LIFEMovie

‘കാണാ ചില്ലമേല്‍…’ നമിത പ്രമോദ് നായികയായി ‘ഇരവ്’, വീഡിയോ ഗാനം

മിത പ്രമോദ് പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് ‘ഇരവ്’. ഫസ്‍ലിൻ മുഹമ്മദ്, അജില്‍ വില്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ഇരവ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാംധര്‍, ജൂഡ് എ എസ്, വിഷ്‍ണു പി വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ഇരവ്’ എന്ന പുതിയ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.

‘കാണാ ചില്ലമേല്‍’ എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സന്ദീപ് സുധയുടെ വരികള്‍ അരുണ്‍ രാജ് സംഗീത സംവിധാനം നിര്‍വഹിച്ച് അമൃത സുരേഷാണ് ആലപിച്ചിരിക്കുന്നത്. അജയ് ടി എ, ഫ്ലാങ്ക്ളിൻ ഷാജി, അമല്‍നാഥ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. നിഖില്‍ വേണുവാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. വെസ്റ്റ്‍ഫോര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിര്‍മാണ സംരഭമായ വിഫ്റ്റ് സിനിമസിന്റെ ബാനറിലാണ് ചിത്രം. രാജ് സക്കറിയാസാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ശ്യാംധര്‍, ജൂഡ് എ എസ് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. ശ്യാംധര്‍ ക്രിയേറ്റീവ് ഡയറക്ടറുമാണ്.

Signature-ad

നമിത പ്രമോദിനൊപ്പം ഡാനിയല്‍ ബാലാജി, സര്‍ജാനോ ഖാലിദ്, ജാഫര്‍ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രോഡക്ഷൻ എകിക്യൂട്ടീവ് ഷാജി വെലിയമ്പ്രയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ അനൂപ് കൃഷ്‍ണയാണ്. കളറിസ്റ്റ് വിവേക് നായര്‍, സൗണ്ട് മിക്സിംഗ് ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ രാജേഷ് പി എം, മേയ്‍ക്കപ്പ് സതീഷ് മേക്കോവേഴ്‍സ്, മാളൂസ് കെ പി, കോസ്റ്റ്യൂം ദിവ്യ ജോബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശരത് എൻ വടകര , ഡിസൈൻ ആല്‍വിൻ, പിആര്‍ഒ ശബരി, സ്റ്റില്‍സ് അനു മോഹൻ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Back to top button
error: