LIFE
-
സൈബർ ലോകത്തെ പിടിച്ച് കുലുക്കി കീർത്തി സുരേഷിന്റെ വീഡിയോ! ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് കീർത്തി സുരേഷ്. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമായ കീർത്തി സുരേഷ് അന്യ ഭാഷാ ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കീർത്തി സുരേഷിന്റെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന്റെ ഒരു ചടങ്ങിൽ പങ്കെടുത്ത കീർത്തി സുരേഷിന്റെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. കീർത്തി സുരേഷിന്റേതായി എത്താനുള്ള പുതിയ ചിത്രം ‘ദസറ’യാണ്. നാനിയാണ് ‘ദസറ’യിൽ നായകനായി എത്തുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നു. സത്യൻ സൂര്യൻ ഐഎസ്‍സി ഛായാഗ്രാഹണം നിർവഹിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആർട്. https://twitter.com/Kritifeed/status/1627022252809261057?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1627022252809261057%7Ctwgr%5Ea554c77ccbba9d9de130501814712281077dc145%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FKritifeed%2Fstatus%2F1627022252809261057%3Fref_src%3Dtwsrc5Etfw കീർത്തി സുരേഷ് നായികയായി ഒട്ടേറെ ചിത്രങ്ങളാണ് വിവിധ ഭാഷകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴിൽ കീർത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ‘സൈറൺ’ ആണ്. ആന്റണി ഭാഗ്യരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയം രവി നായകനാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി…
Read More » -
കുഞ്ചാക്കോ ബോബനും റെജീഷാ വിജയനും നായിക-നായകന്മാരാകുന്ന ‘പകലും പാതിരാവും’ ടീസർ പ്രകാശനം ചെയ്തു
ഏറെ ദുരൂഹതകൾ നിറഞ്ഞ രംഗങ്ങൾ കോർത്തിണക്കി ‘പകലുംപാതിരാവും’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പ്രകാശനം ഇന്ന് നടന്നു. അത്യാഗ്രഹവും ആർത്തിയുമാണ് സകല പ്രശ്നങ്ങൾക്കും കാരണം എന്ന ആ മുഖത്തോടെയെത്തുന്ന ടീസർ മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരേഷ് ഗോപി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവരുടെ പേജിലൂ ടെയാണ് ടീസർ പ്രകാശനം നടത്തിയത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ശ്രീഗോകുലം മൂവീസിന്റ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക റെജീഷാ വിജയനാണ്. പതിവിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനിൽ നിന്നും പ്രേഷകർ പ്രതീക്ഷിക്കാത്ത തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ കാണാൻ കഴിയുക. ഏറെ ദുരൂഹതകൾ നിറഞ്ഞു നിൽക്കുന്ന ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവിൽ അരങ്ങേറുന്ന സംഭവങ്ങഈണ് അത്യന്തം സസ്പെൻസ് മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എല്ലാ വിഭാഗം…
Read More » -
“സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു എന്നൊന്നും കാണികൾക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു” ഭാവന
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ആണ് താരത്തിന്റേതായി ഉടൻ റിലീസിന് എത്തുന്നത്. ഈ അവസരത്തിൽ സിനിമയെ കാണികൾ വിലയിരുത്തുന്നത് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പറയുകയാണ് ഭാവന. മലയാള സിനിമയിൽ നല്ല മാറ്റങ്ങൾ ആണ് സംഭവിച്ചിരിക്കുന്നതെന്നും നടി പറഞ്ഞു. “സിനിമയ്ക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെട്ടു, നമ്മൾ അതിനെ എത്രത്തോളം സ്നേഹിച്ചു, എങ്ങനെ അതിൽ വർക്ക് ചെയ്തു എന്നൊന്നും കാണികൾക്ക് അറിയേണ്ടതില്ല. സിനിമ നല്ലതാണോ എന്ന് മാത്രമേ അവർ നോക്കുകയുള്ളു. സ്ക്രീനിൽ എന്താണ് കാണുന്നത് എന്ന് നോക്കിയിട്ടാണല്ലോ അവർ വിലയിരുത്തുന്നത്. സിനിമയുടെ റിലീസ് കഴിഞ്ഞിട്ടേ അത് തീരുമാനിക്കാൻ കഴിയൂ”, എന്നാണ് ഭാവന പറഞ്ഞത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്റെ പ്രമോഷനിടെ ആയിരുന്നു നടിയുടെ പ്രതികരണം. മലയാള സിനിമയിൽ നല്ല മാറ്റങ്ങളാണ് ഇതുവരെ ഉണ്ടായിരിക്കുന്നതെന്നും ഭാവന പറഞ്ഞു. നായിക, നായകൻ, വില്ലൻ എന്നതിൽ ഒതുങ്ങി നിൽക്കുകയായിരുന്നു മലയാള സിനിമ. ഇപ്പോൾ അതൊക്കെ മാറി. എല്ലാ കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും…
Read More » -
അഞ്ചാം സീസൺ ബിഗ് ബോസ് ആറാട്ട് അണ്ണനും ? സന്തോഷ് വര്‍ക്കി മത്സരാർത്ഥിയായി വരുമെന്ന് അഭ്യൂഹങ്ങൾ
അഞ്ചാം സീസൺ വരുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ഷോയിൽ എത്തുക എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്. ഇക്കൂട്ടത്തിൽ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കിയും മത്സരാർത്ഥിയായി വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് സന്തോഷ്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയിൽ പങ്കെടുക്കാന്‍ ചില പ്രശ്‌നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പി എച്ച് ഡി ചെയ്യുകയാണെന്നും സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യു ജി സിയുടെ ചില പ്രശ്‌നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റക്കാണ്. അങ്ങനെയുള്ള ചില പ്രശ്‌നങ്ങളുണ്ട്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കുമെന്നും സന്തോഷ് വര്‍ക്കി പറയുന്നു. യുട്യൂബ് ചാനലായ സാർക്ക് ലൈവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സന്തോഷിന്റെ പ്രതികരണം. ബിഗ് ബോസ് സീസൺ 5ൽ വരാന്‍ ആഗ്രഹമുള്ള മത്സാരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന്, അഖില്‍ മാരാര്‍, ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവരാണെന്നാണ്…
Read More » -
കന്യാസ്ത്രീ നായികാ കഥാപാത്രമായ മലയാളത്തിലെ ആദ്യ സിനിമയെത്തുന്നു; ‘നേർച്ചപ്പെട്ടി’ ചിത്രീകരണം പൂർത്തിയായി
റഹിം പനവൂർ കന്യാസ്ത്രീ നായിക കഥാപാത്രമാകുന്ന ആദ്യ മലയാള സിനിമയാണ് നേർച്ചപ്പെട്ടി. അതുകൊണ്ടു തന്നെ ഈ സിനിമ ചിത്രീകരണ സമയത്തേ ഏറെ ശ്രദ്ധേയമായിരുന്നു. ബാബുജോൺ കൊക്കവയൽ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൈ ഗേറ്റ് മൂവീസും ഉജ്വയ്നി പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈസ്തവസഭയിലെ ചില പ്രത്യേക വിഷയങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പൂർത്തിയായി. തമിഴിലും മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നൈറ നിഹാർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദേശീയതലത്തിലുള്ള പരസ്യചിതങ്ങളിലൂടെയും ഫാഷൻ ഷോകളിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് നായകൻ. ഉദയകുമാർ, ശ്യാം കൊടക്കാട്, മോഹൻ തളിപ്പറമ്പ, ഷാജി തളിപ്പറമ്പ, മനോജ് നമ്പ്യാർ വിദ്യൻ കനകത്തിടം, പ്രസീജ് കുമാർ, സദാനന്ദൻ ചേപ്പറമ്പ്, രാജീവ് നടുവനാട്, സിനോജ് മാക്സ്, ജയചന്ദ്രൻ പയ്യന്നൂർ, നസീർ കണ്ണൂർ, ശ്രീവേഷ്കർ, ശ്രീഹരി, പ്രഭു രാജ്, സജീവൻ പാറക്കണ്ടി, റെയ്സ് പുഴക്കര, ബിജു കല്ലുവയൽ, മാസ്റ്റർ ധ്യാൻ കൃഷ്ണ,…
Read More » -
6 വ്യത്യസ്ത കഥകളിൽ 6 വ്യത്യസ്ത സംവിധായകർ ഒരുക്കുന്ന ‘സ്വീറ്റ് മെമ്മറീസ് ‘
♦റഹിം പനവൂർ മലയാള ചലച്ചിത്ര പ്രേക്ഷകസമിതിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന സിനിമയാണ് ‘സ്വീറ്റ് മെമ്മറീസ്’.ആറ് വ്യത്യസ്ത കഥകളിൽ കെ.ജെ.ഫിലിപ്പ്, പ്രശാന്ത് മോളിക്കൽ, മധു ആർ.പിള്ള, ജയറാം പൂച്ചാക്കൽ, പ്രശാന്ത് ശശി, വിജേഷ് ശ്രീനിവാസൻ എന്നീ ആറു സംവിധായകരാണ് ഈ സിനിമ ഒരുക്കുന്നത്. അഞ്ജന ശ്രീജിത്ത്, അനൂപ് കുമ്പനാട്, പ്രവീൺ മനോജ്, അരുൺ റാം, ലിക്സൺ സേവ്യർ, പൗലോസ് കുയിലാടൻ എന്നിവരുടെ കഥകളാണ് സിനിമയാകുന്നത്. ഹോട്ട് ലേക്ക് ആനന്ദലബ്ധി, ഒരു അമ്മുമ്മക്കഥ, പത്മവ്യൂഹത്തിൽ, മധ്യ തിരുവിതാംകൂറിലെ മദ്യരാജാവ്, പൂതപ്പാട്ട് എന്നിവയാണ് സിനിമകൾ.ഇന്ത്യയിലും അമേരിക്കയിലുമായി ചിത്രീകരിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖതാരങ്ങളും അഭിനയിക്കുന്നു. അങ്കമാലി കാർണിവൽ സിനിമാസിൽ നടന്ന പൂജാ ചടങ്ങിന് ചലച്ചിത്ര സംവിധായകൻ ബെന്നി ആശംസ ദീപം തെളിയിച്ചു. കെ. ജെ. ഫിലിപ്പ് സംവിധാനം ചെയ്ത് സാബുകൃഷ്ണയും മലയാളത്തിലെ പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയിലെ ഗാനരംഗം ചടങ്ങിൽ പ്രദർശിപ്പിച്ചു. പ്രേക്ഷക സമിതി ഭാരവാഹികളായ സുമേഷ് സി .ബി, അനീഷ് ആർ.ചന്ദ്രൻ,…
Read More » -
പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍, ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
പ്രഭാസ് നായകനായി ഒരുങ്ങുന്നതില്‍ പുതിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘പ്രൊജക്റ്റ് കെ’. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. ചിത്രത്തിന്റ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ലോകം കാത്തിരിക്കുന്നു എന്ന് എഴുതിയ ഫോട്ടോ പുറത്തുവിട്ട് ‘പ്രൊജക്റ്റ് കെ’ 12.01. 2024ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല ‘പ്രൊജക്റ്റ് കെ’ എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് ‘പ്രൊജക്റ്റ് കെ’യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് ‘പ്രൊജക്റ്റ് കെ’. AMITABH – PRABHAS – DEEPIKA: 'PROJECT K'…
Read More » -
നൻപകൽ നേരത്ത് മയക്കത്തും തങ്കവും ഒടിടിയിലേക്ക്; ആദ്യമെത്തുക ‘തങ്കം’
മലയാളത്തില്‍ നിന്നുള്ള ചില ശ്രദ്ധേയ സിനിമകളുടെ ഒടിടി റിലീസ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനു പിന്നാലെ മറ്റൊരു ചിത്രത്തിന്‍റെ ഒടിടി റിലീസും പ്രഖ്യാപിക്കപ്പെട്ടു. ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ നവാഹതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. നന്‍പകല്‍ ഫെബ്രുവരി 23 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് എത്തുന്നതെങ്കില്‍ തങ്കത്തിന്‍റെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 20 ന് ആണ്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്. ഒരു സെക്കൻഡ് ക്ലാസ് യാത്ര,…
Read More » -
‘കാണാ ചില്ലമേല്‍…’ നമിത പ്രമോദ് നായികയായി ‘ഇരവ്’, വീഡിയോ ഗാനം
നമിത പ്രമോദ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഇരവ്’. ഫസ്‍ലിൻ മുഹമ്മദ്, അജില്‍ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇരവ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാംധര്‍, ജൂഡ് എ എസ്, വിഷ്‍ണു പി വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘കാണാ ചില്ലമേല്‍’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. അജയ് ടി എ, ഫ്ലാങ്ക്ളിൻ ഷാജി, അമല്‍നാഥ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഖില്‍ വേണുവാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. വെസ്റ്റ്‍ഫോര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിര്‍മാണ സംരഭമായ വിഫ്റ്റ് സിനിമസിന്റെ ബാനറിലാണ് ചിത്രം. രാജ് സക്കറിയാസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ശ്യാംധര്‍, ജൂഡ് എ എസ് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ശ്യാംധര്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്. നമിത പ്രമോദിനൊപ്പം ഡാനിയല്‍ ബാലാജി, സര്‍ജാനോ ഖാലിദ്, ജാഫര്‍…
Read More » -
തെലുങ്കിലെ യുവ നായകൻ സുന്ദീപ് കിഷൻ നായകനായെത്തിയ ‘മൈക്കിൾ’ ഇനി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു
തെലുങ്കിലെ യുവ നായകൻമാരിൽ ശ്രദ്ധേയനായ താരം സുന്ദീപ് കിഷൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മൈക്കിൾ’. രഞ്‍ജിത്ത് ജെയകൊടി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥയും രഞ്‍ജിത്ത് ജെയകൊടിയുടേത് തന്നെ. തിയറ്ററുകളിൽ വിജയം സ്വന്തമാക്കാനാകാതിരുന്ന ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ വാർത്ത. സുന്ദീപ് കിഷന്റെ ‘മൈക്കിൾ’ എന്ന ചിത്രം ആഹാ തമിഴിലാണ് സ്‍ട്രീമിംഗ് ചെയ്യുക. അയ്യപ്പ ശർമ, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുൺ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന ‘മൈക്കിൾ’ ഫെബ്രുവരി 24നാണ് സ്‍ട്രീമിംഗ് തുടങ്ങുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രസംയോജനം ആർ സത്യനാരായണൻ, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പിആർഒ വംശി ശേഖർ എന്നിവരാണ് ‘മൈക്കിൾ’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ. Blood is in his hand! Revenge is in his…
Read More »