LIFE
-
നാടകം അവസാനിച്ച് കര്‍ട്ടന്‍വീണതിന് തൊട്ടുപിന്നാലെ അതേ വേദിയില്‍ തന്നെ പ്രധാന നടന്റെ കല്യാണവും നടന്നു ; ഇരുവരും പരസ്പരം രക്തഹാരം അണിയിച്ചു, കൈപിടിച്ചു നല്‍കിയത് ബിനോയ് വിശ്വം
ആലപ്പുഴ: നാടകം അവസാനിച്ച് കര്‍ട്ടന്‍ വീണതിന് പിന്നാലെ വിപ്ലവ നാടകം കാണാനെത്തിയ നൂറുകണക്കിനാളുകള്‍ ഒരു വിപ്ലവ കല്യാണത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചു. നാടകത്തിലെ പ്രധാന നടന്‍ കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ചു. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് നാടകം പര്യവസാനിച്ചതിന് പിന്നാലെ അതേ വേദിയില്‍ തന്നെ വിവാഹവും നടന്നത്. നാടകനടന്‍ മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും നഴ്‌സായ കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് അരങ്ങില്‍ വിവാഹിതരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വധുവിന്റെ കരം പിടിച്ചുനല്‍കി. സിപിഐ യുടെ സംസ്ഥാന സമ്മേളന വേദിയില്‍ തോപ്പില്‍ ഭാസിയുടെ ‘ഷെല്‍റ്റര്‍’ നാടകമായിരുന്നു നടന്നത്. നാടകം അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ മൈക്കിലൂടെ അറിയിപ്പെത്തി. പ്രധാന വേഷമിട്ട നടന്‍ അരങ്ങില്‍വെച്ച് വിവാഹിതനാവുകയാണ് ആരും പോകരുത്. അരങ്ങില്‍വെച്ച് വിവാഹിതനാകണമെന്നത് വലിയ ആഗ്രഹമായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. രണ്ടുപേരും നാടകപ്രേമികളായതിനാലാണ് വിവാഹത്തിന് നാടകവേദി തന്നെ തെരഞ്ഞെടു ത്തതും. പ്രശാന്തും ചിഞ്ചുവും ട്രെയിന്‍ യാത്രയ്ക്കിടെയാണ് കണ്ടുമുട്ടിയത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മൂവാറ്റുപുഴ…
Read More » -
ഉത്തരം മുട്ടുമ്പോൾ തിരിഞ്ഞ് കൊഞ്ഞനം കുത്തരുത്, രാഹുൽ ഗാന്ധി ഉയർത്തിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കുന്നത്!! വസ്തുതകൾ പുറത്തുവിട്ടവരെ ഭീഷണിപ്പെടുത്താനും ആരോപണങ്ങളെ അവഗണിച്ച് തള്ളാനും കമ്മീഷൻ തുനിഞ്ഞതെന്തിന്?
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ട് മോഷണം നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് വെറും ആരോപണം മാത്രമായിരുന്നില്ല മറിച്ച് വ്യക്തമായ തെളിവുകൾ നിരത്തി രാഹുൽ തന്റെ വാദങ്ങളെ പൊതുജനത്തിനു മുന്നിൽ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ഒരു ആരോപണം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ഉന്നയിച്ചപ്പോൾ അതിനെ ഒറ്റക്കെട്ടായി ഇന്ത്യൻ ജനത ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്ത ബോധത്തോടെ അല്ല ഈ വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ചത്. ലോകത്തെ തന്നെ ഏറ്റവും വിശ്വാസതയുള്ള തെരഞ്ഞെടുപ്പ് സംവിധാനം ആയിട്ടാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലയിരുത്തുന്നത്. എന്നാൽ രാഹുൽഗാന്ധി തെളിവ് സഹിതം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്തെ സുപ്രധാന ഭരണഘടന സ്ഥാപനങ്ങളിൽ ഒന്നായ…
Read More » -
പാവപ്പെട്ടവനെ കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിക്കുന്ന, അല്ലെങ്കിൽ കരണക്കുറ്റി തീർത്ത് അടിക്കുന്ന ദൃശ്യങ്ങൾ പോരെ, ഇതിനപ്പുറം എന്ത് തെളിവാണ് ഇപി ജയരാജൻ പ്രതീക്ഷിക്കുന്നത് ?സിസിടിവി ദൃശ്യങ്ങളെക്കാൾ ശക്തമായ എന്തു തെളിവുകളാണ് ജയരാജന് വേണ്ടത് ?
അനീതികളിൽ വലയുന്ന ഒരു സാധാരണക്കാരന് പോലീസ് സ്റ്റേഷൻ എന്നത് അവസാനത്തെ പ്രതീക്ഷയാണ്, തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഒരു ചെറിയ കടലാസ് തുണ്ടിൽ പരാതിയും എഴുതി പോലീസ് സ്റ്റേഷന്റെ പടികൾ അവർ കയറുന്നത്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. കടലാസിൽ പോലീസ് ഇങ്ങനെയൊക്കെയാണ്, എന്നാൽ നമ്മുടെ നാട്ടിലെ സത്യാവസ്ഥ എന്താണ് ? ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ ഓരോ പുതിയ വാർത്തകൾ വീതം നാം കേൾക്കുകയാണ്. സ്റ്റേഷന് അകത്തും പുറത്തുമായി അകാരണമായി പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയാകുന്ന മനുഷ്യരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പോലീസു തന്നെ അതിക്രമങ്ങൾ നടത്തുമ്പോൾ ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർ എങ്ങോട്ടേക്കാണ് പോകേണ്ടത് ? ആർക്കാണ് പരാതി നൽകേണ്ടത് ? പോലീസിന്റെ അതിക്രൂരമായ അക്രമങ്ങൾക്ക് ന്യായീകരണ കവചങ്ങൾ ഒരുക്കി മുന്നോട്ടുവരുന്നവരിൽ സിപിഎം സൈബർ അണി മുതൽ തല മൂത്ത നേതാക്കൾ വരെയുണ്ട്. പോലീസിനെതിരെ നടക്കുന്നത് ആസൂത്രിത പ്രചാരണം ആണെന്നും…
Read More » -
എന്റെ അച്ഛന്‍ ഏറ്റവും സ്‌നേഹിച്ചത് ലിസ്സിയെ, പിരിയാന്‍ കാരണം ഇത്: പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയപ്പോള്‍
മലയാള സിനിമയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്റെയും ലിസ്സിയുടെയും വിവാഹമോചനം. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്, 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഒരിക്കലും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ച സംഭാവനകളെ കുറിച്ച് ഇരുവരും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പക്ഷെ, തങ്ങളുടെ വിവാഹ ജീവിതവും, അത് കഴിഞ്ഞ് വിവാഹമോചനത്തിനായുള്ള നിയമയുദ്ധവും, ഒരുപോലെ ഭീകരമായിരുന്നു എന്നാണ് ലിസ്സി ലക്ഷ്മി എന്ന പേര് സ്വീകരിച്ച നടി പറഞ്ഞത്. പക്ഷെ മുന്‍പൊരു പ്രശസ്ത മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, പ്രിയദര്‍ശന്‍ തന്റെ മുന്‍ ഭാര്യയെ കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. തന്റെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് തന്റെ അച്ഛന് ഏറെ പ്രിയപ്പെട്ടവളായിരുന്നു ലിസ്സി എന്ന് സംവിധായകന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. ഒപ്പം, വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈഗോ പ്രശനങ്ങള്‍ വളര്‍ന്നു വലുതായതാണ്, മുന്‍ ഭാര്യയും താനും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായത് എന്നും അന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹ ശേഷം, അച്ഛനും അമ്മയ്ക്കും ഏറ്റവും അടുപ്പം ലിസ്സിയോട് ആയിരുന്നു…
Read More » -
ടോള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; എന്‍എച്ച്എഐയുടെ വാദം അംഗീകരിച്ചില്ല; കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കാര്യങ്ങളില്‍ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി
തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിക്കുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓണ്‍ലൈനായി നാളെ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്നു കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. നേരത്തേ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു 10 വരെ ടോള്‍ പിരിവു നിര്‍ത്തലാക്കിയത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു…
Read More » -
ആശുപത്രിയില്‍ വെച്ച് എലികടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു ; മൃതദേഹം സംസ്‌ക്കാരത്തിനായി തുറന്നപ്പോള്‍ നാലുവിരലുകള്‍ കാണാനില്ലായിരുന്നു ; എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാള്‍
ഇന്‍ഡോര്‍: ആശുപത്രിയില്‍ എലി കടിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മൃതദേഹം സംസ്‌കാരത്തിനായി തുറന്നപ്പോഴാണ് നാല് വിരലുകള്‍ പൂര്‍ണമായി എലി കടിച്ചതായി മാതാപിതാക്കള്‍ കണ്ടത്. ധാര്‍ ജില്ലയിലെ രൂപപാത ഗ്രാമത്തില്‍ നിന്നുള്ള കുട്ടി, ജന്മനാ ഉള്ള സങ്കീര്‍ണ്ണതകള്‍ക്ക് ചികിത്സയിലിരിക്കെ ഇന്‍ഡോറിലെ എം.വൈ. ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ എലി കടിച്ച് മരിച്ച രണ്ട് നവജാതശിശുക്കളില്‍ ഒരാളാണ്. ‘സംസ്‌കാരത്തിന് തയ്യാറെടുക്കാന്‍ പൊതിഞ്ഞ തുണി മാറ്റിയപ്പോഴാണ് ഞങ്ങള്‍ കൈ ശ്രദ്ധിച്ചത്. കുഞ്ഞിന്റെ നാല് വിരലുകള്‍ പൂര്‍ണ്ണമായും കടിച്ചെടുത്ത നിലയിലായിരുന്നു,’ പിതാവ് ദേവ്റാം പറഞ്ഞു. ഓഗസ്റ്റ് 30-നാണ് ധാര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് കുഞ്ഞ് ജനിച്ചത്. പിന്നീട് ആരോഗ്യനില വഷളായതിനാല്‍ ഇന്‍ഡോറിലെ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ മഞ്ജുവിന്റെ ആരോഗ്യനില മോശമായതിനാല്‍ കുഞ്ഞിന് ശരിയായ പരിചരണം ലഭിക്കുമെന്ന് വിശ്വസിച്ച് പിതാവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ ആരോപണങ്ങളോട് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചില്ല. ഗോത്രവര്‍ഗ്ഗ സംഘടനയായ ജയ് ആദിവാസി യുവ ശക്തി ആശുപത്രി സൂപ്രണ്ടിനെയും മറ്റ് മുതിര്‍ന്ന…
Read More » -
വീട്ടിലെ എസി പൊട്ടിത്തെറിച്ച് മൂന്നു മരണം ; ഭര്‍ത്താവും ഭാര്യയും മകളും മരണമടഞ്ഞു ; ജനലിലൂടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മകന്‍ ഗുരുതരാവസ്ഥയില്‍, ജീവന്‍ നഷ്ടമായവയില്‍ വളര്‍ത്തുനായയുമുണ്ട്
ഫരീദാബാദ്: വീട്ടിനുള്ളില്‍ എ.സി. പൊട്ടിത്തെറിച്ച് ഫരീദാബാദില്‍ ഒരാളും ഭാര്യയും മകളും വളര്‍ത്തുനായയും മരിച്ചു. മകന്‍ ജനലില്‍ കൂടി പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു. നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. തുടര്‍ന്ന് ഇടതൂര്‍ന്ന പുക രണ്ടാം നിലയിലേക്ക് വ്യാപിച്ചു. സച്ചിന്‍ കപൂര്‍, അദ്ദേഹത്തിന്റെ ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച കപൂര്‍ കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ എയര്‍ കണ്ടീഷണറിന്റെ കംപ്രസ്സര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ വളര്‍ത്തുനായയും ജീവന്‍നഷ്ടപ്പെട്ടവരുടെ പട്ടികയിലുണ്ട്. പുലര്‍ച്ചെ 1:30 ഓടെ നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ സമയത്ത് കപൂര്‍ കുടുംബം ഉറങ്ങിക്കിടന്നിരുന്ന രണ്ടാം നിലയിലേക്ക് ഇടതൂര്‍ന്ന പുക വ്യാപിച്ചു. സംഭവം നടന്ന സമയത്ത് ഒന്നാം നിലയിലെ വീട് ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സച്ചിനും റിങ്കു കപൂറും മകളും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റൊരു മുറിയില്‍ ഉറങ്ങിക്കിടന്ന മകന്‍ രക്ഷപ്പെടാനായി ജനല വഴി ചാടി. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന്…
Read More » -
വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ
ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…
Read More »

