LIFE

  • ഓട്സ്… ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണം

    ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു. ‘ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകൾ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സിൽ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ കൊഴുപ്പ് കുറയ്ക്കാൻ സ​​ഹായകമാണ്…’ – പോഷകാഹാര വിദഗ്ധ ഗാർഗി ശർമ്മ പറഞ്ഞു. ഉയർന്ന രക്തസമ്മർദ്ദത്തെ അടിച്ചമർത്താൻ അറിയപ്പെടുന്ന അവെനൻത്രമൈഡുകൾ എന്ന ആന്റിഓക്‌സിഡന്റുകളാൽ ഓട്‌സിൽ സമ്പന്നമാണ്. ഇത് രക്തക്കുഴലുകളിലൂടെ രക്തത്തിന്റെ സുഗമമായ ചലനത്തിന് സഹായിക്കുന്നു. കുറഞ്ഞ കലോറി ഓട്‌സിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ഭക്ഷണത്തെ വേഗത്തിൽ വിഘടിപ്പിക്കുന്നു. ഇത് അവയുടെ ദഹനത്തെ എളുപ്പമാക്കുന്നു. ഈ പ്രക്രിയയിൽ അധിക…

    Read More »
  • ഡ്രൈവറും കണ്ടക്ടറും എത്തുംമുമ്പേ മുന്നോട്ടുനീങ്ങി കെ.എസ്.ആര്‍.ടി.സി. ബസ്; ബ്രേക്ക് ചവിട്ടി നിര്‍ത്തി യുവതി

    കൊച്ചി: തനിയേ മുന്നോട്ടുനീങ്ങിയ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരിയായ യുവതി. തുറവൂര്‍ സ്വദേശിനി രേഷ്നയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കലൂരില്‍ താമസിക്കുന്ന രേഷ്ന തുറവൂരുള്ള തന്റെ കടയിലേക്ക് പോകാന്‍ ദിവസവും എറണാകുളം സ്റ്റാന്റില്‍ നിന്നാണ് ബസ് കയറാറ്. റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് അരുണിന് നേരത്തേ പോകേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച പതിവിലും മുമ്പേ എത്തിയെന്ന് രേഷ്ന പറയുന്നു. ‘സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസില്‍ കയറിയ രേഷ്ന ഏറ്റവും മുന്നിലെസീറ്റിലായി ഇരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേരാണ് അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുന്ന സാഹചര്യത്തില്‍ കമ്പിയുടെ അടിയിലൂടെ പെട്ടെന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയ രേഷ്‌ന ബ്രേക്ക്…

    Read More »
  • ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രം ആശുപത്രിയില്‍

    ചെന്നൈ: നടന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താരത്തെ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് വൈകി ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈയില്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കാനിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വന്‍ താരനിര അഭിനയിക്കുന്ന ചിത്ത്രതില്‍ വിക്രമും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം കോബ്ര ആഗസ്റ്റ് 11 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഇമൈക്ക നൊടികള്‍ ഫെയിം സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് സംവിധാനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, മിര്‍ണാളിനി രവി, കെഎസ് രവികുമാര്‍, മിയ ജോര്‍ജ്ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.    

    Read More »
  • മജ്ജ മാറ്റിവെക്കല്‍ ചികിത്സയില്‍ പുതിയ ചുവടുവയ്പ്പ്, ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍

      തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ആദ്യ സംരംഭമായ ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍ രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്ററിലെ രജിസ്ട്രിയുടെ പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ കാലയളവിനുള്ളില്‍ അനുയോജ്യരായ ഇത്രയും ദാതാക്കളെ കണ്ടെത്താനായത് വലിയ നേട്ടമാണ്. മജ്ജ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഇതേറെ സഹായകരമാണ്. രക്തജന്യ രോഗങ്ങളുടെ ചികിത്സ ചെലവ് ഗണ്യമായി കുറക്കുവാന്‍ രജിസ്ട്രി സഹായിക്കും. രജിസ്ട്രിക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍ നിര്‍മാണം ഇ ഹെല്‍ത്ത് കേരള വഴി പുരോഗമിക്കുകയാണ്. മാത്രമല്ല വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷനുമായി രജിസ്ട്രിയെ ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടക്കുന്നു. രജിസ്ട്രിയ്ക്കായി ഈ ബജറ്റില്‍ ഒരു കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രക്താര്‍ബുദം ബാധിച്ചവര്‍ക്ക് ഏറെ ഫലപ്രദമായ ചികിത്സയാണ് മജ്ജ മാറ്റിവെക്കല്‍ ചികിത്സ. വളരെയേറെ ചെലവ് വരുന്നതാണ് ഈ ചികിത്സ. മാത്രമല്ല ചികിത്സയ്ക്കായി അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിനും വളരെയേറെ ബുദ്ധിമുട്ടാണ്. ഇന്ത്യയില്‍ നിലവില്‍ സര്‍ക്കാരിതര മേഖലയില്‍ 6 ബോണ്‍മാരോ രജിസ്ട്രികള്‍…

    Read More »
  • പാലോ പാല് ഉല്‍പ്പന്നങ്ങളോ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പാല്‍- പാലുത്പന്നങ്ങള്‍ എന്നിവ ഒരു വീട്ടില്‍ ഒഴിച്ചുനിര്‍ത്താൻ സാധിക്കാത്ത ഭക്ഷണസാധനങ്ങളാണ്. എണ്ണമറ്റ ആരോഗ്യഗുണങ്ങളുണ്ട് എന്നതിനാല്‍ തന്നെ പാലോ പാലുത്പന്നങ്ങളോ മാറ്റിവച്ചുകൊണ്ടുള്ള ഡയറ്റ് ആരോഗ്യത്തെ കുറിച്ച് ചിന്തയുള്ളവര്‍ക്ക് സാധ്യമല്ല. എന്നാല്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളുള്ളവര്‍ നിര്‍ബന്ധമായും പാലോ പാലുത്പന്നങ്ങളോ ഒഴിവാക്കേണ്ടതുണ്ട്. ഇത് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കുന്നതുമാണ്. എന്തായാലും പാലും പാലുത്പന്നങ്ങളും വാങ്ങിക്കാതെയോ ഉപയോഗിക്കാതെയോ നമുക്ക് സാധാരണഗതിയില്‍ ഒരു ദിവസം പോലും കടന്നുപോകാനാകില്ല. അത്രയും അവശ്യവസ്തുക്കളായ ഇവ വാങ്ങിക്കുമ്പോള്‍ ചില കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതാണ്. അത്തരത്തിലുള്ള ഏറ്റവും ലളിതമായ മൂന്ന് കാര്യങ്ങളാണിനിപങ്കുവയ്ക്കുന്നത്. ഒന്ന് എപ്പോഴും ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് പിറകെ തന്നെ പോകാതെ കഴിയുന്നതും നമുക്ക് ചുറ്റുപാടുമായി പ്രവര്‍ത്തിക്കുന്ന ഫാമുകളില്‍ നിന്ന് തന്നെ പാലോ പാലുത്പന്നങ്ങളോ വാങ്ങി ശീലിക്കാം. ഇത് കുറെക്കൂടി ആരോഗ്യകരമായ ഉത്പന്നങ്ങള്‍ ( Dairy Products )  ലഭ്യമാക്കാൻ സഹായിക്കും. മാത്രമല്ല, പ്രോസസിംഗ് എന്ന ഘട്ടത്തിലൂടെ പോകാത്തത് കൊണ്ട് തന്നെ ‘ഫ്രഷ്’ ആയ ഉത്പന്നങ്ങളുമായിരിക്കും ഇത്.  രണ്ട് പുല്ല് തന്നെ ഫീഡായി നല്‍കുന്ന…

    Read More »
  • നിത്യജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നമുക്ക് മാത്രം പറ്റുന്നതാണോ ? സത്യത്തില്‍ ഇതെല്ലാം എല്ലാവരും നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നെയായിരിക്കും അല്ലേ ? വൈറലായ ഒരു കുറുപ്പ്

    നിത്യജീവിതത്തില്‍ നാം നേരിടുന്ന ചില പ്രശ്നങ്ങള്‍ നമുക്ക് മാത്രം പറ്റുന്നതാണോ എന്ന സംശയം തോന്നാറില്ലേ? എന്നാല്‍ സത്യത്തില്‍ ഇതെല്ലാം എല്ലാവരും നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയായിരിക്കും. അത്തരമൊരു പ്രശ്നത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഫാഷന്‍ ഡിസൈനറും, നടിയും, സംരംഭകയുമായ മസബ ഗുപ്ത. നാം ഇഷ്ടപ്പെട്ട് വാങ്ങിവച്ചിട്ടുള്ള ചില ഡ്രസുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തില്‍ ഫിറ്റാകാതെയാകുന്ന അവസ്ഥയുണ്ടാകാറില്ലേ? വണ്ണം അല്‍പമൊന്ന് കൂടിയാല്‍‍ തന്നെ പ്രിയപ്പെട്ട ജീന്‍സോ ടോപ്പോ ടൈറ്റായിരിക്കുന്ന അവസ്ഥ. പെട്ടെന്ന് പുറത്തുപോകാനിറങ്ങുമ്പോഴെല്ലാമായിരിക്കും ഈ പ്രശ്നം നേരിടുക. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരാശയും തോന്നാം.   View this post on Instagram   A post shared by Masaba (@masabagupta)   ഈ പ്രശ്നം സെലിബ്രിറ്റികളും നേരിടാറുണ്ട്, എന്നതാണ് സത്യം. മസബ ഗുപ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘ഹെല്‍ത്തി’ ആയ ഡിന്നറിന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രിയപ്പെട്ട ജീന്‍സ് ‘ഫിറ്റ്’ ആകാതിരിക്കാൻ ചെയ്യുന്നതെന്ന തരത്തിലാണ് ക്യാപ്ഷനിട്ടിരിക്കുന്നത്. ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇത്തരത്തില്‍ ഡ്രസുകള്‍ ഫിറ്റ്…

    Read More »
  • സൂപ്പർ ഹിറ്റ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

    നടനവിസ്മയം മോഹൻലാലിൻറെ സൂപ്പര്ഹിറ് ചലച്ചിത്രം ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞാറാഴ്ച സംപ്രേക്ഷണം ചെയ്യുന്നു . മുതലക്കോട്ട എന്ന ഗ്രാമത്തിലെ ബ്ലേഡ് പലിശക്കാരനായ എടത്തല മത്തായി, തന്റെ പാടം നികത്താനുള്ള ശ്രമത്തിലാണ്. അധികൃതരും നാട്ടുകാരും ഇതിന് എതിരാണ്.വർഷങ്ങളായി തുടരുന്ന ഈ തടസം നീക്കാൻ മത്തായി കണ്ടെത്തുന്ന മാർഗമാണ് നെയ്യാറ്റിൻകര ഗോപൻ. ആദ്യം എതിരാളിയായ വരുന്ന ഗോപൻ പതിയെ നാട്ടുകാരുടെ ഇഷ്ടക്കാരനാകുന്നു. ഇതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ” ആറാട്ടിന്റെ ” കഥ മുന്നേറുന്നത് . ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ” ഏഷ്യാനെറ്റിൽ ജൂലൈ 10 ഞായറാഴ്ച വൈകുനേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു

    Read More »
  • ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ… ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞ്, ആരെയും ഞെട്ടിച്ചിട്ടില്ല; വ്യാജവാര്‍ത്തയ്‌ക്കെതിരേ മാല പാര്‍വതി

    കൊച്ചി: ഓണ്‍ലൈന്‍ മാധ്യമത്തില്‍ തനിക്കെതിരേ വന്ന വ്യാജവാര്‍ത്തയ്ക്കെതിരേ കുറിപ്പുമായി മാലാ പാര്‍വതി. ‘ആ നടന്‍ മോശമായി സ്പര്‍ശിച്ചു, കോമ്പ്രമൈസ് ചെയ്താല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് അയാള്‍ പറഞ്ഞു.; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി മാല പാര്‍വതി’ എന്നായിരുന്നു തലക്കെട്ട്. അങ്ങനെ ഒരാളും ഒരു നടനും പറഞ്ഞിട്ടില്ല എന്നും ജീവിക്കാനായി തമ്പ്‌നെയില്‍ എഴുതുന്നവര്‍, അല്പം കൂടെ വിശ്വസിക്കുന്ന തമ്പ്‌നെയില്‍ എഴുതണമെന്നും മാലാ പാര്‍വതി കുറിച്ചു. മാല പാര്‍വതിയുടെ കുറിപ്പ് അച്ഛന്‍ മരിച്ചപ്പോള്‍, ഞാന്‍ മരിച്ചു എന്ന് ചില ഓണ്‍ലൈന്‍ മീഡിയ എഴുതി. അത് എന്നെ മാത്രം ബാധിക്കുന്ന കാര്യമായിരുന്നു. എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ മീഡിയയില്‍ മറ്റൊരു തമ്പ്‌നെയില്‍ ശ്രദ്ധയില്‍പ്പെട്ടു. ഒരു നടന് നേരെയും, ‘ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍’ ഞാന്‍ നടത്തിയിട്ടില്ല. മോശമായി സ്പര്‍ശിച്ചാല്‍ എത്ര വേണമെങ്കിലും കിട്ടുമെന്ന് ഒരു നടനും പറഞ്ഞിട്ടില്ല. എന്റെ ഒരു ഇന്റര്‍വ്യൂ ആസ്പദമാക്കിയാണ് വാര്‍ത്ത. എന്നാല്‍ പറയാന്‍ ഒരു മസാല തലക്കെട്ട് കൈയ്യില്‍ കിട്ടിയതോടെ, ഇന്റര്‍വ്യൂ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.…

    Read More »
  • ശിവാജി ഗണേശന്റെ സ്വത്തിനെച്ചൊല്ലി തര്‍ക്കം: നടന്‍ പ്രഭുവിനും സഹോദരനുമെതിരേ സഹോദരിമാര്‍ കോടതിയില്‍

    ചെന്നൈ: നടികര്‍ തിലകം ശിവാജി ഗണേശന്റെ സ്വത്തിന്മേല്‍ തര്‍ക്കവുമായി പെണ്‍മക്കള്‍ കോടതിയില്‍. സ്വത്ത് ഭാഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍മക്കളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനുമാണ് സഹോദരന്മാരായ നടന്‍ പ്രഭുവിനും നിര്‍മാതാവ് രാംകുമാര്‍ ഗണേശനുമെതിരെ കേസ് കൊടുത്തത്. 1952 മെയ് 1നാണ് ശിവാജി ഗണേശന്‍ കമലയെ വിവാഹം കഴിക്കുന്നത്. നാല് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഹിന്ദു പിന്തുടര്‍ച്ചാ നിയമപ്രകാരം എല്ലാ മക്കള്‍ക്കും സ്വത്തില്‍ തുല്യാവകാശമാണെന്നും എന്നാല്‍ പെണ്‍മക്കളായ തങ്ങള്‍ക്ക് അര്‍ഹമായ സ്വത്ത് സഹോദരന്മാര്‍ നിഷേധിക്കുന്നെന്നുമാണ് പരാതി. എല്ലാ മക്കളോടും തങ്ങളുടെ പിതാവിന് തുല്യവാത്സല്യമാണ് ഉണ്ടായിരുന്നതെന്നും ആണ്‍-പെണ്‍ വേര്‍തിരിവ് അദ്ദേഹം കാട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. 2021 നവംബര്‍ 19 ന് സമര്‍പ്പിച്ച പരാതിയില്‍, സഹോദരന്മാരായ രാംകുമാര്‍ ഗണേശന്‍ (66), ഗണേശന്‍ പ്രഭു (66) എന്നിവരെക്കടാതെ അവരുടെ മക്കളായ ദുഷ്യന്ത് രാംകുമാര്‍ ഗണേശന്‍ (39), വിക്രം പ്രഭു എന്നിവരും പ്രതികളാണ്. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകനും ചേര്‍ന്നാണ്. ആദ്യ…

    Read More »
  • മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്

    സിനിമ പ്രേക്ഷകർക്ക് എന്നും ഓർത്തിരിക്കാൻ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ കമ്പനിയാണ് ‘വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്’. ബാംഗ്ലൂർ ഡേയ്‌സ്, കാട് പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുകയാണ് നിർമ്മാതാവായ സോഫിയ പോൾ. കെ.ജി.എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർമാരായ ‘അൻബറിവ്‌’ എന്നിവരോടൊപ്പമുള്ള ചിത്രം പങ്ക് വെച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ വിശേഷം നിർമ്മാതാവ് സോഫിയ പോൾ പങ്കുവെച്ചത്. ‘ആവേശം പകരുന്ന മറ്റൊരു വർക്ക് ഉടൻ വരുന്നു ‘ എന്ന് പോസ്റ്റിനൊപ്പം നിർമ്മാതാവ് സോഫിയ പോൾ കുറിച്ചു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ അടുത്ത പ്രൊജക്റ്റ് ആക്ഷൻ പ്രാധാന്യമുള്ള ഒന്നാണെന്ന് ഈ പോസ്റ്റിൽ നിന്ന് വ്യക്തം.

    Read More »
Back to top button
error: