LIFE

  • ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയില്‍’

    സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. താരനിരയും സംവിധായകന്റെ മുന്‍സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം. വന്‍ജനപ്രീതി നേടിയ ‘ജയ ജയ ജയ ജയ ഹേ’യുടെ സംവിധായകന്‍ വിപിന്‍ ദാസ് വീണ്ടും ബേസിലിനെ പ്രധാന കഥാപാത്രമായി ഒരുക്കുന്ന ചിത്രം, ഒപ്പം ആടുജീവിതം എന്ന ബ്ലോക്ക് ബസ്റ്റര്‍ ഇന്‍ഡസ്ടറി ഹിറ്റിനു ശേഷം മറ്റൊരു കേന്ദ്ര കഥാപാത്രമായി പൃഥ്വിരാജും. ആദ്യദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ‘ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവര്‍സീസ് കളക്ഷന്‍. നാലാം ദിവസം മാത്രം ചിത്രം കേരളത്തില്‍നിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണം തുടരുകയാണെങ്കില്‍ ഉടന്‍ തന്നെ ‘ഗുരുവായൂരമ്പല നടയില്‍’ 50 കോടി ക്ലബ്ബിലേക്ക് കടക്കും. 2024 മലയാള സിനിമയിലെ മറ്റ് ബ്ലോക്ക്ബസ്റ്ററുകളായ മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു…

    Read More »
  • ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിംഗ് വീഡിയോ പുറത്തിറക്കി കല്‍ക്കി ടീം

    റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്പെഷ്യല്‍ കാര്‍ ആയ ‘ബുജി’ യുടെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ഈ സ്പെഷ്യല്‍ കാറിന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിര്‍മ്മിക്കുന്നതിന്‍റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ബുജിയുടെ സമയം ആരംഭിക്കുന്നു എന്ന് ഭൈരവ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. മെയ് 22 ന് ബുജിയെ പൂര്‍ണ്ണമായും പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിക്കും. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.   ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ…

    Read More »
  • വലിയൊരു തുക അഡ്വാന്‍സ് വാങ്ങി, ഷൂട്ടിംഗിന് ആറ് ദിവസം മുമ്പ് പിന്മാറി; വഞ്ചിച്ച പ്രമുഖ നടിയെപ്പറ്റി വെളിപ്പെടുത്തി കമല്‍

    ‘വിദ്യ ബാലന്‍ എന്ന സിനിമാ നടിയെ നമുക്കെല്ലാവര്‍ക്കും അറിയാം. രണ്ട് മൂന്ന് ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാരാണെന്ന് ചോദിച്ചാല്‍, ഒരുപക്ഷേ എല്ലാവരും പറയുക വിദ്യ ബാലന്‍ എന്നായിരിക്കും. അത്രമാത്രം ശക്തമായ കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമയില്‍ നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ള വിദ്യ ബാലന്‍ ആദ്യമായി ക്യാമറയുടെ മുന്നില്‍ വരുന്നത് എന്റെ സിനിമയിലൂടെയാണെന്നത് യാദൃശ്ചികമായിരിക്കാം. ചക്രം എന്ന സിനിമയായിരുന്നു അതെന്ന് പലര്‍ക്കും അറിയാം. മോഹന്‍ലാലും ദിലീപും വിദ്യ ബാലനുമൊക്കെ അഭിനയിച്ച, ലോഹിതദാസ് തിരക്കഥയെഴുതി, ഞാന്‍ സംവിധാനം ചെയ്ത, പകുതിയില്‍ നിന്നുപോയ സിനിമയാണത്. അതെന്തുകൊണ്ട് നിന്നുപോയെന്നൊന്നും ഞാന്‍ പറയുന്നില്ല. വിദ്യ ബാലനിലേക്കാണ് വരുന്നത്. മഴയെത്തും മുമ്പ് എന്ന സിനിമയുടെ ഹിന്ദി റിമേക്ക് ചെയ്തിരുന്നു. ബോംബെയിലെ സ്റ്റുഡിയോയില്‍ ചിത്രീകരിക്കുമ്പോള്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹവുമായി എന്റെയടുത്ത് വന്നയാളാണ് വിദ്യ ബാലന്‍. അച്ഛനൊപ്പമാണ് വന്നത്. അദ്ദേഹം മലയാളിയാണ്, തൃശൂര്‍ക്കാരന്‍. വിദ്യ അന്ന് പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ലോഹിതദാസിന്റെയടുത്ത് വിദ്യയുടെ ഫോട്ടോ…

    Read More »
  • പറയുന്ന വാക്കുകളെ മാത്രമല്ല, പറയാത്ത വാക്കുകളേയും തിരിച്ചറിയുന്നതാണ് ആത്മബന്ധം

    വെളിച്ചം   ഗുരുവും ശിഷ്യരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയാണ്. വഴിയരുകിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നതു കേട്ട് ശിഷ്യരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു: “ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ?” ഗുരു പറഞ്ഞു: “ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.” കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു: “അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്… ‘ കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും… ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം. ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുത്തിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്.…

    Read More »
  • ”അയാളുടെ മുന്നില്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞു, ബിക്കിനി ചേരുമോന്ന് അറിയാന്‍!”

    ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ നിലനില്‍ക്കുന്ന വസ്തുതയാണ് കാസ്റ്റിംഗ് കൗച്ച്. സിനിമയിലും സീരിയലുമൊക്കെ വലിയ ബന്ധങ്ങളൊന്നുമില്ലാതെ കടന്നു വരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവരെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ ഉണ്ടെന്നത് വാസ്തവാണ്. മുന്‍നിര നടിമാര്‍ പോലും ഇത്തരക്കാരുടെ ഇരകളായിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്തും പിന്നീടുമൊക്കെ തങ്ങള്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് പല നടിമാരും പലകാലത്തായിട്ട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തരം തുറന്ന് പറച്ചിലുകള്‍ക്ക് കരുത്ത് പകര്‍ന്ന സംഭവമായിരുന്നു മീടു മൂവ്മെന്റ്. ലോകശ്രദ്ധ നേടിയ ഈ മൂവ്മെന്റിന്റെ ഭാഗമായി പല നടിമാരും തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളം മുതല്‍ തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നുമെല്ലാം ഇത്തരം തുറന്നു പറച്ചിലുകളുണ്ടായിട്ടുണ്ട്. ഈ സമയത്ത് തന്റെ അനുഭവം തുറന്ന് പറഞ്ഞ നടിമാരില്‍ ഒരാളായിരുന്നു ജാസ്മിന്‍ ഭാസിന്‍. ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതയാണ് ജാസ്മിന്‍ ഭാസിന്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജാസ്മിന്‍ താരമാകുന്നത്. പിന്നീട് ബിഗ് ബോസ് മത്സരാര്‍ത്ഥിയായും കയ്യടി നേടി. ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ ജാസ്മിന് സാധിച്ചിരുന്നു.…

    Read More »
  • ജാസ്മിന്റെ വീട്ടുകാര്‍ വരുന്നു; എന്താകുമോ എന്തോയെന്ന് പ്രേക്ഷകര്‍

    ഫാമിലി വീക്കില്‍ ഏവരും കാത്തിരിക്കുന്നത് ജാസ്മിന്റെ കുടുംബത്തിന്റെ വരവിനാണ്. സംഭവ ബഹുലമായിരുന്ന ജാസ്മിന്റെ ബിഗ് ബോസിലെ 70 ദിവസങ്ങളെ കുടുംബം എങ്ങനെ കാണുമെന്നറിയാന്‍ പ്രേക്ഷകര്‍ക്ക് കൗതുകമുണ്ട്. ഒരുപക്ഷെ വീട്ടിലൊരു വഴക്ക് വരെ നടന്നേക്കാം. ജാസ്മിന്റെ പ്രവൃത്തികളില്‍ കുടുംബത്തിന് അതൃപ്തിയുണ്ടെന്ന് നേരത്തെ പ്രേക്ഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു. വീട്ടില്‍ നിന്നും ജാസ്മിന് വസ്ത്രങ്ങള്‍ അയക്കാതായതോടെയാണ് അഭ്യൂഹം വന്നത്. ഗബ്രിയുമായുള്ള സൗഹൃദത്തെക്കുറിച്ച് മദേഴ്‌സ് ഡേയില്‍ കത്തിലൂടെ ജാസ്മിന്‍ കുടുംബത്തെ അറിയിച്ചു. ഇതിലെല്ലാമുള്ള പ്രതികരണം ഒരുപക്ഷെ ഫാമിലി വീക്കില്‍ കുടുംബം ജാസ്മിനെ അറിയിച്ചേക്കാം. അതേസമയം മത്സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരുടെയും വീട്ടുകാര്‍ ഷോയില്‍ വന്ന് മടങ്ങിക്കഴിഞ്ഞു. പുറത്ത് വരുന്ന സൂചന പ്രകാരം ശനിയാഴ്ച ജാസ്മിന്റെ വീട്ടുകാര്‍ വീട്ടിലേക്കെത്തും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഇത് കാണിക്കുകയും ചെയ്യും. ജാസ്മിന്റെയും റസ്മിന്റെയും കുടുംബമാണ് ഇനി ബാക്കിയുള്ളത്. ഇവര്‍ ഒരുമിച്ചായിരിക്കും ബിഗ് ബോസ് വീട്ടിലെത്തുക. ഇത്തവണ വീക്കെന്റ് എപ്പിസോഡ് ഷൂട്ട് മാറ്റി. തിങ്കളാഴ്ചയാണ് ഷൂട്ട്. മെയ് 21 ന് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍…

    Read More »
  • സ്നേഹവാത്സല്യങ്ങളുടെ അടയാത്ത വാതിൽ

    വെളിച്ചം    അന്നവന്‍ അച്ഛനോട് വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ അവന് അസുഖം വന്നു. ആശുപത്രിയില്‍ ഒററക്ക് കിടക്കുമ്പോള്‍ അവന്‍ അച്ഛനേയും വീട്ടുകാരേയും ഓര്‍ത്തു. തന്നെ അവന്‍ എത്ര കരുതലോടെയാണ് അവർ ശുശ്രൂഷിച്ചിരുന്നതെന്നും വീട്ടില്‍ താന്‍ സുരക്ഷിതനായിരുന്നു എന്നും അവന് മനസ്സിലായി. അങ്ങനെ അവന്‍ വീട്ടിലേക്ക് തിരിച്ചു. രാത്രി ഏറെ വൈകിയാണ് എത്തിയത്. അപ്പോഴും വീടിന്റെ വാതില്‍ തുറന്നിട്ട് അച്ഛന്‍ വരാന്തയില്‍ കിടക്കുന്നുണ്ട്. അവന്‍ നിറകണ്ണുകളോടെ ചോദിച്ചു: “എന്തിനാണ് വാതില്‍ തുറന്നിട്ടിരിക്കുന്നത്? ഇന്ന് ഞാന്‍ വരുമെന്ന് അച്ഛനറിയാമായിരുന്നോ?” അച്ഛന്‍ പറഞ്ഞു: “നീ പോയതിന് ശേഷം ഈ വാതില്‍ ഞാന്‍ അടച്ചിട്ടേയില്ല. എന്നെങ്കിലും മടങ്ങിവന്നാല്‍ അടഞ്ഞവാതില്‍ കണ്ട് നീ തിരിച്ചുപോകേണ്ടല്ലോ എന്ന് കരുതി.” പല കാരണങ്ങളുടെ പേരില്‍ ബന്ധങ്ങള്‍ രൂപപ്പെടും. ചിലര്‍ ഇടയ്ക്ക് വന്ന് കണ്ട് മടങ്ങും. ചിലര്‍ സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതിക്കുള്ളില്‍ ഒപ്പം നില്‍ക്കും. ചിലര്‍ ഹൃദയങ്ങളില്‍ ചേക്കേറും. ഏത് അകലത്തിനും അതര്‍ഹിക്കുന്ന ദൂരപരിധിയും സമയപരിധിയുമുണ്ട്. അതിനപ്പുറത്തേക്ക്…

    Read More »
  • ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ശീലം അത്ര നല്ലതാണോ? ‘കിടപ്പുവശ’ത്തിന്റെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

    ഏതൊരു ജീവിക്കും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ശരിയായി ചെയ്യാന്‍ കൃത്യമായി ഉറക്കം കിട്ടിയേ തീരൂ. പിറ്റേന്നത്തേക്ക് നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജ്ജം സംഭരിക്കാനും ഉറക്കം വേണം. എന്നാല്‍ ഓരോരുത്തരുടെയും ഉറക്കം പലതരത്തിലാണ്. ചിലര്‍ വലത്തേക്ക് തിരിഞ്ഞുകിടന്ന് സുഖമായുറങ്ങും. മറ്റുചിലര്‍ നേരെ കിടന്നുറങ്ങും ചിലര്‍ക്കാകട്ടെ ഇടത് വശത്തേക്കാണ് കിടപ്പ്. എന്നാല്‍ ഏതൊരാളും അറിയേണ്ട കാര്യം കൃത്യമായ കിടപ്പുവശം ശീലമാക്കിയില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ഇടയാക്കും എന്നതാണ്. പ്രത്യേകിച്ച് കമിഴ്ന്ന് കിടന്ന് സുഖമായി ഉറങ്ങാന്‍ ശ്രമിക്കുന്നത് പലവിധ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സന്ധിവേദനക്കും പേശീവേദനകള്‍ക്കും ഇത് ഇടയാക്കും. മാത്രമല്ല കിടക്കുമ്പോള്‍ നല്ല മൃദുവായ തലയിണയല്ലെങ്കില്‍ അതും പ്രശ്നം സൃഷ്ടിക്കും. വലതുവശത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് അത് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കും. അതുവഴി ദഹനവും ശ്വസനവുമടക്കം പ്രശ്നം നേരിടും അതിനാല്‍ വലത്തേക്ക് തിരിഞ്ഞുകിടക്കരുത്. എന്നാല്‍ ഇടത്തേക്ക് തിരിഞ്ഞുകിടന്നാല്‍ ശരീരത്തിന്റെ രക്തയോട്ടം വര്‍ദ്ധിക്കും ഇതിലൂടെ ഹൃദ്രോഗ സാദ്ധ്യത കുറയും. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലെ പ്രശ്നങ്ങള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ വരാതിരിക്കാനും ഇടത് വശം തിരിഞ്ഞ്…

    Read More »
  • ഡോക്ടറാവുന്ന മീനാക്ഷിയുടെ സ്‌പെഷലൈസേഷന്‍ ഈ മേഖലയില്‍; സിനിമാക്കാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ചികിത്സ

    മലയാള സിനിമയിലെ താരപുത്രന്മാര്‍ക്കും താരപുത്രിമാര്‍ക്കും ഇടയില്‍ നിന്നും മെഡിക്കല്‍ മേഖല തിരഞ്ഞെടുത്ത ചുരുക്കം ചിലരുണ്ട്. അതിലൊരാള്‍ നടന്‍ ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയാണ്. മീനാക്ഷിയുടെ പഠനം അച്ഛന്റെ സ്വപ്നമായിരുന്നു എന്നുവേണം പറയാന്‍. ദിലീപ് സ്വപ്നംകണ്ട പോലെ മീനാക്ഷി എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്തു വരികയാണ് മെഡിക്കല്‍ മേഖലയുടെ ആഴങ്ങളില്‍ എത്തുകയെന്ന ലക്ഷ്യമാണ് ഹൗസ് സര്‍ജന്‍സി കൊണ്ട് പൂര്‍ത്തിയാക്കുക. ശ്രദ്ധയും ആത്മസമര്‍പ്പണവും ആവശ്യമായ ഘട്ടമാണിത്. തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയത് എന്ന് ദിലീപ് ഓര്‍ക്കുന്നു. പഠനം കഴിഞ്ഞാല്‍ മീനാക്ഷി സ്പെഷലൈസ് ചെയ്യാന്‍ ഒരു മേഖല തിരഞ്ഞെടുത്തു കഴിഞ്ഞു. സിനിമയില്‍ വരുമോ ഇല്ലയോ തുടങ്ങിയ ചോദ്യങ്ങള്‍ നിരന്തരമായി ഉയരുമ്പോഴും മീനാക്ഷിയുടെ പഠനം മൊത്തത്തില്‍ പൂര്‍ത്തിയായാല്‍ സിനിമാ മേഖലയ്ക്കും ഗുണം ചെയ്യും. അവിടെയാകും മകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് അച്ഛന്‍ ദിലീപ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. അത്രയും കേട്ടതും മകള്‍ ഇപ്പോഴേ അച്ഛന് ടിപ്‌സ് പറഞ്ഞു കൊടുക്കാന്‍ ആരംഭിച്ചോ എന്ന്…

    Read More »
  • “കട്ടീസ് ഗ്യാങ് ” പ്രദർശനത്തിനെത്തി

    ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽത്താഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനീൽദേവ് സംവിധാനം ചെയ്യുന്ന ” കട്ടീസ് ഗ്യാങ് ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. തമിഴിൽ ഏറേ ശ്രദ്ധേയനായ യുവ നടൻ സൗന്ദർ രാജൻ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്,വിസ്മയ തുടങ്ങിയവരും അഭിനയിക്കുന്നും ഓഷ്യാനിക്ക് സിനിമാസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരൻ നിർമ്മിച്ച് രാജ് കാർത്തിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ വി നാരായണൻ നിർവ്വഹിക്കുന്നു. ഡിറ്റർ-റിയാസ് കെ ബദർ,ഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജ് കാർത്തി,പ്രൊഡക്ഷൻ കൺട്രോളർ-ശശി പൊതുവാൾ, പ്രോജക്ട് ഡിസൈൻ-രാജീവ് ഷെട്ടി,പ്രൊഡക്ഷൻ ഡിസൈനർ-ശ്രനു കല്ലേലിൽ, മേക്കപ്പ്-ഷാജിപുൽപള്ളി,വസ്ത്രാലങ്കാരം-സൂര്യ,സ്റ്റിൽസ്-ടി ആർ കാഞ്ചൻ,പരസ്യക്കല-പ്രാൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാജീവ് ഷെട്ടി,റിയാസ് ബഷീർ,അസോസിയേറ്റ് ഡയറക്ടർ-സജിൽ പി സത്യനാഥൻ,രജീഷ് രാജൻ,ആക്ഷൻ-അനിൽ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുരേഷ് മിത്രക്കരി, പ്രൊഡക്ഷൻ മാനേജർ-രാംജിത്ത്,പി ആർ ഒ-എ എസ് ദിനേശ്.

    Read More »
Back to top button
error: