LIFE

  • മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒടിടിയിലേക്ക്; സ്ട്രീമിം​ഗ് ഹോട്സ്റ്റാറിൽ

    വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ​ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിം​ഗ് ചെയ്യുക. റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടും. നവംബർ 11ന് ചിത്രം ഹോട്സ്റ്റാറിൽ എത്തുമെന്ന് പ്രചാരമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഒക്ടോബര്‍ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ…

    Read More »
  • “ഇട്ടി കടലിലെ തിരമാല, ഷീല ആ കടലിലെ ആഴം” ഇത് കേട്ടപ്പോ ഞാൻ ഷോക്ക് അടിച്ചതുപോലെയായി: അപ്പനിലെ ഷീല

    സണ്ണിവെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ അപ്പൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മജു സംവിധാനം ചെയ്ത അപ്പൻ സോണി ലിവിലൂടെയാണ് സ്ട്രീമിംഗ് തുടരുന്നത്. സിനിമയെ പ്രശംസിച്ച് മധുപാൽ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഷീല എന്ന പ്രധാന വേഷത്തിലെത്തിയ രാധിക രാധാകൃഷ്ണൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ‘ഞാൻ തിരക്കഥ വായിച്ചിട്ട് ആദ്യം ചോദിച്ചത് ഇട്ടിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്നാണ്. അലൻസിയർ ചേട്ടൻ ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഭയങ്കര ഷോക്ക് ആയിപ്പോയെന്ന് രാധിക പറയുന്നു. അദ്ദേഹം ഗംഭീര ആർടിസ്റ്റാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത ആദ്യപകുതിയിൽ ഷൂട്ടിങ് നടക്കുന്ന റൂമിൽ നിന്ന് അലൻസിയർ ചേട്ടൻ ഡയലോഗ് പറയുന്നത് കേൾക്കുമ്പോ എനിക്ക് പേടിയാകും. എന്റമ്മേ എങ്ങനെയാ ഞാൻ ഈ ആളുടെ മുന്നിൽ നിന്ന് അഭിനയിക്കുക എന്നൊക്കെ തോന്നും. പക്ഷേ ഞാൻ അഭിനയിച്ചു തുടങ്ങിയപ്പോൾ എന്നെ ഏറ്റവും സഹായിച്ചത് അദ്ദേഹമാണ്. ഞാൻ കാരണം ഒത്തിരി റീടേക്ക് പോയിരുന്നു. പക്ഷേ അലൻസിയർ ചേട്ടനോ മറ്റുള്ളവരോ…

    Read More »
  • ‘ബ്രഹ്‍മാസ്ത്ര’ ഒടിടിയിൽ; ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു

    ബോളിവുഡ് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകൻ അയൻ മുഖർജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര. ഇത് വിജയിച്ചാൽ ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഫ്രാഞ്ചൈസി കാണാനാവും എന്നത് സിനിമാപ്രേമികളെ സംബന്ധിച്ചും ആവേശം പകരുന്ന ഒന്നായിരുന്നു. സെപ്റ്റംബർ 9 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. രൺബീർ കപൂർ നായകനായ ചിത്രം ഫാൻറസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഫാൻറസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അയൻ മുഖർജിയാണ്. അസ്ത്രാവേഴ്സ് എന്നാണ് ബ്രഹ്‍മാസ്ത്ര ആദ്യ ഭാഗമായി വരുന്ന ഫ്രാഞ്ചൈസിയുടെ പേര്.

    Read More »
  • ബേസില്‍- ദര്‍ശന കൂട്ടുകെട്ട് വൻഹിറ്റ്; ജയ ജയ ജയ ജയ ഹേ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു, വീഡിയോ ഗാനം പുറത്തു

    വലിയ പ്രീ റിലീസ് ബഹളങ്ങളില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാട്ടിത്തരാം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും മര്‍ത്യന്‍ ആണ്. അങ്കിത് മേനോന്‍റേതാണ് സംഗീതം. ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ്…

    Read More »
  • കിറുക്കനെയും കൂട്ടുകാരെയും കാണാൻ ടിക്കറ്റ് എടുക്കാം… ‘സാറ്റർഡേ നൈറ്റ്’ ബുക്കിം​ഗ് തുടങ്ങി

    പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ നിവിൻ പോളി ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. പക്കാ കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ചിത്രം നവംബർ 4ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സ്റ്റാന്‍ലിയെയും സുഹത്തുക്കളെയും കാണാൻ തയ്യാറാകൂ എന്നാണ് ബുക്കിം​ഗ് വിവരം പങ്കുവച്ച് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ…

    Read More »
  • ജൂനിയർ എൻടിആറി​ന്റെ നായികയായി ബോളിവുഡ് നടി ജാൻവി കപൂർ ?

    ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജൂനിയര്‍ എൻടിആറിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. അതുകൊണ്ടു തന്നെ ജൂനിയര്‍ എൻടിആറിന് പുതിയ സിനിമകളുടെ വിശേഷങ്ങള്‍ ചര്‍ച്ചയാകാറുമുണ്ട്. ‘എൻടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രമാണ് താരം ഇനി അഭിനയിക്കാനുള്ളത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ജാൻവി കപൂര്‍ നായികയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘എൻടിആര്‍ 30’ന്റെ അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട് . പ്രൊഡക്ഷൻ ഡിസൈനര്‍ സാബു സിറിലാണ്. ഛായാഗ്രാഹണം രത്‍നവേലുവും. ഇവര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണെന്നും ‘എൻടിആര്‍ 30’ന്റെ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്‍തിരുന്നു. കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ…

    Read More »
  • നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന​ന്റെ പുതിയ ചിത്രം വണ്ടർ വിമെൻ

    നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രവുമായി അഞ്ജലി മേനോന്‍. വണ്ടര്‍ വിമെന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍. ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇം​ഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. അഞ്ജലി മേനോന്‍ തന്നെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനം ഇട്ടുകൊണ്ട് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബി​ഗ് സ്ക്രീനില്‍ അങ്ങനെ വരാത്ത, അതേസമയം വരേണ്ട വിഷയമാണ്…

    Read More »
  • കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പുറത്തിറക്കി

    തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ രൂപകല്പന ചെയ്തത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ശൈലി ആപ്പ് മുഖേന ഇതുവരെ സ്‌ക്രീന്‍ ചെയ്ത 37 ലക്ഷത്തിലധികം ആളുകളില്‍ രണ്ടു ലക്ഷത്തി നാല്‍പ്പത്തിനായിരത്തിലധികം ആളുകളെയാണ് കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടത്. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഴ്ചയില്‍ ഒരു നിശ്ചിത ദിവസം ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍, ഓറല്‍ എക്‌സാമിനേഷന്‍, പാപ് സ്മിയര്‍ പരിശോധന എന്നിവയാണ് ചെയ്യുന്നത്. പരിശോധനക്ക് ശേഷം ബയോപ്‌സി, എഫ്എന്‍എസി, തുടങ്ങിയവ വേണ്ടവരെ താലൂക് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. താലൂക്ക് ആശുപത്രികളില്‍ ഈ ടെസ്റ്റുകള്‍ക്ക് വേണ്ട സാമ്പിളുകള്‍ എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിളുകള്‍…

    Read More »
  • അരിവണ്ടി നാളെ മുതൽ

    വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സഞ്ചരിക്കുന്ന ‘അരിവണ്ടി’ ചൊവ്വാഴ്ച രാവിലെ 8.30 നു തിരുവനന്തപുരം പാളയം മാർക്കറ്റിനു മുന്നിൽ മന്ത്രി ജി. ആർ അനിൽ ഉത്‌ഘാടനം ചെയ്യും. ജയ, കുറുവ,മട്ട, പച്ചരി എന്നീ നാല് ഇനങ്ങളിലായി ആകെ 10 കിലോ അരി ഓരോ റേഷൻ കാർഡുടമകൾക്കും വാങ്ങാവുന്നതാണ്. സപ്ലൈകോ സ്റ്റോറുകൾ ഇല്ലാത്ത സംസ്ഥാനത്തെ 500 താലൂക്ക്‌/പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി സഞ്ചരി ക്കുന്നത്. ഒരു താലൂക്കില്‍ 2 ദിവസം എന്ന ക്രമത്തിലാണ് അരിവണ്ടിയുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികള്‍ അരിവണ്ടി ഫ്ലാഗ് ഓഫ് ചെയ്യും.

    Read More »
  • കലാലയ ജീവിതവും പ്രണയവും : രഞ്ജിത്ത് ശങ്കറിന്റെ ഫോർ ഇയേർസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പതിനായിരത്തിലധികം കോളേജ് കുട്ടികൾ കേരളപ്പിറവി ദിനത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. പ്രിയാവാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബർ 25 നു തിയേറ്ററുകളിലെത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും നിർമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കോതമംഗലം മാർഅത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരിസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലെ പതിനായിരത്തില്പരം വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൂടിയാണ് ഫോർ ഇയേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്ന ഫോർ ഇയേർസിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്…

    Read More »
Back to top button
error: