IndiaLead NewsMovieNEWSNewsthen Special

പ്രിയപ്പെട്ട ദോസ്തിനെ കാണാന്‍ അമിതാഭ് ബച്ചനെത്തി; ബോളിവുഡ് വിതുമ്പുന്നു; മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹറിന്റെ ട്വീറ്റ്

 

മുംബൈ : പ്രിയ ദോസ്തിനെ കാണാന്‍ ബിഗ് ബി എത്തി. അന്തരിച്ച ധര്‍മേന്ദ്രയുടെ മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പിക്കാന്‍ അമിതാഭ് ബച്ചനെത്തി. ബച്ചനെ കൂടാതെ ഇന്ത്യന്‍ സിനിമാരംഗത്തെ നിരവധി പേര്‍ ധര്‍മേന്ദ്രയെ ഒരു നോക്കുകാണാനെത്തി.
ധര്‍മേന്ദ്രയെ ഈ മാസം ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അദ്ദേഹം മരിച്ചെന്ന അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ പിന്നീട് മകളും നടിയുമായ ഇഷ ഡിയോള്‍ തന്നെ ഈ വാര്‍ത്ത് അവാസ്തവമാണെന്നും അച്ഛന്‍ മരിച്ചിട്ടില്ലെന്നും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് രംഗത്തു വന്നതോടെയാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.
ധര്‍മേന്ദ്ര മരിച്ചെന്ന വാര്‍ത്ത മുംബൈയില്‍ ഇന്ന് പരന്നെങ്കിലും ആരും ആദ്യം സ്ഥിരീകരിച്ചില്ല. കുടുംബത്തെ ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യക്തമായ സ്ഥിരീകരണം ലഭിച്ചില്ല. പിന്നീടാണ് കരണ്‍ ജോഹര്‍ ധര്‍മേന്ദ്രയുടെ വിയോഗവാര്‍ത്ത ട്വീറ്റ് ചെയ്തത്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: