തെലുങ്കിലെ യുവ നായകൻമാരിൽ ശ്രദ്ധേയനായ താരം സുന്ദീപ് കിഷൻ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മൈക്കിൾ’. രഞ്‍ജിത്ത് ജെയകൊടി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. തിരക്കഥയും രഞ്‍ജിത്ത് ജെയകൊടിയുടേത് തന്നെ. തിയറ്ററുകളിൽ വിജയം സ്വന്തമാക്കാനാകാതിരുന്ന ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ വാർത്ത.
സുന്ദീപ് കിഷന്റെ ‘മൈക്കിൾ’ എന്ന ചിത്രം ആഹാ തമിഴിലാണ് സ്‍ട്രീമിംഗ് ചെയ്യുക. അയ്യപ്പ ശർമ, ഗൗതം വാസുദേവ് മേനോൻ, ദിവ്യാൻശ കൗശിക്, വരുൺ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് എന്നിവരും അഭിനയിക്കുന്ന ‘മൈക്കിൾ’ ഫെബ്രുവരി 24നാണ് സ്‍ട്രീമിംഗ് തുടങ്ങുക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രസംയോജനം ആർ സത്യനാരായണൻ, സ്റ്റണ്ട്സ് ദിനേഷ് കാശി, ഡിഐ കളറിസ്റ്റ് സുരേഷ് രവി, കോസ്റ്റ്യൂസ് രജിനി, പിആർഒ വംശി ശേഖർ എന്നിവരാണ് ‘മൈക്കിൾ’ എന്ന ചിത്രത്തിന്റെ മറ്റ് പ്രവർത്തകർ.
Blood is in his hand! Revenge is in his mind! Michael is here to set your screen on fire! Michael premieres on Feb 24th on Aha! @sundeepkishan @VijaySethuOffl @varusarath5 @menongautham @Divyanshaaaaaa @jeranjit#aha100percenttamil #ahatamil #aha #michael #michaelonaha pic.twitter.com/bxQKkequ3z
— aha Tamil (@ahatamil) February 17, 2023
സുന്ദീപ് കിഷൻ തമിഴിൽ ഒരു ഗംഭീര പ്രൊജക്റ്റിൽ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജിന്റെ ആദ്യ ചിത്രമായ ‘മാനഗര’ത്തിലടക്കമുള്ള ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിച്ച് തമിഴിൽ ശ്രദ്ധേയനായ സുന്ദീപ് കിഷൻ ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ‘ക്യാപ്റ്റൻ മില്ലെർ’ എന്ന ചിത്രത്തിൽ മികച്ച ഒരു കഥാപാത്രമാണ് സുന്ദീപ് കിഷന്. അരുൺ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അരുൺ മതേശ്വരൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മുപ്പതുകൾ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചർ ബിഗ് ബജറ്റ് ചിത്രമായിരിക്കും ‘ക്യാപ്റ്റൻ മില്ലെർ’ എന്നാണ് റിപ്പോർട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ വലിയ ശ്രദ്ധയാകർഷിച്ചതിനാൽ ആരാധകർ ആകാംക്ഷയോടെ കാത്തുനിൽക്കുകയാണ് ‘ക്യാപ്റ്റൻ മില്ലറി’ന്റെ വിശേഷങ്ങൾക്കായും.