HealthNEWS

തൈറോയിഡിനെ അറിയുക, സൂക്ഷിക്കുക

ഴുത്തിനു താഴെ നടുവിലായി ചിത്രശലഭാകൃതിയില്‍ കാണപ്പെടുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്.ജീവന്‍ നിലനിര്‍ത്തുന്ന പോഷണപരിണാമ പ്രക്രിയയ്ക്ക് ആവശ്യമായ പ്രാഥമിക ജോലികള്‍ ചെയ്യുകയെന്നതാണ് ഇതിൻറെ പ്രധാന ധർമ്മം. തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ പലവിധമുണ്ട്. ഗോയിറ്റര്‍ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ് തൈറോയിഡ് ഹോര്‍മോണുകള്‍.ഇതിൻറെ കുറവ് ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കൊച്ചുകുട്ടികള്‍ മുതല്‍ കൗമാരക്കാരും മധ്യവയസ്‌കരും പ്രായമായവരും ഈ രോഗത്തിന്റെ പിടിയില്‍പ്പെടുന്നു.മനുഷ്യ ശരീരത്തിലെ അന്ത:സ്രാവി ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോക്‌സിന്‍, കാല്‍സിടോണിന്‍ എന്നീ ഹോര്‍മോണുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് തൈറോയ്ഡ് രോഗമുണ്ടാകാൻ കാരണം.തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന വളർച്ച (മുഴ)യാണ് തൈറോയിഡ് വീക്കം. മിക്ക തൈറോയിഡ് വീക്കങ്ങൾക്കും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. വലിയ മുഴയാണെങ്കിൽ തൊണ്ടയുടെ മറ്റ് ഭാഗങ്ങളേക്കാൾ പുറത്തേക്ക് തള്ളി നിൽക്കും.
ലക്ഷണങ്ങൾ
ശ്വാസോച്ഛാസത്തിന് ബുദ്ധിമുട്ട് തോന്നുക, തൊണ്ടവേദന,ഗോയിറ്റർ,തൊണ്ടയടപ്പ്, ശബ്ദമാറ്റം,ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സാധാരണയായി കാണാറുള്ള ലക്ഷണങ്ങൾ. തൈറോയിഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന തൈറോയിഡ് ഹോർമോണുകൾ ഹൈപ്പർ തൈറോയിഡിസത്തിൻറെ ലക്ഷണങ്ങൾ കാണിക്കും. അമിതമായ വിശപ്പ്,ശരീരഭാരം കുറയുക, ഹൃദയമിടിപ്പ്‌ വർദ്ധിക്കുക,ചർമ്മം ചുവപ്പ് നിറമാകുക,എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ.
കാരണങ്ങൾ
ഇന്നത്തെ കാലത്തെ ജീവിതരീതിക്കും ഭക്ഷണസംസ്‌കാരത്തിനും തൈറോയിഡ് രോഗത്തില്‍ വലിയ പങ്കാണുള്ളത്.പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് ഈ രോഗം പ്രധാനമായും കാണുന്നത്.
1.തൈറോയിഡ് പാരമ്പര്യമായി ഉണ്ടാകാൻ സാധ്യതയുള്ള ഒരു രോഗമാണ്.
2. അയഡിൻറെ അളവ് കുറഞ്ഞാൽ തൈറോയിഡ് വരാൻ സാധ്യതയുണ്ട്.
3.കഴുത്തിലോ തൊണ്ടയിലോ റേഡിയേഷൻ ഏറ്റിട്ടുള്ളവരിൽ ചിലപ്പോൾ രോഗം വരാം.
4.തൈറോയ്ഡിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ മൂലം ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് രോഗത്തിന് കാരണമാകും.
5.ശരീരത്തിലെ തന്നെ പ്രതിരോധ വ്യവസ്ഥ തൈറോയ്ഡ് ഗ്രന്ഥിക്കെതിരെ പ്രവര്‍ത്തിക്കുന്നത് .
6.ജീവിതശൈലിയില്‍വന്ന മാറ്റം
7. മാനസിക സംഘര്‍ഷം
പരിഹാരങ്ങൾ
1.തൈറോയ്ഡ് ഗ്രന്ഥികളില്‍ രോഗമുള്ളവര്‍ ഭക്ഷണത്തില്‍ ധാരാളം കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടുത്തുക.
2.കഴുത്ത്, തൈറോയ്ഡ് എന്നിവിടങ്ങളിലെ സ്‌കാനിങ്ങിലൂടെ രോഗ നിര്‍ണയം നടത്താവുന്നതാണ്.
3.ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ചെറുപയര്‍ കറിയാക്കിയോ സൂപ്പാക്കിയോ കഴിക്കുന്നത് തൈറോയ്ഡ് രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.
4.തൈറോയിഡ് ചികിത്സ നടത്തിയാല്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ മരുന്ന് നിര്‍ത്താന്‍ പാടില്ല.
5. തൈറോയിഡിനെ പ്രതിരോധിക്കാൻ ബുദ്ധിമുട്ടാണ്.അമിതവണ്ണം തടയുക എന്നത് തൈറോയിഡിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.

Back to top button
error: