LIFEMovie

ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രം ആശുപത്രിയില്‍

ചെന്നൈ: നടന്‍ വിക്രമിന് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. താരത്തെ വാര്‍ഡിലേക്ക് മാറ്റി. ഇന്ന് വൈകി ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Signature-ad

ചെന്നൈയില്‍ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കാനിരിക്കുന്ന പൊന്നിയിന്‍ സെല്‍വന്റെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനിരിക്കെയാണ് അദ്ദേഹം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. വന്‍ താരനിര അഭിനയിക്കുന്ന ചിത്ത്രതില്‍ വിക്രമും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രം കോബ്ര ആഗസ്റ്റ് 11 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തും. ഇമൈക്ക നൊടികള്‍ ഫെയിം സംവിധായകന്‍ അജയ് ജ്ഞാനമുത്തു ആണ് സംവിധാനം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, ശ്രീനിധി ഷെട്ടി, മിര്‍ണാളിനി രവി, കെഎസ് രവികുമാര്‍, മിയ ജോര്‍ജ്ജ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

 

 

Back to top button
error: