കൊളസ്‌ട്രോള്‍ മരണദൂതൻ, മരുന്നില്ലാതെ രോഗം കുറയ്ക്കാൻ വഴികളേറെ; അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ
കൊളസ്‌ട്രോള്‍ ഗുരുതരമായ പല രോഗങ്ങൾക്കും വഴി തുറക്കുന്നു. അതു കൊണ്ടു തന്നെ നിർബന്ധമായും ഇത് കുറച്ചു നിർത്തേണ്ടത് ആരോഗ്യകരായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അതിനുള്ള ചില വഴികൾ അറിഞ്ഞിരിക്കുക
❥ വയറിലെ കൊഴുപ്പ് കുറയ്ക്കുക
ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് മൂലം ധമനികളില്‍ വീക്കത്തിന്റെയും ഫലകങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെയും പ്രധാന അടയാളങ്ങളാണ് വയറിലെ കൊഴുപ്പും പൊണ്ണത്തടിയും.
❥ കൂണ്‍ കഴിക്കുക
കൂണില്‍ ബീറ്റാ-ഗ്ലൂക്കന്‍സ് എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലൂടെയുള്ള കൊളസ്‌ട്രോള്‍ പുറന്തള്ളാന്‍ സഹായിക്കും.
❥ പുകവലി ഉപേക്ഷിക്കുക
പുകവലി രക്തത്തിലെ എല്‍.ഡി.എല്‍ അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും എച്ച്.ഡി.എൽ അല്ലെങ്കില്‍ ‘ആരോഗ്യകരമായ’ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ധമനികളില്‍ ശിലാഫലകം അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം, ഇത് ഇടുങ്ങിയതായിത്തീരുന്നു. ഇക്കാരണത്താൽ ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
❥ വ്യായാമം
ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഉത്തമമായ മാര്‍ഗമാണ് വ്യായാമം. മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍ (എച്ച്ഡിഎല്‍) കൊളസ്‌ട്രോള്‍, ‘നല്ല’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ആഴ്ചയില്‍ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് വരെ വ്യായാമം ചെയ്യുക അല്ലെങ്കില്‍ ആഴ്ചയില്‍ മൂന്ന് തവണ 20 മിനിറ്റ് ശക്തമായ എയ്റോബിക് ആക്റ്റിവിറ്റി ചെയ്യുക.
❥ ഇവ ഒഴിവാക്കാം
സംസ്‌കരിച്ച ഭക്ഷണത്തിലും പാക്ക് ചെയ്ത ഭക്ഷണങ്ങളിലും പ്രധാനമായും കാണപ്പെടുന്ന പൂരിത, ട്രാന്‍സ് ഫാറ്റുകള്‍ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. അവ കർശനമായും ഒഴിവാക്കുക