LIFE
-
എന്താണ് തീവ്ര വോട്ടർപട്ടിക പരിഷ്കരണം അഥവാ എസ്.ഐ.ആർ..? കേരളത്തിൽ ഇത് നടപ്പിലാക്കുമ്പോൾ വോട്ടർ പട്ടികയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും..? PATHRAM EXPLAINE
തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന വാക്ക് നമുക്ക് ഏറെ സുപരിചിതമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി പത്രമാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും നിരന്തരം പ്രത്യക്ഷപ്പെടുന്ന പദമാണ് എസ്.ഐ.ആർ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണം. കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ മാറ്റം വരുത്തിയ പട്ടികയെ അടിസ്ഥാനപ്പെടുത്തിയാകും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളം കൂടാതെ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്താൻ പോകുന്നത്. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നമ്മുടെ വാതിൽ പടിയ്ക്കൽ എത്തി നിൽക്കുമ്പോൾ എസ്.ഐ.ആറിനെ പറ്റി നമുക്ക് വിശദമായി തന്നെ സംസാരിക്കാം. > എന്താണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം? ഒരു ശക്തമായ ജനാധിപത്യ സംവിധാനം ഉറപ്പാക്കുന്നതിൽ കുറ്റമറ്റ വോട്ടർ പട്ടികയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതിനാൽ തന്നെ കാര്യക്ഷമായ വോട്ടർ പട്ടിക പരിഷ്‌കരണങ്ങൾ കൃത്യമായ ഇടവേളകളിൽ രാജ്യത്ത് നടക്കേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട്…
Read More » -
ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്
ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്.…
Read More » -
ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി; പോണ്‍ സൈറ്റില്‍ ഇടുമെന്നു ഭീഷണി; യുവാവിനെ ബംഗളുരുവില്‍നിന്ന് പൊക്കി പോലീസ്
കൊച്ചി: എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് സ്വകാര്യ ദൃശ്യം ചോർത്തിയത്. ഇയാൾ സ്വന്തം മൊബൈൽ ഫോണിലേക്ക് ഫോട്ടോ സെൻഡ് ചെയ്ത വിവരം ട്രെയിനി അറിഞ്ഞിരുന്നില്ല. ഫോൺ വാങ്ങുന്നതെന്തിനെന്ന് യുവതി ചോദിച്ചപ്പോൾ സെക്യൂരിറ്റി ആവശ്യങ്ങൾക്കാണെന്നായിരുന്നു യുവാവിന്റെ മറുപടി. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ, മാനേജ്മെന്റ് ഇയാളെ പിരിച്ചുവിട്ടു. തുടർന്ന് ബംഗളൂരുവിലേക്ക് പോയ ശേഷമാണ് യുവതിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ഫോട്ടോ പോൺ…
Read More » -
‘പാര്‍ക്കിനെക്കുറിച്ചു പറയുമ്പോള്‍ എത്ര നന്ദി പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍’; വിവാദങ്ങള്‍ക്കിടയിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തി മന്ത്രി കെ. രാജന്‍; ധനമന്ത്രിക്കും പ്രശംസ; എവിടെയും കിഫ്ബിയുടെ ഗുണഫലങ്ങളെന്ന് മുഖ്യമന്ത്രി
തൃശൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനച്ചടങ്ങിലെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും വാനോളം പുകഴ്ത്തി റവന്യൂ മന്ത്രി കെ. രാജന്‍. 336 ഏക്കറില്‍ 371 കോടി മുതല്‍മുടക്കി ലോകത്തെ അത്ഭുതപ്പെടുത്തുന്ന പ്രകൃതി പഠനശാല തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കെന്ന പേരില്‍ യാഥാര്‍ഥ്യമായതിന് ഒരേയൊരു കാരണം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ച കിഫ്ബി എന്ന പദ്ധതിയാണ്. കേരളത്തിന്റെ പ്ലാന്‍ ഫണ്ടുകൊണ്ടു പൂര്‍ത്തിയാക്കാന്‍ പറ്റാത്ത വിശാലമായ ആശയമാണിത്. വിദേശത്തുനിന്ന് മൃഗങ്ങളെ എത്തിക്കാന്‍ ആവശ്യമായ സംഖ്യ വേണമെന്നാണ് ഏറ്റവുമൊടുവില്‍ ആവശ്യപ്പെട്ടത്. സാന്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പൂര്‍ണമായ സംഖ്യ പ്ലാന്‍ ഫണ്ടില്‍നിന്നു നല്‍കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തയാറായി. നവകേരള സദസിനെ അനാവശ്യ വിവാദങ്ങളില്‍ പെടുത്തിയതേടെയാണു സുവോളജിക്കല്‍ പാര്‍ക്കിലെ പരിപാടി മാറ്റിവയ്‌ക്കേണ്ടിവന്നത്. അതേ നവകേരള സദസിന്റെ സമ്മാനമായാണു പാര്‍ക്കിനു മുന്നിലൂടെയുള്ള റോഡിനായി ഏഴുകോടി അനുവദിച്ചത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പ് റോഡിന്റെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലെത്തി. പാര്‍ക്കിലേക്കുള്ള എല്ലാ വഴികളും ബിഎംബിസി നിലവാരത്തിലേക്ക് മാറ്റാനുള്ള സംഖ്യ ഈ സര്‍ക്കാര്‍ കനിഞ്ഞു നല്‍കി.…
Read More » -
ഒരു കുതിരയ്ക്ക് വില 15 കോടി രൂപ, എരുമയുടെ വിലയോ 23 കോടിയും ; രാജസ്ഥാനിലെ പുഷ്‌കര്‍മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് കോടികളുടെ മൂല്യമുള്ള ആയിരക്കണക്കിന് കന്നുകാലികള്‍
ജയ്പൂര്‍: ഇന്ത്യയില്‍ ഒരു കുതിരയുടെ വില 15 കോടിയെന്ന് കേട്ടാല്‍ ഞെട്ടുമോ? അപ്പോള്‍ ഒരു എരുമയുടെ വില 23 കോടിയെന്ന് കേട്ടാലോ? രാജസ്ഥാനിലെ വാര്‍ഷിക പുഷ്‌കര്‍ കന്നുകാലി മേളയില്‍ കൊണ്ടുവന്ന ചണ്ഡീഗഡില്‍ നിന്നുള്ള ഒരു കുതിരയ്ക്കും രാജസ്ഥാനില്‍ നിന്നുള്ള ഒരു എരുമയ്ക്കുമാണ് ഞെട്ടിക്കുന്ന ഈ വില. ഈ വര്‍ഷം, മേള ആയിരക്കണക്കിന് മൃഗങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. ഗാരി ഗില്ലിന്റെ ഉടമസ്ഥതയിലുള്ള ചണ്ഡിഗഡില്‍ നിന്നുള്ള രണ്ടര വയസ്സുള്ള ഒരു കുതിരയ്ക്കാണ് ഈ വില. ഈ വര്‍ഷത്തെ മേളയിലെ മാര്‍ക്യൂ മൃഗങ്ങളില്‍ ഒന്നാണ് ഈ യുവ കുതിര. ‘രണ്ടര വയസ്സുള്ള ഒരു കുതിരയായ ഷഹബാസ് ഒന്നിലധികം ഷോകളില്‍ വിജയിച്ചിട്ടുണ്ട്, കൂടാതെ ഒരു അഭിമാനകരമായ വംശത്തില്‍ പെട്ടയാളുമാണ്,’ ഗില്‍ പറഞ്ഞു. ‘അദ്ദേഹത്തിന്റെ കവറിംഗ് ഫീസ് 2 ലക്ഷം രൂപയാണ്, അദ്ദേഹത്തിന്റെ ചോദിക്കുന്ന വില 15 കോടി രൂപയാണ്. 9 കോടി രൂപ വരെ ഓഫറുകള്‍ ലഭിച്ചു.’ കുതിരയുടെ പ്രജനനച്ചെലവ് മാത്രം 2 ലക്ഷം രൂപയാണ്. വിലയേറിയ…
Read More » -
പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു. പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍…
Read More » -
പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍; ഉടമസ്ഥാവകാശം തുച്ഛമാക്കും; റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സജീവ ചര്‍ച്ചയില്‍; സാമ്പത്തിക വളര്‍ച്ച കൂടിയതോടെ വായ്പയിലും വര്‍ധന; ഇടിച്ചു കയറാന്‍ ജാപ്പനീസ്, അമേരിക്കന്‍ ബാങ്കുകള്‍
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്-എഫ്ഡിഐ) 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തു വരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. ആര്‍.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബൈ കേന്ദ്രമായുള്ള എന്‍.ബി.ഡി (National Bank of Dubai -NBD) വാങ്ങിയത് ഉദാഹരണം. യെസ് ബാങ്കിന്റെ (YES Bank) 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ (Sumitomo Mitsui Bankking Corporation) 160 കോടി ഡോളര്‍ മുടക്കി വാങ്ങി. പീന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ (Federal Bank) 9.99 ശതമാനം ഓഹരി 6,200 കോടി രൂപ…
Read More » -
യുദ്ധകാലത്തെ ചൈനീസ് വിസ്മയം; ഡീപ്പ് സീക്ക് അടക്കമുള്ള എഐ കമ്പനികള്‍ ചൈനീസ് സൈന്യവുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്; ആക്രമണം ഏകോപിപ്പിക്കാന്‍ വേണ്ടത് വെറും 48 സെക്കന്‍ഡ്; എഐ ഡോഗ് മുതല്‍ ഡ്രോണ്‍വരെ; അമേരിക്ക കയറ്റുമതി നിരോധിച്ച എന്‍വിഡിയ ചിപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്
ബീജിംഗ്: ലോകമെമ്പാടും വീണ്ടും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ചൈനയുടെ മുന്നേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ചൈനയുടെ സ്വന്തം ഡീപ് സീക്ക് പോലുള്ള എഐ സാങ്കേതികവിദ്യയുടെ ബലത്തിലാണ് സ്വയം പ്രവര്‍ത്തിക്കുന്ന ആധുധിക വാഹനങ്ങളടക്കം ചൈന നിര്‍മിര്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നോരിന്‍കോ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ് സീക്കിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൈനിക വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങാന്‍ കഴിവുള്ള വാഹനം ചൈനയുടെ ഡിഫെന്‍സ് രംഗത്തെ മികവു വിളിച്ചോതുന്നതായിരുന്നു. ചൈന ഏറ്റവും കൂടുതല്‍ പ്രതിരോധ രംഗത്തു മത്സരിക്കുന്നത് അമേരിക്കയുമായിട്ടാണ്. ഇതിന്റെ ഭാഗമായാണ് നോരിന്‍കോ പി60 എന്ന കമ്പനി ആധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. ഇതടക്കം ചൈന ഈ രംഗത്തു നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചുള്ള റിസര്‍ച്ച് പേപ്പറുകളും പേറ്റന്റ് വിവരങ്ങളും പരിശോധിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ടെക് രംഗത്തെക്കുറിച്ചുള്ള വെളിച്ചം വീശിയത്. ഏറ്റവും സാങ്കേതികത്തികവുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചു രഹസ്യാത്മകമായിട്ടാണു പ്രവര്‍ത്തനമെങ്കിലും സര്‍ക്കാരിനു കഴീലെ…
Read More »

