LIFE
-
ലേശം നെയ്യ് ഇങ്ങനെ പുരട്ടിയാല്‍ നരയില്ല, മുടിയും വളരും
നെയ്യ് കൊഴുപ്പാണെങ്കിലും പൊതുവേ ആരോഗ്യകരമായ ഒന്നാണ്. നല്ല കൊഴുപ്പിന്റെ ഉറവിടമായ നെയ്യ് പല ആയുര്‍വേദ മരുന്നുകളിലും പ്രധാനപ്പെട്ട ചേരുവയാണ്. നെയ്യില്‍ തന്നെ മരുന്നുകള്‍ മരുന്നായിത്തന്നെയും ആയുര്‍വേദത്തില്‍ ഉപയോഗിയ്ക്കാറുണ്ട്. നെയ്യ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി സരക്ഷണത്തിനും ഏറെ മികച്ചതാണ്. ഇത് കഴിയ്ക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലും പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ് മുടിയോല എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ വാസ്തവമാണ്. നെയ്യ് മുടിയില്‍ പുരട്ടുന്നത് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്. അകാലനര അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെയ്യ് മുടിയില്‍ ലേശം പുരട്ടുന്നത്. ഇതല്ലെങ്കില്‍ തലയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുള്ള കാച്ചെണ്ണയിലോ മറ്റോ ഇത് അല്‍പം ചേര്‍ക്കുകയും ചെയ്യാം. ശിരോചര്‍മത്തിലേക്ക് കടന്ന് മുടി കറുപ്പിയ്ക്കാന്‍ ഇതേറെ നല്ലതാണ്. നെയ്യും കുരുമുളകും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്. നെയ്യ് മാത്രമായി അല്‍പമെടുത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഏറെ ഗുണം നല്‍കുന്നു. നെയ്യ് ഇത് വരണ്ട മുടിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതില്‍…
Read More » -
മലയാളികള്‍ സ്ഥിരമായി കഴിക്കുന്ന ഭക്ഷണം, പക്ഷേ പതിവായി ഉപയോഗിച്ചാല്‍ പണിയാകും
മലയാളികളില്‍ നല്ലൊരു വിഭാഗവും സ്ഥിരമായി കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥത്തില്‍ ഒന്നാണ് തൈര്. ശരീരത്തിലെ ചൂട് അകറ്റി തണുപ്പിക്കുകയെന്നതാണ് തൈര് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.എന്നാല്‍ മഴക്കാലത്ത് തൈര് കഴിച്ചാല്‍ എന്തെങ്കിലു കുഴപ്പമുണ്ടാകുമോ എന്ന സംശയവും നിരവധിപേര്‍ക്കുണ്ട്. ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണമായതിനാലാണ് മഴക്കാലത്ത് തൈര് കഴിക്കാമോയെന്ന സംശയം ഉണ്ടാകുന്നതിന് പിന്നില്‍. ആയുര്‍വേദ വിധി പ്രകാരം ഉച്ചഭക്ഷണത്തിനോടൊപ്പം മാത്രമേ തൈര് കഴിക്കാന്‍ പാടുളളൂ. മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നും ആയുര്‍വേദത്തില്‍ പറയുന്നു. പലവിധ ആരോഗ്യപ്രശ്നങ്ങളും ഇതുകാരണമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കഫക്കെട്ടും അനുബന്ധ പ്രശ്നങ്ങളുമാണ് മഴക്കാലത്ത് തൈര് ഉപയോഗിക്കുന്നത് കൊണ്ട് കൂടുതലായും ഉണ്ടാകുന്നത്. ജലദോഷം, ചുമ, കഫ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ തൊണ്ടവേദന, നെഞ്ചില്‍ കഫം കെട്ടിക്കിടക്കുന്ന അവസ്ഥ തുടങ്ങിയവയും ഒപ്പം കൈകാലുകളുടെ സന്ധികളില്‍ വേദനയും ഉണ്ടാകുമെന്നും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. മഴക്കാലത്ത് തൈര് കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും കാരണമാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഒരു കാരണവശാലും രാത്രി കാലങ്ങളില്‍ തൈര്…
Read More » -
നാല്‍പ്പതുകളിലെയും അമ്പതുകളിലെയും വിവാഹമോചനം; വില്ലനാകുന്നത് ഈ പ്രശ്നങ്ങള്‍
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ, മമ്മൂട്ടിയും ജ്യോതികയും അഭിനയിച്ച കാതല്‍ എന്ന സിനിമ ഇന്ത്യയൊട്ടാകെ ചര്‍ച്ചയായിരുന്നു. ആ സിനിമ കൈകാര്യം ചെയ്തിരുന്ന പ്രമേയം അത്രയ്ക്കും സാമൂഹ്യപ്രസക്തമായിരുന്നു. കാതലിന്റെ കാതലിലേക്ക് കടക്കുന്നില്ലെങ്കിലും ആ സിനിമയില്‍ വഴിത്തിരിവാകുന്ന ഒരു സംഭവം പറയാം. ജ്യോതികയുടെ ഓമന എന്ന കഥാപാത്രം പത്തിരുപത് വര്‍ഷത്തോളം നീണ്ട തന്റെ ദാമ്പത്യം അവസാനിപ്പിച്ച് മമ്മൂട്ടി അവതരിപ്പിച്ച മാത്യു ദേവസ്സിയില്‍ നിന്നും വിവാഹമോചനം തേടാന്‍ ഉറച്ച തീരുമാനമെടുക്കുന്നു. മമ്മൂട്ടിയെയും കുടുംബത്തെയും നാടിനെ ഒന്നാകെയും ഞെട്ടിക്കുന്നുണ്ട് ആ തീരുമാനം. അത്രയും നാള്‍ നീണ്ടുനിന്ന, പുറമേ നിന്ന് നോക്കുമ്പോള്‍ സംതൃപ്തമായി തോന്നിച്ചിരുന്ന ആ ദാമ്പത്യത്തില്‍ നിന്നും പുറത്തുവരാന്‍ ഓമനയെ പ്രേരിപ്പിച്ച കാരണമാണ് സിനിമയുടെ മൂലതന്തു. വിവാഹിതരായി ഇത്ര കാലത്തിനുള്ളില്‍ വേണം വിവാഹമോചനം എന്ന് നിയമമൊന്നും ഇല്ല. വിവാഹപ്പിറ്റേന്ന് ദാമ്പത്യം അവസാനിപ്പിച്ചവരുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ പുറത്തിറങ്ങിയ മലയാളത്തിലെ മറ്റൊരു സിനിമയായ പൂക്കാലത്തില്‍ നൂറുവയസോളം പ്രായമുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ വിവാഹമോചിതരാകുന്നതാണ് കഥ. തൊണ്ണൂറുകളില്‍ വിവാഹമോചിതരാകുന്നത് നമ്മുടെ നാട്ടില്‍ പതിവില്ലെങ്കിലും വാര്‍ധക്യകാലത്ത്…
Read More » -
മുഖക്കുരു ആണോ പ്രശ്‌നം? റോസ് വാട്ടറും ഗ്രാമ്പുവും മതി, ക്ലെന്‍സര്‍ വീട്ടിലുണ്ടാക്കാം
ചര്‍മ്മ സംരക്ഷണത്തില്‍ വ്യത്യസ്തമായ പല ഘട്ടങ്ങളാണ് ഉള്ളത്. ചര്‍മ്മത്തിന് ആവശ്യമായ മോയ്ചറൈസര്‍, സണ്‍ സ്‌ക്രീന്‍ ക്ലെന്‍സര്‍ തുടങ്ങി പട്ടിക ഇങ്ങനെ നീണ്ടു പോകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ രാത്രി വരെ കൃത്യമായ ചര്‍മ്മ സംരക്ഷണം ഉറപ്പാക്കണം. ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള ചര്‍മ്മ സംരക്ഷണം ശരിയായ രീതിയില്‍ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ക്ലെന്‍സിങ്ങിനും സണ്‍ സ്‌ക്രീനിനുമൊക്കെ ചര്‍മ്മ സംരക്ഷണത്തില്‍ വളരെ പങ്ക് തന്നെയുണ്ടെന്ന് പറയാം. എത്ര നേരമില്ലെങ്കിലും ഇവയൊന്നും ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ക്ലെന്‍സര്‍ ചര്‍മ്മ സംരക്ഷണത്തിന്റെ ആദ്യ പടിയാണ് ക്ലെന്‍സിങ്ങ് എന്ന് തന്നെ പറയാം. ചര്‍മ്മം നല്ല വ്യത്തിയായി കഴുകുന്നതാണ് ക്ലെന്‍സിങ്ങ് പറയുന്നത്. വളരെ മൃദുവായി വേണം ക്ലെന്‍സിങ്ങ് ചെയ്യാന്‍. ചര്‍മ്മത്തിന് അനുയോജ്യമായ ക്ലെന്‍സര്‍ തിരഞ്ഞെടുക്കാനും ശ്രമിക്കണം. അഴുക്കുകളെയും മറ്റ് പൊടി പടലങ്ങളെയുമൊക്കെ കളയാന്‍ ക്ലെന്‍സിങ്ങ് വളരെയധികം സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തയോട്ടം കൂട്ടാനും വളരെ മികച്ചതാണ് ക്ലെന്‍സിങ്ങ്. കൂടാതെ ഇത് പല തരത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്. സ്‌കിനിന്റെ…
Read More » -
”മരിക്കുന്ന സമയത്ത് ഗര്‍ഭിണി; സനിമയ്ക്കുള്ളില്‍നിന്ന് ആരുമല്ല, സൗന്ദര്യ പ്രണയിച്ചത് സ്വന്തം…”
രണ്ട് മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. തെലുഗുവിലും തമിഴിലുമായിരുന്നു സൗന്ദര്യ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഒരു സാന്നിധ്യമായി മാറിയ സൗന്ദര്യയെ കാത്തിരുന്നത് വലിയ ഒരു ദുരന്തമായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നടി മരിക്കുമ്പോള്‍ വെറും 27 വയസുമാത്രമാണ് ഉണ്ടായിരുന്നത്. ഭംഗിയില്‍ നടി സാവിത്രിക്ക് ശേഷം സൗന്ദര്യയാണ് എന്നായിരുന്നു പൊതുവേ പറയാറ്. നടി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വേറിട്ട് നിന്നിരുന്നു. ബംഗളൂരുവില്‍ ജനിച്ച സൗന്ദര്യ ‘ബാ നന്ന പ്രീതിസു’ എന്ന കന്നഡ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. സഹോദരന്‍ അമര്‍നാഥിനൊപ്പമാണ് സൗന്ദര്യ 2004 ല്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവില്‍നിന്ന് തലങ്കാനയിലെ കരിംനഗറിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് സൗന്ദര്യ വിവാഹിതയാകുന്നത്. സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറായ ജിഎസ് രഘുവിനെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. സൗന്ദ്യര്യയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ പഴയകാല നടി…
Read More » -
മുടികൊഴിച്ചില്‍ കുറയ്ക്കും; കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി
മുടിവളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സെലിനിയം, ഫോസ്ഫറസ്, അമിനോ ആസിഡുകള്‍ എന്നിവയും അതിലേറെയും പോഷകങ്ങള്‍ കഞ്ഞി വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്. അരി വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ മുടിയെ കരുത്തുള്ളതാക്കുന്നു. അരിവെള്ളത്തില്‍ ഇനോസിറ്റോള്‍ അടങ്ങിയിട്ടുണ്ട്. ഇത് അകാല മുടി കൊഴിച്ചില്‍ തടയുന്നു. മുടി തഴച്ച് വളരാന്‍ കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിക്കാം. ഉലുവയും കഞ്ഞി വെള്ളവും കഞ്ഞിവെള്ളത്തില്‍ അല്‍പം ഉലുവ ഇട്ട് വയ്ക്കുക. പിറ്റേന്ന് ഈ വെള്ളം ഉപയോ?ഗിച്ച് മുടി കഴുകുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായിക്കുന്ന ഹെയര്‍ പായ്ക്കാണ്. ഉലുവ മുടിയ്ക്ക് ഏറെ നല്ല മരുന്നാണ്. വിറ്റാമിന്‍ എ, സി, കെ, ഫോളിക് ആസിഡ്, കാല്‍സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഉലുവ. ഇവ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കറിവേപ്പിലയും കഞ്ഞി വെള്ളവും കറിവേപ്പില പേസ്റ്റും…
Read More » -
അഭിനയം മാത്രമല്ല, ബിസിനസും വഴങ്ങും; ആക്ടിംഗ് ഉപേക്ഷിച്ച് 830 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത സീരിയല്‍ താരം
കരിയറിന്റെ വിജയഘട്ടത്തില്‍ അതുപേക്ഷിച്ച് മറ്റൊരു വ്യത്യസ്ത പാത തിരഞ്ഞെടുക്കുന്നത് വലിയൊരു ചലഞ്ചാണ്. വിജയത്തിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയം തികച്ചും വ്യത്യസ്തമായ പാത തിരഞ്ഞെടുക്കാന്‍ ധൈര്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം. പുതിയ പാത വിജയത്തിലെത്തിക്കാനുള്ള ചങ്കൂറ്റവും. ഇത്തരത്തില്‍ അഭിനയ രംഗത്ത് മികച്ച വിജയത്തില്‍ എത്തിനില്‍ക്കെ അതുപേക്ഷിച്ച് ബിസിനസ് ആരംഭിച്ച് ഇന്ന് 830 കോടി ആസ്തി മൂല്യമുള്ള കമ്പനിയുടെ സ്ഥാപകയായി അനേകംപേര്‍ക്ക് പ്രചോദനമാകുന്നയാളാണ് ആഷ്‌ക ഗോരാഡിയ. നിരവധി ഹിറ്റ് ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന താരമാണ് ആഷ്‌ക. 2002ല്‍ ‘അച്ചാനക് 37 സാല്‍ ബാദ്’ എന്ന പരമ്പരയിലൂടെയാണ് ആഷ്‌ക അഭിനയരംഗത്ത് എത്തുന്നത്. ഇതിലെ കുമുദ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ അകേല, സിന്തൂര്‍ തെരേ നാം കാ, മേരെ അപ്ന, വിരുദ്ധ് എന്നീ സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഏറെ പ്രശസ്തയായത്. നിരവധി റിയാലിറ്റി ഷോകളുട*!*!*!െയും ഭാഗമായി. 2019ലെ ‘ദായന്‍’ എന്ന പരമ്പരയിലാണ് അവസാനമായി അഭിനയിച്ചത്. ഇതിനുശേഷമാണ് ആക്ടിംഗ് കരിയര്‍ ഉപേക്ഷിച്ച്…
Read More » -
ഹലോയിലെ നായികയല്ലേ ഇത്! എന്തൊരു മാറ്റം; പാര്‍വതി മെല്‍ട്ടണിന്റെ ഇപ്പോഴത്തെ ജീവിതം
കുറച്ച് സിനിമകള്‍ ചെയ്ത് വന്‍ ജനപ്രീതി നേടി പിന്നീട് ലൈം ലൈറ്റില്‍ കാണാതെയാവുന്ന നിരവധി നടിമാരുണ്ട്. വെള്ളിനക്ഷത്രം സിനിമയിലെ നായിക മീനാക്ഷി ഇതിനുദാഹരണമാണ്. ഏറെക്കാലത്തിന് ശേഷം അടുത്തിടെയാണ് മീനാക്ഷിയെ ഒരു അഭിമുഖത്തില്‍ ആരാധകര്‍ കണ്ടത്. ആര്യ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായിക അനു മെഹ്തയെയും ആരാധകര്‍ കണ്ടിട്ട് എറെക്കാലമായി. മലയാളത്തില്‍ ഹലോ എന്ന ഒറ്റ സിനിമയിലൂടെ വന്‍ ജനപ്രീതി നേടിയ നടിയാണ് പാര്‍വതി മെല്‍ട്ടണ്‍. മോഹന്‍ലാല്‍ നായകനായ ഹലോ 2007 ലാണ് പുറത്തിറങ്ങിയത്. ഇന്നും ഈ സിനിമയിലെ ഗാനങ്ങള്‍ പ്രേക്ഷകരുടെ മനസിലുണ്ട്. ഹലോയിലെ നായിക വേഷം പാര്‍വതി മെല്‍ട്ടണ്‍ മികച്ചതാക്കി. ഇന്ത്യന്‍ വംശജയായ പാര്‍വതി മോഡലിംഗില്‍ നിന്നുമാണ് സിനിമാ ലോകത്തേക്ക് എത്തിയത്. 2005 ല്‍ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. സിനിമ മികച്ച വിജയം നേടി. മലയാളത്തില്‍ ഹലോയില്‍ നായികയായതോടെ ജനപ്രീതി കൂടി. പിന്നീട് ഫ്‌ലാഷ് എന്ന മലയാള ചിത്രത്തില്‍ അതിഥി വേഷത്തിലും നടി അഭിനയിച്ചു. കൂടുതലും തെലുങ്ക്…
Read More »