LIFE
-
‘കള്ളന്മാര്‍ വെള്ളയും വെള്ളയും ഇട്ടു നടക്കുകയാണ്; കോണ്‍ഗ്രസിലുള്ള വിശ്വാസം പോയി; ടി. സിദ്ദിഖും കോണ്‍ഗ്രസും ഞങ്ങളെ പറ്റിച്ചു’; കരാര്‍ പോലും എംഎല്‍എയുടെ പിഎ വാങ്ങിക്കൊണ്ടുപോയി: ആത്മഹത്യ ചെയ്ത ഡിസിസി പ്രസിഡന്റിന്റെ മരുമകള്‍ പത്മജ
കല്‍പ്പറ്റ: കോണ്‍ഗ്രസിനെതിരെ ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ കുടുംബം. കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നുമാണ് എൻ എം വിജയന്‍റെ മരുമകള്‍ പത്മജയുടെ ആരോപണം. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറയുന്നു. ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട് നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. പത്മജയുടെ വാക്കുകള്‍ ജൂണ്‍ 30ന് എല്ലാ പ്രശ്നങ്ങളും തീര്‍ത്തു തരാമെന്ന് പറഞ്ഞ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും ഞങ്ങളും കൂടി ഒരു കരാര്‍…
Read More » -
രാഹുലിന്റെ വോട്ടുമോഷണ ആരോപണത്തെ പ്രതിരോധിക്കാൻ സോണിയ ഗാന്ധിയെ മുൻ നിർത്തി ബിജെപി നടത്തിയ ഇന്ത്യൻ പൗരത്വ ആരോപണവും എട്ടുനിലയിൽ പൊട്ടി!! സോണിയയ്ക്കെതിരെയുള്ള ബിജെപിയുടെ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല…
അങ്ങനെ ബിജെപി പറഞ്ഞു നടന്ന ഒരു കള്ള കഥയ്ക്ക് കൂടി തിരശ്ശീല വീണിരിക്കുന്നു. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ തെളിവുകൾ സഹിതം വോട്ടുമോഷണം ആരോപിച്ചപ്പോൾ ബിജെപി അതിനെ നേരിട്ടത് സോണിയ ഗാന്ധിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു. ഈ വ്യാജ ആരോപണം ഉന്നയിച്ചത് മുൻ കേന്ദ്രമന്ത്രിയും നിലവിലെ ബിജെപി എംപിമാരായ അനുരാഗ് താക്കൂറായിരുന്നു. അനുരാഗ് താക്കൂർ തന്റെ പത്രസമ്മേളനത്തിൽ ആരോപിച്ചത് 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് എന്നാൽ 1980 – 82 കാലയളവിൽ സോണിയ ഗാന്ധി വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നു എന്നാണ്. രാഹുൽ ഗാന്ധിയുടെ വോട്ട് മോഷണ ക്യാമ്പയിൻ എതിരെയുള്ള ബിജെപിയുടെ ഏറ്റവും വലിയ ആയുധമായിരുന്നു അനുരാഗ് താക്കൂറിന്റെ ഈ ആരോപണം. ബിജെപിയുടെ ഈ കള്ളക്കഥയ്ക്ക് വലിയ തിരിച്ചടിയാണ് കഴിഞ്ഞദിവസം ലഭിച്ചത്. സോണിയ ഗാന്ധിക്കെതിരെ ബിജെപി ഉന്നയിച്ച ഈ ആരോപണം ഏറ്റുപിടിച്ചുകൊണ്ട് വികാസ് ത്രിപാഠി എന്ന അഡ്വക്കേറ്റ് സോണിക്ക് എതിരെ കോടതിയെ സമീപിച്ചിരുന്നു. ബിജെപി…
Read More » -
ഏഷ്യാ കപ്പ്: പാകിസ്താനെതിരേ സഞ്ജു ഓപ്പണിംഗിലും മൂന്നാം വിക്കറ്റിലും ഉണ്ടാകില്ല; ടീം പ്ലാന്‍ വ്യക്തമാക്കി ബാറ്റിംഗ് കോച്ച്; സഞ്ജു സന്തുഷ്ടനെന്നും സിതാംശു കൊടാക്
ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പിലെ ഏറ്റവും തീപാറും പോരാട്ടമായിരിക്കും ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ഞായറാഴ്ചയാണ് ഇന്ത്യയുടെ കളിയെങ്കിലും മലയാളി ബാറ്റ്‌സ്‌റ്മാന്‍ സഞ്ജു സാംസണെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ചര്‍ച്ചാവിഷയം. പ്രതിഭകളെക്കൊണ്ടു നിറഞ്ഞ ടീമില്‍, ആരെയൊക്കെ ഏതൊക്കെ പൊസിഷനുകളില്‍ ഇറക്കുമെന്നതും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാംശു കൊടാക്ക് ആണ് ഇക്കാര്യത്തില്‍ സൂചനകളുമായി രംഗത്തുവരുന്നത്. സഞ്ജു ഇതുവരെ അഞ്ച്, ആറ് നമ്പരുകളി ഇറങ്ങിയിട്ടില്ലെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കൊടാക്ക് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സഞ്ജു ഈ പൊസിഷനുകളില്‍ ഇറങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് അറിയിച്ചത്. എന്നാല്‍, ടീം മാനേജ്‌മെന്റ് അവസാന ഇലവന്‍ ആരൊക്കെയാണെന്നും ഏതൊക്കെ പൊസിഷനുകളില്‍ കളിക്കുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല. അര്‍ഷ്ദീപിന്റെ സാധ്യതയെക്കുറിച്ചും കൊടാക്ക് നിലപാടു വ്യക്തമാക്കുന്നുണ്ട്. ‘പ്ലേയിംഗ് ഇലവന്‍ എന്നത് വിക്കറ്റിനെ ആസ്പദമാക്കി മാത്രമാണു തീരുമാനിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രതേ്യാകിച്ച് അജന്‍ഡയൊന്നും…
Read More » -
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറും ; ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കരുതെന്ന് ആരാധകര്‍ ; ബിസിസിഐ യുടെ മറുപടി ഇങ്ങിനെ
ദുബായ്: ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെ തിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമിലെ ഭീകരാക്രമണ ത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെ ക്കുറിച്ചു ള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സിതാംശു കോട്ടക് പറഞ്ഞു. ദേശീയ വികാരം മാനിക്കാതെ പാകിസ്താനെതിരെ കളിക്കാന്‍ സമ്മതിച്ച ബിസിസിഐക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ്, മള്‍ട്ടി ലാറ്ററല്‍ മത്സരങ്ങ ളില്‍ പാകിസ്താനെതിരെ കളിക്കാന്‍ ടീമുകള്‍ക്ക് അനുവാദം നല്‍കിയുള്ള നയം ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമാക്കിയിരുന്നു. പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ ലക്ഷ്യമിട്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചിരുന്നു. അതിനാല്‍, മള്‍ട്ടി…
Read More » -
ത്രിമാന രൂപങ്ങള്‍ അതി യഥാര്‍ത്ഥമായി നിര്‍മ്മിക്കാം ; ഗൂഗിളിന്റെ ജെമിനി എഐയുടെ ‘നാനോ ബനാന’ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു
ഗൂഗിളിന്റെ ജെമിനി എഐയുടെ സഹായത്തോടെ, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെന്‍ഡാണ് ‘നാനോ ബനാന’. ആളുകളുടെ ഫോട്ടോയും ഒരു ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് അവരുടെയോ, സെലിബ്രിറ്റികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ ത്രിമാന രൂപങ്ങള്‍ അതിയഥാര്‍ത്ഥമായി നിര്‍മ്മിക്കാന്‍ ഈ ട്രെന്‍ഡ് സഹായിക്കുന്നു. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയോ പണമോ ആവശ്യമില്ലാത്തതിനാല്‍ ഇത് വളരെ വേഗത്തില്‍ പ്രചാരം നേടി. ഉപയോക്താക്കള്‍ക്ക് മിനിയേച്ചര്‍, ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍, അവയുടെ അടിയില്‍ സുതാര്യമായ അക്രിലിക് ബേസും, വില്‍പനയ്ക്ക് വെച്ചതു പോലെയുള്ള പാക്കേജിംഗ് മോക്കപ്പുകളും ഒക്കെ നിര്‍മ്മിക്കാന്‍ സാധിക്കും. ‘ജെമിനി ആപ്പില്‍ ചിത്രം നിര്‍മ്മിക്കാനും എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കും സൗജന്യമാണ്,’ എന്നാണ് ഈ ട്രെന്‍ഡിനെക്കുറിച്ച് അവര്‍ കുറിച്ചത്. ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക. ത്രിമാന രൂപത്തിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇത്രയും ചെയ്ത ശേഷം അതിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക കോഡും നല്‍കിയ ശേഷം ‘ജനറേറ്റ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക ഇത്രയുമാണ് നടപടിക്രമങ്ങള്‍.
Read More » -
മണ്ഡലം പ്രസിഡന്റുമാര്‍ മെഷീനുകളല്ല ; രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നത് ബിജെപി കമ്പനി ; കോര്‍പ്പറേറ്റ് ഓഫീസ് പോലെ ടാര്‍ഗറ്റ് വെച്ച് പണിയെടുപ്പിക്കുന്നു ; സംസ്ഥാന പ്രസിഡന്റിന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം : ബിജെപിയെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കാണുന്നത് ഒരു കമ്പനി പോലെയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിശ്രമം നല്‍കാതെ പണിയെടുപ്പിക്കുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം. പ്രവര്‍ത്തകര്‍ക്ക് ടാര്‍ഗറ്റ് കൊടുക്കുന്ന രാജീവ് ചന്ദ്രശേഖരന്‍ ശൈലിക്കെതിരെ ഓണ്‍ലൈനില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പ്പറേറ്റ് ശൈലി അമിത ജോലിഭാരം ഉണ്ടാക്കുന്നെന്നും കമ്പനിപോലെ പാര്‍ട്ടിയെ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മണ്ഡലം പ്രസിഡന്റുമാര്‍ മടുത്തു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റു മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്, എസ് സുരേഷ് എന്നിവര്‍ ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മെഷീനല്ലെന്നും മനുഷ്യരാണെന്നും പ്രതിഫലം കൊടുക്കാതെയാണ് അവരെ കൊണ്ടു ജോലി ചെയ്യിക്കുന്നത്. അവര്‍ക്കും കുടുംബമുണ്ടെന്നു പാര്‍ട്ടി മറക്കരുത്. പല മണ്ഡലം പ്രസിഡന്റ്‌റുമാരും രാജി സന്നദ്ധത അറിയിച്ചതായും സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം പണിയാണ് നല്‍കുന്നതെന്നും വിമര്‍ശിച്ചു. ശില്പശാല,…
Read More » -
ട്രംപ് ഒരുപക്ഷേ ചൂടായേക്കും; ബാക്കിയെല്ലാം വെറും ഷോ! ട്രംപ്- നെതന്യാഹു ബന്ധത്തിലെ അന്തര്‍ധാര; ദേശീയ താത്പര്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വകവയ്ക്കാത്ത ഇസ്രയേല്‍; ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ ആക്രമണം മുതല്‍ ഖത്തര്‍ ബോംബിംഗ് വരെ
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും സുഹൃദ് രാജ്യമായിട്ടും ഖത്തറിനെതിരായ ആക്രമണത്തിന്റെ പ്രതികരണം ‘താന്‍ അസന്തുഷ്ടനാണ്’ എന്ന ഒറ്റ പ്രസ്താവനയില്‍ ഒതുക്കുകയാണ് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി ഡോണള്‍ഡ് ട്രംപ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനു വെറും നാലുമാസം മുമ്പാണ് ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയും പ്രതിരോധത്തിലടക്കം കരാറില്‍ എത്തുകയും ചെയ്തത്. ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നു ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം അപലപിക്കുകയും ചെയ്തു. പക്ഷേ, ആക്രമണത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ‘ഹമാസ് ഇല്ലാതാക്കപ്പെടേണ്ട തീവ്രവാദ പ്രസ്ഥാനമാണെന്ന’ പതിവു നിലപാട് ആവര്‍ത്തിക്കാന്‍ ട്രംപ് മറന്നില്ല. ഇതുകൊണ്ടൊന്നും ഇസ്രയേലുമായി അടിസ്ഥാനപരമായുള്ള ബന്ധത്തിലൊന്നും വിള്ളല്‍ വീഴില്ലെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായും പശ്ചിമേഷ്യന്‍ ബന്ധങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബോംബിംഗിലൂടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇടയിലുള്ള അന്തര്‍ധാരയെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക…
Read More » -
ക്ലിനിക്കിലെത്തിയ രോഗികളുമായി ഓറല്‍ സെക്‌സ്; കൊക്കെയ്ന്‍ നല്‍കി ലൈംഗിക ബന്ധം; ഇന്ത്യന്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി കാനഡ; വാസ്തവ വിരുദ്ധമെന്നും അപ്പീല്‍ നല്‍കുമെന്നും സുമന്‍ ഖുല്‍ബ്
ഒട്ടാവ: ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടര്‍ സുമന്‍ ഖുല്‍ബിനെതിരെ പരാതി നല്‍കിയത്. കൊക്കെയ്ന്‍ കലര്‍ത്തിയ വിറ്റാമിന്‍ കുത്തിവയ്‌പ്പെടുത്ത് താന്‍ മയങ്ങിക്കിടക്കുമ്പോള്‍ തന്റ സമ്മതമില്ലാതെ ലൈംഗികാവയവങ്ങളില്‍ സുമന്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറല്‍ സെക്‌സ് ചെയ്തുവെന്നും കോടതിയില്‍ യുവാവ് മൊഴി നല്‍കി. തുടര്‍ന്ന് ജിം ട്രെയിനറുമായി ലൈംഗികബന്ധവും പുലര്‍ത്തി വന്നു. ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും വേറെ രണ്ടു രോഗികളെ തന്റെ ബിസിനസ് പാര്‍ട്‌നര്‍മാരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയായ പുരുഷനെ സുമന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും മറ്റ് രണ്ടുപേരോട് പ്രഫഷനല്‍ അല്ലാതെ പെരുമാറുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തുവെന്നാണ് നാഷനല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളെ രോഗികളായി സുമന്‍ കണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തി തന്നെ കണ്ട രോഗികളെ സുഹൃത്തുക്കളായും , ബിസിനസ് പാര്‍ട്‌നര്‍മാരായും സ്വകാര്യ സന്തോഷങ്ങളായും സുമന്‍ കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം,…
Read More » -
ജോലി റോഡ് സൈഡ് തട്ടുകടയില്‍ പാചകക്കാരന്‍, ശമ്പളം മാസം 10,000 രൂപ ; അക്കൗണ്ടില്‍ നടന്നത് 48 കോടികളുടെ ഇടപാട് ; വിവരമറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോള്‍
ന്യൂഡല്‍ഹി: റോഡ് സൈഡ് ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടങ്ങിയ രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ തുറന്ന ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്. 2017-ല്‍ മെഹ്‌റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ്‍ റായ് എന്ന ഒരു സൂപ്പര്‍വൈസറെ കണ്ടുമുട്ടിയെന്ന് രവീന്ദ്ര ഓര്‍മ്മിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം, 2019-ല്‍, റായ് ഒരു സാധാരണ സന്ദര്‍ശനത്തിനെന്ന വ്യാജേന രവീന്ദ്രയെ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് റായ് രവീന്ദ്രയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. അതിനുശേഷം രവീന്ദ്ര ഗ്വാളിയോറിലേക്ക് മടങ്ങുകയും പിന്നീട് ജോലി തേടി പൂനെയിലേക്ക് പോവുകയും ചെയ്തു. ഈ അക്കൗണ്ടിനെക്കുറിച്ച് അദ്ദേഹം പിന്നീട്…
Read More » -
ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ ; വെടി ഉതിര്‍ത്തത് വളരെ വിദൂരത്തുള്ള റൂഫ് ടോപ്പില്‍ നിന്ന് ; സംശയിക്കുന്നത് കോളേജ് വിദ്യാര്‍ത്ഥിയെ
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് വളരെ ഉയര്‍ന്ന സാങ്കേതികതയുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന തരത്തിലുള്ള ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്. പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. കിര്‍ക്കിന്റെ കൊലയാളിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ അറിയിച്ചു. യുട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. പ്രസംഗിക്കുന്നതിനിടെയാണ് വിദൂര റൂഫ് ടോപ്പില്‍ നിന്ന് കിര്‍ക്കിന് വെടിയേറ്റത്. കൃത്യം നടത്തിയ ശേഷം അക്രമി കെട്ടിടത്തില്‍ നിന്ന് ചാടി അടുത്തുള്ള താമസസ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായും…
Read More »