LIFE

  • കടുവ കുടുങ്ങി; നായകന്‍െ്‌റ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്

    കൊച്ചി: വിവാദങ്ങളില്‍പ്പെട്ട് നിരവധി തവണ കോടതി കയറിയ കടുവയെ കുടുക്കി സെന്‍സര്‍ ബോര്‍ഡ്. ‘കടുവ’യില്‍ നായകന്റെ പേര് മാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. സിനിമയ്‌ക്കെതിരേ ജോസ് കുരുവിനാക്കുന്നല്‍ പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകകരുടെയും ജോസ് കുരുവിനാക്കുന്നലിന്റെ അഭിഭാഷകരുടെയും വാദം സെന്‍സര്‍ ബോര്‍ഡ് കേട്ടിരുന്നു. കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്നതാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ജോസ് കുരുവിനാക്കുന്നല്‍ അറിയപ്പെടുന്നത് കുരുവിനാല്‍ക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റെ കഥയുമായി സാമ്യമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്‍െ്‌റ അഭിഭാഷകരുടെ വാദം. കുറുവച്ചന്‍ എന്ന പേരിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ ജീവിതത്തിന്റെ യഥാര്‍ഥ ആവിഷ്‌കാരമാണിതെന്ന് പറയാനാകില്ലെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്നത് ഒന്നും തന്നെയില്ലെന്നും സെന്‍സര്‍ ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചാകും ചിത്രം റിലീസിനെത്തുക. നേരത്തെ ചിത്രം റിലീസിന് തയാറെടുത്ത്…

    Read More »
  • കളം വരച്ചുള്ള കൊട്ട കളിയും….. മാണിക്കച്ചെമ്പഴുക്ക കളിയും….. പാറ കളിയും….. സാറ്റ് കളിയും……അങ്ങനെയും ഒരു കാലം.. റിട്ടയർഡ് ഹെഡ്മാസ്റ്റർ ബുഹാരി മാസ്റ്റർ ഓർമ്മകൾ അയവിറക്കുന്നു 

    “ഇത്രയും ഭാരവും കൊണ്ടു ദിവസവും സ്‌കൂളിൽ പോകാൻ എനിക്ക് വയ്യ….. എന്റെ തോൾ വേദനിക്കുന്നു…. ഞാൻ ഇവിടെയിരുന്ന് പഠിച്ചുകൊള്ളാം….” അഞ്ചിൽ പഠിക്കുന്ന ഇളയമകൾ ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്നും തിരികെ വീടിനുമുന്നിൽ ജീപ്പിൽ വന്നിറങ്ങിയിട്ടു…… ബാഗും തൂക്കിക്കൊണ്ട് വീട്ടിലേയ്ക്കു കയറുന്നതിനിടയിൽ എന്റെ മുഖത്ത് നോക്കി പറഞ്ഞ വാചകങ്ങളാണിത്!!!! ശാരീരികമായി റെസ്റ്റിലായതിനാൽ ഭാരം എടുക്കാൻ കഴിയില്ല….. എങ്കിലും ആ ബാഗു ഒന്നു് എടുത്തുനോക്കാൻ ഞാൻ ശ്രമിച്ചു….!!! സംഗതി…… അവൾ പറഞ്ഞതു ശരിതന്നെയാണ്….. നല്ല ഭാരം!!!!!!! ഇതുംകൊണ്ട് നടക്കുക എന്നു പറയുന്നത് അല്പം വൈഷമ്യം തന്നെയാണ്…. എന്താണിത്ര ഭാരം….? നല്ല കട്ടിയുള്ള ആ ബാഗു തുറന്നു നോക്കി… പുസ്തകങ്ങൾ എല്ലാമുണ്ട്…. ഓരോ വിഷയത്തിനും ആവശ്യമായ നോട്ടുബുക്കുകൾ…. അതും നല്ല ഇരുന്നൂറ് പേജ് ബുക്കുകൾ…!!! പിന്നെ ഭാഷയുടെ കോപ്പി ബുക്കുകൾ….. വർക്കുബുക്കുകൾ….. അങ്ങനെ ബുക്കുകൾ തന്നെ കുറേയുണ്ട്!!!!! ചില ചാർട്ടുകൾ….. ഉച്ചഭക്ഷണം കൊണ്ടുപോയ പാത്രം… കുടിവെള്ളം കൊണ്ടുപോയ നല്ല സ്റ്റീലിന്റെ ബോട്ടിൽ…. അതിൽ കുറച്ചു വെള്ളവും…

    Read More »
  • കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

    മലപ്പുറം: ശബരിമല കയറിയ മലപ്പുറം അരീക്കോട് സ്വദേശിനി കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരുടെയും ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിളയോടി ശിവന്‍കുട്ടിയുടെയും രണ്ടാം വിവാഹമാണിത്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി കനകദുര്‍ഗ ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹമോചനം നേടുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് നിയമപരമായ പോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗയ്ക്കു ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈസമയം വീട്ടുകാര്‍ മറ്റൊരിടത്തേക്ക് താമസം മാറ്റി. തുടര്‍ന്ന് പരസ്പരധാരണയില്‍ വിവാഹമോചനം നേടുകയായിരുന്നു.

    Read More »
  • മത്തി ഒളിവില്‍; കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്; സ്വാധീനം വര്‍ധിപ്പിച്ച് ചെമ്മീനും കൂന്തലും കിളിമീനും

    കൊച്ചി: കേരളത്തില്‍ മത്തിയുടെ ലഭ്യത ഗണ്യമായി കുറഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ(സി.എം.എഫ്.ആര്‍.ഐ) പഠനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായതായാണ് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കേവലം 3297 ടണ്‍ മത്തിയാണ് സംസ്ഥാനത്ത് ലഭിച്ചത്. മത്തിയുടെ ലഭ്യതയില്‍ 1994ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്. വാര്‍ഷിക ശരാശരിയേക്കാള്‍ 98 ശതമാനമാണു കുറഞ്ഞത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 ല്‍ 5.55 ലക്ഷം ടണ്ണാണ്. കോവിഡ് കാരണം മീന്‍പിടിത്തം വളരെ കുറഞ്ഞ 2020 നേക്കാള്‍ 54 ശതമാനം വര്‍ധനയാണ് ആകെ മത്സ്യലഭ്യതയിലുള്ളത്. 2020-ല്‍ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. 2014-ല്‍ ലാന്‍ഡിങ് സെന്ററുകളില്‍ ലഭിച്ചിരുന്ന മത്തിയുടെ വാര്‍ഷിക മൂല്യം 608 കോടി രൂപയായിരുന്നത് 2021ല്‍ 30 കോടി രൂപയായി കൂപ്പുകുത്തി. 578 കോടി രൂപയുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം ”മറ്റിനം ചാളകള്‍” എന്നു വിളിക്കപ്പെടുന്ന ലെസര്‍ സാര്‍ഡിനാണ്. 65,326 ടണ്‍. അയലയും തിരിയാനുമാണ്…

    Read More »
  • നിങ്ങള്‍ സ്വയം മുടി ഡൈ ചെയ്യാറുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

    മുടി കളര്‍ ചെയ്യുന്നത് ഏറെപ്പേര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ മുടിയില്‍ നടത്തുമ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതിദത്തമോ, രാസവസ്തുക്കള്‍ അടങ്ങിയതോ ആയ നിരവധി ഹെയര്‍ കളറുകള്‍ സുലഭമാണ്. ശിരോചര്‍മത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന മെലാനിന്‍ എന്ന വസ്തുവാണ് മുടിക്ക് നിറം നല്‍കുന്നത്. ഡൈ ചെയ്യുന്നതിന് മുമ്പും ശേഷവും മുടി കളര്‍ ചെയ്യുന്നതിന് മുമ്പ് ഒരല്‍പ്പമെടുത്ത് കയ്യില്‍ പുരട്ടിനോക്കുക. അസ്വസ്ഥതയോ അലര്‍ജിയോ അനുഭവപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക. കളറും ബ്രാന്‍ഡും മാറി മാറി പരീക്ഷിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്. കളര്‍ ചെയ്തു കഴിഞ്ഞാല്‍ ക്ലോറിന്‍ കലര്‍ന്ന വെള്ളമോ, ചൂടു വെള്ളമോ ഉപയോഗിച്ച് മുടി കഴുകാന്‍ പാടില്ല. തണുത്ത വെള്ളമാണ് നല്ലത്. കളര്‍ ചെയ്ത് കഴിഞ്ഞാല്‍ ഷാംപു ആഴ്ചയില്‍ ഒരുതവണ ഉപയോഗിച്ചാല്‍ മതി. അലര്‍ജി അറിയാന്‍ പാച്ച് ടെസ്റ്റ് പുതിയ ഡൈ പരീക്ഷിക്കുമ്പോള്‍ അലര്‍ജി ഉണ്ടാകുമോ എന്നറിയാന്‍ പാച്ച് ടെസ്റ്റ് നടത്താം. അല്‍പം ഡൈ എടുത്ത് ചെവിയ്ക്ക്…

    Read More »
  • ചക്ക പഴയ ചക്കയല്ല; മിഠായി മുതൽ ബിരിയാണി വരെ… പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രതിരോധിക്കാന്‍ ചക്ക…

    ചക്ക പഴയ ചക്കയല്ല, പഴം പൊരി മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ വിഭവങ്ങളില്‍ വരെ ചക്ക സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ചക്ക പായസം, ചക്ക ഐസ്‌ക്രീം, ചക്ക ബിരിയാണി ഇങ്ങനെ നീളുന്നു ചക്കയുടെ കുതിപ്പ്. കേരളത്തിന്റെ ഔദ്യേഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചെങ്കിലും നമ്മുടെ നാട്ടില്‍ വെറുതെ കളയുന്ന ചക്കയുടെ അളവിന് കുറവ് ഒന്നുമില്ല. ഇങ്ങനെ കളയുന്ന ചക്കയ്ക്കും ഒരു ദിനമുണ്ട്. ജൂണ്‍ 4, ലോക ചക്ക ദിനം. കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാടിന്റെയും ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ഔദ്യോഗിക ഫലമാണ് ചക്ക. 2016 ജൂലൈ നാല് മുതലാണ് ചക്ക ദിനമായി ആചരിച്ചു തുടങ്ങിയത്. ചക്കയെ വെറുതെ വര്‍ണിച്ചിട്ട് കാര്യമില്ല. അതിന്റെ രുചിയും ഗുണങ്ങളും പറഞ്ഞാലും തീരില്ല. കുറച്ച് ചക്ക വിശേഷങ്ങള്‍ പരിചയപ്പെടാം. പ്രമേഹത്തിന്റെ പാര്‍ശ്വഫലങ്ങള്‍ പ്രതിരോധിക്കാന്‍ ചക്കയ്ക്ക് സാധിക്കുമെന്ന് വിദേശ പഠനങ്ങള്‍ വരെ തെളിയിച്ചു കഴിഞ്ഞു. കൂടാതെ കയറ്റുമതി ചെയ്യുന്ന ചക്കകള്‍ക്ക് കേരളത്തിന് പുറത്ത് മികച്ച വിലയാണ് ലഭിക്കുന്നത്. ചെമ്പരത്തി വരിക്ക, തേന്‍…

    Read More »
  • രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാല് കുടിക്കാം; അറിയാം ഗുണങ്ങള്‍

    മഞ്ഞളിലും പാലിലും ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആന്റിബയോട്ടിക് ഘടകങ്ങളാൽ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാല് കുടിച്ചാലുള്ള ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ദഹനസംബന്ധമായ അസുഖങ്ങളും എന്നിവ അകറ്റാൻ മഞ്ഞൾ പാൽ ​സഹായകമാണ്. ഡിഎൻഎയെ തകർക്കുന്നതിൽ നിന്ന് ഇത് അർബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാർശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു. ‘കുർക്കുമിൻ വളരെ ശക്തമായ ഒരു ആന്റി-ഇൻഫ്ലമേറ്ററി ഏജന്റാണ്. ശരീരത്തിലെ വീക്കത്തിനെതിരെ പോരാടുന്നതിന് ഏറ്റവും ശക്തമായ ഭക്ഷണമാണിത്…’- ന്യൂകാസിൽ സർവകലാശാലയിലെ പോഷകാഹാര പ്രൊഫസറായ മനോഹർ ഗാർഗ് പറഞ്ഞു. വിഷാദം സംബന്ധമായ ലക്ഷണങ്ങൾ കുറയ്ക്കാൻ കുർക്കുമിൻ വളരെ ഫലപ്രദമാണെന്ന് ജേണൽ ഓഫ് അഫക്റ്റീവ് ഡിസോർഡേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം… ഒന്ന് ദിവസവും മഞ്ഞൾപ്പാൽ കുടിക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാലിൽ മഞ്ഞൾ ചേർത്ത് ദിവസവും രാത്രി…

    Read More »
  • ആരോഗ്യം വേണോ ? ഇവ ശ്രദ്ധിക്കുക…

    നമ്മുടെ ദൈനംദിന പ്രവൃത്തികളെല്ലാം തന്നെ നേരിട്ടോ അല്ലാതെയോ നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം മുതല്‍ നമ്മള്‍ എന്ത് ചിന്തിക്കുന്നു എങ്ങനെ പെരുമാറുന്നു എന്നത് വരെ നമ്മുടെ ആരോഗ്യത്തെ ബാധിക്കാം. ജീവിതരീതികളിലെ പിഴവുകള്‍ കൊണ്ട് മാത്രം നമുക്ക് പല അസുഖങ്ങളും പിടിപെടാം. അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഇതുവഴി പരിഹരിക്കാനോ അകറ്റിനിര്‍ത്താനോ സാധിക്കും. അത്തരത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അഞ്ച് ശീലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന് ആവശ്യത്തിനും അനാവശ്യത്തിനും ഭക്ഷണം കഴിക്കുന്നവരുണ്ട് നമ്മുടെ കൂട്ടത്തില്‍. ശരീരത്തിന് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് വിശപ്പിലൂടെ നാം തിരിച്ചറിയുകയും ഭക്ഷണം കഴിച്ച് ആ പ്രശ്നം പരിഹരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ വിശന്നില്ലെങ്കിലും ഇടയ്ക്കിടെ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്നത് കാണാം. ഇത് ആരോഗ്യത്തെ പല രീതികളില്‍ ബാധിക്കാം.  രണ്ട് വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനുമെല്ലാം നല്ലത് തന്നെ. എന്നാല്‍ ഓരോരുത്തരും അവരവരുടെ ശരീരപ്രകൃതി, ആരോഗ്യാവസ്ഥ, പ്രായം എന്നിവയെല്ലാം അനുസരിച്ച് മാത്രമേ വ്യായാമം ചെയ്യാവൂ. ഈ…

    Read More »
  • ഫ്രൂട്ട്‌സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്; എന്നാല്‍ അമിതമായാല്‍ അമൃതും വിഷമാണ്… കരളിനെ പ്രശ്‌നത്തിലാക്കുന്ന ഇവ ഒഴുവാക്കുക…

    കരള്‍ നമ്മുടെ ശരീരത്തില്‍ എത്രമാത്രം പ്രാധാന്യമുള്ള അവയവമാണെന്ന് ആര്‍ക്കും പറഞ്ഞുതരേണ്ട കാര്യമില്ല. കരള്‍ പ്രശ്‌നത്തിലായാല്‍ ശരീരത്തിലെ ഏതാണ്ട് അഞ്ഞൂറോളം പ്രവര്‍ത്തനങ്ങള്‍ ബാധിക്കപ്പെടുന്നുവെന്നാണ് വയ്പ്. അതായത് അത്രമാത്രം വിവിധങ്ങളായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ കരളിന് പങ്കുണ്ട്. കരള്‍വീക്കമോ മറ്റ് കരള്‍രോഗങ്ങളോ മാത്രമല്ല ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ചര്‍മ്മത്തെയോ മുടിയെയോ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി എത്രയോ അസുഖങ്ങളിലും ആരോഗ്യാവസ്ഥകളിലും കരളിന് പങ്കുണ്ടെന്ന് അറിയാമോ? അതുകൊണ്ട് തന്നെ കരളിനെ സുരക്ഷിതമാക്കേണ്ടത് നിര്‍ബന്ധമാണ്. ഇനി കരളിനെ ക്രമേണ പ്രശ്‌നത്തിലാക്കുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. ശ്രദ്ധിക്കുക ഇവ പതിവായി അമിത അളവില്‍ ചെല്ലുന്നത് മാത്രമാണ് കരളിന് പ്രശ്‌നമാവുക. അല്ലാതെ ഇവ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. 1) പഴങ്ങള്‍ അതവാ ഫ്രൂട്ട്‌സ് ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ അമിതമായ രീതിയില്‍ പതിവായി ഫ്രൂട്ട്‌സ് കഴിക്കുന്നത് കരളിന് ഭാരമാകാം. പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ‘ഫ്രക്ടോസ്’ അധികമായെത്തുമ്പോഴാണ് കരളിന് ബുദ്ധിമുട്ടാകുന്നത്. 2) സോഡ, അതുപോലുള്ള പാനീയങ്ങളും പതിവാക്കുന്നത് കരളിന് നല്ലതല്ല. ഇതിലും അടങ്ങിയിട്ടുള്ള…

    Read More »
  • എല്ലാ തടസ്സങ്ങളെയും ഭേദിച് 7ന് ‘കടുവ’ ഇറങ്ങും

    പൃഥ്വിരാജ്  ചിത്രം കടുവ റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഈ വ്യാഴാഴ്ച (ജൂലൈ 7) തിയറ്ററുകളിലെത്തും. റിലീസ് തീയതിയില്‍ അന്തിമ തീരുമാനമായതോടെ അഡ്വാന്‍സ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്. ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്‍റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെൻസർ ബോർഡിന് നി‍ർദേശം നൽകിയത്. ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രമാണ് ഇത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. എന്നാല്‍ കടുവയുടെ ഷെഡ്യൂള്‍ ബ്രേക്കിനിടെ മോഹന്‍ലാലിനെ നായകനാക്കി ‘എലോണ്‍’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു.…

    Read More »
Back to top button
error: