LIFEMovie

‘അത്തരം സാഹചര്യങ്ങളില്‍ ആണ് നടിമാര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്ന’തെന്ന് മാലാ പാര്‍വതി; എന്നാല്‍, പിന്നെ അത്തരം സന്ദര്‍ഭങ്ങളിലേക്ക് പോകാതിരുന്നാല്‍ പോരെയെന്ന് പ്രേക്ഷകര്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാല പാര്‍വതി. നീലത്താമര എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയില്‍ അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മുതിര്‍ന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. വളരെയേറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയായിരുന്നു ഇത്. ഈ സിനിമയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് താരം. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. പുതുതലമുറയിലെ പലരും മുകളിലേക്ക് കയറി പോകുവാന്‍ അത്തരം സമീപനങ്ങള്‍ സ്വീകരിക്കുന്നുണ്ടോ എന്നായിരുന്നു അവതാരകന്‍ ചോദിച്ച ചോദ്യം. തീര്‍ച്ചയായും ഉണ്ടാകുമല്ലോ എന്നായിരുന്നു മാല പാര്‍വതിയുടെ ഉത്തരം. സിനിമയിലേക്ക് പുതുതായി വരുന്നവര്‍ക്ക് വലിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടാന്‍ ഉണ്ട്. ഒരു സിനിമയില്‍ നായികയായി എന്നുകരുതി രണ്ടാമത്തെയും മൂന്നാമത്തെയും സിനിമ കിട്ടണം എന്നില്ല.

Signature-ad

ആദ്യത്തെ സിനിമ ഹിറ്റ് ആകുമ്പോള്‍ അവരെ ചാനലുകാര്‍ എല്ലാം ആഘോഷിക്കും. പക്ഷേ പിന്നീട് സിനിമകള്‍ കിട്ടാതെ വരുമ്പോള്‍ പലരുടെയും മാനസിക അവസ്ഥ പലതായിരിക്കും. അങ്ങനെ പലര്‍ക്കും ഈ അവസരം ഒരു ട്രാപ്പ് പോലെ അനുഭവപ്പെടും. ഇക്കാര്യം നായികമാര്‍ക്ക് മാത്രമേ പറയുവാന്‍ സാധിക്കുകയുള്ളൂ. അവരോടാണ് നമ്മള്‍ ചോദിക്കേണ്ടത്. പലരും ഇതുപോലെയുള്ള സന്ദര്‍ഭങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. അതിനാണ് പോഷ് നിയമവും ഐ.സി.സിയും എല്ലാം ഉള്ളത്.

ഇതുമായി ബന്ധപ്പെട്ടത് ആയിരുന്നു രണ്ടാമത്തെ ചോദ്യം. എന്തിനാണ് ഐ.സി.സി മെമ്പര്‍ എന്ന സ്ഥാനം രാജിവെച്ചത് എന്നതായിരുന്നു ചോദ്യം. എന്നാല്‍, അതിനു പിന്നില്‍ മറ്റൊരു കാര്യം ഒന്നുമില്ല എന്നും ആ പണി ഒരു ജെ.സി.ബി പോലെയായിരുന്നു എന്നും ആര് എന്ത് തെറ്റ് ചെയ്താലും നമ്മള്‍ പോയി പിടിക്കണം എന്നും പിടിച്ചില്ലെങ്കില്‍ നമ്മള്‍ ആയിരിക്കും കുറ്റക്കാരി എന്നുമാണ് താരം പറയുന്നത്. ഇത് വലിയ രീതിയിലുള്ള ഉത്തരവാദിത്വമായിരുന്നു നല്‍കിയത് എന്നും നമുക്ക് അതിനോട് പൂര്‍ണമായി സഹകരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ അവിടെ നില്‍ക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നിയതുകൊണ്ടാണ് രാജിവെച്ചത് എന്നുമാണ് താരം പറയുന്നത്.

Back to top button
error: