LIFEMovie

കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിന് ‘ഇഞ്ചക്ഷൻ’; നടപടി തൈക്കൂടം ബ്രിഡ്ജിൻറെ ഹർജിയിൽ

കോഴിക്കോട്: വൻ വിജയമായി മാറിയ കാന്താര സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്നായ ‘വരാഹ രൂപം’, എന്ന ​ഗാനത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത് വലിയ വാർത്തയായിരുന്നു. അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിൻറെ കോപ്പിയാണെന്നാണ് ഉയരുന്ന ആരോപണം. വിഷയത്തിൽ നിയമനടപടികൾ ആരംഭിച്ചുവെന്നാണ് ഏറ്റവും പുതിയ വാർത്ത. നേരത്തെ തന്നെ നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിരുന്നു.

Signature-ad

പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചിത്രത്തിൻറെ ‘വരാഹ രൂപം’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിൻറെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിൻറെ നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ എന്നിവർക്കും. ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിൻഗ്, ജിയോ സാവൻ എന്നിവർക്കെല്ലാം ഗാനം കാണിക്കുന്നത് നിർത്തിവയ്ക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ല സെഷൻ ജഡ്ജി. തൈക്കൂടം ബ്രിഡ്ജിൻറെ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. തൈക്കൂടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂർത്തിയാണ് ഹാജറായത്.

 

Back to top button
error: