LIFE

  • സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥും സംഘവും പ്രണയ ദിനത്തിൽ പുറത്തിറക്കിയ ‘നമുക്കായ് ‘എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു

    സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥും സംഘവും പ്രണയ ദിനത്തിൽ പുറത്തിറക്കിയ നമുക്കായ് എന്ന സംഗീത ആൽബം ശ്രദ്ധേയമാകുന്നു. റീൽസ് സ്റ്റോറീസിന്റെ ബാനറിൽ വിജോ ജോസ് സംഗിത സംവിധാനം ചെയ്ത ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മാധ്യമപ്രവർത്തകനായ അനിഷ് ആനിക്കാടാണ്. അനിറ്റ് പി.ജോയി ഓർക്കസ്ട്രേഷനും നിഖിൽ മറ്റത്തിൽ മഠം പ്രൊജക്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു.

    Read More »
  • 400 വർഷത്തിനു ശേഷം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്മരഥം, നവരാത്രി ആഘോഷത്തിന് ഇനി ഉപയോഗിക്കുക പുതിയ രഥം 

    കൊല്ലൂർ: മൂകാംബിക ക്ഷേത്രത്തിൽ പുതിയ ബ്രഹ്‌മരഥം സമർപ്പിച്ചു. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥത്തിന് പകരമായാണ് പുതിയത് നിർമ്മിച്ചത്. ദേവിയെ എഴുന്നള്ളിക്കാനായി തേക്കിലും ആവണിപ്ലാവിലുമാണ് ബ്രഹ്‌മരഥം നിർമ്മിച്ചത്. 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ രഥം നിർമ്മിച്ചത്. പഴയതിന്റെ കൃത്യമായ പകർപ്പാണ് പുതിയ രഥം. കേലടി രാജാക്കന്മാർ ക്ഷേത്രത്തിന് സമ്മാനിച്ചതാണ് പഴയ രഥം. മുരുഡേശ്വരയിലെ പ്രമുഖ വ്യവസായി ആർ എൻ ഷെട്ടിയുടെ മകൻ സുനിൽ ഷെട്ടിയാണ് ഒരു കോടി രൂപ വിലമതിക്കുന്ന പുതിയ രഥം ക്ഷേത്രത്തിന് സമർപ്പിച്ചത്. കർണാടക രാഷ്‌ട്ര പ്രശസ്തി അവാർഡ് ജേതാക്കളായ ലക്ഷ്മി നാരായമ ആചാര്യ, മകൻ കോട്ടേശ്വര രാജഗോപാലാചാര്യ എന്നിവർ ചേർന്നാണ് രഥമൊരുക്കിയത്. രണ്ട് വർഷം കൊണ്ടാണ് നിർമ്മാണം പൂർത്തീകരിച്ചത്. കുംഭാശിയിൽ നിന്ന് കൊല്ലൂരിലേക്ക് ഘോഷയാത്രയായാണ് രഥം എത്തിച്ചത്. 400 വർഷത്തിലധികം പഴക്കമുള്ള പഴയ രഥം ക്ഷേത്രത്തിന്റെ പിറകിൽ പ്രവേശന കവാടത്തിനോട് ചേർന്ന് ചില്ലൂക്കൂട്ടിൽ സ്ഥാപിക്കും. വർഷം തോറും നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ രഥോത്സവം നടക്കുന്നത്.…

    Read More »
  • ഉപ്പ ഉണ്ടാക്കിയ 12 ലക്ഷത്തിന്റെ കടം തീര്‍ത്തത് മണ്ണാറശാലയില്‍ ഉരുളി കമഴ്ത്തി ജനിച്ച മകന്‍!!!

    മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ‘ഉപ്പും മുളകും’. ഇതിലെ ഓരോ കഥാപാത്രങ്ങഴും പ്രേക്ഷകര്‍ക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ്. അവരുടെ ഓരോ വിശേഷങ്ങളും ഏറെ ആകാംഷയോടെയാണ് മലയാളികള്‍ ഏറ്റുവാങ്ങുന്നത്. ഏറ്റവുമൊടുവില്‍ പരമ്പരയിലെ ‘കേശു’വിന്‍െ്‌റ കഥയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ‘ഉപ്പും മുളകും’ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു. ഭക്ഷണ പ്രേമവും ചെറിയ വായിലെ വലിയ വര്‍ത്തമാനവുമെല്ലാം കേശുവിനെ പ്രേക്ഷകരുടെ ഓമനയാക്കി. അല്‍ സാബിത്താണ് പരമ്പരയില്‍ കേശുവിനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് വിവരിക്കുകയാണ് അല്‍ സാബിത്തിന്‍െ്‌റ അമ്മ. പ്രാരാബ്ദം, കഷ്ട്ടപാട് എന്ന വാക്കുകളുടെ അര്‍ഥം മനസിലാക്കും മുന്‍പേ തന്നെ അത് മാറ്റാനായി കഷ്ടപ്പെട്ട് തുടങ്ങിയതാണ് അല്‍സാബിത് എന്നാണ് ഉമ്മ ബീന പറയുന്നത്. കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്. വിവാഹം കഴിഞ്ഞു ഏറെ നാള്‍ കാത്തിരുന്നിട്ടാണ് മകന്‍ ജനിക്കുന്നത്. അതും ഉള്ള അമ്പലങ്ങളും പള്ളികളും എല്ലാം നേര്‍ച്ച ഇട്ടു കിട്ടിയ നിധിയാണ് അവന്‍. മണ്ണാറശാലയില്‍ അവനായി…

    Read More »
  • സീക്വിൻസ് സാരിയിൽ മിന്നിത്തിളങ്ങി ആലിയ ഭട്ട്; ഫോട്ടോകൾ വൈറൽ

    ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്ര-കിയാര അദ്വാനി വിവാഹ റിസപ്ഷൻറെ ചിത്രങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിൻറെ ലുക്കിനാണ് ഫാഷൻ ലോകത്ത് ഏറെ പ്രശംസ ലഭിച്ചത്. അമ്മയായതിനുശേഷം ആലിയയുടെ വിശേഷങ്ങൾ അറിയാൽ ആരാധകർക്ക് ഏറെ താൽപര്യവുമുണ്ട്. ബ്ലഷ് പിങ്ക് സീക്വിൻസ് സാരിയിൽ തിളങ്ങിയാണ് ആലിയ വിവാഹസത്കാരത്തിന് എത്തിയത്.   View this post on Instagram   A post shared by SAWAN GANDHI (@sawangandhiofficial) സവാൻ ഗാന്ധിയാണ് ആലിയയ്ക്കായി സാരി ഒരുക്കിയത്. ​ഗ്ലാസ് ബീഡ്സ്, സീക്വിൻസുമൊക്കെ ആണ് സാരിയെ മനോഹരമാക്കിയത്. മിറർ വർക്കും ത്രെഡ് എംബ്രോയ്ഡറിയുമൊക്കെ നിറഞ്ഞ ലീവ്‌ലസ് ബ്ലൗസ് ആണ് ആലിയ ഇതിനൊപ്പം പെയർ ചെയ്തത്. ആമി പട്ടേലാണ് താരത്തെ സ്റ്റൈലിങ് ചെയ്തത്. ഡയ്മണ്ട് സ്റ്റഡും മേതിരവുമായിരുന്നു താരത്തിൻറെ ആക്സസറീസ്‌. നൂഡ് ഷെയ്ഡ‍് മേക്കപ് ആലിയയ്ക്ക് കൂടുതൽ ആകർഷണം നൽകി.   View this post on Instagram   A…

    Read More »
  • പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ മാർഗം, പരീക്ഷിക്കൂ; ഫലം ഉറപ്പ്

    ഡോ.വേണു തോന്നയ്ക്കൽ പൊണ്ണത്തടി കുറയ്ക്കാം എന്ന് കേൾക്കുമ്പോൾ അത് എപ്രകാരം എന്നാവും ഏവരും ചിന്തിക്കുന്നത്. ചികിത്സ ഒറ്റമൂലിയാണോ, ചിലവേറിയതാണോ, എന്നൊക്കെ അറിയാൻ ഒരു പക്ഷേ ആകാംക്ഷയുണ്ടാവാം. ഇത് തീരെ ചെലവ് കുറഞ്ഞ മാർഗ്ഗമാണ്. എന്നാൽ സീസണൽ ആണ് എന്ന ഒരു പ്രശ്നമുണ്ട്. ഇതാണ് സീസൺ. അതിനാൽ വൈകിപ്പിക്കേണ്ട. പൊണ്ണത്തടിക്ക് മാത്രമല്ല, ഉദര പ്രശ്നങ്ങൾ, അമിത കൊളസ്ട്രോൾ, പ്രമേഹം, അങ്ങനെ അനവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാര്യമായ തോതിൽ പരിഹാരമാണ്. ഔഷധം അല്ല . ഭക്ഷണമാണ്. ഭക്ഷ്യ വസ്തുവിന്റെ പേര് പറയുമ്പോൾ ഒരു പക്ഷേ ചിലരുടെയെങ്കിലും മുഖത്ത് പ്രകടമായിരുന്ന ആകാംക്ഷ മാറി അവജ്ഞ നിഴലിച്ചു എന്നു വരാം. ആള് മറ്റാരുമല്ല. നമ്മുടെ ചക്കപ്പൂഞ്ഞ്. ചക്കപ്പൂഞ്ഞ് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാത്തവരോട് പറയുകയാണ്. ചക്കയുടെ ഉള്ളിൽ മധ്യഭാഗത്തായി സ്പോഞ്ച് മാതിരി കാണപ്പെടുന്ന ഭാഗമാണിത്. ചക്കപ്പൂഞ്ഞിനെ ചുറ്റിയാണ് ചക്കച്ചുള ക്രമീകരിച്ചിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു എന്നിവയെ കുറിച്ച് കഴിഞ്ഞ ലക്കങ്ങളിൽ  എഴുതിയിരുന്നു. ഇത് ചക്കയുടെ കാലമാകയാൽ ചക്കപ്പൂഞ്ഞ് സുലഭമാണ്. ചക്കപ്പൂഞ്ഞിൽ…

    Read More »
  • വരുന്നു മക്കളെ… പാച്ചുവും അത്ഭുതവിളക്കും; ഫഹദ് നായകനായെത്തുന്ന ചിത്രത്തി​ന്റെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്ത്

    ഫഹദ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററിയും അഖില്‍ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.   ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്‍ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ്…

    Read More »
  • ‘കൂടെ നിൻ കൂടെ’….. ഭാവനയുടെ തിരിച്ചുവരവ് ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ​ഗാനം പുറത്ത്

    ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കൂടെ നിൻ കൂടെ’ എന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അരുണ്‍ റുഷ്‍ദി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം 17ന് റിലീസ് ചെയ്യും. വരികള്‍ എഴുതുന്നത് വിനായക് ശശികുമാര്‍ ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ്…

    Read More »
  • ധനുഷ് നായകനായെത്തുന്ന ‘വാത്തി’ക്ക് ക്ലീൻ യു സര്‍ട്ടിഫിക്കറ്റ്; ചിത്രം 17ന് തിയേറ്ററുകളിലെത്തും

    ധനുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. ‘വാത്തി’യുടെ അപ്‍ഡേഷനുകള്‍ സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കൻഡും ദൈര്‍ഘ്യവും ക്ലീൻ യു സര്‍ട്ടിഫിക്കറ്റുമാണ്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. #Vaathi Censor Certificate Runtime 2hrs 19mins 36sec pic.twitter.com/MFHUi1X0YR — Karthik Ravivarma (@Karthikravivarm) February 14,…

    Read More »
  • കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള: രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും; ലോഗോ പ്രകാശനം ചെയ്തു

    കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും ചെയ്യാം. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെയാണ് ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഫെസ്റ്റിവൽ സംഘാടക…

    Read More »
  • പ്രണയദിനത്തില്‍ ‘ശാകുന്തള’ത്തിലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്

    സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ശാകുന്തള’ത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വാലന്റൈൻ ഡേയില്‍ ‘മധുര ഗതമാ’ എന്ന ഗാനമാണ് ‘ശാകുന്തള’ത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നാലാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്. ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍…

    Read More »
Back to top button
error: