LIFE
-
‘കള്ളനും ഭഗവതിയും’; ഫസ്റ്റ് ലുക്കുമായി ഉണ്ണി മുകുന്ദൻ
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഉണ്ണി മുകുന്ദനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പോസ്റ്റർ പങ്കുവച്ചത്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അനുശ്രീയും ബംഗാളി താരം മോക്ഷയുമാണ് നായികമാരായി എത്തുന്നത്. ഇവരുടെ ക്യാരക്ടർ ലുക്കും പോസ്റ്ററിലുണ്ട്. സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈസ്റ്റ് കോസ്റ്റിന്റെ തന്നെ ബാനറിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കെ വി അനിൽ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം, പത്താം വളവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിത് രാജ സംഗീതം പകരുന്നു. പശ്ചാത്തല…
Read More » -
ഫിഫ ക്ലബ് ലോകകപ്പ് സൗദി അറേബ്യയിൽ നടക്കും
റിയാദ്: ഈ വർഷത്ത ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നു. ഈ വർഷം ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ അരങ്ങേറുക. ആറ് വൻകരകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തെ ചാമ്പ്യൻ ക്ലബുമാണ് മത്സരത്തിൽ പങ്കെടുക്കുക. നിലവിലെ രീതിയനുസരിച്ച് ഏഴ് ക്ലബുകൾ പങ്കെടുക്കുന്ന അവസാന ലോക കപ്പായിരിക്കും സൗദിയിൽ നടക്കുക. അടുത്ത വർഷം മുതൽ ക്ലബുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. ഇതോരുപക്ഷെ 32 ക്ലബുകൾ വരെ ആയേക്കാം. മൊറോക്കോയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സൗദി ക്ലബായ അൽ-ഹിലാൽ വെള്ളി കിരീടം ചൂടിയിരുന്നു. ബ്രസീലിയൻ ക്ലബായ ഫ്ലെമിംഗോയെ പരാജയപ്പെടുത്തിയാണ് അൽ-ഹിലാൽ ഫൈനലിലെത്തിയത്. 2000-ലെ ആദ്യ ക്ലബ് ലോക കപ്പിൽ അൽ-നസ്ർ, 2005-ൽ ഇത്തിഹാദ്, 2019, 2021, 2022 എന്നീ വർഷങ്ങളിൽ അൽ-ഹിലാൽ എന്നീ സൗദി ക്ലബുകളാണ് ലോക കപ്പ് ക്ലബ് മത്സരങ്ങളിൽ പങ്കെടുത്തത്. നാല് വർഷം…
Read More » -
ഹേ മാളവിക, ‘ക്രിസ്റ്റി’ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ എന്റെ ഹൃദയം നഷ്‍ടപ്പെട്ടുപോയി. അത് എനിക്ക് തിരികെ തരികെ… ആരാധകന്റെ കുറിപ്പിനോട് പ്രതികരിച്ച് നടി
മാളവിക മോഹനനും മാത്യ തോമസും ആദ്യമായി ഒന്നിച്ച ‘ക്രിസ്റ്റി’ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്. നവാഗതനായ ആൽവിൻ ഹെൻറിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണങ്ങളാണ് ‘ക്രിസ്റ്റി’യെന്ന ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു ആരാധകന്റെ പ്രതികരണവും മാളവിക റിട്വീറ്റ് ചെയ്‍തതുമാണ് ശ്രദ്ധയാകർഷിക്കുന്നത്. ഹേ മാളവിക, ‘ക്രിസ്റ്റി’ പ്രദർശിപ്പിക്കുന്ന തിയറ്ററിൽ എന്റെ ഹൃദയം നഷ്‍ടപ്പെട്ടുപോയി. അത് എനിക്ക് തിരികെ തരികെ. താങ്കളുടെ സാന്നിദ്ധ്യമുള്ള ഒരു നിമിഷവും ഇഷ്‍ടപ്പെട്ടുവെന്നായിരുന്നു ആരാധൻ ട്വീറ്റ് ചെയ്‍തത്. അത്ഭുതം പ്രകടിപ്പിച്ച ഹൃദയ ചിഹ്നം ചേർത്താണ് ഇത് മാളവിക റീ ട്വീറ്റ് ചെയ്‍തത്. Aww♥️☺️ https://t.co/DxcuH2RHJT — Christy (@MalavikaM_) February 17, 2023 അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തിൽ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുമ്പോൾ ‘ക്രിസ്റ്റി’ എന്ന ടൈറ്റിൽ കഥാപാത്രമായി മാളിവികയുമെത്തിയിരിക്കുന്നു.. ആനന്ദ്…
Read More » -
അധികമായാല്‍ അമൃതും വിഷം; ഈ പ്രശ്‌നങ്ങളുള്ളവര്‍ ‘ബ്രോക്കോളി’ കഴിക്കരുത്
പോഷക സമ്പുഷ്ടമായ ബ്രോക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാല്‍ ചില പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ബ്രോക്കോളി കഴിക്കുന്നത് ഒഴിവാക്കണം. പ്രോട്ടീന്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ചെമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. പക്ഷേ ബ്രോക്കോളി വലിയ അളവില്‍ കഴിക്കരുത്. എന്തൊക്കെ പ്രശ്നമുള്ളവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം. അലര്‍ജികള്‍ ബ്രൊക്കോളി അമിതമായി കഴിക്കുന്നത് അലര്‍ജിക്ക് കാരണമാകും. ഇത് ചൊറിച്ചില്‍, ചര്‍മ്മത്തില്‍ ചുവപ്പ് അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചുണങ്ങ് എന്നിവയുടെ പ്രശ്‌നത്തിലേക്ക് നയിക്കും. ഗ്യാസ് പ്രശ്‌നം ബ്രോക്കോളിയുടെ അമിതമായ ഉപഭോഗം ഗ്യാസ്, വായു, എരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. ബ്രോക്കോളിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് നിങ്ങളെ ദോഷകരമായി ബാധിക്കും. ഇത് മലബന്ധം, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്കും കാരണമാകും. കുറഞ്ഞ രക്തസമ്മര്‍ദ്ദത്തില്‍ ദോഷകരം ബ്രോക്കോളി കഴിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും. എന്നാല്‍ നിങ്ങള്‍ക്ക് ഇതിനകം കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്‌നമുണ്ടെങ്കില്‍ ബ്രൊക്കോളി അമിതമായി…
Read More » -
ആഹ്ലാദിപ്പീൻ….. സ്വാസിക നായികയായി എത്തിയ ചതുരം ഒടിടിയിലേക്ക്
റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്‍ത ചതുരം എന്ന ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോം ആയ സൈന പ്ലേയിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഉടന്‍ വരും എന്നല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള,…
Read More » -
കേരളത്തിലും ബോക്സ് ഓഫീസ് കിംഗ്! പഠാൻ ഇതുവരെ നേടിയത്
ഏറെക്കാലമായി ബോളിവുഡ് ആഗ്രഹിച്ചിരുന്ന ഒരു വിജയം നൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രത്തിൻറെ റിലീസ് ജനുവരി 25 ന് ആയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന യുഎസ്‍പിയുമായി എത്തിയ പഠാൻ റിലീസ് ദിനത്തിൽ തന്നെ വൻ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. തിയറ്ററുകളിലെ പ്രേക്ഷകരുടെ ആഘോഷം അത്തരത്തിലായിരുന്നു. മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് ഇന്ത്യൻ നെറ്റ് കളക്ഷനിൽ 500 കോടി കടക്കുന്നത്. ഇപ്പോഴിതാ ചിത്രം കേരളത്തിൽ ഇതുവരെ നേടിയ കണക്കുകൾ പുറത്തെത്തുകയാണ്. മികച്ച ഇനിഷ്യൽ നേടിയ ചിത്രത്തിന് കേരളത്തിൽ ഇപ്പോഴും പ്രേക്ഷകരുണ്ട്. ചിത്രം 23 ദിവസം കൊണ്ട് ഇവിടെ നിന്ന് നേടിയത് 12.95 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാരായ ഫോറം കേരളം അറിയിക്കുന്നു. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് കേരളത്തിലെ മികച്ച കളക്ഷനാണ് ഇത്. അതേസമയം…
Read More » -
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: കാമറാമെൻ@ കാമ്പസ് ചലച്ചിത്ര ഛായാഗ്രഹണ വിശേഷങ്ങൾ പങ്കുവച്ച് വിനോദും നിഖിലും കോളജ് കാമ്പസുകളിൽ
കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കോളജ് വിദ്യാർഥികളുമായി ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ സവിശേഷതകളും വിശേഷങ്ങളും പങ്കുവച്ച് പ്രശസ്ത സിനിമ ഛായാഗ്രാഹകരായ വിനോദ് ഇല്ലംപള്ളിയും നിഖിൽ എസ്. പ്രവീണും കാമ്പസുകളിൽ. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാർത്ഥമാണ് വിനോദും നിഖിലും വിദ്യാർഥികളുമായി കാമ്പസുകളിൽ സംവദിക്കാനെത്തിയത്. ചങ്ങനാശേരി എസ്.ബി. കോളജ്, പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജ് ഓഫ് അപ്ലൈഡ് സയൻസസ്, പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷൻസ്, അസംപ്ഷൻ, എൻ.എസ്.എസ്. എന്നിവിടങ്ങളിലാണ് ചലച്ചിത്ര പ്രവർത്തകരുടെ സംഘം സന്ദർശിച്ചത്. ഓം ശാന്തി ഓശാന, തണ്ണീർമത്തൻ ദിനങ്ങളടക്കമുള്ള സിനിമയിലെ കാമറ വിശേഷങ്ങളാണ് വിനോദ് ഇല്ലംപള്ളിയിൽനിന്ന് വിദ്യാർഥികൾ ചോദിച്ചറിഞ്ഞത്. വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു മറുപടിയായി സിനിമയിലെയും ഡോക്യുമെന്ററികളിലെയും ഛായാഗ്രഹണ പ്രത്യേകതകൾ രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നിഖിൽ എസ്. പ്രവീൺ പങ്കുവച്ചു. വിദ്യാർഥികളുടെ സിനിമയെ സംബന്ധിച്ച സംശയങ്ങൾക്ക് ഇരുവരും മറുപടി നൽകി. അധ്യാപകരുമായും…
Read More » -
ചിലര്‍ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചു; നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെച്ച് നടി മംമ്ത
‘മയൂഖം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മംമ്ത മോഹന്‍ദാസ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള താരം ഒരു മികച്ച അഭിനേത്രി മാത്രമല്ല പോരാളി കൂടിയാണ്. ക്യാന്‍സര്‍ എന്ന മാരകരോഗത്തെ അതിജീവിച്ച് ജീവിതത്തില്‍ വിജയിക്കുകയും ഒരുപാട് പേര്‍ക്ക് പ്രചോദനമാവുകയും ചെയ്ത വ്യക്തിത്വമാണ് മംമ്ത. ഇപ്പോഴിതാ ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം ആളുകളില്‍ നിന്നുണ്ടായ ചില മോശം സമീപനത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. ചില ആളുകളുടെ പെരുമാറ്റം അങ്ങേയറ്റം വേദനിപ്പിച്ചു എന്ന് താരം തുറന്നു പറയുന്നു.അടുത്തിടെ ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ മംമ്ത തുറന്നു പറഞ്ഞത്. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴായിരുന്നു രോഗത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മംമ്ത പുറത്തു വിട്ടത്. ആദ്യം ഒന്നും ആളുകള്‍ക്ക് താരത്തിന്റെ രോഗത്തിനെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. എന്നാല്‍ ചിലര്‍ അറിഞ്ഞു കൊണ്ടും അപമാനിക്കുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കും. 2009ല്‍…
Read More » -
അന്ന് ഒന്നും അറിയാതെയാണ് പോയത്, ഇനി പ്ലാന്‍ ചെയ്തു കളിക്കാം; ബിഗ് ബോസിലേക്ക് പോകുന്നതിനെക്കുറിച്ച് അമൃത
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ കടന്നുവന്ന താരമാണ് അമൃത സുരേഷ്. തുടര്‍ന്ന് പ്രേക്ഷകര്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു അമൃത. ഷോയ്ക്ക് ശേഷം നടന്‍ ബാലയുമായുള്ള അമൃതയുടെ വിവാഹം കഴിഞ്ഞു. എന്നാല്‍, പിന്നീട് അതൊരു എടുത്ത ചാട്ടമായി പോയെന്ന് തോന്നി. ഒന്നിച്ച് പോകാന്‍ കഴിയാതെ വന്നതോടെ ഇരുവരും വിവാഹമോചനം നേടി. ശേഷം കുറെ നാള്‍ തനിച്ചു കഴിഞ്ഞിരുന്ന അമൃത ഈ അടുത്ത് സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി ഒന്നിച്ചു. ഇന്ന് സന്തോഷകരമായ ഒരു ജീവിതം നയിക്കുന്നു ഇവര്‍. കഴിഞ്ഞ ദിവസം റോബിന്റെ ആരതിപ്പടിയുടെ വിവാഹനിശ്ചയത്തിന് അമൃത എത്തിയിരുന്നു. ഇവിടെവെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു അമൃത. തനിക്ക് ആരതിയെ നേരത്തെ അറിയാം എന്നും ആരതി വഴിയാണ് റോബിനെ പരിചയപ്പെട്ടത് എന്നും രണ്ടു പേരും വിളിച്ചിട്ടാണ് വിവാഹനിശ്ചയത്തിന് വന്നതെന്ന് അമൃത പറഞ്ഞു. അതേസമയം, ഇനിയും ബിഗ് ബോസില്‍ നിന്ന് വിളിച്ചാല്‍ താന്‍ പോകുമെന്നും ഇപ്പോള്‍ കുറെ കാര്യങ്ങള്‍ അറിയാം എന്നും, അന്ന് ഒന്നും അറിയാതെയാണ് പോയത് ക്യാമറ എവിടെയാണ് ഇരിക്കുന്നത്…
Read More » -
കട്ടൻ കാപ്പിക്ക് ഗുണങ്ങൾ ധാരാളം, പക്ഷേ അമിതമാകരുത്; കുടിക്കൂ ദിവസവും നാല് കപ്പ് വീതം
ദിവസവും നാല് കപ്പ് കട്ടന്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിച്ചാല്‍ ഗുണം ഇരട്ടിയാകും. മാത്രമല്ല, കട്ടൻ കാപ്പിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പറയുന്നത്, കാപ്പി ബീന്‍സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടന്‍ കാപ്പിയില്‍ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔണ്‍സ് എസ്പ്രെസോയില്‍ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മിതമായി കഴിക്കുമ്പോള്‍, കട്ടന്‍ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. ബ്ലാക്ക് കോഫിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാപ്പിയില്‍ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റായ ഫിനോളിക് ഗ്രൂപ്പിന്റെ സംയുക്തമാണ്. ഇത് ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, ഗ്ലൂക്കോസ് സ്പൈക്കുകള്‍ കുറയ്ക്കുകയും കാലക്രമേണ…
Read More »