്വഹണം-ഹോചിമിൻ കെ സി.
Read More » -
”താത്തീത്തക തിത്തിത്തെയ്…” ചിറക്കടവിന്റെ ആത്മാവിലലിഞ്ഞ വായ്ത്താരിയും താളച്ചുവടും; വേലകളിയെ പ്രശസ്തിയിലേക്കുയര്‍ത്തിയ ആചാര്യന്‍ അപ്പു ആശാന്‍
ചിറക്കടവ് (കോട്ടയം): ”താത്തീത്തക തിത്തിത്തെയ്…” ചിറക്കടവിന്റെ ആത്മാവിലലിഞ്ഞ വായ്ത്താരിയും താളച്ചുവടുമാണിത്. ഒരേസമയം ആയോധനകലാരൂപവും ക്ഷേത്രകലയുമായ വേലകളിയുടെ അടിസ്ഥാനതാളം. ആ കലാരൂപത്തെ പ്രശസ്തിയിലേക്കുയര്‍ത്തിയ ആചാര്യനെന്ന നിലയിലാണു കഴിഞ്ഞദിവസം അന്തരിച്ച ചിറക്കടവ്, കുഴിപ്പള്ളാത്ത് കെ.എസ്. ഗോപാലകൃഷ്ണപിള്ള (അപ്പു ആശാന്‍-77) അറിയപ്പെട്ടിരുന്നത്. അരനൂറ്റാണ്ടിലേറെയായി തലമുറകള്‍ക്കു താളവും ചുവടും പകര്‍ന്നുകൊടുത്ത വേലകളി ആശാന്‍ മാത്രമല്ല, അറിവിന്റെ ആദ്യക്ഷരം കുറിപ്പിച്ച നിലത്തെഴുത്തുകളരി ആശാനും മതപാഠശാല അധ്യാപകനുമായിരുന്നു അദ്ദേഹം. വിവിധ തലമുറകളിലായി എണ്ണിയാല്‍ തീരാത്തത്ര ശിഷ്യസമ്പത്തിനുടമ. ശിഷ്യര്‍ക്കു മാത്രമല്ല, നാട്ടുകാര്‍ക്കാകെയും അദ്ദേഹം അപ്പു ആശാനായിരുന്നു. അന്യംനിന്നു പോകുമായിരുന്ന വേലകളിയെന്ന അനുഷ്ഠാനകലാരൂപത്തെ ചിറക്കടവ് ശ്രീമഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് ഇന്നും സജീവമായി നിലനിര്‍ത്തുന്നതില്‍ അപ്പു ആശാന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തേടി ഫോക്‌ലോര്‍ അക്കാദമിയുടെ പുരസ്‌കാരമെത്തിയപ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. അമ്പലപ്പുഴ വേലകളിയില്‍നിന്നു വ്യത്യസ്തമായി, ചിറക്കടവില്‍ വേലകളി അഭ്യസിക്കുന്നതും മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുമുമ്പില്‍ അവതരിപ്പിക്കുന്നതും ബാലന്‍മാരാണ്. ഈ അനുഷ്ഠാനകലാരൂപങ്ങള്‍ അഭ്യസിപ്പിക്കാന്‍ ചിറക്കടവ് കേന്ദ്രീകരിച്ച് രണ്ട് കളരികളാണുള്ളത്. തെക്കുംഭാഗം വേലകളിസംഘവും വടക്കുംഭാഗം വേലകളിസംഘവും.…
Read More » -
ചിരഞ്ജീവിയുടെ മാസ് ‘ഗോഡ്ഫാദർ’ ലുക്ക്, ആവേശത്തിൽ ആരാധകർ
ടോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി(Chiranjeevi ) ചിത്രം ‘ഗോഡ്ഫാദർ'(Godfather) ഫസ്റ്റ് ലുക്ക് പുറത്ത്. മാസായി കാറിൽ നിന്നും ഇറങ്ങുന്ന ചിരഞ്ജീവി കഥാാത്രത്തെ വീഡിയോയിൽ കാണാം. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യതയാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം. അതുകൊണ്ട് തന്നെ മലയാളികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ഗോഡ്ഫാദർ’. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദർ’. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. നയന്‍താര നായികയാവുന്ന ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ്…
Read More » -
അഭിനയം പഠിക്കാം; നടൻ സനൽ അമൻ നടത്തുന്ന വർക് ഷോപ് കൊച്ചിയിൽ
അഭിനയിക്കാൻ മോഹമുള്ളവർക്ക് സ്വന്തം കഴിവ് മൂർച്ചപ്പെടുത്താൻ ഒരു അവസരം നൽകുകയാണ് നടൻ സനൽ അമൻ. മാലിക് സിനിമയിലെ ഫ്രെഡിയായി വേഷമിട്ട സനൽ, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയയാളാണ്. അഭിനയം പഠിക്കാൻ അഗ്രഹിക്കുന്നവർക്ക് കൊച്ചിയിൽ സനൽ നയിക്കുന്ന രണ്ടുദിവസത്തെ ആക്ടിങ് വർക്ക്ഷോപ്പിൽ പങ്കെടുക്കാം. ജൂലൈ ഒമ്പത്, പത്ത് തീയതികളിൽ ഇടപ്പള്ളിയിലെ കേരള മ്യൂസിയത്തിലാണ് വർക്ക്ഷോപ്പ് നടക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് 5 വരെയാണ് വർക്ക്ഷോപ്പ് സമയം. ഭക്ഷണം സൗജന്യം. പരിശീലനത്തിന് എത്തുന്നവർ സ്വന്തമായി താമസസ്ഥലം കണ്ടെത്തണം. ജൂലൈ അഞ്ചിനാണ് വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. ഫീസ് – 4500 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – +91 6282 390 309
Read More » -
ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു
ധ്യാൻ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അനിൽ ലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ചീനാ ട്രോഫിയുടെ ചിത്രീകരണം തുറവൂരിൽ ആരംഭിച്ചു. പ്രസിഡൻഷ്യൽ മൂവീസ് ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, വർക്കേഴ്സ് ടാക്കീസ് എന്നീ ബാനറുകളിൽ അനൂപ് മോഹൻ, ആഷ്ലിൻ ജോയ് എന്നിവർ ചേർന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നിർമ്മിക്കുന്നത്.പുതുമുഖം ദേവിക രമേഷ് ആണ് ചിത്രത്തിലെ നായിക. ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസനെ കൂടാതെ ചിത്രത്തിൽ ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ, ബബിത ബഷീർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം കെൻ ഡി സിർദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി ജോണി ആന്റണിയും, ഓട്ടോറിക്ഷ തൊഴിലാളിയായി ജഫാർ ഇടുക്കിയും എത്തുന്നു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇതിനോടകം തന്നെ…
Read More » -
കര്‍ക്കിടക മാസത്തിലെ നാലമ്പല ദര്‍ശനത്തിന് ഭക്തജനങ്ങള്‍ക്കായി വിപുലമായ സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം; രാമായണ മാസത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടനമായ നാലമ്പല ദർശനത്തിന് കെഎസ്ആർടിസി വിപുലമായ സൗകര്യം ഒരുക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ നാലമ്പലങ്ങളിലേക്കാണ് കെഎസ്ആർടിസി നാലമ്പല ദര്‍ശന യാത്ര നടത്തുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ദേവസ്വവുമായി സഹകരിച്ച് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കും. ജൂലായ് മാസം 17 മുതല്‍ ആഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. അതിരാവിലെ 3 മണിക്ക് ആരംഭിച്ച് ഉച്ച പൂജയ്ക്ക് മുന്‍പായി ദര്‍ശനം പൂര്‍ത്തിയാക്കുന്ന രീതിയിലാണ് തീര്‍ത്ഥാടന യാത്ര ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി തീര്‍ത്ഥാടന യാത്രയുടെ ഭാഗമാകുന്ന യാത്രക്കാര്‍ക്ക് മുന്‍കൂട്ടി വഴിപാടുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും, ദര്‍ശനത്തിനായി പ്രത്യേക സൗകര്യവും ദേവസ്വം ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ തൃശ്ശൂർ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പതിവ് സ്പെഷ്യൽ…
Read More » -
ആദിത്യ കരികാലനായി വിക്രം, “പൊന്നിയിൻ സെൽവൻ” പുതിയ ക്യാരക്ടർ പോസ്റ്റർ
ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ ‘ പൊന്നിയിൻ സെൽവനിൽ വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 500 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ്…
Read More »


