വെളളം കുടിക്കാൻ പലർക്കും വിമുഖതയാണ്. ഭക്ഷണത്തോടൊപ്പം കഷായം പോലെ ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കുന്ന ചിലരെ കാണാറുണ്ട്. പക്ഷേ പ്രതിദിനം മൂന്ന് ലീറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആയുർവേദത്തോടൊപ്പം മോഡേൺ മെഡിസിനും നിഷ്കർഷിക്കുന്നത്. ഇത് ശരീരത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനും പല രോഗങ്ങൾ മാറാനും സഹായിക്കുന്നു.
രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ എന്തൊക്കെ പ്രയോജനങ്ങൾ ലഭിക്കും എന്നറിയുക
❥രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും
❥ ശരീരത്തിലെ മെറ്റാബോളിസം നല്ല രീതിയില്‍ മെച്ചപ്പെടുത്തും
❥ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളും
❥ രക്തയോട്ടം വര്‍ധിക്കിപ്പുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും
❥ മലവിസര്‍ജന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്നു.
❥മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്