
ധനുഷിന്റേതായി പ്രഖ്യാപിച്ച പുതിയ സിനിമ ‘ക്യാപ്റ്റന്‍ മില്ലെര്‍’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലെര്‍’ എന്ന ചിത്രത്തില്‍ കന്നഡയില്‍ നിന്നും ഒരു വന്‍ താരം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ശിവ രാജ്കുമാറാണ് ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. തെലുങ്കിലെ യുവ നായകന്‍ സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ ആണ് നായിക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
https://twitter.com/SathyaJyothi/status/1600814998028046336?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1600814998028046336%7Ctwgr%5Eb9c3d98b29efd0cf9ae167ec932e81eab7f812f2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1600814998028046336%3Fref_src%3Dtwsrc5Etfw
സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സംവിധാനത്തിലുള്ള ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ സെല്‍വരാഘവന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ധനുഷ് നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘വാത്തി’യാണ്. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥാകൃത്തും വെങ്കി അറ്റ്‌ലൂരിയാണ്. മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. നടന്‍ ധനുഷിനും വലിയ പ്രതീക്ഷയുള്ള ചിത്രമായ ‘വാത്തി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ജെ യുവരാജാണ്.






