LIFE

  • സു വെങ്കടേശ​ന്റെ വേൽപാരി വെള്ളിത്തിരയിലേക്ക്; ഷങ്കർ വിസ്മയത്തിൽ മൂന്ന് ഭാ​ഗങ്ങളായി ചിത്രമെത്തും

    പൊന്നിയിൻ സെൽവനു പിന്നാലെ മറ്റൊരു തമിഴ് നോവൽ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് എഴുത്തുകാരൻ സു വെങ്കടേശൻ എഴുതിയ വേൽപാരി എന്ന നോവലാണ് സിനിമാരൂപത്തിൽ പ്രേക്ഷകർക്കു മുന്നിലേക്ക് എത്തുക. ബിഗ് സ്ക്രീനിൽ നിരവധി വിസ്മയങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഷങ്കർ ആണ് ചിത്രത്തിൻറെ സംവിധാനം. ബോളിവുഡ് താരം രൺവീർ സിംഗ് ആണ് ചിത്രത്തിലെ നായകൻ. സംഘകാലത്തിൻറെ അവസാന ഘട്ടത്തിൽ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിർ പരമ്പരയിലെ ഒരു രാജാവ് ആയിരുന്നു വേൽപാരി. വേളിർ പരമ്പരയിലെ രാജാക്കന്മാരിൽ ഏറ്റവും കേൾവികേട്ട അദ്ദേഹത്തിൻറെ കലാരസികത്വവും മനുഷ്യാനുകമ്പയുമൊക്കെ ചരിത്ര താളുകളിൽ എഴുതപ്പെട്ടിട്ടുണ്ട്. കവി കപിലരുടെ സുഹൃത്ത് കൂടിയായിരുന്നു വേൽപാരി. ആറ് വർഷത്തെ ഗവേഷണത്തിനു ശേഷം ആനന്ദ വികടൻ മാസികയിൽ 100 ആഴ്ചകളിലായാണ് സു വെങ്കടേശൻറെ ബൃഹദ് നോവൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. ഏറ്റവും ഒടുവിലത്തെ ലക്കം പുറത്തെത്തിയത് 2018 നവംബറിൽ ആയിരുന്നു. പിന്നീട് വികടൻ പബ്ലിക്കേഷൻസ് ഇത് ഒറ്റ പുസ്തകമായും പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തെ അധികരിച്ചാണ് ഷങ്കർ സിനിമയൊരുക്കുന്നത്. സിനിമ…

    Read More »
  • ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍: വിദേശകലാകാരര്‍ എത്തിത്തുടങ്ങി

    ബുധനാഴ്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(IIMF)ൽ പങ്കെടുക്കാൻ വിദേശകലാകാരരും വിദേശീയരായ സംഗീതപ്രേമികളും എത്തിത്തുടങ്ങി. സ്വന്തം രാജ്യങ്ങളിലും ലോകമൊട്ടാകെയും ഏറെ ആരാധകരുള്ള ഗായകരും ബാന്‍ഡുകളും എത്തിച്ചേരുന്നതോടെ കോവളവും ഐഐഎംഎഫും ലോകമെങ്ങുമുള്ള ഇൻഡീ സംഗീതപ്രേമികളുടെ ശ്രദ്ധാകേന്ദ്രം ആകുകയാണ്. പാപ്പുവ ന്യൂ ഗിനിയുടെ കൾച്ചറൽ അംബാസഡർകൂടിയായ പ്രശസ്ത ഇന്‍ഡീ ഗായകന്‍ ആൻസ്ലോം (Anslom), യുഎസില്‍നിന്നുള്ള ഇന്‍ഡീ ഗായകന്‍ സാമി ഷോഫി (Sami Chohfi) എന്നിവരാണ് ആദ്യം എത്തിയത്. ഇവർ ക്രാഫ്റ്റ്സ് വില്ലേജിൽ റിഹേഴ്സൽ ആരംഭിച്ചതോടെ ഐഐഎംഎഫിൻ്റെ കേളികൊട്ട് ഉയർന്നു. പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ഒരു സംഗീതകലാകാരന് ഇതുപോലൊരു നാട്ടിൽ ഇത്രയും വലിയ വേദി ലഭിക്കുന്നത് വലിയ ആദരവായി കണക്കാക്കുന്നുവെന്ന് കേരളത്തിലേക്കു പുറപ്പെടുംമുമ്പ് ആൻസ്ലോം പറഞ്ഞതായി ആ രാജ്യത്തെ പ്രസിദ്ധീകരണമായ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു. ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ സംഗീതത്തോടൊപ്പം സംസ്‌കാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് പാപ്പുവ ന്യൂ ഗിനിയ്ക്കും അനുകരിക്കാമെന്നും ആൻസ്ലോം പറഞ്ഞു. ആൻസ്ലോമിന്റെ അടുത്തിടെ…

    Read More »
  • സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം

    തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ രണ്ട് കാന്‍സര്‍ സെന്ററുകളിലും ഇവ യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളില്‍ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതില്‍ 2.60 ലക്ഷം ആളുകളെയാണ് ഈ പോര്‍ട്ടല്‍ വഴി കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണില്‍…

    Read More »
  • സോഷ്യല്‍ മീഡിയയില്‍ വൈറലായി ശക്തമായ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍

    തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണിന്ന് കേരളം. പ്രളയം തന്നെയാണ് ഇതില്‍ ഏറ്റവും ഭീഷണി മുഴക്കുന്നത്. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ നാം നേരിട്ടത് കടുത്ത പ്രളയം തന്നെയാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ഇത്തരത്തില്‍ പ്രളയവും കാറ്റുമെല്ലാം പതിവാകുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരുമ്പോള്‍ അത് ചെറുതല്ലാത്ത ആശങ്കകളാണ് നമ്മളിലുണ്ടാക്കുന്നത്. ഇപ്പോള്‍ മഴ കനത്തുപെയ്യുമ്പോള്‍ വരെ ഭയം തോന്നുന്ന സാഹചര്യം നമുക്കിടയിലുണ്ടെന്ന് പറഞ്ഞാല്‍ പോലും അതില്‍ തെറ്റില്ല. More video of Greenview #txwx tornado crossing FM1567 nearly 20 mins ago pic.twitter.com/997vS8lbEb — Tyler Pardun (@t_pardun) November 4, 2022 സംസ്ഥാനത്തിന് പുറത്തും,അല്ലെങ്കില്‍ രാജ്യത്തിന് പുറത്തും ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങള്‍ നടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് ചുഴലിക്കാറ്റ്. നേരത്തേ അമേരിക്കയില്‍ വലിയ തോതിലുള്ള നാശമാണ് ഇയാൻ ചുഴലിക്കാറ്റ് വിതച്ചത്. ഇപ്പോഴിതാ അമേരിക്കയിലെ തന്നെ ടെക്സാസിലുണ്ടായ ചുഴലിക്കാറ്റിന്‍റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളുമെല്ലാം വെള്ളിയാഴ്ചയുണ്ടായ…

    Read More »
  • 35 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനും മണി രത്നവും ഒന്നിക്കുന്നു; പിറന്നാള്‍ തലേന്ന് പ്രഖ്യാപനം

    കമല്‍ ഹാസനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ മണി രത്നം. നീണ്ട 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ഒരുങ്ങുന്നത്. 1987 ല്‍ പുറത്തെത്തിയ ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം നായകന്‍ ആണ് മണി രത്നത്തിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇതിനു മുന്‍പ് നായകനായെത്തിയ ചിത്രം. കമല്‍ ഹാസന്‍റെ പിറന്നാള്‍ ദിനത്തിന് തലേദിവസമാണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം. മണി രത്നം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വ്വഹിക്കുന്നത്. #KH234#Ulaganaygan #KamalHaasan @ikamalhaasan #ManiRatnam @Udhaystalin @arrahman #Mahendran @bagapath @RKFI @RedGiantMovies_ @turmericmediaTM https://t.co/BPRa2Mm7c7 — Madras Talkies (@MadrasTalkies_) November 6, 2022 എ ആര്‍ റഹ്‍മാന്‍ ആണ് സംഗീത സംവിധായകന്‍. മണി രത്നം, കമല്‍ ഹാസന്‍, എ ആര്‍ റഹ്‍മാന്‍ എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്. കമല്‍ ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ്…

    Read More »
  • വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ ‘അഡ്വ. വേണു’വായി സുരാജ്, ക്യാരക്ടര്‍ പോസ്റ്റര്‍

    വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമുടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’ ആയിട്ടാണ് വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘അഡ്വക്കറ്റ് വേണു’വായിട്ടാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുക. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ ചിത്രത്തിന്റെ ഡബ്ബിംഗ് ആണ് ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്‍തതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി,…

    Read More »
  • സുരേഷ് ​ഗോപിക്കൊപ്പം മകന്‍ മാധവ്, നായികയായി അനുപമ; ‘എസ്‍ജി 255’ ന് നാളെ ആരംഭം

    സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാളെ ആരംഭം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വച്ച് 11.44നും 12.05 നും ഇടയില്‍ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമാവുക. ഒക്ടോബര്‍ 5 ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. കോസ്മോസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയാവുക. സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍ എത്തിയാണ് മാധവ് അദ്ദേഹത്തെ കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുക എന്നാണ് അറിയുന്നത്. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ സുരേഷ്…

    Read More »
  • വിനയ് ഫോർട്ടും അനു സിത്താരയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘വാതിൽ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു

    വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാതിൽ’. സർജു രമാകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷംനാദ് ഷബീർ തിരക്കഥ എഴുതുന്നു. അനു സിത്താര നായികയാകുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൃഷ്‍ണ ശങ്കർ, മെറിൻ ഫിലിപ്പ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. മനേഷ് മാധവൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റർ. സ്പാർക്ക് പിക്ച്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജാണ് ചിത്രം നിർമിക്കുന്നത്. ഡിസംബറിൽ “വാതിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്‍താൻ, പരസ്യക്കല-യെല്ലോ ടൂത്ത്‍സ്,വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ടി കെ രാജീവ്‍കുമാറിന്റെ സംവിധാനത്തിലുള്ള ‘ബർമുഡ’യാണ്. നവംബർ…

    Read More »
  • ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘കാന്താര’; ഹിന്ദി പതിപ്പ് മാത്രം 100 കോടി കടന്നേക്കും

    സെപ്റ്റംബർ 30ന് കാന്താരയുടെ കന്നഡ‍ ഒറിജിനൽ പതിപ്പ് പുറത്തിറക്കുമ്പോൾ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പോലും വിചാരിച്ചുകാണില്ല ഇത് ഇത്ര വലിയ വിജയം ആവുമെന്ന്. അതേസമയം പാൻ ഇന്ത്യൻ ജനപ്രീതി ലഭിച്ച കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹൊംബാളെ കാന്താരയുടെ കന്നഡ പതിപ്പ് സ്ക്രീൻ കൗണ്ട് കുറവെങ്കിലും ഇന്ത്യ മുഴുവൻ റിലീസ് ചെയ്‍തിരുന്നു. കർണാടകത്തിൽ ചിത്രം വമ്പൻ വിജയം ആയതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ പ്രേക്ഷകശ്രദ്ധയും നേടി. ഇതിനു പിന്നാലെയാണ് മലയാളം ഉൾപ്പെടെയുള്ള മൊഴിമാറ്റ പതിപ്പുകൾ അതത് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ആ മൊഴിമാറ്റ പതിപ്പുകൾ ഒക്കെയും മികച്ച സാമ്പത്തിക വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹിന്ദി പതിപ്പ് നേടുന്ന കളക്ഷൻ ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിട്ടുണ്ട്. റിലീസിൻറെ 21-ാം ദിനം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഹിന്ദി പതിപ്പ് ബോക്സ് ഓഫീസ് പടയോട്ടം അവിടംകൊണ്ടും നിർത്തുന്നില്ല. https://twitter.com/taran_adarsh/status/1589175356380282881?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1589175356380282881%7Ctwgr%5Ebe8e6db03a16e2995ea0ebf2c07502a18595a723%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftaran_adarsh%2Fstatus%2F1589175356380282881%3Fref_src%3Dtwsrc5Etfw പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിൻറെ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത്…

    Read More »
  • രഞ്‍ജിതമേ… പാടിതകർത്ത് ആടിതിമർത്ത് വിജയ്; ‘വരിശി’ലെ ആദ്യ ഗാനമെത്തി, ലിറിക്ക് വീഡിയോ പുറത്ത്

    പ്രഖ്യാപനം തൊട്ടേ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ ഏറ്റവും ചർച്ച ചെയ്‍തതത് ‘വരിശി’ലെ ആദ്യ ഗാനത്തെ കുറിച്ചായിരുന്നു. ‘രഞ്‍ജിതമേ’ എന്ന ഗാനത്തിന്റെ ടീസർ തരംഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ വിജയ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ചുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില് രശ്‍മിക മന്ദാന ആണ് നായിക കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി…

    Read More »
Back to top button
error: