LIFE
-
ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമാക്കാന്‍ ഈ ‘പച്ച’ ജൂസ് കുടിക്കുക
ചര്‍മ്മം തിളക്കമുള്ളതും മൃദുലവുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട്! പ്രായ-ലിംഗ ഭേദമെന്യേ ഏവരും നല്ല ‘സ്കിൻ’ ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ ചര്‍മ്മം ഭംഗിയായും ആരോഗ്യത്തോടെയും ഇരിക്കണമെങ്കില്‍ അതിനെ കൃത്യമായി പരിപാലിക്കേണ്ടതുണ്ട്. ചര്‍മ്മ പരിപാലനം എന്ന് കേള്‍ക്കുമ്പോള്‍ കുറെയധികം കെമിക്കല്‍ ഉത്പന്നങ്ങളുപയോഗിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ഓര്‍ക്കുന്നതിനെക്കാള്‍ മുമ്പേ ആദ്യം പരിഗണിക്കേണ്ടത് ഡയറ്റാണ്. ചര്‍മ്മത്തിന്‍റെ കാര്യത്തില്‍ ഭക്ഷണത്തിന് അത്രമാത്രം പ്രാധാന്യമുണ്ട്. നാം എന്ത് കഴിക്കുന്നു എന്നത് ചര്‍മ്മത്തില്‍ നിന്ന് തന്നെ വ്യക്തമാകുന്നതാണ്. അതിനാല്‍ തന്നെ ചര്‍മ്മത്തിന്‍റെ ആരോഗ്യം കൂടി പരിഗണിച്ചുകൊണ്ടുള്ള ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഹെര്‍ബല്‍ ചായകള്‍, നട്ട്സ്, സീഡ്സ്, പഴച്ചാറുകള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നവയാണ്. ഇനി ‘സ്കിൻ’ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു ‘ഗ്രീന്‍’ ജ്യൂസിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പച്ച അഥവാ, പ്രകൃതിയോട് ഇണങ്ങിയുള്ള ചേരുവകളാണ് ഇതിന് വേണ്ടിവരുന്നത്. ചീരയാണ് ഇതിലെ പ്രധാന ചേരുവ. ചീരയ്ക്ക് പുറമെ ഗ്രീന്‍ ആപ്പിള്‍, സെലറി, ചെറുനാരങ്ങ, കക്കിരി എന്നിവയാണ് ജ്യൂസ് തയ്യാറാക്കാൻ ആവശ്യമായി…
Read More » -
മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വര്‍ധിപ്പിക്കുമോ? സത്യമെന്ത് ?
മാമ്പഴക്കാലമായാല്‍ മാമ്പഴം കഴിക്കാതെ ഒരു ദിവസം പോലും ചെലവിടാൻ സാധിക്കാത്തവരുണ്ട്. അത്രമാത്രം ആരാധകരുള്ളൊരു പഴമാണ് മാമ്പഴം.ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ വീടുകളില്‍ നിന്ന് തന്നെ ആവശ്യത്തിന് മാമ്പഴം ലഭിക്കും. നഗരങ്ങളാണെങ്കില്‍ വിപണിയെ ആശ്രയിക്കുക തന്നെ വഴി. എന്തായാലും സീസണ്‍ ആയാല്‍ മാമ്പഴം കഴിക്കാതിരിക്കാൻ ആവില്ലല്ലോ. എന്നാല്‍ ചിലപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കും മാമ്പഴം മുഖക്കുരു ഉണ്ടാക്കുമെന്നുള്ള വാദം. മാമ്പഴത്തിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് ഗുണകരമാകുന്ന പല ഘടകങ്ങളും മാമ്പഴത്തിലുണ്ട്. ഇക്കാര്യങ്ങളെല്ലാം എപ്പോഴും പറഞ്ഞുകേള്‍ക്കാറുള്ളതുമാണ്. അങ്ങനെയെങ്കില്‍ ചര്‍മ്മത്തിന് ഇത്രമാത്രം ഗുണകരമാകുന്ന മാമ്പഴം എങ്ങനെയാണ് മുഖക്കുരു ഉണ്ടാക്കുക? സ്വാഭാവികമായും സംശയം ഉയരാം. ഇത് തീര്‍ത്തും നുണയാണെന്ന് പറഞ്ഞ് തള്ളാൻ സാധിക്കില്ല. എന്നാല്‍ എല്ലാവരെയും ബാധിക്കുന്ന സംഗതിയുമല്ല. ആദ്യം മാമ്പഴം ചര്‍മ്മത്തിന് പ്രയോജനപ്പെടുന്നത് എങ്ങനെയെന്ന് ഒന്നറിയാം. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ചര്‍മ്മത്തില്‍ നിന്ന് വിഷാംശം ഇല്ലാതാക്കുന്നു. ഇതോടെ ബാക്ടീരിയ പോലുള്ള സൂക്ഷ്മ രോഗാണുക്കളുടെ ആക്രമണത്തില്‍ നിന്ന് ചര്‍മ്മം ഒരു പരിധി വരെ രക്ഷപ്പെടുന്നു. നമുക്ക് പ്രായം തോന്നിക്കുന്നത് അധികവും ചര്‍മ്മത്തിലൂടെയാണ്.…
Read More » -
നിങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ടത് മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ… മാപ്പ്; ഖേദം പ്രകടിപ്പിച്ച് പൃഥ്വിയും ഷാജി കൈലാസും
കൊച്ചി: ഭിന്നശേഷിക്കാരെ അവഹേളിച്ചു എന്ന വിവാദത്തില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസും നടന്‍ പൃഥ്വിരാജും. തങ്ങളുടെ പുതിയ സിനിമയായ കടുവയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നതില്‍ നിര്‍വ്യാജം ക്ഷമചോദിക്കുന്നുവെന്ന് ഷാജി കൈലാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്ന് മാത്രമാണ് അഭ്യര്‍ഥിക്കാനുള്ളതെന്നും സംവിധായകന്‍ പറയുന്നു. ‘കടുവ’യിലെ വാക്കുകള്‍ മുറിവേല്പിച്ചു എന്ന് കാട്ടി അച്ഛനമ്മമാരുടെ കുറിപ്പുകള്‍ കാണാനിടയായി. നിങ്ങള്‍ക്ക് ലോകത്തിലേറ്റവും വിലപ്പെട്ടത് നിങ്ങളുടെ മക്കളാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ജീവിക്കുന്നതെന്നും മനസിലാക്കിക്കൊണ്ടുതന്നെ പറയട്ടെ….മാപ്പ്. നിങ്ങള്‍ക്കുണ്ടായ മനോവിഷമത്തിന് ഈ വാക്കുകള്‍ പരിഹാരമാകില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ഒരിക്കല്‍ക്കൂടി ക്ഷമാപണം എന്നു പറഞ്ഞുകൊണ്ടാണ് ഷാജി കൈലാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഷാജി കൈലാസിന്‍െ്‌റ ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജും ക്ഷമാപണം നടത്തിയത്. അതൊരു തെറ്റായിരുന്നു, ഞങ്ങള്‍ അത് അംഗീകരിക്കുന്നു എന്നാണ് പൃഥ്വി എഴുതിയത്. ഷാജി കൈലാസ് സംവിധാനംചെയ്ത കടുവ എന്ന ചലച്ചിത്രത്തില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയില്‍ സംവിധായകന്‍,…
Read More » -
ശിവദയെ നായികയാക്കി രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം ആരംഭിച്ചു
ശിവദയെ നായികയാക്കി രഘു മേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്‍റെ പൂജ ഇന്ന് നടന്നു. സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ് എന്നിവരും ചിത്രത്തിലുണ്ട്. ജയസൂര്യ, മഞ്ജു വാര്യര്‍ ചിത്രം ‘മേരി ആവാസ് സുനോ’, മോഹന്‍ലാലിന്‍റെ ‘ട്വല്‍ത്ത് മാന്‍’ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് ശിവദ കാഴ്ചവെച്ചത്. 2 ക്രിയേറ്റീവ് മൈന്‍ഡ്സിന്റെ ബാനറില്‍ സമീര്‍സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം സുരേഷ്കൃഷ്ണനും ശ്യാല്‍ സതീശന്‍ ഛായാഗ്രഹണവും ഫോര്‍ മ്യൂസിക്സ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബാബുരാജ് ഹരിശ്രീ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍. പി.ആര്‍.ഒ പി. ശിവപ്രസാദ്
Read More » -
ഈ അഞ്ച് കാര്യങ്ങള്‍ നോക്കിയാല്‍ മതി ചിക്കന്‍ ‘ഫ്രഷ്’ ആണോ എന്ന് അറിയാന്‍
ചിക്കൻ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. നോണ്‍ വെജിറ്റേറിയൻ വിഭവങ്ങളില്‍ തന്നെ ഏറ്റവുമധികം ആരാധകരുള്ളത് ചിക്കൻ വിഭവങ്ങള്‍ക്കാണ്. ഇത് റെസ്റ്റോറന്‍റുകളില്‍ നിന്ന് കഴിക്കുന്നതോ വീട്ടില്‍ തന്നെ തയ്യാറാക്കുന്നതോ ആകാം. വീട്ടില്‍ ചിക്കൻ തയ്യാറാക്കുമ്പോള്‍ നാം അത് മിക്കവാറും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ഫ്രോസണ്‍ ചിക്കനും ഫ്രഷ് ചിക്കനും വരാം. ഫ്രഷ് ചിക്കനാണെങ്കിലും അത് കടകളില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ പുറത്താണ് നാം വാങ്ങിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ഫ്രഷ് ആണോ എന്ന് മനസിലാക്കുന്നത് എങ്ങനെയാണ്? അതിന് സഹായകമാകുന്ന അഞ്ച് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇവ ശ്രദ്ധിക്കുക… പച്ച ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാല്‍ അല്‍പം പഴകിയ ചിക്കൻ ആണെങ്കില്‍ ഇതിന്‍റെ നിറത്തില്‍ വ്യത്യാസം കാണാം. നേരിയ രീതിയില്‍ ചാരനിറം കലര്‍ന്നതാണെങ്കിലാണ് പഴകിയ ചിക്കൻ ആണെന്ന് മനസിലാവുക. അതുപോലെ സാധാരണ കാണുന്ന നിറം തന്നെ വിളര്‍ത്ത്, അല്‍പം മഞ്ഞ കയറിയിട്ടുണ്ടെങ്കിലും അത്…
Read More » -
സ്‌റ്റൈപ്പന്‍േ്‌റാടുകൂടിയുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െ്‌റ കോഴ്‌സില്‍ സീറ്റൊഴിവ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകര്‍ പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/ പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവില്‍ സ്‌റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. ഈ സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡി.റ്റി.പി ഓപ്പറേറ്റര്‍ ഗ്രേഡ്-2, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്-2, പ്ലേറ്റ് മേക്കര്‍ ഗ്രഡ്-2 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനം ലഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി വരുമാനം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം…
Read More » -
‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം ആരംഭിക്കുന്നു
കൊച്ചി: രാഹുല്‍ മാധവ്, ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ‘ജവാനും മുല്ലപ്പൂവും’ ചിത്രീകരണം നാളെ ആരംഭിക്കുന്നു. 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ കഥപറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സുരേഷ് കൃഷ്ണനാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. നിര്‍മാതാവ് എന്‍.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങില്‍ ശ്രീനിജിന്‍ എം.എല്‍.എ സ്വിച്ചോണ്‍ നിര്‍വഹിച്ചു. ദേവി അജിത്ത്, ബാലാജി ശര്‍മ്മ, നന്ദു പൊതുവാള്‍, സാധിക മേനോന്‍, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാര്‍,കവിത രഘുനന്ദനന്‍, അമ്പിളി, ലത ദാസ്, മാസ്റ്റര്‍ തന്‍മയി മിഥുന്‍ മാധാവന്‍, സിനി എബ്രഹാം തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഷ്യാല്‍ സതീഷാണ് ഛായാഗ്രഹണം. മാളവിക കസ് ഉണ്ണിത്താന്‍ സഹനിര്‍മ്മാതാവും, സുഭാഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറുമാണ്. സംഗീതം:…
Read More » -
ഇത് ‘ബാഹുബലി സമൂസ’; 30 മിനുറ്റിനുള്ളില്‍ അകത്താക്കിയാല്‍, ‘ബാഹുബലി പോലെ പണം കിട്ടും’; ഒന്നു നോക്കുന്നോ ?
‘ബാഹുബലി സമൂസ’, -പേര് കേട്ടാല്‍ തന്നെ ഈ സമൂസയുടെ പ്രത്യേകത നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. എട്ട് കിലോ ആണ് ഈ സമൂസയുടെ ഭാരം. എന്തിനാണ് ഇത്രയും ഭീമാകാരനായൊരു സമൂസ തയ്യാറാക്കിയിരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചോ? ഇത് മറ്റൊന്നുമല്ല, ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു റെസ്റ്റോറന്‍റ് തങ്ങളുടെ മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി ചെയ്തൊരു സംഗതിയാണ്. ഈ യമണ്ടൻ സമൂസ ഒറ്റക്കൊരാള്‍ അര മണിക്കൂര്‍ കൊണ്ട് തിന്നുതീര്‍ക്കണം. ഇതാണ് ചലഞ്ച്. ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സമ്മാനവുമുണ്ട്. View this post on Instagram A post shared by KAUSHAL SWEETS (MEERUT) (@kaushal_sweets) 30 മിനുറ്റ് മാത്രമുപയോഗിച്ച് ഇവരുടെ ‘ബാഹുബലി സമൂസ’ കാലിയാക്കുന്നവര്‍ക്ക് 51,000 രൂപയാണ് റെസ്റ്റോറന്‍റ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചലഞ്ച് ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ആരും വിജയി ആയിട്ടില്ലെന്നാണ് മീററ്റിലെ കുര്‍ത്തി ബസാറിലുള്ള റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥര്‍ അറിയിക്കുന്നത്. ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ സമൂസയെ കുറിച്ച് കൂടുതല്‍ പേരെ അറിയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്‍റെ…
Read More » -
ആക്ഷൻ സിനിമകളുടെ പ്രതിരൂപം ബാബു ആന്റണി വീണ്ടും..
തൊണ്ണൂറുകളിൽ മലയാള സിനിമാ ലോകത്തെ ആക്ഷൻ സിനിമകളുടെ പ്രതിരൂപം ആയിരുന്ന ബാബു ആന്റണിയെ വീണ്ടും ഒരു ആക്ഷൻ അവതാറിൽ കൊണ്ടു വന്നിരിക്കുകയാണ് ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൂടെ ഒമർ ലുലു. മലയാളത്തിൽ കണ്ടു പരിചയം ഇല്ലാത്ത ഒരു കംപ്ലീറ്റ് ആക്ഷൻ മോഡിൽ ആണ് ട്രെയ്‌ലർ ഒരുക്കിയിട്ടുള്ളത്. ബാബു ആന്റണിയെ കൂടാതെ അബു സലിം, അമീർ നിയാസ് എന്നിവരും ട്രെയിലറിൽ എത്തുന്നുണ്ട്. ഒമർ ലുലു തന്നെ മ്യുസിക് ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സിനു സിദ്ധാർഥ് ആണ്. ബൈക്ക്, കാർ സീനുകൾ കൊണ്ടും , മാസ്സ് ഡയലോഗുകൾ കൊണ്ടും സമ്പന്നമായ ട്രെയ്‌ലർ, ഉറപ്പ് തരുന്ന ഒരു കാര്യം പവർ സ്റ്റാർ ആക്ഷൻ സിനിമാ പ്രേമികൾക്ക് വേണ്ടി ഒമർ ലുലു ഒരുക്കുന്ന ഒരു ഗംഭീര ആക്ഷൻ ട്രീറ്റ് ആയിരിക്കും എന്ന് തന്നെയാണ്. പി ആർ ഓ പ്രതീഷ് ശേഖർ
Read More » -
താരന്‍ ഒരു പ്രശ്‌നമാണോ ? പ്രതിവിധി വീട്ടില്‍തന്നെയുണ്ട്…
താരൻ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. താരൻ കൂടികഴിഞ്ഞാൽ മുടികൊഴിച്ചിൽ രൂക്ഷമാകുന്നു. ശൈത്യകാലത്ത് നമ്മുടെ തലയിൽ താരൻ കൂടുകലായി ഉണ്ടാകാം. താരൻ വിരുദ്ധ ഷാംപൂകൾ പോലും പലപ്പോഴും അതിനെതിരെ പ്രവർത്തിക്കില്ല. താരൻ ഒരു ഫംഗസ് അണുബാധയാണ്, അതേസമയം തലയോട്ടിയിൽ വേണ്ടത്ര ഈർപ്പം ലഭിക്കാത്തതിന്റെ ഫലമായാണ് വരണ്ട തലയോട്ടി ഉണ്ടാകുന്നത്. താരൻ അകറ്റാൻ പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കാം ഒന്ന് തലമുടി വളരാനും മുടി കൊഴിച്ചിൽ തടയാനും ഉത്തമ പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയ്ക്കൊപ്പം ചെറുനാരങ്ങ നീരു കൂടി ചേരുമ്പോൾ താരൻ പമ്പ കടക്കും. രണ്ടു ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങ നീര് ചേർക്കുക. ശിരോചർമത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. രണ്ട് ശിരോചർമത്തിൽ തൈര് പുരട്ടി ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം. താരനെ ചെറുക്കാൻ ഉത്തമ പ്രതിരോധ മാർഗമാണിത്.ആഴ്ചയിൽ മൂന്ന് തവണ വരെ ഉപയോഗിക്കാം. താരനിൽ നിന്നും ഒരു പരിധിവരെ മേചനം നേടാൻ ഇത്…
Read More »