റിയാദ്: വനിതകള്‍ മദീനയിലെ റൗദ സന്ദര്‍ശിക്കാനുള്ള സമയ ക്രമത്തില്‍ മാറ്റം വരുത്തി മസ്ജിദുന്നബവി കാര്യ വിഭാഗം. വെള്ളിയാഴ്ചകളിലും മറ്റ് ദിവസങ്ങളിലും സമയ ക്രമത്തില്‍ മാറ്റമുണ്ട്.
വെള്ളിയാഴ്ചകളില്‍ രാവിലെ ആറു മുതല്‍ റൗദ സന്ദര്‍ശിക്കാം. രാവിലെ ഒമ്പതു മണിക്കുശേഷം സന്ദര്‍ശനാനുമതി ഉണ്ടായിരിക്കില്ല. വെള്ളിയാഴ്ച രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയും വനിതകള്‍ക്ക് റൗദാ ശരീഫ് സന്ദര്‍ശിക്കാം.
എന്നാല്‍, വെള്ളി ഒഴിച്ചുള്ള മറ്റു ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പതിനൊന്നുമണിവരെയും രാത്രി ഒമ്പതര മുതല്‍ അര്‍ധരാത്രി പന്ത്രണ്ടു വരെയുമാണ് സന്ദര്‍ശനാനുമതിയെന്ന് ക്രൗഡ് മേനേജ്‌മെന്റ് അറിയിച്ചു.