Life StyleNEWS

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല…! തിളങ്ങുന്ന ചര്‍മ്മത്തിനും സൗന്ദര്യത്തിനും കുറുക്കുവഴികൾ തേടേണ്ട, സ്വാഭാവികമായ പ്രകൃതിദത്തമായ പരിഹാരങ്ങൾ ഇതാ

ഏതൊരു സ്ത്രീയും ഏറ്റവും സുന്ദരിയായി കാണാന്‍ ഇഷ്ടപ്പെടുന്നു. ഇതിനായി പല ശ്രമങ്ങളും നടത്താറുണ്ട്. ചര്‍മ്മത്തിന്റെ പുതുമയ്ക്കും തിളക്കത്തിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനൊപ്പം മറ്റ് ചില കാര്യങ്ങളും ചെയ്യേണ്ടതുണ്ട്.

പ്രായം കൂടുന്തോറും ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം കുറയാന്‍ തുടങ്ങുന്നു. എന്നാല്‍ എപ്പോഴും ചെറുപ്പവും തിളക്കവുമുള്ളവരായി കാണുന്നതിന് പല സ്ത്രീകളും നൈറ്റ് ക്രീമും ഡേ ക്രീമും പുരട്ടാട്ടുമുണ്ട്. ക്രീം നമ്മുടെ ചര്‍മ്മത്തിന്റെ മുകളിലെ പാളിയെ പ്രകാശിപ്പിക്കുന്നു. ചര്‍മ്മം ഉള്ളില്‍ നിന്ന് തിളങ്ങണമെങ്കില്‍ അതിന് സ്വന്തം വീട്ടില്‍ തന്നെ പരിഹാരം ഉണ്ട്.

ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുക

മുഖം തിളങ്ങാന്‍ സ്ത്രീകൾ മേക്കപ്പും സൗന്ദര്യവര്‍ദ്ധക വസ്തുക്കളുമാണ് ഉപയോഗിക്കുക. എന്നാല്‍ ഇത് ശരിയായ രീതിയല്ല. ഉള്ളില്‍ നിന്ന് ജലാംശം ഇല്ലെങ്കില്‍ ചര്‍മ്മത്തിന് തിളക്കം കാണില്ല. തിളങ്ങുന്ന ചര്‍മ്മത്തിന് പൂര്‍ണ്ണമായും ജലാംശം ഉണ്ടായിരിക്കണം. ഇതിനായി നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പേ തന്നെ ആവശ്യത്തിന് വെള്ളം കുടിച്ച്‌ ഉറങ്ങണം. തേങ്ങാവെള്ളവും കുടിക്കാം. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.

കാരറ്റ്

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കും. മുഖം തിളങ്ങാൻ പോഷക സമൃദ്ധമായ നല്ല ഭക്ഷണം കഴിക്കുക. ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം വേണമെങ്കില്‍ കാരറ്റ് വളരെ പ്രയോജനം ചെയ്യും.
രാത്രി ഉറങ്ങുന്നതിന് മുംപ് രണ്ട് കാരറ്റ് കഴിച്ചാല്‍ നിങ്ങളുടെ മൃതകോശങ്ങളെല്ലാം ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകും. വിറ്റാമിന്‍ സി, എ, ബി എന്നിവ ക്യാരറ്റില്‍ കാണപ്പെടുന്നു, ഇത് തിളങ്ങുന്ന ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യും.

കോഫി

ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കത്തിന് കാപ്പി ഉത്തമമായ പ്രതിവിധിയാണ്. രാത്രി ഉറങ്ങും മുംപ് കോഫി പേസ്റ്റ് പുരട്ടി കുറച്ച്‌ സമയത്തിന് ശേഷം കഴുകിക്കളയാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മുഖത്ത് തിളക്കം കണ്ടു തുടങ്ങും.

കോഫി പേസ്റ്റ് ഉണ്ടാക്കാന്‍ ഒരു പാത്രത്തില്‍ 1 ടീസ്പൂണ്‍ കാപ്പിപ്പൊടി എടുക്കുക. കുറച്ച്‌ അരിപ്പൊടി ഇതിൽ ചേര്‍ക്കുക. ശേഷം അസംസ്കൃത പാലും തേനും മിക്സ് ചെയ്യുക. ഇതിന് ശേഷം ഈ പേസ്റ്റ് മുഖത്ത് പുരട്ടുക.

മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ തൈര് ഉത്തമം
മുഖത്തെ ചുളിവുകള്‍ നീക്കാനും പ്രായക്കുറവ് തോന്നിക്കാനും സഹായിക്കുന്ന ഏറ്റവും പ്രകൃതിദത്തമായ ഉൽപ്പനമാണ് തൈര്. ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരുപോലെ സഹായകമാണ്.

തൈര് പല തരത്തിലും മുഖചര്‍മത്തിനും പ്രായക്കുറവു തോന്നിപ്പിയ്ക്കാനും ഉപയോഗിയ്ക്കാം. പല തരത്തിലെ ഗുണങ്ങളും ഇതു നല്‍കുകയും ചെയ്യുന്നു.

തൈര്, മുട്ട വെള്ള, ഗ്ലിസറിന്‍, തേന്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ ഏറെ നല്ലതാണ്. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. ഇതും മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. കഴുത്തിലും പുരട്ടാം.

തൈരിനൊപ്പം ഒലീവ് ഓയിലും മുഖത്തു പ്രായക്കുറവിനുള്ള നല്ലൊരു വഴിയാണ്. ചുളിവുകള്‍ നീക്കി പ്രായക്കുറവിന് ഇത് ഗുണം നല്‍കുന്ന ഫേസ് പായ്ക്കാണ്. ഒലീവ് ഓയില്‍ തനിയെ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതിലെ ഫാററി ആസിഡുകളും വൈറ്റമിനുകളുമെല്ലാം ഏറെ ഗുണം ചെയ്യും.

ഡോ. മഹാദേവൻ

Back to top button
error: