LIFE
-
വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ് വാഴപ്പിണ്ടി. എന്നാല്‍ ഇത് ആരോഗ്യത്തിന് അങ്ങേയറ്റം ഗുണം ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. വാഴുടെ കുല വെട്ടിയതിന് ശേഷമുള്ള തടയില്‍ നിന്നാണ് പിണ്ടി എടുക്കുന്നത്. പ്രധാനമായി തോരന്‍ അഥവ ഉപ്പേരിക്കായി ഉപയോഗിക്കാം. ഞാലിപ്പൂവന്‍ വാഴയുടെ പിണ്ടിയാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഏത്തവാഴയും ഉപയോഗിക്കാറുണ്ട്. ഇത് ചെറുതായി നുറുക്കി എണ്ണ ഉപയോഗിച്ച് നാരുകള്‍ കളഞ്ഞുവേണം പാകം ചെയ്യാന്‍. നാരുകളാല്‍ സമ്പന്നമായ വാഴപ്പിണ്ടിയുടെ ആരോഗ്യവശങ്ങള്‍ എന്തോക്കെയാണെന്ന് നമുക്ക് നോക്കാം 1, മൂത്രശയക്കല്ല് മാറാന്‍ സ്‌ഥിരമായി വാഴപ്പിണ്ടി ഉപയോഗിച്ചാല്‍ മതി. 2, പ്രമേഹം നിയന്ത്രിക്കാന്‍ വഴപ്പിണ്ടിക്ക് ഒരു അത്ഭുത സിദ്ധിയുണ്ട്. ഇത് സ്‌ഥിരമായി കഴിക്കുന്നത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് നിര്‍ത്താന്‍ സഹായിക്കും. 3, മലബന്ധത്തിനുള്ള മികച്ച മരുന്നുകൂടിയാണ് ഇത്. വാഴപ്പിണ്ടിയില്‍ സമൃദ്ധമായുള്ള നാരുകള്‍ മലബന്ധം മാറാന്‍ സഹായിക്കും. 4, വാഴപ്പിണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്‌ക്കും. 5, വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റിമാറാന്‍ സഹായിക്കുമെന്ന് നാട്ടുവൈദ്യം.
Read More » -
പെൺസുഹൃത്തിനെയും കാമുകനെയും തേടി റേച്ചൽ! കാസ്റ്റിംഗ് കാൾ
ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം ആണ് ‘റേച്ചൽ’. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ‘റേച്ചലാ’യെത്തിയ ഹണി റോസിനെ ഏവരും ഏറ്റെടുത്തു. ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് ഈ കാമുക കഥാപാത്രത്തിന് വേണ്ടത്. കൂടാതെ 40 – 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. ഓഗസ്റ്റ് 2,3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വെച്ചാണ് ഓഡിഷൻ നടത്തുക. View this post on Instagram A post shared by Honey Rose…
Read More » -
ഹലബല്ലൂ ഹലബല്ലൂ…’റോബര്‍ട്ടും ഡോണിയും സേവ്യറും’; ‘ആര്‍ഡിഎക്സി’ലെ ആദ്യഗാനം എത്തി
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർഡിഎക്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹലബല്ലൂ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി ആക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ…
Read More » -
അരുമയോടെ ആര്യൻ! തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി ‘ആര്യൻ’
കോട്ടയം: തെരുവുനായകൾക്ക് പരിശീലനം നൽകി ഇണക്കി അരുമയാക്കി മാറ്റാമെന്നതു സാക്ഷ്യപ്പെടുത്തലായി ‘ആര്യൻ’. തെരുവുനായ നിയന്ത്രണം ലക്ഷ്യമിട്ടുള്ള എ.ബി.സി. സെന്റർ വിപുലീകരണ പദ്ധതികൾക്ക് രൂപം കൊടുക്കുന്നതിനായി നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ യോഗത്തിലാണ് പരിശീലനം നേടിയ ആര്യൻ എന്നു പേരിട്ട തെരുവുനായയെ പരിചയപ്പെടുത്തിയത്. ‘നെയ്മർ’, ‘പുഴു’ തുടങ്ങിയ സിനിമകളിലടക്കം മൃഗപരിശീലനകനായ വൈക്കം സ്വദേശി ഉണ്ണിയാണ് ആര്യനെ തെരുവിൽ നിന്നു കണ്ടെത്തി പരിശീലിപ്പിച്ചത്. യോഗത്തിനെത്തിയ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ അടക്കമുള്ളവർ പേരു ചൊല്ലി വിളിച്ചപ്പോൾ ‘ആര്യൻ’ അവർക്കരുകിൽ അനുസരണേയാടെ വന്നുനിന്നു. യോഗപ്രതിനിധികൾക്കു മുന്നിൽ കൈകൂപ്പിയും കസേരയിൽ കയറിയിരുന്നതും പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതും കൗതുകകാഴ്ചയായി.
Read More » -
മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്
മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വർണവസ്തു ഇതിലുണ്ട്. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ജലാംശം കുറവാണെങ്കിൽ മൂത്രത്തിന്റെ നിറം കടുത്തതാകും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും.അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം. 1.സുതാര്യമായ/ക്ലിയർ അമിത ജലാംശത്തിന്റെ അടയാളം.വെള്ളം കുടിക്കുന്നത് അധികം ആയി എന്ന് അർത്ഥം.. 2.ബ്രൗണിഷ് ഓറഞ്ച് നിർജ്ജലീകരണത്തിന്റെ അടയാളം അല്ലെങ്കിൽ കരൾ രോഗത്തിന്റെ സാധ്യമായ അടയാളം. 3.ഇളം മഞ്ഞ ഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ട് എന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. 4.പിങ്കിഷ് ചുവപ്പ് വൃക്കരോഗം, യുടിഐ( മൂത്രശയാണ് ബാധ) അല്ലെങ്കിൽ ട്യൂമർ എന്നിവയുടെ ലക്ഷണമാകാം. 5.സുതാര്യമായ മഞ്ഞ നോർമൽ 6.നീല അല്ലെങ്കിൽ പച്ച ഒരു അപൂർവ ജനിതക രോഗത്തിന്റെ അടയാളം. 7.ഇരുണ്ട മഞ്ഞ സാധാരണമാണ് എന്നാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്: 8.നുര അല്ലെങ്കിൽ പത…
Read More » -
കർക്കിടകത്തിൽ കഴിക്കാം ഈ ഇലവർഗ്ഗങ്ങൾ
1 ചേമ്പിന്റെ ഇല 2.തകര ഇല 3.തഴുതാമ ഇല 4.കുമ്പളത്തിന്റെ ഇല 5.മത്തന്റെ ഇല 6. ചീര ഇല 7. ചേന ഇല 8.പയറിന്റെ ഇല 9.ചൊറിയണത്തിന്റെ ഇല 10.മുള്ളൻചീര ഇല. 1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. 2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. 3. തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. 4. കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. 5. മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. 6. ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. 7. ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. 8. പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം…
Read More » -
രണ്‍ബീര്‍ കാമുകനൊപ്പം ഒരു വീട്ടില്‍; ആലിയയും കുഞ്ഞും മറ്റൊരു വീട്ടില്‍! ബോളിവുഡില്‍ പുതിയ വിവാദം
ബോളിവുഡ് ഇന്‍ഡസ്ട്രി ആഘോഷമാക്കിയ വിവാഹമായിരുന്നു ആലിയ- രണ്‍ബീര്‍ ദമ്പതികളുടേത്. പ്രമുഖ നിര്‍മ്മാതാവും, സംവിധായകനുമായ മഹേഷ് ഭട്ടിന്റെ മകളും, പ്രശസ്ത താരം ഋഷി കപൂറിന്റെ മകനും തമ്മിലുള്ള വിവാഹം ഇന്‍ഡസ്ട്രിയിലെ രണ്ടു പ്രബല കുടുംബങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുമായിരുന്നു. ചെറിയ കാലയളവിനുള്ളില്‍ വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഒന്ന് കൂടിയായിരുന്നു ആലിയ-രണ്‍ബീര്‍ ബന്ധം. വിവാഹം കഴിഞ്ഞധികം വൈകാതെ ആലിയ ഗര്‍ഭിണി ആണെന്ന വാര്‍ത്ത വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിവാദങ്ങളോട് പ്രതികരിക്കാതിരുന്ന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതോടെ, മാധ്യമങ്ങളും ആരാധകരും വീണ്ടും ആഘോഷത്തില്‍ മുഴുകി. ആലിയയും രണ്‍ബീറും സമൂഹത്തിന് മുന്‍പില്‍ സന്തോഷം അഭിനയിക്കുകയാണെന്നും, ഇരുവരും വെവ്വേറെ അപ്പാര്‍ട്‌മെന്റുകളിലാണ് താമസം എന്നുമാണ്, ദമ്പതികളെ സംബന്ധിച്ച പുതിയ ആരോപണം. വിവാദനായകന്‍ കെ.ആര്‍.കെ (കമാല്‍ റഷീദ് ഖാന്‍), ബോളിവുഡ് താരം കങ്കണ റണൗട്ടും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മഹേഷ് ഭട്ട് മുഖാന്തരം കൂടുതല്‍ സിനിമകള്‍ ലഭിക്കാനും ആലിയയുടെ സ്വത്തുവകകള്‍ ആഗ്രഹിച്ചുമാണ് രണ്‍ബീര്‍ ഈ വിവാഹം പ്ലാന്‍ ചെയ്തത് എന്നാണ് കങ്കണയുടെ ആരോപണം. രണ്‍ബീറിന്റെ…
Read More » -
വടക്കേ ഇന്ത്യക്കാരുടെ രാജ്മ മസാല
സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള പയറാണ് രാജ്മ.ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായ രാജ്മയില്‍ ഇരുമ്ബ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.അതെങ്ങിനെയാണെന്നു നോക്കാം: രാജ്മ – 250 ഗ്രാം സവാള – 2 വലുത് പച്ചമുളക് – 2 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ പെരും ജീരകം – ഒരു നുള്ള് സാധാരണ ജീരകം – കാല്‍ ടീസ്പൂണ്‍ തക്കാളി – 2 ഗരം മസാല – ഒരു ടീസ്പൂണ്‍ (വേണമെങ്കില്‍ കൂടുതലാവാം) മഞ്ഞള്‍പ്പൊടി. മുളകുപൊടി – പാകത്തിന് കുറച്ച് മല്ലിയില, കറിവേപ്പില ഫ്രഷ് ക്രീം – അര കപ്പ് രാജ്മ 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ കുതിര്‍ത്ത രാജ്മ ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലിട്ട് നന്നായി വേവിക്കുക. ഒരു…
Read More » -
ലിസിയാമ്മയ്ക്ക് പുതുജീവൻ നൽകി കാക്കിയുടെ കരസ്പർശം; പോലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അർഹിക്കുന്നതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി
കോട്ടയം: വാകത്താനം സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ നൽകിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ പായിപ്പാട് സ്വദേശി പ്രദീപ് കുമാർ സി.വി. കഴിഞ്ഞ ദിവസം വൈകിട്ട് 4:30 മണിയോടുകൂടി വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ വയോധികയുടെ കൊച്ചുമകന് പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി വീട്ടിലെത്തിയതായിരുന്നു പ്രദീപ്കുമാർ. വീട്ടിൽ മുൻ 10-ആം വാർഡ് മെംബറായ 70 വയസ്സുള്ള ലിസ്സിയാമ്മ ജോസഫും കിടപ്പുരോഗിയായ ഭർത്താവും മാത്രമാണ് താമസിച്ചിരുന്നത്. വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മ ജോസഫിനോട് സംസാരിക്കുന്നതിനിടയിൽ വയോധികയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസ്സിലാവുകയും,ഉടൻ ഹോസ്പിറ്റലിൽ പോകാമെന്ന് വയോധികയോട് പറയുകയും, ഇതിനുവേണ്ടി വാഹനം അന്വേഷിച്ചപ്പോൾ കിട്ടാതിരുന്നതിനെ തുടർന്ന് വീട്ടിൽ ഉണ്ടായിരുന്ന വാഹനത്തിൽ നമുക്ക് പോകാം എന്ന് ഉദ്യോഗസ്ഥൻ പറയുകയും തുടർന്ന് ഉദ്യോഗസ്ഥൻ വന്ന ബൈക്ക് അവിടെ വച്ച് അവിടെ കിടന്നിരുന്ന കാറിന്റെ കീ മേടിച്ച് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും കാർ കുറച്ചുനാളായി ഉപയോഗിക്കാതിരുന്നതിനാൽ സ്റ്റാർട്ട് ആകാതിരിക്കുകയും തുടർന്ന് അല്പനേരം പണിപെട്ട് വാഹനം സ്റ്റാർട്ട്…
Read More » -
മലയാളത്തിന്റെ യുവനടി നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും വിവാഹിതയായി
മലയാളത്തിന്റെ യുവനടി നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫർ ആണ് വരൻ. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവർ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ കുമാർ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. നൂറിനുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് അഹാനയും രജീഷയും. 2022 ഡിസംബർ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ച് നടന്ന ചടങ്ങ് താരങ്ങളാൽ സമ്പന്നമായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. “സൗഹൃദത്തിൽ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ…
Read More »