LIFE

  • കൊഴിച്ചിലിനെയും അകാലനരയെയും പ്രതിരോധക്കും; മുടി തഴച്ചുവളരാനും മുരിങ്ങയില മാജിക്!

    ശരീരത്തിന്റെ ആരോഗ്യം പോലെ പ്രാധാന്യം നല്‍കേണ്ടതാണ് മുടിയുടെ ആരോഗ്യത്തിന് ശരീരത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ചില സാധനങ്ങള്‍ മുടിക്കും പ്രയോജനം ചെയ്യുന്നു. അതിലൊന്നാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കോശവളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ബയോട്ടിന്‍ മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. സിങ്ക്,? വിറ്റാമിന്‍ എ,? അയണ്‍ എന്നിവയും മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. മുടിക്ക് ഇത് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാം. മുടി നരയ്ക്കുന്നത് തടയാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ് മുരിങ്ങയില. മുരിങ്ങയിലയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു, ആന്റ് ഓക്‌സിഡന്റായതിനാല്‍ ഇത് മുടിയിലെ മെലാനിന്‍ നിലനിറുത്താന്‍ സഹായിക്കുന്നു. ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയുകയും മുടിയുടെ കറുപ്പ് നിറം നിലനിറുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മുടിക്ക് സംരക്ഷണം നല്‍കുകയും മുടിയിഴകളില്‍ ആവരണം പോലെ നിലനില്‍ക്കുകയും ചെയ്യും. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ബയോട്ടിന്‍ തലമുടി കൊഴിയുന്നത് തടയുന്നു. . മുടിയുടെ വളര്‍ച്ച കൂട്ടുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മുരിങ്ങയിലയില്‍ ടെറിഗോസ്പേര്‍മിന്‍ എന്ന ഘടകമുണ്ട്.…

    Read More »
  • രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ആപ്പിളും ഓറഞ്ചും കിവിയും പപ്പായയും  പിയറും കഴിക്കൂ

      രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഏതെല്ലാം പഴങ്ങളാണ് എളുപ്പത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന്  മനസ്സിലാക്കുക. ഓറഞ്ച് എല്ലാകാലത്തും ആശ്രയിക്കാവുന്ന പഴങ്ങളില്‍ ഒന്നാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിന്‍ സിയുടെ നല്ലൊരു ശതമാനവും ഓറഞ്ചില്‍ നിന്ന് ലഭിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കോശങ്ങളുടെ അപചയം തടയുന്നതിനും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കും. പപ്പായ വൈറ്റമിന്‍ ധാരളമടങ്ങിയ മറ്റൊരു പഴമാണ് പപ്പായ. ഇതിനുപുറമേ പപ്പായയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള പപ്പൈന്‍ എന്ന ദഹന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇവയില്‍ മിതമായ തോതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. കിവി പപ്പായ പോലെ വിവിധതരം പോഷകങ്ങളാല്‍ സമൃദ്ധമാണ് കിവിയും. ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ കിവി നല്‍കും. ഇവയിലുള്ള വൈറ്റമിന്‍ സി രോഗത്തിനെതിരെ…

    Read More »
  • മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ അതിപ്രധാനം, അത്തരം ഭക്ഷണങ്ങൾ ഏതൊക്കെ…?

    തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം വഹിക്കുന്നു. ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിറുത്തുന്നതിന് ധാന്യങ്ങള്‍ ആവശ്യമാണ്. അതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഡാര്‍ക്ക് ചോക്കളേറ്റ്, കോഫി, മുട്ട, കപ്പലണ്ടി, അവോക്കാഡോ, സോയ, വാള്‍നെട്ട്, പിസ്ത എന്നീ ഭക്ഷണങ്ങളും കഴിക്കുക. കൂടാതെ ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും…

    Read More »
  • പാത്രിയർക്കാ ദിനം: മണർകാട് കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി

    മണർകാട്: പാത്രിയർക്കാ ദിനത്തോട് അനുബന്ധിച്ച് മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ പാത്രിയർക്കാ പതാക ഉയർത്തി. പ്രോഗ്രാം കോർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പ, സഹവികാരി ഫാ.കുറിയാക്കോസ് കാലായിൽ, ട്രസ്റ്റിമാരായ ബിനോയ് എബ്രഹാം, ജോസ് എം.ഐ, ബിനു ടി. ജോയ്, സെക്രട്ടറി രഞ്ജിത്ത് എബ്രഹാം എന്നിവർ ചേർന്നാണ് പാത്രിയർക്കാ പതാക ഉയർത്തിയത്.

    Read More »
  • സൗബി​ന്റെ ഫാമിലി കോമഡി എൻറർടെയ്‍നർ ‘അയൽവാശി’ റിലീസ് തീയതി പ്രഖ്യാപിച്ചു

    സൗബിൻ ഷാഹിർ, ബിനു പപ്പു, നസ്‍ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അയൽവാശി എന്ന ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ഫാമിലി കോമഡി എൻറർടെയ്‍നർ ആണ് ചിത്രം. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രമാണിത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു. സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അയൽവാശിക്ക്. സൗബിൻ ഷാഹിറിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‍ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ…

    Read More »
  • ‘പഠാന്‍റെ’ പടയോട്ടം തുടരുന്നു; ഇന്ത്യയിൽ ആദ്യ ദിനം 50 കോടി, 28-ാം ദിനത്തില്‍ 500 കോടി… കണക്കുകൾ

    ഷാരൂഖ് ഖാന് മാത്രമല്ല, ബോളിവുഡ് വ്യവസായത്തിനാകെ പഠാന്‍ നല്‍കിയ ആശ്വാസം ചെറുതല്ല. തുടര്‍ പരാജയങ്ങള്‍ക്കവസാനം കരിയറില്‍ ഇടവേളയെടുത്ത കിംഗ് ഖാന്‍റേതായി നാല് വര്‍ഷത്തിനിപ്പുറം എത്തുന്ന ചിത്രമാണ് പഠാനെങ്കില്‍ കൊവിഡ് കാലത്തെ വലിയ തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കുകയും ചെയ്തു ചിത്രം. ബോളിവുഡ് ചിത്രങ്ങളുടെ എക്കാലത്തെയും ഇന്ത്യന്‍ നെറ്റ് കളക്ഷനില്‍ ഇതിനകം ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 1000 കോടിയില്‍ അധികമാണ്. റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ക്രമാനുഗതമായാണ് ബോക്സ് ഓഫീസിലേക്ക് പടര്‍ന്നു കയറിയത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ചിത്രം ഓരോ നാഴികക്കല്ലും താണ്ടിയത് എത്ര ദിവസം കൊണ്ടാണെന്നത് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കറായ തരണ്‍ ആദര്‍ശ് സംഖ്യകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് ഇങ്ങനെ.. 50 കോടി- 1-ാം ദിവസം 100 കോടി- 2-ാം ദിവസം 150 കോടി- 3-ാം ദിവസം 200 കോടി- 4-ാം ദിവസം 250…

    Read More »
  • വേനൽക്കാലത്ത് മുരിങ്ങ നടാം; നിറയെ കായ്ക്കാൻ ചില പൊടിക്കൈകളിതാ

    പണ്ടൊക്കെ തൊടികളിൽ സർവസാധാരണമായിരുന്നു മുരിങ്ങ. മുരിങ്ങയിലയും മുരിങ്ങക്കായും കൊണ്ടുള്ള വിഭവങ്ങൾ ഏറെ രുചികരമെന്നു മാത്രമല്ല പോഷകസമ്പുഷ്ടവുമാണ്. എന്നാല്‍ മുരിങ്ങ ചെടി വളർന്നു പന്തലിച്ചാലും കായ്ച്ചു കിട്ടാന്‍ വലിയ പാടാണ്. സാമ്പാറിലും മറ്റും ഉപയോഗിക്കാന്‍ മുരിങ്ങക്കാ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് മിക്കവര്‍ക്കും. നല്ല പൂവിട്ടാലും ഇവയെല്ലാം കായാകുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയൂള്ളൂ. എന്നാല്‍ ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ വീട്ടിലെ മുരിങ്ങയിലും നല്ല പോലെ കായ്കളുണ്ടാകും. ചെടിമുരിങ്ങ, മരമുരിങ്ങ എന്നിങ്ങനെ രണ്ടു വിധം മുരിങ്ങകളുണ്ട്. ചെടി മുരിങ്ങയുടെ തൈയാണ് നടുക. ഇത് നട്ട് ആറ് മുതല്‍ ഒമ്പത് മാസം കൊണ്ടു കായ്ക്കും. ചെടിയും ചട്ടിയിലുമെല്ലാം നടാം. നല്ല മരമുരിങ്ങ നാടന്‍ ഇനമാണ്, നമ്മുടെ പറമ്പിലൊക്കെ വളരുന്നത്. ഇവ വലുതായി മുകളിലേക്ക് പോകും. കായ് പിടിക്കാന്‍ വലിയ പാടാണ്. മുരിങ്ങ നടുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. അവ പാലിച്ചാൽ നിറയെ കായ്കൾ ലഭിക്കും. അത് എന്തൊക്കെയാണെന്നു നോക്കാം: 1. വെള്ളക്കെട്ടുള്ള…

    Read More »
  • “എന്തൊരു ഊർജ്വസ്വലയായ പെർഫോർമർ, മികച്ച സ്റ്റേജ് പെർഫോർമർ” സുബി സുരേഷിനെ കുറിച്ച് വിനീത്

    നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ സങ്കടത്തിലാണ് കലാ കേരളം. മലയാളി പ്രേക്ഷകരെ വർഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരുന്ന സുബിയുടെ ഓർമകൾ കണ്ണീരോടെയാണ് താരങ്ങൾ അടക്കമുളളവർ പങ്കുവയ്‍ക്കുന്നത്. സ്റ്റേജ് ഷോകളിൽ ഗംഭീര നർത്തകി എന്ന നിലയിലും പേരെടുത്തിരുന്നു സുബി. സുബിക്കൊപ്പം നൃത്തം ചെയ്‍ത നടൻ വിനീതിന് അക്കാര്യമാണ് പറയാനുള്ളത്. എന്തൊരു ഊർജ്വസ്വലയായ പെർഫോർമർ എന്നാണ് വിനീത് സുബിയെ കുറിച്ച് എഴുതിയിരിക്കുന്നത്. വളരെ പോസിറ്റീവിറ്റിയും സ്‍നേഹസമ്പന്നയുമായ ആദരണിയായ വ്യക്തിത്വമായിരുന്നു സുബി. നമ്മുടെ പ്രിയപ്പെട്ടവർ വിട്ടുപോകുന്നത് ഞെട്ടലുണ്ടാക്കുന്നു. ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. മികച്ച സ്റ്റേജ് പെർഫോർമർ എന്ന നിലയിൽ സുബിയെ എനിക്ക് അറിയാം. അവിസ്‍മരണീയമായ നിരവധി വേദികളിൽ സുബിക്കൊപ്പം താൻ ഉണ്ടായിട്ടുണ്ട്. താരാ വിജയേട്ടൻ 2017ൽ യുഎസ്‍എയിയിൽ സംഘടിപ്പിച്ചതായിരുന്നു അവസാനത്തേത്. അവർക്കൊപ്പം പ്രവർത്തിക്കുന്നത് വലിയ സന്തോഷമായിരുന്നു. വല്ലാത്ത വിഷമം തോന്നുന്നു. സുബിയുടെ അമ്മയ്‍ക്കും കുടുംബത്തിന്റെ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു എന്നുമാണ് വിനീത് എഴുതിയിരിക്കുന്നത്. സ്‍കൂൾ പഠനകാലത്ത് സുബി സുരേഷ്…

    Read More »
  • കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല; സുബിക്ക് യാത്രാമൊഴിയേകി പ്രതിശ്രുത വരൻ – വീഡിയോ

    കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവില്ല; ഫെബ്രുവരിയിൽ വിവാഹം നടത്തണമെന്ന് തീരുമാനം ഒടുവിൽ സുബിക്ക് യാത്രാമൊഴിയേകി പ്രതിശ്രുത വരൻ പ്രേക്ഷകർ വളരെയധികം ഹൃദയത്തോടെ ചേർത്ത താരമാണ് സുബി സുരേഷ്. ടെലിവിഷൻ അവതാരകയും, അഭിനയത്രിയും ആണ് താരം, താരത്തിനനെ അറിയാത്ത മലയാളികൾ ഇല്ല. പുരുഷ മേധാവിത്വം തുളുമ്പുന്ന കോമഡി മേഖലയിൽ ശക്തമായ ഒരു സ്ത്രീ സാന്നിധ്യം കൊണ്ടുവന്ന വ്യക്തിയാണ് സുബി സുരേഷ്. പട്ടാളം എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ കൂടിയാണ് സുബി പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിയത്. കുറുമ്പുകളും തമാശകളും കാണിച്ച പ്രേക്ഷകർക്കിടയിലെ സജീവ സാന്നിധ്യമായി സുബി നിറഞ്ഞുനിന്നു. സുബിയുടെ അപ്രതീക്ഷിത വിയോഗമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നിറയുന്ന വേദനയോടെ അല്ലാതെ ആരാധകർക്ക് സുബിയെക്കുറിച്ച് ഓർക്കാൻ സാധിക്കുന്നില്ല. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും അതൊന്നും പുറത്തു കാണിക്കാതെ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത മുന്നേറുകയായിരുന്നു സുബി എന്ന ആതുല്യ പ്രതിഭ. കരൾ രോഗത്തെ തുടർന്നാണ് സുബി മര ണപ്പെട്ടത്. സിനിമാലോകവും ആരാധകലോകവും വേദനയോടെ അല്ലാതെ സുബിയോട് യാത്ര…

    Read More »
  • സുബിയുടെ പ്രതിശ്രുത വരൻ 7 പവന്റെ താലിമാല വരെ റെഡിയാക്കി കാത്തിരുന്നു…. പക്ഷേ മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നു; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി മടങ്ങി

    കൊച്ചി: നടിയും അവതാരകയുമായ സുബി സുരേഷ് എന്ന അനുഗ്രഹീത കലാകാരിയുടെ പെട്ടെന്നുണ്ടായ വേർപാട് ഉൾക്കൊള്ളാനാകാതെ വിഷമിക്കുകയാണ് കലാലോകം. രോഗവിവരത്തെ കുറിച്ച് സുബിയുടെ ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. വിവാഹമെന്ന വലിയ ആഘോഷം ജീവിതത്തിലെത്തുന്നത്, താരം കാത്തിരിക്കുമ്പോഴാണ് മരണം രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നുവന്നത്. മുൻപ് ഒരു ടെലിവിഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ ഭാവി വരനെപറ്റിയും വിവാഹത്തെ പറ്റിയും സുബി വെളിപ്പെടുത്തിയത്.. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്.ഒരു സത്യം തുറന്നു പറയട്ടെ. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെക്കൂടിയിട്ടുണ്ട്. പുള്ളിക്കാരൻ ഏഴ് പവൻറെ താലിമാലയ്ക്കു വരെ ഓർഡർ കൊടുത്തിട്ടുണ്ട്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ് ആഗ്രഹം. വെറുതെ പറഞ്ഞതല്ല, സത്യമാണ്’ എന്നായിരുന്നു സുബി പറഞ്ഞത്. കലാഭവന്റെ പോഗ്രാംസ് ചെയ്യുന്ന രാഹുൽ എന്നയാളാണ് സുബിയെ വിവാഹം കഴിക്കാൻ ഇരുന്നത്. ഒരു കാനഡ പ്രോഗ്രാമിനിടെയാണ് ഇരുവരും…

    Read More »
Back to top button
error: