Breaking NewsKeralaNewsthen Special

പോലീസില്‍ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മോഷണം പോയ ബൈക്കുമായി കള്ളന്‍ മുന്നിലൂടെ പോയി ; ഉടമസ്ഥന്‍ ഓടിച്ചിട്ട് പിടികൂടി വാഹനവും വീണ്ടെടുത്തു പോലീസിലും ഏല്‍പ്പിച്ചു

പാലക്കാട്: ബൈക്ക്‌മോഷണ പരാതി നല്‍കി ഇറങ്ങിവരുമ്പോള്‍ മുന്നിലൂടെ ബൈക്കുമായി പോയ മോഷ്ടാവിനെ കയ്യോടെ പൊക്കി ഉടമ. പാലക്കാട് പുതുപ്പരിയാരത്താണ് സംഭവത്തില്‍ തനിക്ക് മുന്നിലൂടെ പോകുന്നത് തന്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിര്‍ത്തി കളളനെ പിടികൂടി.

കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി തിരിച്ച് പുതുപ്പരിയാരത്ത് എത്തി. അപ്പോഴാണ് മോഷ്ടിച്ച ബൈക്കുമായി കളളന്‍ രാധാകൃഷ്ണന്റെ മുന്നിലൂടെ പോയത്. കള്ളന്റെ പിന്നാലെ ഓടിയ വാഹന ഉടമ ഓടിച്ചിട്ട് പിടിക്കുകയും ആളെ വിളിച്ചുകൂട്ടുകയും ചെയ്തു.

Signature-ad

പാലക്കാട് കമ്പ വളളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. മുട്ടിക്കുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് മോഷണം നടത്താന്‍ രാജേന്ദ്രനെ സഹായിച്ച വ്യക്തിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Back to top button
error: