LIFE

  • അര്‍ജുൻ അശോകൻ നായകനായ ‘പ്രണയ വിലാസം’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു, സ്ട്രീമിങ് സീ5ല്‍

    അർജുൻ അശോകൻ ചിത്രമായി ഒടുവിലെത്തിയത് ‘പ്രണയ വിലാസം’ ആയിരുന്നു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസം’ ഒടിടി റിലീസിന് തയ്യറായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ‘പ്രണയ വിലാസം’ എന്ന ചിത്രം ഏപ്രിൽ ഏഴിന് സീ5ൽ ആണ് റിലീസ് ചെയ്യുക. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രം സ്ട്രീം ആരംഭിക്കുക ഏപ്രിൽ ഏഴ് മുതലാണ്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിബി ചവറ, രഞ്‍ജിത്ത് നായർ എന്നിവർ ചേർന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിർമാണം. അർജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിർവഹിച്ചത്. ഗാനരചന സുഹൈൽ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാർ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ, കളറിസ്റ്റ് ലിജു പ്രഭാകർ. മേക്ക് അപ്പ്…

    Read More »
  • മലൈക അറോറയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്; ഇൻസ്റ്റാഗ്രാമിലൂടെ അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍

    മുംബൈ: തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തിൽ ഗ്ലാമറസായി സ്ക്രീനിൽ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തിൽ തന്നെ 6.4 മില്ല്യൺ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകൻ അർജുൻ കപൂർ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. ചൊവ്വാഴ്ച താരം തൻറെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. “ഈ ഗാനം ഇഷ്ടപ്പെടൂ!!!” എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അർജുൻ പറയുന്നത്. മ്യൂസിക് വീഡിയോയിൽ 49 കാരനായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്. ബോസ്‌കോ ലെസ്‌ലി മാർട്ടിസ് ആണ് ഈ ഗാനരംഗത്തിൻറെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിർമ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്. മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡിൽ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം…

    Read More »
  • വില്ലുകുലച്ച് ധ്യാനും ​ഗദയേന്തി ​അജും നേർക്കുനേർ! ചിരിയുടെ ഉത്സവം തീർക്കാൻ ‘നദികളിൽ സുന്ദരി യമുന’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

    വെള്ളം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിരിയുടെ ഉത്സവം തീർക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് മോഷൻ പോസ്റ്റർ തരുന്നത്. അജു വർഗീസും ധ്യാനും നേർക്ക് നേർ വരുന്ന പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരിയുണർത്തുന്നുണ്ട്. കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എൽഎൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്,…

    Read More »
  • ചൂടുകാലമാണ്, ചിക്കന്‍പോക്‌ കേരളമാകെ പടരുന്നു: രോഗത്തെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം…?

    വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട രോഗമാണ് ചിക്കന്‍പോക്‌സ്. അതിവേഗം പടരുന്ന ഈ രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍, ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവർ തുടങ്ങിയവരെ ചിക്കന്‍പോക്‌സ് വളരെ വേഗം ആക്രമിക്കാം. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6 മുതൽ10 ദിവസം വരെയും രോഗം പരത്തും. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ ചിലരില്‍ വീണ്ടും രോഗം വരാറുണ്ട്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും…

    Read More »
  • ആപ്പിളിലെ ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കും, ചില ക്യാന്‍സറുകളുടെ സാധ്യത ഒഴിവാക്കും

    ആരോഗ്യം   ആപ്പിള്‍, ഡോക്ടറെ കാണാനുള്ള സാധ്യത  കുറയ്ക്കും എന്നൊരു ചൊല്ലുണ്ട്. സർവ്വ രോഗ സംഹാരിയാണ് ആപ്പിൾ എന്നർത്ഥം. എന്തായാലും ഇത്  കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നതായി ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വിറ്റാമിന്‍ സിയുടെ പതിവ് ഉപഭോഗം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതില്‍ നിരവധി പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആപ്പിളിലെ വിറ്റാമിന്‍ സി റേഡിയേഷന്‍ പോലുള്ള പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. പതിവായി ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ആപ്പിള്‍ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കും.…

    Read More »
  • ആപ്പിളിലെ ലയിക്കുന്ന നാരുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കും, ചില ക്യാന്‍സറുകളുടെ സാധ്യത ഒഴിവാക്കും

    ആരോഗ്യം ആപ്പിള്‍, ഡോക്ടറെ കാണാനുള്ള സാധ്യത കുറയ്ക്കും എന്നൊരു ചൊല്ലുണ്ട്. സർവ്വ രോഗ സംഹാരിയാണ് ആപ്പിൾ എന്നർത്ഥം. എന്തായാലും ഇത് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന നാരുകൾ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നതായി ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ലയിക്കുന്ന നാരുകള്‍ കൂടുതലായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വിറ്റാമിന്‍ സിയുടെ പതിവ് ഉപഭോഗം രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നതില്‍ നിരവധി പങ്ക് വഹിക്കുന്നുണ്ടെന്ന് കണ്ടെത്തി. ആപ്പിളിലെ വിറ്റാമിന്‍ സി റേഡിയേഷന്‍ പോലുള്ള പാരിസ്ഥിതിക ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കും. പതിവായി ലയിക്കുന്ന ഫൈബര്‍ കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് കണ്ടെത്തി. ആപ്പിള്‍ ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കും. ആപ്പിളില്‍…

    Read More »
  • നിവിൻ പോളി ചിത്രം ‘തുറമുഖം’ ഒടിടിയിലേക്ക്; സ്‍ട്രീമിംഗ് സോണിലിവിൽ

    നിവിൻ പോളി ചിത്രമായി ഏറ്റവും ഒടുവില്‍ എത്തിയത് ‘തുറമുഖ’മാണ്. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളത്തിലെ വൻ താരനിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിവിൻ പോളി ചിത്രം വൈകാതെ ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടാണ്. രാജീവ് രവി ചിത്രം സോണിലിവിലായിരിക്കും സ്‍ട്രീമിംഗ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 10നാണ് ചിത്രം സ്‍ട്രീമിംഗ് ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. രാജീവ് രവിയായിരുന്നു ചിത്രത്തിന്റെ ഛായാാഗ്രാഹകനും. ‘തുറമുഖം’ എന്ന ചിത്രം ഒടിടിയിലേക്കും എത്തുന്നതോടെ കൂടുതല്‍ പ്രേക്ഷകര്‍ കാണുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിച്ചിത്. കെ തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി സിനിമാസിന്റെയും ബാനറുകളില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥയും സംഭാഷണവും. എഡിറ്റിംഗ് ബി അജിത്‍കുമാര്‍ ആണ്. നിവിന്‍ പോളിക്കും അര്‍ജുൻ അശോകനും ജോജു ജോര്‍ജിനും പുറമേ ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്,…

    Read More »
  • മൂന്നാർ ഇരവികുളം ദേശീയോദ്യാനത്തില്‍ വരയാടുകളുടെ കാണാൻ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു; രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്

    മൂന്നാർ: വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ ഇരവികുളം ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറുന്നു. രണ്ടുദിവസത്തിനിടെ 3000 ത്തോളം പേരാണ് പാർക്ക് സന്ദർശിച്ചത്. വരയാടുകളുടെ പ്രജനനകാലമായതിനാൽ രണ്ടുമാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതോടെ പാർക്കിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്. പ്രജനന കാലത്ത് വരയാടുകളുടെ സംരക്ഷണം ഉറപ്പാക്കാൻ വേണ്ടി ജനുവരി അവസാനത്തോടെ അടച്ചിട്ട പാർക്ക് ഏപ്രിൽ 1 മുതലാണ് വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകിയത്. 115 വരയാടിൻ കുട്ടികളാണ് ഇത്തവണ പുതിയതായി പിറന്നത്. കുട്ടികളെ കാണുന്നതിനും ചിത്രങ്ങൾ പകർത്തുന്നതിനുമാണ് സഞ്ചാരികൾ പാർക്കിൽ എത്തുന്നത്. പാർക്കിലേക്കുള്ള യാത്ര അനുഭവവും വരയാടുകളെ കാണാൻ കഴിഞ്ഞതിലും സന്തോമുണ്ടെന്ന് സഞ്ചാരികൾ പറയുന്നു. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി വിനോദിന്റെ നിർദ്ദേശപ്രകാരം അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് നേര്യംപറമ്പിൽ ഇത്തവണ നിരവധി മാറ്റങ്ങളാണ് പാർക്കിൽ വരുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനം ചോലവനങ്ങളിൽ കാണപ്പെടുന്ന പ്രത്യേക ഇനം സസ്യങ്ങൾ സഞ്ചാരികൾക്ക് പാർക്കിൽ കാണാൻ കഴിയുന്നും എന്നുള്ളതാണ്. മാത്രമല്ല ഫോട്ടോ ഷൂട്ട് പോയിന്റും പുതിയതായി പാർക്കിൽ സജ്ജമാക്കിയിട്ടുണ്ടെന്ന്…

    Read More »
  • അല്ലു അര്‍ജുന്‍റെ ‘ഹീറോ’ 4 കെയില്‍ റീ റിലീസിന്: ട്രെയ്‍ലര്‍

    മറുഭാഷാ ചിത്രങ്ങൾ കളക്ഷൻ വാരുന്ന ഇപ്പോഴത്തെ ട്രെൻഡിന് എത്രയോ കാലം മുൻപ് തന്നെ കേരളത്തിൽ വലിയ ഫാൻ ബേസ് ഉള്ള താരമായിരുന്നു അല്ലു അർജുൻ. രണ്ട് പതിറ്റാണ്ട് മുൻപ് നായകനായെത്തിയ തുടക്ക കാലത്തു തന്നെ അല്ലുവിൻറെ ചിത്രങ്ങൾക്ക് കേരളത്തിൽ കാണികൾ ഉണ്ടായിരുന്നു. ആര്യയുടെയും ബണ്ണിയുടെയുമൊക്കെ മലയാളം ഡബ്ബ്ഡ് പതിപ്പുകൾ വിതരണക്കാർക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ അല്ലുവിനെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരം വരികയാണ് അദ്ദേഹത്തിൻറെ ആരാധകർക്ക്. അല്ലുവിൻറെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്ന ഹീറോ (ദേശമുഡുറു) യാണ് വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. അല്ലുവിൻറെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഏപ്രിൽ 8 നാണ് അല്ലുവിൻറെ പിറന്നാൾ. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രിൽ 6, കേരളത്തിൽ ഏപ്രിൽ 7, കർണാടകയിലും തമിഴ്നാട്ടിലും ഏപ്രിൽ 8 എന്നിങ്ങനെയാണ് ചിത്രത്തിൻറെ റിലീസ് തീയതികൾ. 4…

    Read More »
  • സൽമാൻ ഖാന്റെ ലുങ്കി ഡാൻസ്… ഒപ്പം നൃത്തം വച്ചു വെങ്കിടേഷും രാം ചരണും… ‘കിസി കാ ഭായ് കിസി കി ജാന്‍റെ’ പുതിയ ​ഗാനം റിലീസ് ചെയ്തു

    സൽമാൻ ഖാൻ നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാൻറെ’ പുതിയ ​ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലിൽ കളർ ഫുൾ ആയാണ് ​ഗാനരം​ഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സൽമാൻ ഖാന്റെ ലുങ്കി ഡാൻസ് കൂടിയായപ്പോൾ, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സൽമാനൊപ്പം നടൻ വെങ്കിടേഷും ​ഗാനരം​ഗത്തുണ്ട്. ​ഗാനത്തിന്റെ ഏറ്റവും ഒടുവിൽ രാം ചരണും ​ഗസ്റ്റ് അപ്പിയറൻസ് ആയി എത്തുന്നു. വിശാൽ ദദ്‌ലാനിയും പായൽ ദേവും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പായൽ ദേവ് ആണ് സം​ഗീത സംവിധാനം. വരികൾ എഴുതിയിരിക്കുന്നത് ഷബീർ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ​ഗാനം ഇതിനോടകം ട്രെന്റിം​ഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാൻറെ നായിക. ബിഗ് ബോസ് താരം ഷെഹ്‌നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫർഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. ഈദ്…

    Read More »
Back to top button
error: