LIFE
-
‘ഇരുപതുവര്‍ഷമായുള്ള ബന്ധം’, സുബി സുരേഷിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് മലയാളത്തിന്റെ കലാലോകം.41 വയസ് ആയിരുന്നു സുബിക്ക്. കരൾ രോഗത്തെ തുടർന്നായിരുന്നു മരണം. സുബി സുരേഷിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു താരങ്ങൾ പലരും പ്രതികരിച്ചത്. അവരെയൊക്കെ കണ്ടിട്ടാണ് അഭിനയിക്കണം എന്ന ആഗ്രഹം നമുക്ക് വരുന്നതും നമ്മൾ കോമഡി ചെയ്യുന്നത് എന്ന് നടി ലക്ഷ്‍മി പ്രിയ പറഞ്ഞു. സിനിമാല പോലുള്ള പ്രോഗ്രാമുകളിൽ ആരാധനയോടെ കണ്ട ആൾക്കാരാണ്. പത്തിരുപതുകൊല്ലമായി ഞാനൊക്കെ ഇൻഡസ്‍ട്രിയിൽ വന്നിട്ട്. അന്നുതൊട്ടേയുള്ള ബന്ധമാണ്. ഇങ്ങനെ ഇത്രയും വലിയ അസുഖം ഉണ്ടെന്നൊന്നും അറിയില്ലായിരുന്നു. ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നുവർക്കൊക്കെ ഇതുപോലുള്ള ഒരുപാട് പ്രശ്‍നങ്ങൾ കാണും. ഒരു വർഷം മുമ്പ് ഒരു പ്രോഗ്രാമിലാണ് അവസാനമായി കാണുന്നത്. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നും ലക്ഷ്‍മി പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‍മി പ്രിയയുടെ പ്രതികരണം. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാൻസ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു…
Read More » -
അമിതവണ്ണം ക്യാൻസർ സാധ്യത കൂട്ടുമോ ?
ലോകത്താകമാനം ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നൊരു കാലമാണിത്. മിക്കവാറും ക്യാൻസർ കേസുകൾ കൂടാൻ കാരണമാകുന്നത്, മോശം ജീവിതരീതികൾ തന്നെയാണെന്ന് ആരോഗ്യവിദഗ്ധരും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ജീവിതരീതികൾ അല്ലാത്ത കാരണങ്ങളും ഉണ്ടാകാം. എന്നാൽ കേസുകളിൽ കാര്യമായ വർധനവുണ്ടാകുന്നത് ജീവിതരീതികൾ അനാരോഗ്യകരമാകുന്നതിനാലാണെന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും ഭക്ഷണരീതികൾ, വ്യായമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ വിഷയങ്ങളും അതുപോലെ തന്നെ അമിതവണ്ണവുമാണ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതിൽ അമിതവണ്ണം എല്ലാപ്പോഴും ക്യാൻസർ സാധ്യത കൂട്ടുകയില്ല. അങ്ങനെ ആശങ്കപ്പെടേണ്ടതുമില്ല. എന്നാൽ ഒരു വിഭാഗം കേസുകളിൽ അമിതവണ്ണം വില്ലനായി വരാറുമുണ്ട്. ഇത്തരത്തിൽ അമിതവണ്ണം എങ്ങനെയെല്ലാമാണ് ക്യാൻസറിലേക്ക് നയിക്കുന്നത് എന്ന് വിശദീകരിക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് ലവ്‍നീത് ബത്ര. മൂന്ന് രീതികളാണ് കാര്യമായും ഇവർ വിശദീകരിക്കുന്നത്. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുമ്പോൾ അത് ഇൻസുലിൻ ഹോർമോൺ പ്രവർത്തനത്തെ ബാധിക്കുന്നു. ഇതുമൂലം കോശങ്ങൾക്ക് ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസിനെ ആകിരണം ചെയ്യാൻ സാധിക്കാതിരിക്കുകയും കോശങ്ങൾ പെട്ടെന്ന് പെട്ടെന്ന് വിഘടിക്കുകയും ചെയ്യുന്നു. ഇതാണ് ക്യാൻസർ…
Read More » -
സുബിയുടെ വിയോഗത്തിന്റെ നടുക്കത്തില്‍ മലയാളികള്‍; അന്ത്യം കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങള്‍ക്കിടെ
കൊച്ചി: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധനേടിയ നടിയും അവതാരകയുമായിരുന്നു സുബി സുരേഷ്. കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലരിക്കെ ഇന്നു രാവിലെയാിരുന്നു സുബി(42)യുടെ അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികില്‍സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. രമേഷ് പിഷാരടി അടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയില്‍ സുബിയെ സന്ദര്‍ശിച്ചിരുന്നു. മൃതദേഹം രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം നാളെ നടക്കും. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവില്‍ കുടുംബത്തിനൊപ്പമായിരുന്നു താമസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിന്‍ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായും തിളങ്ങി. തൃപ്പൂണിത്തുറയില്‍ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍കാലത്തു തന്നെ നര്‍ത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാന്‍സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി…
Read More » -
ജലദോഷ പനി പടരുന്നു, കാര്യക്ഷമമായി നേരിട്ടില്ലെങ്കിൽ ഗുരുതരമാകാം; രോഗം മാറാൻ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ജലദോഷ പനി തണുപ്പ് കാലം മാറാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും പലരും ജലദോഷ പനിയില്‍ നിന്ന് മുക്തരായിട്ടില്ല. പനി, കുളിര്, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്ന ജലദോഷപ്പനി കുറച്ചൊന്നുമല്ല നമ്മെ ബുദ്ധിമുട്ടിക്കുന്നത്. ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) അനുസരിച്ച് ഒരാൾക്ക് വർഷത്തിൽ രണ്ടുതവണ ജലദോഷം വരാൻ സാധ്യതയുണ്ടത്രേ. ഇത് ഗൗരവമേറിയ ആരോഗ്യപ്രശ്നം അല്ലെങ്കിൽ പോലും, നമ്മെ വളരെയേറെ അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന്റെ കാരണങ്ങൾ ജലദോഷത്തിന് കാരണമാകുന്ന നിരവധി വൈറസുകൾ ഉണ്ട്, റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണം. നമ്മുടെ വായ, കണ്ണുകൾ, മൂക്ക് എന്നിവയിലൂടെ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നു. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരും. ജലദോഷത്തിന്റെ ലക്ഷണങ്ങൾ അണുബാധ പിടിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം ജലദോഷത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ജലദോഷത്തിന്റെ ചില ലക്ഷണങ്ങൾ ഇതാ. > ക്ഷീണം, തളർച്ച, കുളിര്,…
Read More » -
റെക്കോഡുകൾ തകർത്ത് പത്താൻ ആയിരം കോടി ക്ലബിൽ; ഊർജമായത് ബഹിഷ്കരണാഹ്വാനം
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ റെക്കോഡുകൾ തകർത്ത് മുന്നേറുന്ന ഷാരൂഖ് ഖാൻ ചിത്രം പത്താൻ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ചു. റിലീസ് ചെയ്‌ത് 27 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽനിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ചിത്രം ബോക്സ് ഓഫീസിൽ ചരിത്രമെഴുതുന്നത്. ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പത്താൻ. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ്-ചാപ്റ്റർ 2, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, ബാഹുബലി 2-ദ് കൺക്ലൂഷൻ, ആമീർ ഖാൻ ചിത്രം ദംഗൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. 250 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പത്താൻ റിലീസ് ചെയ്‌ത് ആദ്യ ദിനം നേടിയത് 106 കോടിയോളം രൂപയാണ്. ഇതിൽ ഇന്ത്യയിൽ നിന്നും മാത്രം 57 കോടി കളക്ഷൻ കിട്ടി. ഒരു ബോളിവുഡ് ചിത്രം ഇന്ത്യയിൽ നിന്നും…
Read More » -
ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ
പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. ഓണം റിലീസായി ദുൽഖറിന്റെ മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി…
Read More » -
ദീര്‍ഘകാലത്തെ കാമുകനെ ഉപേക്ഷിച്ചു അമ്മയുടെ പ്രായമുള്ള 54 വയസുകാരനുമായി 24 വയസുകാരിയുടെ വിവാഹം !
പ്രണയം അന്ധമാണ് എന്ന് കാവ്യാത്മകമായി പറയാറുണ്ട്. ആരോട് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തോന്നാന്‍ ആവുന്ന അതിര്‍വരമ്പുകള്‍ ഒന്നുമില്ലാത്ത ഒരു വികാരമാണ് പ്രണയം. അച്ഛന്റെയും അമ്മയുടെയും പ്രായമുള്ള ആളുകളോട് വരെ പ്രണയം തോന്നുന്ന ഒരുപാട് സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അത്തരത്തില്‍ യുഎസില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. യുഎസിലെ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള 24 വയസുകാരിയായി യുവതിയുടെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്വന്തം അമ്മയുടെ പ്രായമുള്ള 54 വയസുകാരനായ മധ്യവയസ്‌കനെ വിവാഹം കഴിക്കാന്‍ പോവുകയാണ് ഈ 24കാരി. 54കാരനെ വിവാഹം കഴിക്കുവാനായി പണ്ടു മുതലേ പ്രണയത്തിലായിരുന്ന തന്റെ കാമുകനുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറുവാനും യുവതി തയ്യാറായി. കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു കാമുകനെ ഉപേക്ഷിച്ച് അമ്മയുടെ പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു യുവതി. കാമുകനുമായുള്ള വിവാഹം വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറി തന്നെക്കാള്‍ 30 വയസ്സ് പ്രായമുള്ള…
Read More » -
മയില്‍സാമിയുടെ അന്ത്യാഭിലാഷം നിറവേറ്റുമെന്ന് ‘സ്‌റ്റൈല്‍ മന്നന്‍’; എന്തായിരുന്നു ആ ആഗ്രഹം എന്നറിയേണ്ടേ?
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യ താരങ്ങളില്‍ ഒരാളാണ് മയില്‍ സ്വാമി. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും ഇദ്ദേഹം അഭിനയിച്ച സിനിമകള്‍ എല്ലാം തന്നെ കേരളത്തിലും വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത് എന്നതുകൊണ്ടുതന്നെ മലയാളികള്‍ക്കും ഇദ്ദേഹത്തെ സുപരിചിതമായിരുന്നു. നിരവധി ആളുകള്‍ ആയിരുന്നു ഇദ്ദേഹത്തിന് അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങിന് നിരവധി താരങ്ങള്‍ ആയിരുന്നു പങ്കെടുത്തത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അടക്കമുള്ളവര്‍ ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ശിവമണിയുമായി സംസാരിച്ച ശേഷം രജനീകാന്ത് പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. മൈ സ്വാമിയുടെ അന്ത്യാഭിലാഷം താന്‍ യാഥാര്‍ത്ഥ്യമാക്കും എന്ന ഉറപ്പാണ് ഇപ്പോള്‍ രജനീകാന്ത് നല്‍കിയിരിക്കുന്നത്. മയില്‍സാമിക്ക് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ ആയിരുന്നു രജനീകാന്ത് ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. രചനയുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തിയായിരുന്നു മയില്‍ സ്വാമി. കേളംമ്പാക്കത്തെ ഒരു പ്രമുഖ ക്ഷേത്രമാണ് മേഘനാഥ ക്ഷേത്രം. അവിടെ സന്ദര്‍ശനം നടത്തുമെന്നാണ് രജനീകാന്ത് ഇപ്പോള്‍…
Read More » -
‘ഡാൻസ് പാർട്ടി’യുമായി വിഷ്‍ണു ഉണ്ണി കൃഷ്‍ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. വിഷ്‍ണു ഉണ്ണി കൃഷ്‍ണൻ, ശ്രീനാഥ് ഭാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോഹൻ സീനുലാലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സിനിമയുടെ അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ബിജിബാലാണ് ‘ഡാൻസ് പാർട്ടി’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് വർമയാണ് വരികൾ എഴുതുന്നത്. ബിനു കുര്യൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. വി സാജനാണ് ചിത്രത്തിന്റെ എഡിറ്റർ. View this post on Instagram A post shared by Jeethu Joseph (@jeethu4ever) സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡാൻസ് പാർട്ടി’. വിഷ്‍ണു ഉണ്ണി കൃഷ്‍ണൻ, ശ്രീനാഥ് ഭാസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സോഹൻ സീനുലാലിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. സിനിമയുടെ അനൗൺസ്‍മെന്റ് പോസ്റ്റർ പുറത്തുവിട്ടു. ബിജിബാലാണ് ‘ഡാൻസ് പാർട്ടി’യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സന്തോഷ് വർമയാണ് വരികൾ എഴുതുന്നത്. ബിനു കുര്യൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. വി സാജനാണ്…
Read More » -
ഈ ആഴ്ചയിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിന് എത്തുന്ന ചിത്രങ്ങൾ
ഈ ആഴ്ച അഞ്ചിലേറെ ചിത്രങ്ങളാണ് ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസിന് എത്തുന്നത്. നൻപകൽ നേരത്ത് മയക്കം, തങ്കം, വാരിസ്, വീര സിംഹ റെഡ്ഡി എന്നിവയാണ് പ്രധാന ഒടിടി റിലീസുകൾ. നിവിൻ പോളിയുടെ മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ഫർസി, നടി ഹൻസികയുടെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്നിവയാണ് കഴിഞ്ഞ വാരം ഒടിടിയിൽ എത്തിയ ചിത്രങ്ങൾ. മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ലിജോയും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ഫെബ്രുവരി 23 മുതൽ ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലാണ് സ്‍ട്രീം ചെയ്യുക. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ട ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു,…
Read More »