LIFE
-
പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കി ‘ചതുരം’; ട്രെയ്‍ലര്‍ എത്തി
റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നാണ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍, ട്രെയ്‍ലര്‍ കട്ട് ഡസ്റ്റി ഡസ്ക്, വരികള്‍ വിനായക് ശശികുമാര്‍, കലാസംവിധാനം അഖില്‍രാജ് ചിറയില്‍,…
Read More » -
പൊന്നിയിന്‍ സെല്‍വനിലെ ദേവരാളന്‍ ആട്ടം വീഡിയോ സോംഗ് പുറത്തിറങ്ങി
വന്‍ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയെത്തുന്ന ചിത്രങ്ങള്‍ പ്രേക്ഷകപ്രതീക്ഷ കാക്കുക എന്നത് അപൂര്‍വ്വമായി സംഭവിക്കുന്ന ഒന്നാണ്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് അതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. മണി രത്നം എന്ന ബിഗ് സ്ക്രീനിലെ മജീഷ്യന്‍ തന്‍റെ സ്വപ്ന ചിത്രം എന്ന് വിശേഷിപ്പിച്ചു എന്നത് മാത്രം മതിയായിരുന്നു പ്രേക്ഷകപ്രതീക്ഷ വാനോളം ഉയരാന്‍. ഒപ്പം തമിഴ് ജനത ഹൃദയത്തിലേറ്റിയ, കല്‍കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്‍റെ ചലച്ചിത്ര രൂപം എന്നതും വന്‍ താരനിരയും ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയ ഘടകങ്ങളാണ്. ഏതൊരു മണി രത്നം ചിത്രവും പോലെ സംഗീതത്തിനും ദൃശ്യവിന്യായത്തിനുമൊക്കെ പ്രാധാന്യമുണ്ടായിരുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ദേവരാളന്‍ ആട്ടം എന്ന വീഡിയോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇലങ്കോ കൃഷ്ണന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ ആര്‍ റഹ്‍മാന്‍ ആണ്. ഒന്നും രണ്ടുമല്ല 13 ഗായകര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡോ. നാരായണന്‍, ദീപക് സുബ്രഹ്‍മണ്യം, ജിതിന്‍…
Read More » -
കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിന് ‘ഇഞ്ചക്ഷൻ’; നടപടി തൈക്കൂടം ബ്രിഡ്ജിൻറെ ഹർജിയിൽ
കോഴിക്കോട്: വൻ വിജയമായി മാറിയ കാന്താര സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായ ‘വരാഹ രൂപം’, എന്ന ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത് വലിയ വാർത്തയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിൻറെ കോപ്പിയാണെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ വാർത്ത. നേരത്തെ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു. പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിൻറെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിൻറെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിൻറെ നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ എന്നിവർക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിൻഗ്, ജിയോ സാവൻ എന്നിവർക്കെല്ലാം ഗാനം കാണിക്കുന്നത് നിർത്തിവയ്ക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻ ജഡ്ജി. തൈക്കൂടം ബ്രിഡ്ജിൻറെ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂർത്തിയാണ് ഹാജറായത്.
Read More » -
അമല പോൾ മലയാളത്തിലേക്ക് മടങ്ങി വരുന്നു; സസ്പെൻസ് ത്രില്ലർ ചിത്രം ദി ടീച്ചർ റിലീസ് തീയതി പ്രഖ്യാപിച്ചു
കേന്ദ്ര കഥാപാത്രമാക്കി തിരിച്ചുവരുന്ന ചിത്രമാണ് ദി ടീച്ചർ. അതിരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമല പോളിന്റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഭാഗത്തിൽപെടുന്ന ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ എത്തും. സ്പെഷൻ പോസ്റ്ററിനൊപ്പമാണ് അണിയറക്കാർ ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ വരുൺ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ്, ഒപ്പം വി റ്റി വി ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. പി വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി…
Read More » -
നയൻതാരയ്ക്കും വിഗ്നേഷിനും തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ ‘ക്ലീൻ ചിറ്റ്’; വീഴ്ച വരുത്തിയത് ആശുപത്രിയെന്നും കണ്ടെത്തൽ
നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ അത് നടത്തിക്കൊടുത്ത ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ചികിത്സാ രേഖകള്‍ സൂക്ഷിക്കുന്നതില്‍ ആശുപത്രി വീഴ്ച വരുത്തിയെന്നും ഐസിഎംആര്‍ ചട്ടങ്ങള്‍ സംഘിച്ചുവെന്നുമാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അടച്ചുപൂട്ടാതിരിക്കാന്‍ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും ഭാഗത്ത് വീഴ്ചകളില്ലെന്നും ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഉണ്ട്. വാടക ഗര്‍ഭം ധരിച്ച സ്ത്രീയുടെ വിവരങ്ങള്‍ ആശുപത്രി സൂക്ഷിച്ചിട്ടില്ല. ഇതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയ ഡോക്ടര്‍ വിദേശത്തേക്ക് കടന്നതിനാല്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ല. നയന്‍താരയും വിഗ്നേഷ് ശിവനും നേരത്തെ വിവാഹിതരായതിന്‍റെ രേഖകള്‍ പരിശോധിച്ച അധികൃതര്‍ ഇരുവരും വിഷയത്തില്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമപരമായ വാടക ഗർഭധാരണത്തിനുള്ള കാലയളവ് ദമ്പതികൾ പിന്നിട്ടതായാണ് കണ്ടെത്തല്‍. ഒക്ടോബര്‍ ഒന്‍പതിനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം നയന്‍താരയും വിഗ്നേഷും അറിയിച്ചത്. പിന്നാലെ നിരവധി പേര്‍ ഇരുവർക്കും ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തി. എന്നാൽ സന്തോഷത്തോടൊപ്പം തന്നെ താരദമ്പതികൾ വിവാദത്തിലും അകപ്പെട്ടു. വാടക ഗര്‍ഭധാരണത്തിലെ ചട്ടങ്ങള്‍…
Read More » -
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‍ത ‘ചതുരം’ നവംബർ 4 ന് തിയറ്ററുകളിൽ എത്തും
റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്‍ത ചതുരം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. റിലീസ് തീയതി അണിയറക്കാർ പ്രഖ്യാപിച്ചു. നവംബർ 4 ന് ചിത്രം തിയറ്ററുകളിൽ എത്തും. നേരത്തെ സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. ശാന്തി ബാലചന്ദ്രൻ, അലൻസിയർ ലേ ലോപ്പസ്, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ, വർണ്ണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിദ്ധാർഥ് ഭരതനൊപ്പം വിനോയ് തോമസും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എൻറർടെയ്ൻമെൻറ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വിനീത അജിത്ത്, ജോർജ് സാൻറിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രദീഷ് വർമ്മയാണ് ഛായാഗ്രാഹകൻ. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസർ, ട്രെയ്‍ലർ കട്ട്…
Read More » -
ജയ ജയ ജയ ജയ ഹേ ” ട്രെയിലർ സൈന മൂവീസിൽ
ബേസിൽ ജോസഫ്,ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ” ജയ ജയ ജയ ജയ ഹേ ” എന്ന ചിത്രത്തിന്റെ ട്രെയിലർ സൈന മൂവീസിലൂടെറീലീസായി.അജു വർഗീസ്,അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, ഹരീഷ് പേങ്ങൻ,നോബി മാർക്കോസ്,ശരത് സഭ,ആനന്ദ് മന്മഥൻ,മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ചിയേഴ്സ് എന്റർടൈയ്മെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ, സൂപ്പർ ഡ്യൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു അജു നിർവ്വഹിക്കുന്നു. സംവിധായകൻ വിപിൻ ദാസ്,നാഷിദ് മുഹമ്മദ് ഫാമി എന്നീവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-അങ്കിത് മേനോൻ, എഡിറ്റർ-ജോൺകുട്ടി. ഒക്ടോബർ 28-ന് “ജയ ജയ ജയ ജയ ഹേ” പ്രദർശനത്തിനെത്തുന്നു.
Read More » -
‘ബര്‍മുഡ’യുടെ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഷെയ്‍ൻ നിഗം നായകനാകുന്ന ചിത്രമാണ് ‘ബര്‍മുഡ’. വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി കെ രാജീവ് കുമാറാണ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ് ഇത്. ഇപ്പോഴിതാ പുതുക്കിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ബര്‍മുഡ’ നവംബർ 11ന് ഉറപ്പായും റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. നവാഗതനായ കൃഷ്‌ണദാസ് പങ്കിയുടെ രചനയില്‍ വൻതാരനിര അണിനിരക്കുന്ന ചിത്രം ആസ്വാദകർക്കെന്ന പോലെ തിയേറ്ററുകാരും പ്രതീക്ഷ വെക്കുന്നതാണ്. അഴകപ്പൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹഹിക്കുന്നത് ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. ‘ഇന്ദുഗോപന്‍’ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്. ‘ഇന്ദുഗോപന്‍’ ‘സബ് ഇന്‍സ്പെക്ടര്‍ ജോഷ്വ’യുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്താണ് ചിത്രത്തിന്‍റെ കഥാവികാസം. ‘ജോഷ്വ’യായി വേഷമിടുന്നത് വിനയ് ഫോര്‍ട്ട് ആണ്. സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ‘ബർമുഡ’ നിർമിച്ചിരിക്കുന്നത്. ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഷെയ്‍ലീ കൃഷന്‍,…
Read More »

