LIFE
-
ഖലീല്‍ അല്‍ ഹയ്യ: ഹമാസിന്റെ അവശേഷിച്ച കരുത്തനായ നേതാവ്; അറബ് രാജ്യങ്ങള്‍ക്കിടയിലെ കണ്ണി; ഇറാന്റെ വിശ്വസ്തന്‍; ജൂതന്റെ രക്തത്തിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്തെന്ന് നെതന്യാഹു
കെയ്‌റോ: ഇസ്മായില്‍ ഹാനിയയ്ക്കും യഹ്യ സിന്‍വാറിനും ശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹമാസിനുവേണ്ടി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഖലീല്‍ അല്‍ ഹയ്യ. മുഖ്യ നേതാക്കള്‍ കൊല്ലപ്പെട്ടതിനുശേഷം ഹമാസിനെ ഖത്തറിലിരുന്നു മുന്നോട്ടു നയിച്ചതും ഖലീലായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹം രക്ഷപ്പെട്ടെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഇസ്രയേല്‍ തള്ളിക്കളഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖലീല്‍ ആയിരുന്നു രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായി മാറിയത്. 2024 ജൂലൈയില്‍ യഹ്യ സിന്‍വാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഹമാസില്‍ ഏറ്റവും സ്വാധീനമുള്ള അഞ്ചുപേരുടെ കൗണ്‍സില്‍ അംഗമായും പിന്നീട് നേതാവുമായി മാറി. ഗാസ മുനമ്പില്‍നിന്ന് ഹമാസിലെത്തിയത ഖലീലിന് ഇതുവരെയുള്ള ആക്രമണത്തില്‍ മക്കളടക്കം നിരവധി ബന്ധുക്കളെ നഷ്ടമായി. ഗാസയില്‍വച്ചാണു ഹമാസ് തീവ്രവാദികൂടിയായ മൂത്തമകന്‍ കൊല്ലപ്പെട്ടത്. ഇറാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ആയുധങ്ങളും പണവും എത്തിക്കാനും ഖലീല്‍ ആണു ചുക്കാന്‍ പിടിച്ചിരുന്നത്. ഇടയ്ക്ക് ഇസ്രയേലുമായി വെടിനിര്‍ത്തലുണ്ടായപ്പോഴും ഖലീല്‍ ചര്‍ച്ചയിലേക്കു വന്നു. 1960ല്‍ ഗാസ മുനമ്പില്‍ ജനിച്ച ഖലീല്‍, 1987 മുതല്‍…
Read More » -
നേപ്പാള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം; യുവതെ ഒറ്റവരിയില്‍ നിര്‍ത്തിയത് ഈ ചെറുപ്പക്കാരന്‍; ഇവന്റ് ഓര്‍ഗനൈസറായി തുടങ്ങി; നേപ്പാള്‍ യുവതയുടെ മുഖമായി
കാഠ്മണ്ഡു: ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാള്‍ കണ്ടത് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയൊരു യുവജന പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു യുവാവും. നേപ്പാൾ സർക്കാർ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 20 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ 4-നാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചത്. കാഠ്മണ്ഡുവിൽ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏറ്റുമുട്ടലുകള്‍ക്കു പിന്നാലെ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ധാർമ്മികഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. സ്ഥിതിഗതികൾ വഷളായതോടെ സൈന്യം പാർലമെന്റിന് ചുറ്റുമുള്ള റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തു. സര്‍ക്കാറിന്റെ ലക്ഷ്യം സെന്‍സര്‍ഷിപ്പ് ആയിരുന്നില്ലെന്നും നിയന്ത്രണം മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പ്രതികരിച്ചു. നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഈ രണ്ടു ദിവസത്തെ സംഭവം രാജ്യത്തിനുണ്ടാക്കിയ നഷ്ടവും അപമാനവും വളരെ വലുതാണ്. യുവാക്കളെ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിര്‍ത്തിയത്…
Read More » -
ആക്രമണം ട്രംപ് പച്ചക്കൊടി കാട്ടിയതോടെ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍; ഖലീല്‍ അല്‍ ഹയ്യയും മകനുമടക്കം പത്തുപേര്‍ മരിച്ചെന്ന് ഇസ്രയേല്‍; 15 ഫൈറ്റര്‍ ജെറ്റുകള്‍, പത്തു സ്‌ഫോടനങ്ങള്‍; എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍
ദോഹ: ഗള്‍ഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖലീല്‍ അല്‍ ഹയ്യ, ഖാലദ് മാഷാല്‍ എന്നിവരടക്കം പത്തുപേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് അറേബ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖലീലിന്റെ മകന്‍ ഹിമാം അല്‍ ഹയ്യ, ഓഫീസ് ഡയറക്ടര്‍ അബു ബിലാല്‍, മൂന്ന് മറ്റ് അടുപ്പക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പത്തു ബോംബുകളാണ് ഇവരെ ലക്ഷ്യമിട്ട് വര്‍ഷിച്ചതെന്നും ഇതിനു മുമ്പും മരണങ്ങള്‍ മറച്ചു വയ്ക്കാന്‍ ഹമാസ് ശ്രമിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. Reported footage of the Israeli airstrike that targeted Hamas’ leadership in Doha today. pic.twitter.com/vm0E4fepjZ — Joe Truzman (@JoeTruzman) September 9, 2025…
Read More » -
പദ്ധതിയിട്ടതും നടപ്പാക്കിയതും ഇസ്രയേല്‍; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഖത്തര്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു; ആക്രമണത്തിന് എതിരേ ഒറ്റക്കെട്ടായി പ്രതികരിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍; നേരത്തേ അറിഞ്ഞെന്ന് അമേരിക്ക
