LIFE
-
എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണത് ? സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജുറിയുടെ തീരുമാനങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാർ രഞ്ജിത്ത് ഇടപെട്ടെന്ന വിമർശനങ്ങളുമായി സംവിധായകൻ വിനയൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജുറിയുടെ തീരുമാനങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാർ രഞ്ജിത്ത് ഇടപെട്ടെന്ന വിമർശനങ്ങളുമായി സംവിധായകൻ വിനയൻ രംഗത്ത്. പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാനായി രഞ്ജിത്ത് ഇടപ്പെട്ടു എന്നതിന്‍റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് വ്യക്തമാക്കിയാണ് ചോദ്യങ്ങളുമായി വിനയൻ രംഗത്തെത്തിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസിനെ തന്നെ വിളിച്ചു പറഞ്ഞെന്നതടക്കമുള്ള ആരോപണങ്ങളും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരത്തിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണതെന്നും ചോദിച്ച വിനയൻ, സാസ്കാരിക മന്ത്രി സജീ ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. വിനയന്‍റെ കുറിപ്പ് പൂർണരൂപത്തിൽ എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്കുവാനാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്.. എന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു…
Read More » -
ദളപതി വിജയ്ക്കൊപ്പം ‘ലിയോ’യിൽ സഞ്ജയ് ദത്തും! ഗ്ലിംപ്‍സ് വീഡിയോ പുറത്തു
ഏറെക്കാലമായി തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ലിയോ’. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്റെ ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഞ്ജയ് ദത്തിന്റെ പിറന്നാൾ ആണിന്ന്. ഇതുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ഗ്ലിംപ്‍സ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ആന്റണി ദാസ് എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിലാണ് വീഡിയോയിൽ സഞ്ജയ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, വീഡിയിൽ ബാബു ആന്റണിയെ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ ഗ്യാങ്ങിലെ ഒരാളാണ് ബാബു ആന്റണി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വിജയുടെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലിയോ. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ…
Read More » -
നിസ്സാരക്കാരനല്ല ചോളം, ഗുണങ്ങൾ പലതുണ്ട്
നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഒരു ധാന്യമാണ് ചോളം. ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.ചോളത്തിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അത് നമ്മുക്ക് ആവശ്യമായ ശാരീരിക ഊർജ്ജം നൽകുന്നു. കൂടാതെ, ചോളം നമ്മുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാനും ഏറെ സഹായിക്കുന്നു. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവയ്ക്ക് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോൾ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും കഴിയും. ചോളത്തിൽ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടനായ ഈ ധാന്യം പുതിയ കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാനും സഹായിക്കുന്നു. ഗർഭകാലത്ത് ചോളം…
Read More » -
നല്ല നാടൻ രുചിയിലൊരു ചക്കക്കുരു മാങ്ങാക്കറി
പോഷകങ്ങളുടെ കലവറയാണ് ചക്കക്കുരുവും മാങ്ങയും.രണ്ടിന്റെയും സീസൺ കേരളത്തിൽ കഴിയാൻ തുടങ്ങുകയാണ്.ചക്കക്കുരു മാങ്ങാക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ചേരുവകള്‍ ചക്കക്കുരു – 500 ഗ്രാം മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍ മുളകുപൊടി – 1 ടീസ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ വെള്ളം – 1 1/2 കപ്പ് ഉപ്പ് – ആവശ്യത്തിന് കായം – 1/4 ടീസ്പൂണ്‍ തേങ്ങ ചിരകിയത് – 1 തേങ്ങയുടേത് ചെറിയ ഉള്ളി – 2 എണ്ണം വെളുത്തുള്ളി – 2 അല്ലി മാങ്ങ – 100 ഗ്രാം കറിവേപ്പില താളിക്കാൻ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ ചെറിയുള്ളി – 4 എണ്ണം വറ്റല്‍ മുളക് – 3 എണ്ണം കറിവേപ്പില തയാറാക്കുന്ന വിധം തൊലി കളഞ്ഞ ചക്കക്കുരു നാലായി മുറിച്ച് നന്നായി കഴുകി വൃത്തിയാക്കി ഒരു മണ്‍ചട്ടിയിലേക്കിട്ട് അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിയും…
Read More » -
‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെ ചിരഞ്‍ജീവി! ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി സ്വീകരിക്കും
തെലുങ്കിൽ യുവ നടൻമാരെയും പിന്നിലാക്കി ചിത്രം വൻ വിജയത്തിലേക്ക് എത്തിച്ച് വിസ്‍മയിപ്പിക്കുകയാണ് ഇപ്പോഴും ചിരഞ്‍ജീവി. ചിരഞ്‍ജീവിയുടെ മാസ്‍മകരികത വിജയങ്ങളെ നിർണയിക്കുന്നു. അതുകൊണ്ടാണ് ചിരഞ്‍ജീവിയുടെ ഓരോ പുതിയ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ‘ഭോലാ ശങ്കർ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കേ ചിരഞ്‍ജീവിയുടെ പ്രതിഫലമാണ് ആരാധകരുടെ ചർച്ചകളിൽ നിറയുന്നത്. ‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെയാണ് താരം എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി താരം സ്വീകരിക്കും. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവി നായകനായ ‘ഭോലാ ശങ്കർ’. മെഹർ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുമ്പോൾ നായികയാകുന്നത് തമന്നയാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിരഞ്‍ജീവിയുടെ ‘ഭോലോ ശങ്കർ’ സിനിമയുടെ ട്രെയിലർ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാർത്താണ്ഡ് കെ വെങ്കടേഷ് ആണ്.…
Read More » -
തക്കാളി വേണ്ടേ വേണ്ട ! വറുത്തരച്ച ഉള്ളിത്തീയലിന് എന്തൊരു രുചി !!
വറുത്തരച്ച ഉള്ളിത്തീയല്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല.വളരെയെളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവമാണിത്. വറുത്തരച്ച ഉള്ളിത്തീയല്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ചെറിയ ഉള്ളി – അര കിലോ തേങ്ങാ – ഒന്ന് വറ്റല്‍ മുളക് -12 മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍ വാളൻപുളി – ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ തയ്യാറാക്കുന്ന വിധം ഉള്ളി കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞ് എണ്ണചേര്‍ക്കാതെ വഴറ്റുക. നന്നായി വഴന്ന് കഴിയുമ്ബോള്‍ പൊടിച്ച് എടുക്കാൻ പാകത്തിന് നാല് സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് വറുക്കുക. അത് വറുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. അതിന് ശേഷം തേങ്ങയും പത്തു വറ്റല്‍ മുളകും മല്ലിപ്പൊടിയും കൂടെ വറുത്തരക്കാനായി മൂപ്പിച്ചെടുക്കുക. അരയ്ക്കാൻ മാത്രമുള്ള വെള്ളം ചേര്‍ത്ത് കുഴമ്ബ് പരുവത്തില്‍ അരച്ചെടുക്കുക. ആ അരപ്പിലേക്ക് വറുത്തുപൊടിച്ചു വച്ച ഉള്ളി ചേര്‍ക്കണം. അല്‍പ്പം വെള്ളത്തില്‍ പുളി പിഴിഞ്ഞ് അതും ഈ കൂട്ടില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത്…
Read More » -
ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം
എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദീര്‍ഘനാള്‍ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു.പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്ബോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.…
Read More » -
വിഷമാണ് വിൽക്കുന്നത്; പായ്ക്കറ്റ് ചിക്കൻ മസാല വാങ്ങുന്നവർ ശ്രദ്ധിക്കുക
കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ. വിരുന്നുകാർ വരുമ്പോഴും വിശേഷാവസരങ്ങളിലും പുരപ്പറത്തും വേലിപ്പുറത്തും മരമുകളിലും ചേക്കേറുന്ന കോഴിയെപ്പിടിക്കാനുള്ള ഒരു പാച്ചിലുണ്ട് പണ്ട്. ഓടിപ്പാഞ്ഞ് കോഴിയെപ്പിടിച്ചു ശരിയാക്കിക്കഴിഞ്ഞാൽപ്പിന്നെ മസാല അരക്കാനുള്ള തയ്യാറെടുപ്പായി. വേണ്ടതെല്ലാം സംഘടിപ്പിച്ച് വറുക്കേണ്ടത് വറുത്തും അരക്കേണ്ടത് അരച്ചും പൊടിക്കേണ്ടത് പൊടിച്ചും എടുക്കണം. ഇന്ന് ഈ പാടൊന്നുമില്ല. കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ എന്ന് ഭക്ഷ്യ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി പറയുന്നു. ചിക്കനൊഴിച്ച് കറിക്കുവേണ്ട എല്ലാം ചിക്കൻ മസാലക്കൂട്ടിൽ കാണാം. അല്പം എണ്ണയുമൊഴിച്ച് വേവിച്ചാൽ ചിക്കൻ കറി റെഡി. സാധാരണ എന്തുപൊടി ചേർത്ത് പാക്കറ്റിൽ ആക്കിയാലും ആളുകൾ വാങ്ങും എന്ന സ്ഥിതിയാണ് ഇന്ന് മസാലക്കൂട്ടുവിപണിയുടേത്. മഞ്ഞൾപ്പൊടി,…
Read More » -
“വിവാഹത്തിന് സ്വര്‍ണം ജ്വല്ലറിയില്‍ ഒരു ദിവസത്തേയ്‍ക്ക് വാടകയ്‍ക്കെടുക്കുകയായിരുന്നു”; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് അഖിൽ മാരാറും ഭാര്യയും
ബിഗ് ബോസ് മലയാളം വിജയി അഖിലും ഭാര്യയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖില്‍ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വെളിപ്പെടുത്തിയത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മനസ് തുറന്നത്. അഖിലിന്റെ വാക്കുകള്‍ കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞതാണ്. ഇവര്‍ ഞാൻ പറഞ്ഞത് കേട്ടില്ല. സ്വര്‍ണം വാടകയ്‍ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാൻ അന്ന് പറഞ്ഞപ്പോള്‍ പുഛമായിരുന്നു. 2021ഒക്കെ ആകുമ്പോഴേക്ക് ഞാൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേള്‍ക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ ഒരു വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. സ്‍ത്രീയാണ് ധനം എന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഒരാളെഴുന്നേറ്റ് എന്റെ വിവാഹ ഫോട്ടോ കാണിച്ചു. 75 പവൻ സ്വര്‍ണം വാങ്ങിച്ച് പറയുകയാണ് ഞാനെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. എനിക്ക് ഭാവി ചിന്തയുള്ളതിനാല്‍ ഞാൻ പറഞ്ഞിരുന്നു, കരിമാല മതിയെന്ന്. എന്നാല്‍ എന്റെ മോളെ സ്വര്‍ണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ എന്തെങ്കിലും…
Read More » -
ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയോ? ഹണി റോസിന്റെ പ്രതികരണം
ഉദ്ഘാടന വേദികളിലും മറ്റും വളരെ മനോഹരിയായിട്ടാണ് നടി ഹണി റോസ് പ്രത്യക്ഷപ്പെടാറ്. നടിയുടെ ഈ സൗന്ദര്യത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയാണെന്ന രീതിയിലുള്ള പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ഉണ്ടായിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. താന്‍ ഒരു സര്‍ജറിയും ചെയ്തിട്ടില്ലെന്നും ദൈവം തന്നതല്ലാതെ തനിക്ക് മറ്റൊന്നുമില്ലെന്നും ഹണി റോസ് പറഞ്ഞു. എന്നാല്‍ തന്റെ സൗന്ദര്യംനിലനിര്‍ത്താനായി ചില പൊടിക്കൈകള്‍ ചെയ്യാറുണ്ടെന്നും ഹണി റോസ് വെളിപ്പെടുത്തി. താന്‍ നില്‍ക്കുന്ന ഫീല്‍ഡില്‍ സൗന്ദര്യം നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണെന്നും ഡയറ്റ് ചെയ്യാറുണ്ടെന്നും നടി പറയുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ചെറിയ ട്രീറ്റ്മെന്റുകള്‍ ചെയ്യാറുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Read More »