LIFE

  • ദിവസവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍

    ശാരീരിക ബന്ധവും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് നമുക്ക് ആഗ്രഹിച്ചാലും അവഗണിക്കാന്‍ കഴിയില്ല. വിവാഹിതരായാലും അവിവാഹിതരായാലും. ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. സഹവസിക്കുമ്പോള്‍ ശാരീരികവും വൈകാരികവുമായ നേട്ടങ്ങള്‍ ഇരുവര്‍ക്കും ലഭിക്കുന്നു. ഇണചേരല്‍ വിഷയത്തില്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തില്‍. ശാരീരിക ബന്ധത്തില്‍ നമ്മുടെ ശരീരം തലച്ചോറില്‍ ചിലതരം രാസ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് പറഞ്ഞു. നമ്മുടെ ശരീരത്തിന് വിശ്രമിക്കാനുള്ള ഒരു സിഗ്‌നല്‍ ലഭിക്കുന്നു. ദിവസവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തിലെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സമ്മര്‍ദ്ദം അനുഭവപ്പെടില്ല. നിങ്ങള്‍ക്ക് ഒരിക്കലും ഹൃദ്രോഗം വരില്ല. എല്ലാ ദിവസവും ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും ഓരോ തവണയും നിങ്ങള്‍ക്ക് ആനന്ദം നല്‍കുകയും ചെയ്യുന്നു. ശാരീരിക ബന്ധത്തിന് നിരവധി ഗുണങ്ങളുണ്ട്. അതില്‍ നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നല്ല ഉറക്കം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഓക്സിടോസിന്‍…

    Read More »
  • കഴിക്കരുതേ ഈ ഭക്ഷണങ്ങൾ, പ്രമേഹത്തെ വിളിച്ചുവരുത്തും ഈ ഏഴ് ഭക്ഷണങ്ങള്‍…!

    പ്രമേഹം ഒരേ സമയം മിത്രവും ശത്രുവുമാണ്. അനുനയിപ്പിച്ചു നിർത്തിയാൽ അപകടരഹിതമായി സസുഖം ജീവിക്കാം. അവഗണിച്ചാൽ കണ്ണ് മുതൽ കരൾ വരെ നിശ്ചലമായി ഇഞ്ചോടിഞ്ച് മരണമായിരിക്കും ഫലം. പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍, അതുമാത്രമല്ല, സ്വാധിഷ്ടമായ പല ഭക്ഷണങ്ങളും പ്രമേഹ രോഗത്തെ വിളിച്ചുവരുത്തും. ചിട്ടയായ ജീവിതം, ക്രമമായ ഭക്ഷണം- ഇതാണ് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഏക പോംവഴി. പ്രമേഹത്തെ അകറ്റി നിർത്താനുള്ള 7ഭക്ഷണങ്ങൾ ഒഴിവാക്കൂ. ⭕ പഴച്ചാറുകള്‍ മധുരമുളള പഴച്ചാറുകൾ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും. ⭕ കേക്കിലെ ക്രീം കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കിയാലും കടയില്‍…

    Read More »
  • പ്രഭാതസവാരിയും പ്രഭാതവ്യായാമവും ആരോഗ്യത്തിന് അത്യുത്തമം, പ്രമേഹത്തെ വരുതിയിലാക്കാം, ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കാം

    നല്ലൊരു വ്യായാമമാണ് പ്രഭാതസവാരി. ആരോഗ്യകരമായ വ്യായാമങ്ങളില്‍ പ്രഭാതസവാരിക്ക് ഒന്നാം സ്ഥാനമാണ്. ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാന്‍ രാവിലത്തെ നടത്തത്തിന് സാധിക്കും. ഇത് ശരീരത്തിലെ അപചയപ്രക്രിയ ദൃതഗതിയിലാക്കും. അതേ പോലെ കൊഴുപ്പിനെയും നിയന്ത്രിക്കും. അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം, പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ്. നടക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള അരമണിക്കൂർ നടത്തം രക്തസമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. അതേ പോലെ രാവിലെ വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗ- പക്ഷാഘാത സാധ്യതകൾ കുറവായിരിക്കുമെന്ന് പുതിയ പഠനം. ആറ് മുതല്‍ എട്ട് വര്‍ഷം വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണ് പങ്കെടുത്തത്. യു.കെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റയുടെ…

    Read More »
  • ഇന്ത്യൻ എംബസിയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കം

    റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 10-ാമത് അംബാസഡേഴ്സ് ചോയ്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. 13 വിദേശ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് നവംബർ 24 മുതൽ ഡിസംബർ 16 വരെ നടക്കുന്ന മേളയിൽ ലോകത്തെ വിവിധ ഭാഷകളിലുള്ള 14 സിനിമികൾ പ്രദർശിപ്പിക്കും. റിയാദിലെ എംബസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ മേഖല ഡയറക്ടർ മിഷാൽ അൽസാലെഹ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഷാർഷെ ദഫെ എം.ആർ. സജീവും വിവിധ എംബസികളുടെ പ്രതിനിധികളും വേദിയിൽ സന്നിഹിതരായി. ചലച്ചിത്ര മേളയുടെ ഔദ്യോഗിക പോസ്റ്റർ വിശിഷ്ടാതിഥികൾ ചേർന്ന് പ്രകാശനം ചെയ്തു. മേളയുടെ നടത്തിപ്പിൽ പങ്കാളിത്തം വഹിക്കുന്ന വിവിധ എംബസികളുടെ പ്രതിനിധികൾക്കും സൗദി അധികൃതർക്കും ഷാർഷെ ദഫെ എം.ആർ. സജീവ് തെൻറ പ്രസംഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യയിൽ ഒരു വർഷം 2000-ത്തിലേറെ സിനിമകൾ നിർമിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തിറങ്ങൂന്ന ചലച്ചിത്രങ്ങളുടെ വാർഷിക കണക്കിൽ ലോകത്ത് ഇന്ത്യൻ സിനിമാ വ്യവസായം ഒന്നാം സ്ഥാനത്താണ്. സൗദിയിൽ…

    Read More »
  • വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ, യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരം; ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും !

    ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റ് സംബന്ധിച്ച ആശങ്ക ഇനിയാവശ്യമില്ല. ട്രെയിൻ ടിക്കറ്റില്ലെങ്കിൽ ഫ്രീയായി ഒരു വിമാന ടിക്കറ്റ് കിട്ടും. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകാതെ വന്നാൽ യാത്ര മുടങ്ങുമെന്ന പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ടിക്കറ്റ് ബുക്കിങ് ആപ്പായ ട്രെയിൻമാൻ. ആപ്പ് വഴി ബുക്ക് ചെയ്യുമ്പോൾ തന്നെ ടിക്കറ്റ് കൺഫേം ആകുമോ എന്നറിയാൻ കഴിയും. ടിക്കറ്റ് ലഭിക്കാത്ത സാ​ഹചര്യത്തിൽ സൗജന്യ വിമാന ടിക്കറ്റുകളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ട്രെയിൻമാൻ ആപ് ‘ട്രിപ്പ് അഷ്വറൻസ്’ എന്ന പുതിയ ഫീച്ചർ പ്രകാരമാണ് ഈ ഓഫർ നല്കുന്നത്. ഫീച്ചറനുസരിച്ച് യാത്രക്കാർക്ക് വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം കമ്പനി ഉറപ്പാക്കുന്നുണ്ട്. ഈ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‌ക്ക് ആപ്പിലൂടെ തന്നെ ടിക്കറ്റ് നില പരിശോധിക്കാനും കഴിയും. യാത്രക്കാരന് ടിക്കറ്റെങ്ങാനും ലഭിക്കാതെ വന്നാൽ ടിക്കറ്റ് കൺഫേം ആകാനുള്ള സാധ്യതയെ കുറിച്ചും ആപ്പിലൂടെ അറിയാൻ കഴിയും. ഇനി ടിക്കറ്റ് കൺഫേം ആയിട്ടില്ല അവസാനനിമിഷം മറ്റു യാത്രോ…

    Read More »
  • ധാരാളം വെള്ളം കുടിക്കൂ, ആരോഗ്യത്തിനും ആനന്ദത്തിനും വേറെന്തു വേണം

    വെളളം കുടിക്കാൻ പലർക്കും വിമുഖതയാണ്. ഭക്ഷണത്തോടൊപ്പം കഷായം പോലെ ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കുന്ന ചിലരെ കാണാറുണ്ട്. പക്ഷേ പ്രതിദിനം മൂന്ന് ലീറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആയുർവേദത്തോടൊപ്പം മോഡേൺ മെഡിസിനും നിഷ്കർഷിക്കുന്നത്. ഇത് ശരീരത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനും പല രോഗങ്ങൾ മാറാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ എന്തൊക്കെ പ്രയോജനങ്ങൾ ലഭിക്കും എന്നറിയുക ❥രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും ❥ ശരീരത്തിലെ മെറ്റാബോളിസം നല്ല രീതിയില്‍ മെച്ചപ്പെടുത്തും ❥ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളും ❥ രക്തയോട്ടം വര്‍ധിക്കിപ്പുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും ❥ മലവിസര്‍ജന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്നു. ❥മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്

    Read More »
  • പൊലീസ് അന്വേഷണത്തെ തുടർന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളിൽനിന്ന് വ്യത്യസ്തമായി ‘കാക്കിപ്പട’; ചിത്രത്തി​ന്റെ ടീസർ റിലീസ് ചെയ്തു

    ‘പ്ലസ് ടു, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’യിലെ ടീസർ റിലീസ് ചെയ്തു. ‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ എന്ന സംഭാഷണത്തോടെ എത്തിയ ടീസർ ഏറെ ശ്രദ്ധനേടുകയാണ്. പൊലീസ് അന്വേഷണത്തെ തുടർന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളിൽ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയിൽ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിൻറെ സഞ്ചാരം ആണ്‌ ഈ സിനിമ പറയുന്നത്. നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്. എസ്.വി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെജി വലിയകത്ത് ആണ്‌ പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന…

    Read More »
  • ജേണലിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ, അതും ടോപ്പറായി; ആശംസകളുമായി ആരാ​ധകർ

    ബിരുദാനന്തര ബിരുദം പൂർത്തിയാക്കി നടി മാളവിക നായർ. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിലാണ് മാളവിക പഠനം പൂർത്തിയാക്കിയത്. വിഷയത്തിൽ ടോപ്പറായാണ് താരം വിജയിച്ചിരിക്കന്നുന്നത്. ഗ്രാജ്വേഷൻ ചടങ്ങിന്റെ ചിത്രങ്ങൾ മാളവിക തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. “എത്ര മനോഹമായിരുന്നു ഈ യാത്രയെന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു അംഗീകാരമാണ് എന്നെ തേടിയെത്തിയത്. എന്റെ സ്വപ്നങ്ങളെ കീഴടക്കാൻ സഹായിച്ച സുഹൃത്തുക്കൾ, അധ്യാപകർ എല്ലാവർക്കും ഒരുപാട് നന്ദി. എന്നെ പ്രേത്സാഹിപ്പിച്ചതിന് അച്ഛനും അമ്മയ്ക്കും എട്ടനും നന്ദി. നിങ്ങൾക്ക് അഭിമാനം ആകാൻ എപ്പോഴും ശ്രമിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു”, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക കുറിച്ചത്. സുഹൃത്തുകൾക്കും അമ്മയ്ക്ക് ഒപ്പമുള്ളതുമായ ചിത്രങ്ങളും മാളവിക പങ്കുവച്ചിട്ടുണ്ട്.   View this post on Instagram   A post shared by Malavika (@instamalunair)   മലയാളികൾ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം…

    Read More »
  • ഐ.എഫ്.എഫ്.കെ :മീഡിയാ പാസിനുള്ള അപേക്ഷ നാളെ 27മുതൽ

      മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 2022 നവംബർ 27 ന് (ഞായറാഴ്ച ) ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 16 വരെയാണ് മേള നടക്കുന്നത്.റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത ശതമാനം പാസുകൾ ആണ് മാറ്റിവെച്ചിട്ടുള്ളത്. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമങ്ങൾക്ക് പാസുകൾ അനുവദിക്കുന്നത്. മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകൾ ആണ് നൽകുന്നത്. ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .എന്നാൽ ബ്യുറോ മേധാവികൾ ലെറ്റർ പാഡിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ പറയുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിരിക്കണം .https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -9544917693

    Read More »
  • സമാന്തര പ്രവര്‍ത്തനം വേണ്ട; തരൂരിനെ ഉന്നമിട്ട് അച്ചടക്കസമിതി

    തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമാന്തര പ്രവര്‍ത്തനം പാടില്ലെന്ന് കെ.പി.സി.സി അച്ചടക്കസമിതി. ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരിപാടികള്‍ നടത്തുന്ന നേതാക്കള്‍ ഡി.സി.സികളെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂടില്‍നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും അച്ചടക്ക സമിതി നിര്‍ദേശം നല്‍കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായ അച്ചടക്ക സമിതി ഇന്നലെയാണ് യോഗം ചേര്‍ന്നത്. പാര്‍ട്ടിക്ക് എതിരല്ലാത്ത ഏതു യോഗത്തിലും ഏതു നേതാവിനും പങ്കെടുക്കാമെന്ന അഭിപ്രായത്തിലാണു സമിതി. എന്നാല്‍, പാര്‍ട്ടിയുടെ ചട്ടക്കൂടു പൊളിക്കാതെയും സൗഹൃദാന്തരീക്ഷം കളയാതെയും അച്ചടക്കം ലംഘിക്കാതെയും വേണം ഇതെല്ലാം. ഇക്കാര്യം അച്ചടക്ക സമിതിയുടെ നിര്‍ദേശമായി നേതാക്കള്‍ക്കു നല്‍കും. ഭിന്നിപ്പില്‍ നില്‍ക്കുന്ന നേതാക്കളുമായി അച്ചടക്ക സമിതിയെന്ന നിലയില്‍ ബന്ധപ്പെടുകയും ചെയ്യും. അതേസമയം, ശശി തരൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടനത്തില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു എം.കെ. രാഘവന്‍ എം.പി, കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്‍കിയിരുന്നു.  

    Read More »
Back to top button
error: