LIFE
-
കുളിയും നനയുമില്ലാതെ അര നൂറ്റാണ്ട്; ഒടുവില്‍ ലോകത്തിലെ ഏറ്റവും ‘വൃത്തി’കെട്ട മനുഷ്യന്‍ 94 ാം വയസില്‍ വിടവാങ്ങി
ടെഹ്‌റാന്‍: അരനൂറ്റാണ്ട് കാലം കുളിക്കാതെ ജീവിച്ച മനുഷ്യന്‍ 94 ാം വയസില്‍ അന്തരിച്ചു. ഇറാന്‍കാരനായ അമൗ ഹാജിയെ ‘ലോകത്തിലെ ഏറ്റവും വൃത്തിഹീനന്‍’ എന്നാണു ലോകം വിശേഷിപ്പിച്ചിരുന്നത്. 50 ലേറെ വര്‍ഷമായി ഇയാള്‍ കുളിക്കാതെ ജീവിക്കുകയായിരുന്നു. പതിറ്റാണ്ടുകള്‍ കുളിക്കാതെ ജീവിച്ചത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്ന് ഇയാള്‍ വാദിച്ചിരുന്നു. വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പ് ഗ്രാമവാസികള്‍ ചേര്‍ന്ന് ഇദ്ദേഹത്തെ കുളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ പലതവണ കുളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാല്‍ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിച്ചിരുന്നത്. ദശകങ്ങള്‍ കുളിക്കാതിരുന്ന് കുളിച്ചതിനു പിന്നാലെ രോഗബാധിതനായ ഹാജി ഞായറാഴ്ചയാണ് മരിച്ചത്. പന്നി മാംസമായിരുന്നു ഹാജിയുടെ പ്രിയഭക്ഷണമെന്ന് 2014 ല്‍ ടെഹ്‌റാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ ഇയാള്‍ പറയുന്നുണ്ട്! ചത്ത് ചീഞ്ഞ മൃഗമാംസവും പഴയ എണ്ണ കാനില്‍നിന്നുള്ള ശുചിത്വമില്ലാത്ത വെള്ളവുമായിരുന്നു സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഫാര്‍സിലെ ദേജ്ഗാ ഗ്രാമത്തിലാണ് ഹാജി വര്‍ഷങ്ങളായി…
Read More » -
‘തുനിവ്’ പൊങ്കലിന്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
അജിത്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. ‘തുനിവി’ന്റെ ഫസ്റ്റ് ലുക്ക് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ‘തുനിവി’ന്റെ റിലീസ് സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നത്. ‘തുനിവി’ന്റെ റിലീസ് പൊങ്കലിനായിരിക്കും എന്ന് തീരുമാനമായി എന്നാണ് സിനിമാ ട്രാക്കേഴ്‍സായ ലെറ്റ്‍സ് സിനിമ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. എച്ച് വിനോദാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക. എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’. #Thunivu confirmed for Pongal 2023 release. Official announcement is expected in coming weeks.…
Read More » -
പാരിപ്പള്ളിയിൽ ആവേശം നിറച്ച് ‘പടവെട്ട്’ വിജയാഘോഷം
‘പടവെട്ട്’ എന്ന സിനിമയുടെ വിജയാഘോഷം കൊല്ലം പാരിപ്പള്ളി രേവതി തീയ്യേറ്ററിൽ നടന്നു. നിവിൻ പോളി, ഷമ്മി തിലകൻ, രമ്യ സുരേഷ്, സംവിധായകൻ ലിജു കൃഷ്‍ണ തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുക്കാനും ഇഷ്ട താരത്തെ കാണാനും നൂറു കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്. ചിത്രത്തെ വിജയമാക്കിയ ആരാധകരോട് നിവിൻ പോളി നന്ദി രേഖപ്പെടുത്തി. ‘കോറോത്ത് രവി’ എന്ന യുവാവിനെ ഏറ്റെടുത്ത മലയാളികൾ നല്ല സിനിമകളെ സ്നേഹിക്കുന്നവരാണ് തങ്ങൾ എന്ന് തെളിയിച്ചിരിക്കുകയാണെന്ന് നിവിൻ പോളി പറഞ്ഞു. നാലു ദിവസം പിന്നിട്ട ചിത്രത്തിന് കേരളത്തിൽ നിന്നും പുറത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 20 കോടിയോളം പ്രീ റിലീസ് ബിസിനസ്സ് നടന്ന ചിത്രം നാല് ദിവസത്തെ കളക്ഷൻ കൊണ്ടുതന്നെ വൻ ലാഭത്തിൽ ആയിരിക്കുകയാണ്. നിവിൻ പോളിയുടെ കരിയറിലെത്തന്നെ മറ്റൊരു മെഗാ ഹിറ്റ് ആയി മാറിയിരിക്കുകയാണ് ‘പടവെട്ട്’. ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് സിനിമ പ്രമേയമാക്കുന്നത്. ചിത്രത്തിൽ നിവിൻ പോളി ‘കോറോത്ത്…
Read More » -
‘കുമാരി’ 28നു തിയേറ്ററുകളിലേക്ക്
ഐശ്വര്യാ ലക്ഷ്‍മി, സുരഭി ലക്ഷ്‍മി, സ്വാസിക, തൻവി റാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കുമാരി’ ഈ വെള്ളിയാഴ്ച്ച തിയേറ്ററുകളിലേക്കെത്തും. ‘കുമാരി’യായിട്ടാണ് ആയി ഐശ്വര്യാ ലക്ഷ്മി ചിത്രത്തില്‍ അഭിനയിക്കുന്നത്. സ്ത്രീകളെ ആ പ്രായത്തിൽ പൊതുവായി കുമാരി എന്ന് വിളിക്കാറുണ്ട്, അതിനാൽ ആരും വേണമെങ്കിലും കുമാരിയാകാം. അങ്ങനെയുള്ള ഒരു കുമാരിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. ഐതിഹ്യമാലയിൽ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുൻനിർത്തി സൃഷ്‍ടിച്ചെടുത്ത കഥയാണ് ‘കുമാരി’യുടേത്. പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസും, കേരളത്തനിമയും ഗ്രാമീണതയും ഗൃഹാതുരത്വവും ഉറപ്പു നൽകുന്ന ചിത്രമാണ് ‘കുമാരി’. നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ അവതരിപ്പിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കുമാരി’യുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘കുമാരി’ എന്ന ചിത്രം അതിന്റെ എല്ലാ മേഖലകളിലും പ്രേക്ഷകരുടെ കൈയ്യടി നേടുമെന്നുറപ്പാണ്. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്ന വിഷ്വലുകൾ അത്തരത്തിലുള്ള…
Read More » -
കത്രീന കൈഫ് നായികയാകുന്ന ഹൊറർ കോമടി ചിത്രം ഫോണ്‍ ഭൂതിന്റെ പുതിയ പ്രൊമോ എത്തി
കത്രീന കൈഫ് നായികയാകുന്നു പുതിയ ചിത്രമാണ് ‘ഫോണ്‍ ഭൂത്’. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോണ്‍ ഭൂതി’ന്റെ പുതിയ പ്രൊമോ പുറത്തുവിട്ടിരിക്ുകകയാണ് ഇപ്പോള്‍. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘മേരി ക്രിസ്‍മസ്’ എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇഷാൻ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമ ‘പിപ്പ’ ആണ്. രാജ്…
Read More » -
കൊവിഡിന് ശേഷമുള്ള ക്ഷീണം അകറ്റാൻ
കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളെ ഇപ്പോഴും പൂര്‍ണമായി തരണം ചെയ്യാൻ നമുക്കായിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം തുടരുക തന്നെയാണ്. വാക്സിൻ ആശ്വാസം പകരുന്നുണ്ടെങ്കിലും വ്യത്യസ്തമായ വൈറസ് വകഭേദങ്ങള്‍ വാക്സിനെ പോലും ചെറുത്ത് തോല്‍പിച്ചാണ് ശരീരത്തിനകത്തെത്തുന്നത്. എങ്കിലും രോഗതീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയില്‍ സഹായകമാകുന്നുണ്ട്. രോഗതീവ്രത കുറയുന്നത് കൊണ്ട് രോഗം ബാധിക്കപ്പെടുന്ന സമയത്ത് മാത്രമല്ല, ഇതിന് ശേഷവും ആശ്വാസം ലഭിക്കാം, അതെങ്ങനെയെന്നല്ലേ? വിശദമാക്കാം. കൊവിഡ് 19 ബാധിക്കപ്പെട്ട ഒരു വിഭാഗം പേരില്‍ രോഗസമയത്ത് കാണുന്ന പല ആരോഗ്യപ്രശ്നങ്ങളും പിന്നീട് രോഗമുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. അധികവും രോഗം തീവ്രമായി ബാധിച്ചവരിലാണ് ലോംഗ് കൊവിഡും വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ക്ഷീണം, ശ്വാസതടസം, മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും വരുന്ന കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ലോംഗ് കൊവിഡില്‍ കാണാം. ഇതില്‍ മിക്കവരെയും ബാധിക്കുന്ന പ്രശ്നം ക്ഷീണമാണ്.…
Read More » -
ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന മഹാറാണിയുടെ ഫസ്റ്റ് ലുക്ക് എത്തി; ഷൈനും റോഷനും പ്രധാന കഥാപാത്രങ്ങൾ
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മഹാറാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ബാലു വർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രതീഷ് രവിയാണ് ചിത്രത്തിൻറെ രചന നിർവ്വഹിക്കുന്നത്. ഇഷ്ക് ആണ് രതീഷ് രവിയുടെ രചനയിൽ നേരത്തെ പുറത്തെത്തിയ ചിത്രം. ദൈവത്തിൻറെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു ശേഷം ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. നർമ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണെന്നാണ് മഹാറാണിയെക്കുറിച്ച് നേരത്തെ പുറത്തെത്തിയ സൂചനകൾ. എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് ചിത്ര നിർമ്മിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ എം ബാദുഷ ആണ് സഹ നിർമ്മാതാവ്. മുരുകൻ കാട്ടാക്കടയുടെയും അൻവർ അലിയുടെയും രാജീവ് ആലുങ്കലിന്റെയും…
Read More »


