LIFE
-
താരന്‍ അകറ്റുക എന്നത് അത്ര എളുപ്പമല്ല; എന്നാൽ ഇത് ഉപയോഗിച്ചു നോക്കൂ… ഫലപ്രദമായ പ്രതിവിധി
മിക്കവരും നേരിടുന്ന മുടി പ്രശ്നങ്ങളിലൊന്നാണ് താരന്‍. താരന്‍ അകറ്റുന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും, താരന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത ചേരുവകള്‍ ഉണ്ട്. അത്തരത്തിലൊന്നാണ് ടീ ട്രീ ഓയില്‍. ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും കൂടുതലായി കാണപ്പെടുന്ന ടീ ട്രീയുടെ ഇലകളില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. ടീ ട്രീ ഓയിലിന്റെ പ്രകൃതിദത്തമായ ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വിവിധ ചര്‍മ്മ, മുടി പ്രശ്‌നങ്ങള്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു. താരന്‍ തടയാന്‍ ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഷാംപൂകള്‍, ലോഷനുകള്‍, ഷവര്‍ ജെല്ലുകള്‍, മസാജ് ഓയിലുകള്‍ എന്നിവ പോലുള്ള പല മുടി സംരക്ഷണ ഉല്‍പ്പന്നങ്ങളും ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നു. താരന്‍ നീക്കാനായി ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. താരൻ നീക്കാൻ ടീ ട്രീ ഓയിലിന്റെ ഗുണം ടീ ട്രീ ഓയിലിന്റെ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ, ആന്റി…
Read More » -
നാഡികളെ തളര്‍ത്തുന്ന സെറിബ്രല്‍ പാള്‍സി; കാരണങ്ങളും ചികിത്സയും
ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ് സെറിബ്രല്‍ പാള്‍സി. കുട്ടികളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ശാരീരിക വൈകല്യങ്ങളിലൊന്നാണ് ഇത്. ഫലപ്രദമായ ചികിത്സയില്ലാതെ ഒരു കുട്ടിയുടെ ജീവിതകാലം മുഴുവന്‍ കഷ്ടത്തിലാക്കാന്‍ കെല്‍പ്പുള്ളതാണ് ഈ രോഗം. എന്താണ് സെറിബ്രല്‍ പാള്‍സി സെറിബ്രല്‍ പാള്‍സി എന്നത് മസ്തിഷ്‌ക ക്ഷതം മൂലമുണ്ടാകുന്ന വൈകല്യങ്ങളുടെ ഒരു കൂട്ടമാണ്. ഇത് ഒരു കുഞ്ഞിന്റെ ജനനത്തിനു മുമ്പോ ശേഷമോ അല്ലെങ്കില്‍ അതിനുശേഷമോ സംഭവിക്കുന്നു. ചലനശേഷിയും നാഡികളുടെ പ്രവര്‍ത്തനവും നഷ്ടപ്പെടുന്നതാണ് ഈ രോഗാവസ്ഥയുടെ സവിശേഷത. ഇത് ബാധിച്ചവര്‍ക്ക് ചലനശേഷി, കൈകളുടെ ഉപയോഗം, ആശയവിനിമയം എന്നിവയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു. സെറിബ്രൽ പാൾസിയുടെ കാരണങ്ങൾ സെറിബ്രൽ പാൾസിയിലേക്ക് നയിച്ചേക്കാവുന്ന നിരവധി കാരണങ്ങളുണ്ട്. ചില ലക്ഷണങ്ങൾ ജനനസമയത്ത് ഉണ്ടാകുന്നു. എന്നാൽ മറ്റു ചിലത് ജനിച്ച് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് കാണപ്പെടാം. സെറിബ്രൽ പാൾസിയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങൾ ഇവയാണ്: * ആവശ്യത്തിന് ഓക്‌സിജന്റെ അഭാവം – കുട്ടിയുടെ മസ്തിഷ്‌ക കോശങ്ങളെ തകരാറിലാക്കുന്ന ഹൈപ്പോക്‌സിയ എന്ന അവസ്ഥ. * ഗർഭാവസ്ഥയുടെ…
Read More » -
വെറും വയറ്റിൽ ചായയ്ക്കും കാപ്പിയ്ക്കും മുമ്പ് വെള്ളം കുടിക്കണോ?
ഒരു ചൂടൻ ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങിയാൽ ഊർജ്ജസ്വലരായിരിക്കും എന്ന് പലരും ചിന്തിക്കുന്നു. ഉറക്കമുണർന്നാൽ ഉടൻ തന്നെ ബെഡ് കോഫി കിട്ടണമെന്ന് പോലും നിർബന്ധമുള്ളവരുണ്ട്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ശീലം നിങ്ങളുടെ ശരീരത്തിന് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും. അതായത്, ചായ ആത്യന്തികമായി സുഖപ്രദമായ ഒരു പാനീയമായിരിക്കാം. എന്നാൽ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുന്നതിലേക്ക് നയിക്കും. അതുല്ലെങ്കിൽ ആമാശയത്തിൽ ഇത് ആസിഡുകൾ ഉണ്ടാക്കുകയും നിങ്ങളുടെ ദഹന പ്രക്രിയയെ നശിപ്പിക്കുകയും ചെയ്യും. രാവിലെ ചായ ശീലമാക്കിയിട്ടുള്ളവരുടെ കുടലിൽ ബാക്ടീരിയ രൂപപ്പെടുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ദഹനത്തിനും നെഞ്ചെരിച്ചിലും കാരണമാവുകയും ചെയ്യും. അതുപോലെ കോഫിയിലുള്ള കഫീൻ എന്ന പദാർഥത്തിന് ഡൈയൂററ്റിക് സ്വഭാവമുള്ളതിനാൽ നിർജ്ജലീകരണത്തിന് കാരണമാകുമെന്നും പറയുന്നു. എന്നാൽ രാവിലെ ബ്രൂ കോഫിയോ മറ്റോ കുടിയ്ക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വലിയ സഹായമാകുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ചായയുടെയും കാപ്പിയുടെയും…
Read More » -
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന “ഒറ്റ്” സൈന പ്ലേയിൽ
നിരവധി ഹിറ്റ് ചിത്രങ്ങൾ സൈന പ്ലേ യിലൂടെ ആസ്വദിച്ച പ്രേക്ഷകർക്കായി പുത്തൻ ദൃശ്യ അനുഭവങ്ങൾ നൽകിക്കൊണ്ട് ഒറ്റ് എന്ന ചിത്രവും എത്തിയിരിക്കുന്നു. കുഞ്ചാക്കോ ബോബൻ,അരവിന്ദ് സ്വാമി എന്നിവരെ പ്രധാന കേന്ദ്രകഥാപാത്രങ്ങളാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന “ഒറ്റ് ” സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസായി. തമിഴിലും മലയാളത്തിലും ഒരുപോലെ ഒരുക്കുന്ന ഈ ചിത്രം വലിയ മുതൽ മുടക്കോടെയും വ്യത്യസ്ത ലൊക്കേഷനുകളിലൂടെയും ചിത്രീകരിച്ചതാണ്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ദി ഷോ പീപ്പിളിന്റെ ബാനറിൽ നടൻ ആര്യയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഇഷ റെബ്ബ, ജിൻസ് ഭാസ്ക്കർ എന്നിവരും അഭിനയിക്കുന്നു. വൻ പ്രദർശനവിജയം നേടിയ “തീവണ്ടി “യുടെ സംവിധായകനായ ഫെല്ലിനിയാണ് “ഒറ്റ് ” സംവിധാനം ചെയ്തിട്ടുള്ളത്. ഗോവാ,പൂന,മുംബൈ ഹൈവേകൾ എന്നിവിടങ്ങളായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ” പൂർണ്ണമായും ത്രില്ലർ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ നിരവധി ബഹുഭാഷാ അഭിനേതാക്കളും അഭിനയിക്കുന്നു. ഒരു ബഹുഭാഷാചിത്രമായിട്ടാണ്…
Read More » -
വനിതകള്‍ മദീനയിലെ റൗദ ശരീഫ് സന്ദര്‍ശിക്കാനുള്ള സമയക്രമത്തില്‍ മാറ്റം
റിയാദ്: വനിതകള്‍ മദീനയിലെ റൗദ സന്ദര്‍ശിക്കാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി മസ്ജിദുന്നബവി കാര്യ വിഭാഗം. വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലും സമയ ക്രമത്തില്‍ മാറ്റമുണ്ട്. വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ റൗദ സന്ദര്‍ശിക്കാം. രാവിലെ ഒമ്പതു മണിക്കുശേഷം സന്ദര്‍ശനാനുമതി ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും വനിതകള്‍ക്ക് റൗദാ ശരീഫ് സന്ദര്‍ശിക്കാം. എന്നാല്‍, വെള്ളി ഒഴിച്ചുള്ള മറ്റു ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പതിനൊന്നുമണിവരെയും രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയുമാണ് സന്ദര്‍ശനാനുമതിയെന്ന് ക്രൗഡ് മേനേജ്‌മെന്റ് അറിയിച്ചു.
Read More » -
സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടത്രേ ! മാനസിക പിരിമുറുക്കം കുറയ്ക്കാൻ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിന്‍റെ സന്തതസഹചാരിയാണ് ‘സ്‌ട്രെസ്’ അഥവാ മാനസിക പിരിമുറുക്കം. പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. ജോലിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളോ, സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബ പ്രശ്നങ്ങളോ.. എന്തും നമ്മളെ സമ്മര്‍ദ്ദത്തിലാക്കാം. യോഗ പോലുള്ള കാര്യങ്ങളിലൂടെ ഇവയെ നിയന്ത്രിക്കാനാകും. അതോടൊപ്പം ഇത്തരം സമ്മര്‍ദ്ദങ്ങളെ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമ്മര്‍ദ്ദത്തെ നേരിടാന്‍ വേണ്ടുന്ന ഊര്‍ജം ലഭിക്കാന്‍ കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം… ബ്ലൂബെറി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നത് ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം ഇവ ദഹനം മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തില്‍ നിന്നും പ്രമേഹത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. കിവി പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കിവി സ്ഥിരമായി കഴിക്കുന്നതുമൂലം മനസ്സിന് ശാന്തത ലഭിക്കുകയും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുകയും ചെയ്യും. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം…
Read More » -
ഗർഭനിരോധന ഗുളികകൾ കഴിക്കും മുമ്പ് ചെയ്യേണ്ടവ
ഗര്‍ഭനിരോധനത്തിനായി മരുന്നുകളെടുക്കുന്നത് സാധാരണമാണ്. ഇത്തരം മരുന്നുകളെടുക്കുമ്പോള്‍ കാര്യമായ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് സ്ത്രീകളില്‍ സംഭവിക്കുക. പലര്‍ക്കും ഈ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കാതെ വരാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഹായകമാകുന്ന, ഡയറ്റുമായി ബന്ധപ്പെട്ട നാല് കാര്യങ്ങളെ കുറിച്ച് പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് റഷി ചൗധരി. ഗര്‍ഭനിരോധന ഗുളികകള്‍ മാത്രമല്ല, പ്രമേഹത്തിന് എടുക്കുന്ന ‘മെറ്റ്ഫോര്‍മിൻ’ പോലുള്ള മരുന്നുകളിലും ഇക്കാര്യങ്ങള്‍ ബാധകമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു. മരുന്നുകളെടുക്കുന്നതിന് മൂന്ന് മാസം മുമ്പ് മുതലാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. അതിനാല്‍ തന്നെ അത്യാവശ്യമായി ഗുളികകളെടുക്കുന്ന സാഹചര്യങ്ങളില്‍ ഇത് പ്രാവര്‍ത്തികമല്ല. ഒന്ന് പൊതുവേ പഴങ്ങള്‍ (ഫ്രൂട്ട്സ്) നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ സ്വീകരിക്കും മുമ്പ് പഴങ്ങളും കാര്‍ബും പരമാവധി കുറച്ച് ഫാറ്റ് ഉള്ള ഭക്ഷണം കാര്യമായി കഴിക്കാം. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തെ ബാലൻസ് ചെയ്യുന്നതിനായാണ് ചെയ്യുന്നത്. രണ്ട് വിവിധ തരം സീഡുകള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഫ്ളാക്സ് സീഡ്സ്, പംപ്കിൻ സീഡ്സ്, സീസം സീഡ്സ്, സണ്‍ഫ്ളവര്‍ സീഡ്സ് എന്നിവയെല്ലാം നല്ലത്…
Read More » -
സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരൻ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി അന്ന രാജൻ; ജീവനക്കാർ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ നടി പരാതി പിൻവലിച്ചു
സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍. ടെലികോം കമ്പനിയുടെ ആലുവയിലുള്ള ഷോറൂമില്‍ ഡൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ചെന്നപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഷോറൂമിന്‍റെ ഷട്ടര്‍ അടച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും നടി പൊലീസിനെ അറിയിച്ചു. എന്നാല്‍ ജീവനക്കാര്‍ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് അന്ന. ജീവനക്കാരുടെ ഭാവി മുൻ നിർത്തിയാണ് കേസ് ഒത്തുതീർപ്പാക്കിയെന്ന് അന്ന രാജന്‍ പ്രതികരിച്ചു. 2017 ല്‍ പുറത്തെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജന്‍. ചിത്രത്തിലെ ലിച്ചിയെന്ന കഥാപാത്രം തന്നെ അന്നയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിക്കൊടുത്തത്. വെളിപാടിന്‍റെ പുസ്‍തകം, ലോനപ്പന്‍റെ മാമോദീസ, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍. ആലുവ സ്വദേശിയായ അന്ന സിനിമയിലേക്ക് എത്തുന്നതിനു മുന്‍പ് നഴ്സിംഗ് മേഖലയിലാണ് ജോലി നോക്കിയിരുന്നത്.…
Read More » -
‘ആര്‍ആര്‍ആര്‍’ ഓസ്‌കറിലേക്ക്; മത്സരിക്കുന്നത് 14 വിഭാഗങ്ങളിൽ
ഓസ്‌കര്‍ അവാർഡിൽ മത്സരിക്കാൻ രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തെ ‘ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍’ കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. #RRRForOscars pic.twitter.com/yKzrZ5fPeS — RRR Movie (@RRRMovie) October 6, 2022 ബാഹുബലി 2ന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ‘രൗദ്രം രണം രുധിരം’ എന്നാണ് ഇതിന്റെ പൂർണ രൂപം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം 550 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 1150 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. നെറ്റ്ഫ്ലിക്സില്‍ തുടര്‍ച്ചയായ…
Read More »
