LIFE
-
ഈ പരീക്ഷണത്തിൽ ധ്യാൻ പരാജയപ്പെടുമോ ? ധ്യാന്‍ ശ്രീനിവാസൻ നായകനായെത്തുന്ന ജയിലറിന്റെ ട്രെയ്‍ലര്‍ പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ജയിലർ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തെത്തി. പിരീഡ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നതെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാൻ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലർ ആണ് ധ്യാൻ അവതരിപ്പിക്കുന്ന കഥാപാത്രം. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ജയിലർ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള…
Read More » -
മൊത്തം ക്ലീനായി പുതുപ്പള്ളി; മാതൃകയായി ഹരിതകർമ്മ സേന
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഹരിതകർമ്മ സേന. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വമിഷൻ, ആർ.ജി.എസ്.എ എന്നിവയുടെ സംയുക്ത സംഘാടനത്തിലൂടെയാണ് ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ മൃതദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ജന്മനാടായ പുതുപ്പള്ളിയിൽ എത്തിച്ചത്. രാവിലെ മുതൽ തന്നെ ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലും പ്രദേശത്തുമായി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനും, നിർദ്ദേശങ്ങൾ നൽകാനുമായി പോലീസുകാർക്കൊപ്പം ഹരിത കർമ്മസേനയും ചേർന്നു. പുതുപ്പള്ളി, കുറിച്ചി, പനച്ചിക്കാട്, വിജയപുരം, മണർകാട് തുടങ്ങിയ പഞ്ചായത്തുകളിലെ ഹരിതകർമ്മ സേനാംഗങ്ങളാണ് സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചത്. അഞ്ച് പഞ്ചായത്തുകളിൽ നിന്നുമായി നൂറ്റിഎഴുപത്തിയഞ്ചോളം ഹരിത കർമ്മ സേനാംഗങ്ങളാണ് പുതുപ്പള്ളിയിൽ എത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്, ബസ് സ്റ്റാൻഡ്, പള്ളി, പുതുപ്പള്ളി ടൗൺ തുടങ്ങിയ വിവിധ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിൽ ഹരിതകർമ്മ സേന മുന്നിൽ നിന്നു. ഉമ്മൻചാണ്ടിയുടെ മൃതദേഹവുമായി എത്തിയ വിലാപയാത്രയ്ക്കൊപ്പം ആയിരക്കണക്കിന് ആളുകളാണ് പുതുപ്പള്ളിയിലും മറ്റുമായി തടിച്ചു കൂടിയത്. ജനത്തിരക്ക്…
Read More » -
മുട്ടയില്ലാതെ ഓംലെറ്റടിക്കാന്‍ പറ്റുമോ സര്‍ക്കീര്‍ഭായ്ക്ക്? പൊളിയാണ് അര്‍ജുന്‍ വികസിപ്പിച്ചെടുത്ത ഈ ഐഡിയ
മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍, മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് രാമനാട്ടുകര സ്വദേശി അര്‍ജുന്‍. ‘ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ്’ എന്ന പേരില്‍ പൗഡര്‍ രൂപത്തില്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നത്തില്‍ വെള്ളം കലര്‍ത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവില്‍ കൊണ്ടോട്ടി വാഴയൂരില്‍ ‘ധന്‍സ് ഡ്യൂറബിള്‍’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു. മകള്‍ ധന്‍ശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയില്‍നിന്നാണ് ഇന്‍ന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവര്‍ഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാല്‍ പരീക്ഷണങ്ങള്‍ക്കായാണ് കൂടുതല്‍…
Read More » -
പുളിമധുരവും എരിവും ചേര്‍ന്നൊരു പുളിയിഞ്ചിക്കറി
പുളിയിഞ്ചിയുടെ രുചിക്കൂട്ട് 01. വാളൻപുളി – 50 ഗ്രാം 02. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ എല്‍ജി കായം – 20 ഗ്രാം ശര്‍ക്കര – 75 ഗ്രാം കറിവേപ്പില – പാകത്തിന് 03. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍ 04. കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് (കഷണങ്ങളാക്കിയത്) -മൂന്ന് 05. കറിവേപ്പില – കുറച്ച് 06. ഇഞ്ചി (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) – 75 ഗ്രം 07. പച്ചമുളക് അരിഞ്ഞത് -10 ഗ്രം 08. ഉലുവ -ഒരു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പുളി, രണ്ടര ലീറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. 2. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലീറ്റര്‍ വെള്ളവും രണ്ടാമത്തെ ചേരുവയും കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. 3. തിളവരുമ്ബോള്‍ ഒരു ചെറിയ സ്പൂണ്‍…
Read More » -
അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം സോഫ്റ്റ് മുട്ട പഫ്‌സ്
പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരാണ്.മീറ്റ്,മുട്ട, വെജിറ്റബിൾസ് തുടങ്ങി പലരീതിയിൽ പഫ്‌സ് ഉണ്ടാക്കാം. മുട്ട പഫ്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.വെറും അരമണിക്കൂർ മതി ഇതിന്. ചേരുവകള്‍ ‘പഫ്സ് ഷീറ്റ്’ തയ്യാറാക്കാന്‍ 1. മൈദ 1 .5 കപ്പ് ഉപ്പ് ആവശ്യത്തിന് ബട്ടര്‍ / നെയ്യ് 2 ടേബിള്‍ സ്പൂണ്‍ മുട്ട 1 എണ്ണം വെള്ളം ആവശ്യത്തിന് മസാല തയ്യാറാക്കാന്‍ ഓയില്‍ 1 ടേബിള്‍ സ്പൂണ്‍ സവാള 3 എണ്ണം വെളുത്തുള്ളി 3 അല്ലി ഇഞ്ചി ഒരു കഷ്ണ കറിവേപ്പില ആവശ്യത്തിന് മുളക് പൊടി 1/ 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി 1/ 4 ടീസ്പൂണ്‍ കുരുമുളക് പൊടി 1/2 ടീസ്പൂണ്‍ മുട്ട പുഴുങ്ങിയത് 2 എണ്ണം തയ്യാറാക്കുന്ന വിധം മൈദയില്‍ ഉപ്പ്, ബട്ടര്‍, മുട്ട, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയാറാക്കി മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. മസാലയ്ക്കായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം സവാളയും വെളുത്തുള്ളി മുതല്‍ കുരുമുളക് പൊടി വരെയുള്ള സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.…
Read More » -
ആരായിരിക്കും സൂപ്പർ സ്റ്റാർ? സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക. നേരത്തെ 19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു അടുത്തൊരു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കൂടി അടുത്തിരിക്കെ ആരൊക്കെയാവും ഇത്തവണത്തെ വിജയികൾ എന്ന ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിലും സജീവമാണ്. മികച്ച ചിത്രം, സംവിധായകൻ, എന്നിവയൊക്കെ ചർച്ചകളിൽ ഉണ്ടെങ്കിലും അത്തരം ചർച്ചകളിൽ ഏറ്റവുമധികം ഇടംപിടിക്കുന്നത് മികച്ച നടൻ ആരായിരിക്കുമെന്ന ചോദ്യമാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഒന്നിലധികം പേർ 2022 ൽ ഉണ്ടായിട്ടുണ്ട്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷൻ. ഈ വർഷം ആകെ 154 ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഇതിൽ…
Read More » -
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിഗ് ബോസ് താരം ശാലിനി നായർ
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിഗ് ബോസ് താരം ശാലിനി നായർ. പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും എന്ന് ശാലിനി പറയുന്നു. ‘മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാൻ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാർത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാൻ!!’, എന്നാണ് ശാലിനി നായർ കുറിച്ചത്.
Read More » -
തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി
തമിഴ് സിനിമയിൽ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിൽ മാത്രം നടത്തണമെന്നതുൾപ്പെടെ മറ്റു ചില നിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു. അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിർദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡിൽ ഇതരഭാഷാ താരങ്ങളും അഭിനയിക്കാറുണ്ട്. ബാഹുബലിക്ക് ശേഷം വളർന്ന പാൻ ഇന്ത്യൻ സിനിമാ മാർക്കറ്റിൽ ഇതരഭാഷാ താരങ്ങളെ അഭിനയിപ്പിക്കുന്നത് ഒരു വിപണിതന്ത്രം പോലുമാണ്താനും. തമിഴ് സിനിമയിൽ മലയാളി അഭിനേതാക്കൾ പ്രാധാന്യത്തോടെ എക്കാലത്തും എത്തിയിട്ടുണ്ട്.…
Read More » -
മുന്തിരി ജ്യൂസ് തയ്യാറാക്കുമ്പോള്‍ ഇങ്ങനെ ചെയ്യൂ! ചൊറിച്ചില്‍ ഉണ്ടാകാതെ കുടിക്കാം
പലര്‍ക്കും മുന്തിരി ജ്യൂസ് കുടിക്കുമ്പോള്‍ ചുണ്ട് നന്നായി ചൊറിയുന്നത് കാണാം. ചിലപ്പോള്‍ ചുണ്ട് തടിച്ച് വീര്‍ക്കുകയും ചെയ്യും. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതെ തന്നെ മുന്തിരി ജ്യൂസ് നിങ്ങള്‍ക്ക് വീട്ടില്‍ തയ്യാറാക്കി കുടിക്കാവുന്നതാണ്. വളരെ രുചികരമായി തന്നെ നിങ്ങള്‍ക്ക് ഇത് തയ്യാറാക്കാവുന്നതാണ്. മുന്തിരിയുടെ ഗുണങ്ങള്‍ മുന്തിരിയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ കൊളസ്ട്രോള്‍ അമിതമായിട്ടുള്ളവരാണെങ്കില്‍ അതിനെ നിയന്ത്രിച്ച് നിര്‍ത്താനും മുന്തിരി നല്ലതാണ്. മുന്തിരിയില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കുന്നുണ്ട്. പ്രത്യേകിച്ച് ചര്‍മ്മത്തിന് നല്ല യുവത്വം നല്‍കാനും ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ചില പഠനങ്ങള്‍ പ്രകാരം മുന്തിരി കഴിക്കുന്നതിലൂടെ കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ സാധിക്കും എന്ന് പറയുന്നു. കൂടാതെ, പ്രമേഹം പോലെയുള്ള അസുഖങ്ങള്‍ നിയന്ത്രിക്കാനും മുന്തിരി നല്ലത് തന്നെയാണ്. ബോള്‍ മുന്തിരി ജ്യൂസ് പലരും ബോള്‍ മുന്തിരി ജ്യൂസ് കഴിച്ചിട്ടുണ്ടാകും. സാധാരണഗതിയില്‍ മുന്തിരി ജ്യൂസ്…
Read More » -
101 നാട്ടു ചികിത്സകള്‍
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക 9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും…
Read More »