LIFE
-
ഒരു സ്പൂണ്‍ എണ്ണ ഫ്രിഡ്ജില്‍ വച്ച് നോക്കൂ, എത്രത്തോളം മായം നിങ്ങളുടെ ശരീരത്തിലെത്തുന്നുവെന്ന് കണ്ടറിയാം
മനുഷ്യന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഭക്ഷണം. നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ശരീരം ആരോഗ്യത്തോടെയിരിക്കും. എന്നാല്‍, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരവുമാണ്. കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതില്‍ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എടടഅക റിപ്പോര്‍ട്ട് പ്രകാരം വിപണിയില്‍ ലഭ്യമായ എണ്ണകളില്‍ 24 ശതമാനവും മായം കലര്‍ന്നതാണ്. വ്യാജ എണ്ണകള്‍ തിരിച്ചറിയാനുള്ള വഴികള്‍ : കവറിന്റെ പിന്‍ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന എണ്ണയിലെ ഘടകങ്ങള്‍ പരിശോധിക്കുക. ഓര്‍ഗാനിക്, നോണ്‍ – ജിഎംഒ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക. എക്സ്പയറി ഡേറ്റ് നോക്കാന്‍ ഒരിക്കലും മറക്കരുത്. കാലഹരണപ്പെട്ടതാണെങ്കില്‍ വാങ്ങരുത്. സാധാരണ വാങ്ങുന്ന എണ്ണയെക്കാള്‍ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ വാങ്ങരുത്. ഇത് മായം ചേര്‍ത്തതിന് തെളിവാണ്. മായം കലരാത്ത എണ്ണകള്‍ക്ക് ചെറിയ രീതിയിലുള്ള…
Read More » -
മുടി പെട്ടെന്ന് തഴച്ചു വളരാന്‍ കറിവേപ്പില മാത്രം മതി; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ, ഫലം ഉറപ്പ്
ഏതൊരാളുടെയും ആഗ്രഹമാണ് നീളത്തിലുള്ള നല്ല ഉള്ളോടെയുള്ള തലമുടി. എന്നാല്‍ പല പല കാരണങ്ങളാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ മുടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരും. ഈ സമയത്ത് മുടിക്കൊഴിച്ചില്‍ , താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മുടിയുടെ സ്വഭാവിക ഭംഗി തന്നെ നഷ്ടമാകുന്നു. മുടി സംരക്ഷണത്തിന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വില കൂടിയ സാധനങ്ങള്‍ ഉപയോഗിച്ചാലുംചിലപ്പോള്‍ നല്ല ഫലം ലഭിക്കാറില്ല. മുടിയുടെ സംരക്ഷണത്തിന് കെമിക്കലിനെക്കാള്‍ എപ്പോഴും നല്ലത് വീട്ടില്‍ നിന്ന് ലഭിക്കുന്ന പ്രകൃതിദത്തമായ സാധനങ്ങള്‍ ഉപയോഗിക്കുന്നതാണ്. അത്തരത്തില്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു എണ്ണ നോക്കിയാലോ? ആവശ്യമായ സാധനങ്ങള്‍ ഉലുവ കറിവേപ്പില വെളിച്ചെണ്ണ കുരുമുളക് തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാനിലേക്ക് കാല്‍ കപ്പ് ഉലുവ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ കുരുമുളക് കൂടി ചേര്‍ത്ത് വറുക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പില കൂടി ഇതിലേക്കിട്ട് ഒരു ഒരു മൂന്ന് മിനിട്ട് വറുക്കണം ( കൈയില്‍ എടുക്കുമ്പോള്‍ കറിവേപ്പില പൊടിയണം). ശേഷം ഇവ എടുത്ത് തണുപ്പിക്കാന്‍ വയ്ക്കുക.…
Read More » -
”ഇനിയൊരു വിവാഹത്തിന് എതിര്‍പ്പ് ഒന്നുമില്ല! പറ്റിയ ഒരാളെ കണ്ടാല്‍ വിവാഹം കഴിക്കും..”
ടെലിവിഷന്‍ രംഗത്തിലൂടെ അഭിനയത്തിലേക്കും അവതരണത്തിലേക്കും എത്തിയ താരമാണ് ആര്യ ബഡായ്. എന്റെ മാനസപുത്രിയിലൂടെ ശ്രദ്ധനേടിയ ആര്യ പിന്നീട് തമിഴില്‍ മഹാറാണി എന്ന പരമ്പരയിലും ശ്രദ്ധേയമായ വേഷം ചെയ്താണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുന്നത്. കുഞ്ഞിരാമായണത്തിലൂടെ സിനിമയിലും ഇടംപിടിച്ച ആര്യ ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് ആരാധകരെ നേടിയെടുക്കുന്നത്. ആര്യ എന്ന് കേള്‍ക്കുമ്പോഴേ ബഡായ് ബംഗ്ലാവ് ആയിരിക്കും ഓര്‍മ്മ വരുന്നത്. പിന്നീട് ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായും വന്ന ആര്യ ഈ സീസണില്‍ തന്റെ സുഹൃത്തിനെ പുറത്താക്കിയതിന് ശേഷം സമൂഹ മാധ്യമങ്ങളില്‍ ഷോയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചു വന്നിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയ ആര്യയ്ക്ക് ഒരു മകളാണ് ഉള്ളത്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. അതില്‍ ഇനിയും വിവാഹം കഴിക്കുമോ എന്ന് ഒരു ആരാധകന്‍ താരത്തിനോട് ചോദിച്ചു. ”ഞാന്‍ വിവാഹ ഭരണഘടനയ്‌ക്കോ വിവാഹം കഴിക്കുന്നതിനോ മറ്റെന്തെങ്കിലും ആശയത്തിനോ എതിരല്ല. വിവാഹ സങ്കല്‍പ്പത്തില്‍ ഏര്‍പ്പെടുന്ന അസാധാരണമായ നിരവധി ദമ്പതികള്‍ എനിക്ക് ചുറ്റുമുണ്ട്.…
Read More » -
റേച്ചല്‍ പുന്നൂസ് ഐപിഎസ്സായി റായ് ലക്ഷ്മി; ഡിഎന്‍എ ജൂണ്‍ 14 ന് പ്രദര്‍ശനത്തിനെത്തുന്നു
ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റായ് ലക്ഷ്മി, റേച്ചല്‍ പുന്നൂസ് ഐ പി എസ് എന്ന പോലീസ് ഉദ്യോഗസ്ഥയുടെ നായിക പ്രാധാന്യ വേഷത്തില്‍ മലയാളത്തിലെത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസ്സര്‍ നിര്‍മ്മിച്ച് ഹിറ്റ്മേക്കര്‍ ടി എസ് സുരേഷ്ബാബു സംവിധാനം ചെയ്ത ‘ഡി എന്‍ എ’ എന്ന ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മടങ്ങിവരുന്നത്. 2018-ല്‍ പുറത്തിറങ്ങിയ ഒരു കുട്ടനാടന്‍ ബ്ലോഗാണ് അവര്‍ അവസാനം അഭിനയിച്ച മലയാള സിനിമ. ചിത്രം ജൂണ്‍ 14 ന് കേരളത്തിനകത്തും പുറത്തും റിലീസാകും. പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ്, ആക്ഷന്‍,വയലന്‍സ് ജോണറിലുള്ള ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എ കെ സന്തോഷാണ്. ചിത്രത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം ഇതിലെ ആക്ഷന്‍ രംഗങ്ങളാണ്. സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍, പഴനിരാജ്, റണ്‍ രവി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ രംഗങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. മമ്മുക്കയുടെ സഹോദരീപുത്രന്‍ അഷ്‌കര്‍ സൗദാനാണ് നായകനാകുന്നത്. കൂടാതെ ബാബു ആന്റണി, ഹന്ന റെജി കോശി, അജു വര്‍ഗീസ്, രണ്‍ജി…
Read More » -
തമിഴകം കീഴടക്കി മാണിക്യമായി റഹ്‌മാൻ നിറഞ്ഞാടുന്നു: ‘അഞ്ചാമൈ’ സൂപ്പർ ഹിറ്റ്
സിനിമ സി. കെ അജയ് കുമാർ റഹ്‌മാൻ നായകനായി അഭിനയിച്ച ‘അഞ്ചാമൈ’ തമിഴകത്ത് റിലീസ് ചെയ്തു. പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്ഠ പ്രശംസ നേടി ചിത്രം മുന്നേറുന്നു. മാണിക്യം എന്ന പോലീസ് ഇൻസ്പെക്ടറായും വക്കീലായും സിനിമയിലുടനീളം നിറഞ്ഞാടിയിരിക്കയാണ് റഹ്‌മാൻ. കാലിക പ്രസക്തമായ നീറ്റ് പരീക്ഷയുടെ ദൂഷ്യഫലങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തിനും അതിനു ചുക്കാൻ പിടിക്കുന്ന വിദ്യഭ്യാസ ലോബിക്കും എതിരെയുള്ള ഒറ്റയാൾ പട്ടാള പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. അതു കൊണ്ടു തന്നെ റഹ്മാൻ്റെ അഭിനയവും കഥാപാത്രവും പ്രേക്ഷകരും മാധ്യമങ്ങളും പ്രശംസിക്കയും ചർച്ച ചെയ്യുകമാണ്. റഹ്മാൻ തൻ്റെ സോഷ്യൽ മീഡിയ പേജിൽ ഇങ്ങനെ കുറിച്ചു: ”അഞ്ചാമൈയുടെ സ്ക്രിപ്റ്റ് കേട്ട നാൾ മുതൽ കഥയും കഥാപാത്രവും ഞാൻ എൻ്റെ ഹൃദയത്തോട് ചേർത്തു വെച്ചതാണ്. അഭിനന്ദനങ്ങൾ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ പറയട്ടെ എല്ലാ അഭിനന്ദനങ്ങളും ഞാൻ സംവിധായകൻ സുബ്ബുരാമിന് സമർപ്പിക്കുന്നു. ഇത്രയും വിവാദപരമായ ഒരു പ്രമേയം കൈകാര്യം ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും…
Read More » -
”എനിക്ക് എയ്ഡ്‌സാണെന്ന് വാര്‍ത്ത വന്നതോടെ ആരാധകര്‍ വീട്ടിലേക്ക് എത്തി, ചിലര്‍ കുഴഞ്ഞ് വീഴുന്നത് കണ്ടു”
പ്രണയത്തെ അത്രയും തീവ്രമായി ആവിഷ്‌കരിക്കുന്നതില്‍ മണിരത്‌നത്തെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ ആരുമില്ലാണ് ഒരു വിഭാ?ഗം സിനിമാപ്രേമികള്‍ പറയാറുള്ളത്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ ചിത്രമാണ് ഇപ്പോള്‍ ഒട്ടുമിക്ക സിനിമാ പ്രേമികളും റീവാച്ച് ചെയ്യാറുള്ള മൗനരാഗം. 1986 ഓഗസ്റ്റ് 15ന് തിയേറ്ററില്‍ എത്തിയ ചിത്രം ആ വര്‍ഷത്തെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരം വാങ്ങിയിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവതാരക രേവതിയോട് ചോദിക്കുകയുണ്ടായി ചെയ്ത കഥാപാത്രങ്ങളില്‍ ജീവിതത്തോട് സാമ്യമുള്ള ഏതെങ്കിലും ഉണ്ടോയെന്ന്. നിമിഷനേരം പോലും ചിന്തിക്കാതെ രേവതി പറഞ്ഞു… ഉണ്ട്… മൗനരാഗത്തിലെ ദിവ്യയെന്ന്. വര്‍ഷങ്ങള്‍ നിരവധി കടന്നുപോയിട്ടും ഈ പ്രണയ ചിത്രത്തിന് മാത്രം തെല്ലും മങ്ങലേറ്റിട്ടില്ല. അന്നെന്നപോലെ ഇന്നും കാതിനും കണ്ണിനും ഇമ്പമാണ് മൗനരാഗം. ഒരുപക്ഷെ തമിഴ് നടന്‍ മോഹന്‍ മലയാളികള്‍ക്ക് സുപരിചിതനായതും മൗനരാഗം സിനിമയിലൂടെയാകും. ഞാനൊന്ന് പറയട്ടെ ‘പൊന്മുടി’ തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ‘മൈക്ക് മോഹന്‍’ എന്നറിയപ്പോട്ടിരുന്ന മോഹന്‍ മലയാളത്തില്‍ ശങ്കര്‍ എന്നപോലെ എണ്‍പതുകളില്‍ തമിഴ് സിനിമ അടക്കിവാണ നടനായിരുന്നു.…
Read More » -
നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചു, പക്ഷെ; മീര ജാസ്മിനെ പരിചയപ്പെടാന്‍ ശ്രമിച്ചപ്പോള്‍…
അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് നടി അസിന്‍ തോട്ടുങ്കല്‍. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരുന്ന അസിന് ബോളിവുഡിലും സാന്നിധ്യം അറിയിക്കാനായി. 2016 ല്‍ വിവാഹിതയായ ശേഷമാണ് നടി സിനിമാ രംഗം വിട്ടത്. ലൈം ലൈറ്റില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് അസിന്‍. ഏറെക്കാലമായി അസിന്റെ ഒരു ഫോട്ടോ പോലും ആരാധകര്‍ കണ്ടിട്ടില്ല. വിവാഹ ശേഷം കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ നല്‍കാനാണ് താല്‍പര്യമെന്ന് അസിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. കരിയറിലെ തിരക്കേറിയ സമയത്ത് ഒരു അഭിമുഖത്തില്‍ അസിന്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സമകാലീനമായിരുന്നു നായിക നടിമാരുമായി തനിക്ക് അടുത്ത സൗഹൃദം ഇല്ലെന്ന് അസിന്‍ അന്ന് വ്യക്തമാക്കി. ഞാന്‍ മള്‍ട്ടി ഹീറോയിന്‍ പ്രൊജക്ടുകള്‍ അധികം ചെയ്തിട്ടില്ല. തമിഴില്‍ ഗജിനി ചെയ്തു. അതിനകത്ത് ഞാനും നയന്‍താരയും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് കോമണ്‍ സീനുകള്‍ ഇല്ല. ഷൂട്ടിം?ഗിന്റെ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് വന്ന് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടില്ല. പടത്തിലാണെങ്കിലും ഞങ്ങള്‍ക്ക്…
Read More » -
ശോഭന വേണ്ട, വേറെ നടിമാരെ നിര്‍ദ്ദേശിച്ച് മമ്മൂട്ടി; ആനിയെ കാണാന്‍ ആണ്‍കുട്ടിയെ പോലെയെന്നും നടന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മഴയെത്തും മുന്‍പേ. 1995 ല്‍ പുറത്തിറങ്ങിയ സിനിമ കുടുംബ പ്രേക്ഷകരെ ആകര്‍ഷിച്ചു. മമ്മൂട്ടി, ശോഭന, ആനി എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമലാണ്. ആനിക്ക് കരിയറില്‍ ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത സിനിമയാണിത്. ഇപ്പോഴിതാ മഴയെത്തും മുന്‍പേയുടെ അണിയറയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍. വിമണ്‍സ് കോളേജില്‍ പഠിപ്പിക്കുന്ന അധ്യാപകന്റെ കഥ ആയാലെന്താ എന്ന് ശ്രീനിവാസന്‍ ചോദിച്ചു. നല്ല ഐഡിയ ആണെന്ന് ഞാന്‍. മമ്മൂക്കയെ വിളിച്ച് ശ്രീനി പറഞ്ഞപ്പോള്‍ താന്‍ എന്നെ കളിയാക്കുകയാണോ എന്ന് ചോദിച്ചു. സുന്ദരനായ ലക്ചറര്‍ ആണെന്നല്ലേ പറഞ്ഞത്. ഞാനെന്താ സുന്ദരനല്ലേ എന്നൊക്കെ മമ്മൂക്കയുടെ രീതിയില്‍ തമാശ പറഞ്ഞെന്നും കമല്‍ ഓര്‍ത്തു. തിരക്കഥ പൂര്‍ത്തിയായ ശേഷം മഴയെത്തും മുമ്പേയുടെ ഷൂട്ടിംഗിലേക്ക് കടന്നതിനെക്കുറിച്ചും കമല്‍ സംസാരിച്ചു. കഥയൊക്കെ ആയപ്പോള്‍ കാസ്റ്റിംഗ് ആയിരുന്നു പ്രശ്‌നം. ശോഭനയുടെ റോള്‍ ഞങ്ങള്‍ ആദ്യമേ പറയുന്നുണ്ട്. ഞാനും ശോഭനയും കുറേ പടത്തില്‍ ഒരുമിച്ചായി, വേറെ നടിയെ ഇട്ടാല്‍…
Read More » -
ബാല്യകാലസുഹൃത്തിനൊപ്പം നാലു വര്‍ഷത്തെ ദാമ്പത്യം; ഗര്‍ഭിണിയായിരിക്കെ 44 വയസിനു മൂത്ത വിമുക്തഭടനുമായി പ്രണയം… ഇത് ബ്രിട്ടാനിയുടെ അപൂര്‍വപ്രണയകഥ
ജീവിതത്തില്‍ ഒന്നിലധികം ആളുകളെ പ്രണയിച്ചിട്ടുള്ളവര്‍ ഉണ്ടാകും. അതില്‍ നിരവധി പേര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരും ആകും. എന്നാല്‍ പ്രണയത്തിന് പ്രായമൊരു പ്രശ്‌നമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഒരാള്‍ പ്രണയത്തിലാകാം എന്നുള്ളതും തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. യുഎസിലെ മിനസോട്ട ക്ലെയര്‍ ലേക്ക് സ്വദേശിനിയായ ബ്രിട്ടാനി ഉര്‍ലെ (31) തന്റെ 18-ാം വയസ്സിലാണ് വിവാഹിതയാകുന്നത്. ബാല്യകാലസുഹൃത്തായിരുന്നു വരന്‍. അങ്ങനെ ബ്രിട്ടാനി 22-ാം വയസ്സില്‍ ഒരു അമ്മയാകാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കാലയളവിലാണ് എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഒരു സൈനികനുമായി വീണ്ടും പ്രണയത്തിലാകുന്നത്. അദ്ദേഹത്തിന് അപ്പോള്‍ 66 വയസ്സായിരുന്നു പ്രായം. മുന്‍ ഭര്‍ത്താവുമായി ഏകദേശം നാല് വര്‍ഷത്തോളം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ശേഷമാണ് അവര്‍ മറ്റൊരു പ്രണയത്തിലായത്. അങ്ങനെ അധികം വൈകാതെ മുന്‍ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് ബ്രിട്ടാനി, 44 വയസിനു മൂത്ത ഡഗ് ഉര്‍ലെയെ വിവാഹം കഴിക്കുകയും ചെയ്തു. ഡഗിന് 6 പേരക്കുട്ടികളും അവരുടെ 13 കൊച്ചുമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം…
Read More » -
”ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ കഴിയാത്ത…” ‘വാലിബനി’ലെ മാതംഗി മനസ് തുറക്കുന്നു
വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു. സിനിമയിലെ അരങ്ങേറ്റം തന്നെ ഏതൊരു അഭിനേതാവും കൊതിക്കുന്ന ചിത്രത്തിലൂടെ ആയതിന്റെ സന്തോഷത്തിലാണ് സുചിത്ര ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ മാതംഗി എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരിക്കുന്നത്. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു. ”മലൈക്കോട്ടൈ വാലിബനി’ല്‍ ചെറിയ ഒരു റോളാണ് ഞാന്‍ ചെയ്തത്. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് ലിജോ സര്‍ എന്നെ വിളിച്ചത്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.…
Read More »