ദോഹ: ഖത്തറില്‍ ജീവിച്ച് ഹമാസിനെ നയിക്കുന്ന നേതാക്കളെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നനു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ആണ് പദ്ധതിയിട്ടതും നടപ്പാക്കിയതെന്നും പൂര്‍ണ ഉത്തരവാദിത്വവും ഇസ്രയേലിനു മാത്രമാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ നേതാക്കള്‍ വര്‍ഷങ്ങളായി ഖത്തര്‍ കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വക്താവ് ഖലീല്‍ അല്‍ ഹയ്യ അടക്കം ഉള്‍പ്പെടും. ഇസ്രായേലിന്റെ നടപടിയെത്തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും നടന്ന യുദ്ധം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നതിന്റെ സൂചനകളാണു കാണുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്റ്റിനൊപ്പം മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നത് ഖത്തറാണ്. ഖലീല്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും ഇവര്‍ രക്ഷപ്പെട്ടെന്നാണ് ഹമാസ് വക്താക്കള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ജറുസലേമില്‍ നടത്തിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ക്വാസിം ബ്രിഗേഡ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ പിടിച്ചെടുക്കാനുള്ള തീവ്ര യുദ്ധത്തിലേക്കു കടന്ന ഇസ്രയേലിന്റെ നടപടി നിയന്ത്രിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജറുസലേം…
Read More » -
ജപ്പാന്‍ മന്ത്രിസഭയ്ക്ക് കൂടോത്രബാധ ; ഒരാള്‍ക്കും ഭരണത്തില്‍ ഒരു വര്‍ഷം പോലും പറ്റുന്നില്ല ; അഞ്ചു വര്‍ഷത്തിനിടയില്‍ നാലാമത്തെ പ്രധാനമന്ത്രി ; 20 വര്‍ഷത്തിനിടയില്‍ വന്നുപോയത് 10 പേര്‍
ടോക്കിയോ: സാങ്കേതികതയുടെ അവസാനവാക്കാണ് ജപ്പാന്‍ എന്നു പറഞ്ഞു. പക്ഷേ ഈ ജപ്പാന്‍ ജനതയ്ക്ക് എന്തുപറ്റി എന്ന് സംശയിക്കുകയാണ് ഇപ്പോള്‍ അന്താരാഷ്ട്ര സമൂഹം. പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബ കൂടി രാജി വെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ ജപ്പാന്റെ ഭരണം വീണ്ടും പ്രതിസന്ധിയിലായി. അഞ്ചു വര്‍ഷ കാലത്തിനിടയില്‍ നാലാമത്തെ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ രാജി വെച്ചിരിക്കുന്നത്. അതും ഇഷിബ ഭരണത്തില്‍ ഒരു വര്‍ഷം പോലും പുര്‍ത്തിയാക്കാതെയാണ് പടിയിറക്കം. അദ്ദേഹത്തെ പുറത്താക്കാന്‍ അദ്ദേഹത്തിന്റെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ (എല്‍ഡിപി) എതിരാളികള്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നതിന് ഒരു ദിവസം മുന്‍പാണ് ഈ രാജി. അദ്ദേഹത്തിന്റെ രാജിയോടെ ടോക്കിയോയില്‍ വീണ്ടും ഭരണകക്ഷി നേതൃത്വത്തിന് വേണ്ടിയുള്ള മത്സരം ആരംഭിച്ചിരിക്കുകയാണ്. ഇത് അഞ്ച് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ നേതൃത്വ മത്സരമാണ്. രണ്ട് ദേശീയ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെയാണിത് – ഈ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചവര്‍ക്കാര്‍ക്കും അവരുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, രാജ്യത്തിന്റെ അടുത്ത നേതാവിന് മുന്നില്‍ വളരെ വലിയ വെല്ലുവിളികളാണുള്ളത്. യുഎസ്-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുക, വര്‍ധിച്ചു…
Read More » -
ഇന്ത്യയിലെ റോഡപകടങ്ങളില്‍ കൂടുതല്‍ മരണപ്പെടുന്നത് ഇരുചക്ര യാത്രികര്‍ ; കാല്‍നടയാത്രക്കാരേയും സൈക്കിള്‍ യാത്രക്കാരേയും കൂടി അപകടത്തില്‍ പെടുത്തി കൊല്ലുന്നു ; 2023 ല്‍ അപകടമരണത്തിന് ഇരയായത് 27,539 യാത്രികര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ സ്വയം മരണപ്പെടുന്നതിന് പുറമേ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരെ കൂടി ഇടുപ്പിച്ച് കൊലപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭാവന ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഒരു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ്. 2023-ല്‍ റോഡപകടങ്ങളില്‍ മരിച്ച ഇരുചക്ര വാഹന യാത്രികരുടെ എണ്ണം 45 ശതമാനമാണ്. ഈ പട്ടികയില്‍ കാറുകളും ടാക്‌സികളും രണ്ടാമതും ട്രക്ക് അപകടങ്ങള്‍ മൂന്നാമതുമാണ്. ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2023’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2023-ല്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായുള്ള നാലിലൊന്ന് മരണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ മൂലമാണ്. ഇത് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് വര്‍ധിച്ചുവരുന്ന അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. 27,539 യാത്രികരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. കൂടുതല്‍ ബൈക്ക് യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടാണ്…
Read More » -
ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ലഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങള്‍, ദോഹയില്‍ സ്‌ഫോടന പരമ്പര; ഖാലിദ് മിഷാല്‍ അടക്കം കൊല്ലപ്പെട്ടു?
ദോഹ: ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്‌ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹമാസ് േനതാവ് ഖാലിദ് മിഷാല്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
Read More » -
ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച
രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…
Read More » -
കുമ്പളങ്ങിനൈറ്റസ് ഫെയിം നടിഗ്രേസ് ആന്റണി വിവാഹിതയായി ; വരന്റെ വിവരങ്ങള്‍ പരസ്യമാക്കാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു ; താരങ്ങളുടെ ആശംസാപ്രവാഹം
കുമ്പളങ്ങി നൈറ്റ്‌സ് ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച നടി ഗ്രേസ് ആന്റണി വിവാഹിതയായതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, പങ്കാളിയുടെ വ്യക്തിവിവരങ്ങള്‍ ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ പേരോ ചിത്രമോ വെളിപ്പെടുത്താതെയാണ് നടി വിവാഹവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ഒരു വിവാഹ ചിത്രം അവര്‍ പോസ്റ്റ് ചെയ്തു. ‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ അത് സാധ്യമാക്കി.’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, മാളവിക സി മേനോന്‍, രജിഷ വിജയന്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, ശ്രിന്ദ, അന്‍സണ്‍ പോള്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഈ പോസ്റ്റിന് ആശംസകളുമായി എത്തി. അഭിനേത്രി രജിഷ വിജയന്റെ ആശംസാ സന്ദേശത്തില്‍നിന്നും കമന്റ് ബോക്‌സില്‍നിന്നും ലഭിച്ച വിവരമനുസരിച്ച്, ഗ്രേസ് ആന്റണിയുടെ ഭര്‍ത്താവ് എ.ബി. ടോം സിറിയക് ആണ്. സംഗീത സംവിധായകനും പ്രോഗ്രാമറുമായ ഇദ്ദേഹം അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍,…
Read More » -
എഐ ഉപയോഗിച്ച് അശ്‌ളീല കണ്ടന്റുകള്‍ക്ക് വരെ ഉണ്ടാക്കുന്നു ; തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കാന്‍ അനുവദിക്കരുത് ; ഐശ്വര്യാറായി ഡല്‍ഹി ഹൈക്കോടതിയില്‍
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാണിജ്യ ഉല്‍പ്പന്നങ്ങളിലും തന്റെ പേരും ചിത്രങ്ങളും വ്യക്തി ത്വവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷി ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജ്സ് കാരിയയുടെ അധ്യക്ഷതയിലുള്ള കോടതി കേസ് പരിഗണിക്കുകയും ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസ് തുടര്‍നടപടികള്‍ക്കായി 2026 ജനുവരി 15-ലേക്ക് മാറ്റി. വാണിജ്യപരമായ നേട്ടങ്ങള്‍ക്കും അനുചിതമായ കാര്യങ്ങള്‍ക്കും നടിയുടെ വ്യക്തിത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തായി നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നിരവധി വെബ്‌സൈറ്റുകള്‍ ഐശ്വര്യ റായുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുകയും ചെയ്‌തെന്നും ഇത് അവരുടെ പ്രസിദ്ധീകരണ അവകാശങ്ങളുടെ ലംഘനമാ ണെന്നും അദ്ദേഹം വാദിച്ചു. നിയമപരമായ അനുമതിയില്ലാതെ കപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ അവരുടെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സേഥി കോടതിയില്‍ ഹാജരാക്കി. അശ്ലീലവും കൃത്രിമമായി നിര്‍മ്മിച്ചതും AI ഉപയോഗിച്ച് സൃഷ്ടിച്ചതുമായ…
Read More »