LIFE

  • തമിഴിലെ മണിച്ചിത്രത്താഴി​ന്റെ രണ്ടാം ഭാ​ഗത്തിൽ ബോളിവുഡ് താരം; ചന്ദ്രമുഖി 2ലേക്ക് കങ്കണ റണൌത്തിനെ സ്വാഗതം ചെയ്തു പോസ്റ്റർ

    മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. 17 വര്‍ഷത്തിനു ശേഷം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുകയാണ്. ചന്ദ്രമുഖി 2 എന്നു തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പക്ഷേ രജനീകാന്ത് ഇല്ല. മറിച്ച് രാഘവ ലോറന്‍സ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം കങ്കണ റണൌത്ത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ അത് സ്ഥിരീകരിച്ചിരിക്കുകയാണ്. ചിത്രത്തിലേക്ക് കങ്കണയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്ററില്‍ ചിത്രത്തിലെ അവരുടെ ഗെറ്റപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. KANGANA IN ‘CHANDRAMUKHI 2’… #KanganaRanaut to star in #Chandramukhi2 alongside #RaghavaLawrence… #PVasu – who directed #Chandramukhi [2005], starring #Rajinikanth – will direct #Chandramukhi2 as well… #MMKreem will score music… Produced by #LycaProductions. pic.twitter.com/nyRP5YKk1t — taran adarsh (@taran_adarsh)…

    Read More »
  • തിയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ലോറൻസും എസ് ജെ സൂര്യയും നേർക്കുനേർ; ‘ജി​ഗർതണ്ട ഡബിൾ എക്സ്’ ടീസർ പുറത്ത്

    കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജി​ഗർതണ്ട ഡബിൾ എക്സി’ന്റെ ടീസർ റിലീസ് ചെയ്തു. എസ് ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഇരുവരും തമ്മിലുള്ള മാസ് രം​ഗങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള ടീസർ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കുടിലിന് മുന്നിലേക്ക് നടന്നുവരുന്ന സൂര്യയെയാണ് ആദ്യം ടീസറില്‍ കാണാനാകുക. സൂര്യ മൗത്ത് ഓര്‍ഗണ്‍ വായിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ആലയില്‍ ആയുധം നിര്‍മ്മിക്കുന്ന രാഘവ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നാലെ തോക്ക് പിടിച്ച് കുടിലിന് പുറത്തേക്ക് വരുന്ന ലോറന്‍സിന് നേരെ സൈന്യവും പൊലീസും അടങ്ങുന്ന സംഘത്തെ സൂര്യ അയയ്ക്കുന്നതും കാണാം. എന്തായാലും തിയറ്ററുകളില്‍ ആവേശം നിറയ്ക്കാന്‍ പോകുന്നൊരു സിനിമ ആകും ഇതെന്നാണ് ടീസര്‍ ഉറപ്പു നല്‍കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനാണ്. പ്രധാന ലൊക്കേഷന്‍ മധുരൈയാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, മഹാന്‍ എന്ന ചിത്രമാണ് കാര്‍ത്തിക് സുബ്ബരാജിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിക്രവും…

    Read More »
  • ഹാട്രിക് അടിക്കുമെന്ന് പൃഥ്വിരാജിനോട് ആരാധകർ; തീക്ഷണ നോട്ടവുമായി ‘കൊട്ട മധു’

    പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘കാപ്പ’. കടുവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന ‘കൊട്ട മധു’ എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പുറത്തുവന്നിരിക്കുന്നത്. കൊട്ട മധുവായി പരകായ പ്രവേശനം നടത്തിയ പൃഥ്വിരാജ് തീഷണതോടെ നോക്കുന്ന സ്റ്റില്ലിൽ കാണാനാകും. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ‘കണ്ടിട്ട് ഇതും ​ഗംഭീരം ആകും എന്ന് തോന്നുന്നു, രാജുവേട്ട ഇത് പൊളിക്കും, ഹാർട്രിക് അടിക്കാം’എന്നിങ്ങനെ പോകുന്നു കമന്റുകൾ. അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ചിത്രം ഡിസംബർ 22നാണ് തിയറ്ററുകളിൽ എത്തുന്നത്. ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം…

    Read More »
  • ‘ഉത്തോപ്പിൻ്റെ യാത്ര’യ്ക്ക് തുടക്കമായി; ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി റിയാൻ പത്താൻ

    എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ചിത്രീകരണം അമ്പലപ്പുഴയിൽ ആരംഭിച്ചു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ബിജു സോപാനം, കലാഭവൻ നാരായണൻകുട്ടി, ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, ആഷിക്ക് പി.എ, ഷമീർ റഹ്മാൻ, നൗസൽ നൗസ എന്നിവരെ കൂടാതെ ഒരുപിടി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബിനു ക്രിസ്റ്റഫർ സഹനിർമ്മാതാവുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ തന്നെയാണ്. സംഗീതം: രാഹുൽ രാജ്, എഡിറ്റിംങ്: ഉണ്ണികൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: സജീഷ് ഫ്രാൻസിസ്, ബി.ജി.എം: ധനുഷ് ഹരികുമാർ, ഡിഐ: ആൽവിൻ ടോമി, ചീഫ് അസോയിയേറ്റ് ഡയറക്ടർ: പ്രദീപ് ടി, അസോയിയേറ്റ് ഡയറക്ടർ: ശ്രീദേവ് പുത്തേടത്ത്, ദിലീപ് എസ്, ആർട്ട്: ഷേണായി കട്ടപ്പന, മേക്കപ്പ്:…

    Read More »
  • ബാല-ഉണ്ണി മുകുന്ദൻ വിവാദം: എന്തുകൊണ്ട് ബാല ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചു ? കാരണം വെളപ്പടുത്തുന്ന ബാലയുടെ വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

    ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ ബാലയുടെ പഴയൊരു വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ. ഷെഫീക്കിന്റെ സന്തോഷത്തിൽ അഭിനയിച്ചത് എന്ത് കൊണ്ടാണ് എന്ന് ബാല വെളിപ്പെടുത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. ബാലയ്ക്ക് എല്ലാ ആശംസകളും എന്ന കുറിപ്പോടെയാണ് ഉണ്ണി മുകുന്ദൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൂടാതെ തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നടൻ നന്ദി പറയുകയും ചെയ്യുന്നു. ഉണ്ണി ഒരു നായകനായതു കൊണ്ടല്ല, നല്ല മനുഷ്യനായത് കൊണ്ട്, ഒരു നല്ല മനസ് ഉള്ളത് കൊണ്ടാണ് താൻ ഈ സിനിമയിൽ അഭിനയിക്കുന്നതെന്ന് ബാല പറയുന്നു. ‘നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം.’ എന്ന് ഉണ്ണി പറഞ്ഞുവെന്നും അങ്ങനെ പറയാനുള്ള നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂവെന്നും ബാല വീഡിയോയിൽ പറയുന്നുണ്ട്. ബാലയുടെ വാക്കുകൾ ഇങ്ങനെ സിനിമയുടെ ഒരു വരി മാത്രം എന്നോട് പറഞ്ഞതെ ഒള്ളു. അപ്പോൾ ഞാൻ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു,  ഞാൻ ഒരു സിനിമ നിർമിച്ചപ്പോൾ നീയൊരു വാക്കുപോലും എന്നോട്…

    Read More »
  • ബാല-ഉണ്ണി മുകുന്ദൻ വിവാദം: പ്രതിഫലം മോഹിക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചുതന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു ..! അനീഷ് രവി കുറിച്ച വാക്കുകൾ ചർച്ചയാകുന്നു

    ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാലയും ഉണ്ണി മുകുന്ദനും തമ്മിലുള്ള വിവാദത്തിൽ പ്രതികരണവുമായി നിരവധി പേർ രം​ഗത്ത്. സിനിമയിൽ അഭിനയിച്ചതിന് തനിക്കും മറ്റ് പലർക്കും ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം. പിന്നാലെ ബാലയുടെ പ്രസ്താവന തള്ളിക്കൊണ്ട് ഉണ്ണി മുകുന്ദൻ അടക്കമുള്ള അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തി. ഈ അവസരത്തിൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടൻ അനീഷ് രവി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. പഴയതൊന്നും മറക്കാത്ത, മനുഷ്യത്വമുള്ള, നന്മയുള്ള ഒരു കലാകാരനോടൊപ്പം കുറേ ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ കഴിഞ്ഞു എന്നുള്ള സന്തോഷത്തിലാണ് താനെന്ന് അനീഷ് രവി കുറിക്കുന്നു. പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് എനിയ്ക്കൊരു അവസരം തരികയും സിനിമ അഭിനയിച്ചു മടങ്ങുമ്പോൾ പ്രതിഫലം മോഹിയ്ക്കാതെ അഭിനയിക്കാൻ വന്ന എന്റെ അക്കൗണ്ടിലേക്ക് സന്തോഷപൂർവ്വം അയച്ചു തന്ന തുകയും നന്ദിയോടെ ഈ അവസരത്തിൽ ഞാൻ ഓർത്തുപോകുന്നു. തനിയ്‌ക്കെതിരെ സംസാരിച്ചവരെ കുറിച്ചു ചോദിച്ചപ്പോൾ ചിരി മായാതെ അപ്പോഴും…

    Read More »
  • നിരൂപണം നടത്തുന്നവർ ഇപ്പോൾ ക്വട്ടേഷൻ സംഘം, മോശം റിവ്യൂ നൽകുമെന്ന് പറഞ്ഞ് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തുന്നു: റോഷൻ ആൻഡ്രൂസ്

    കൊച്ചി: പുതിയ സിനിമകൾ ഇറങ്ങുമ്പോൾ വരുന്ന നിരൂപണങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ‘സാറ്റർഡേ നൈറ്റ്സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിൽ സിനിമ നിരൂപണത്തെ കുറിച്ചുള്ള സംവിധായകൻ റോഷൻ ആൻഡ്രൂസ് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ റോഷൻ ആൻഡ്രൂസിൻറെ ‘കൊറിയയിലെ സിനിമ നിരൂപണം’ ഏറെ ട്രോൾ ചെയ്യപ്പെട്ടു. സാറ്റർഡേ നൈറ്റ് എന്ന തൻറെ ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ അഭിപ്രായങ്ങൾ വിവാദത്തിനായി വളച്ചൊടിച്ചുവെന്നാണ് റോഷൻ പറയുന്നത്. പ്രബുദ്ധരായ പ്രേക്ഷകരെയല്ല, നിരൂപണം നടത്തുന്നവരുടെ നിലവാര തകർച്ച സംബന്ധിച്ചാണ് താൻ പറയുന്നത് എന്നാണ് റോഷൻ ആൻഡ്രൂസ് വിശദീകരിക്കുന്നത്. നിരൂപണം നടത്തുന്നവർ ഇപ്പോൾ ക്വട്ടേഷൻ സംഘമാണെന്നും, മോശം റിവ്യൂ നൽകും എന്ന് പറഞ്ഞ് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും. രണ്ട് ലക്ഷം വാങ്ങി സിനിമ നല്ലതാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുന്നവരുണ്ടെന്നും റോഷൻ ആൻഡ്രൂസ് മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. യൂട്യൂബ് നിരൂപകർ…

    Read More »
  • വാതില്‍ ” വീഡിയോ ഗാനം റിലീസ്

    വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര,മെറിൻ ഫിലിപ്പ്എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.സെജോ ജോൺ ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച് ഷെഹബാസ് അമൻ,ഫെജോ എന്നിവർ ആലപിച്ച” ജീവിതം തന്ന തമാശ….”എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ,ഉണ്ണിരാജ്,അബിന്‍ ബിനോ,വി കെ ബെെജു,അഞ്ജലി നായര്‍,സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു. എഡിറ്റര്‍-ജോണ്‍ക്കുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്താൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമല്‍ ചന്ദ്രന്‍,വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

    Read More »
  • പെെൽസ് ഉള്ളവർ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണങ്ങൾ

      ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പെെൽസ് പിടിപെടാം. പെെൽസ് പ്രശ്നമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. നാരുകള്‍ (ഫൈബര്‍) ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പെെൽസ് എന്ന അസുഖം ഉണ്ടെങ്കിൽ പലർക്കും അത് പുറത്ത് പറയാൻ നാണക്കേടാണ്. ആളുകൾ എന്ത് വിചാരിക്കുമെന്ന് കരുതി മിക്കവാറും പുറത്ത് പറയാൻ മടികാണിക്കും. മനുഷ്യശരീരത്തിലെ വിസർജ്ജനാവയവമായ മലദ്വാരത്തിനുചുറ്റുമുള്ള രക്തക്കുഴലുകൾ തടിക്കുന്ന അവസ്ഥയാണ്‌ പൈൽസ് അഥവാ മൂലക്കുരു. മൂലക്കുരു ഒരു പാരമ്പര്യരോഗമായി കണ്ടുവരുന്നു. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ പെെൽസ് പിടിപെടാം. പെെൽസ് പ്രശ്നമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. എരിവുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയാണ് വേണ്ടത്. നാരുകള്‍ (ഫൈബര്‍) ധാരാളമുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇലക്കറികളിലും പഴങ്ങളിലും പച്ചക്കറികളിലും പയറുവര്‍ഗങ്ങളിലും ധാരാളം നാരുണ്ട്. കുത്തരി, ബാര്‍ലി തുടങ്ങിയവയിലും ഫൈബറുണ്ട്. നാരുള്ള ഭക്ഷണങ്ങള്‍ മലം കട്ടികുറഞ്ഞുപോകാന്‍ സഹായിക്കുന്നു. അതോടൊപ്പം മലം പോകാന്‍ സമ്മര്‍ദം പ്രയോഗിക്കുന്നത് കുറയ്ക്കും. പെട്ടെന്ന് ഒരുപാട് നാരുള്ള…

    Read More »
  • അജിനോമോട്ടാ ആരോഗ്യത്തിന് ഹാനികരം, ഈ രുചികൂട്ട് മൂലമുണ്ടാകുന്ന ഗുരുതര ഭവിഷത്തുകൾ തിരിച്ചറിയുക

    രുചികൂട്ടാം എന്ന ഒരൊറ്റ ഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിര തന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ‘രുചിയുടെ സത്ത്’ എന്നാണ്‌ അജിനൊമോട്ടൊ എന്ന വാക്കിന്റെ അർത്ഥം. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് ഇത് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് മിക്ക ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും അജിനോമോട്ടായുടെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. അജിനോമോട്ടാ ഉപയോഗിക്കുന്നതു മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ‘ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം’ എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ അജിനോമോട്ടായുടെ പാർശ ഫലങ്ങളാണ്. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവ്, അപസ്മാരം, അവ്യക്തമായ സംഭാഷണം എന്നിവയും അജിനോമോട്ടായുടെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍…

    Read More »
Back to top button
error: