MovieNEWS

‘പ്രതിമുഖം’ ട്രെയിലര്‍, ടീസര്‍, ഓഡിയോ പ്രകാശനം ചെയ്തു

തിരുവല്ല കേന്ദ്രീകൃതമായിട്ടുള്ള ദോഹ പ്രവാസികളുടെ കൂട്ടായ്മയായ മൈത്രി വിഷ്വല്‍സ്‌ന്റെ ഏറ്റവും പുതിയ സംരംഭമായ ‘പ്രതിമുഖം’ സിനിമയുടെ ഓഡിയോ, ടീസര്‍, ട്രെയിലര്‍ പ്രകാശനം കളക്ടര്‍ പ്രേംകൃഷ്ണനും സംവിധായകന്‍ ബ്ലസ്സിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

പുരുഷനായി ജനിക്കുകയും മനസ്സുകൊണ്ട് ഒരു സ്ത്രീയായിരിക്കുകയും ചെയ്തു സമൂഹത്തില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്ന മധു എന്ന പുരുഷനെ കേന്ദ്രകഥാപാത്രം അല്ലെങ്കില്‍ നായകന്‍ ആക്കിയിട്ടുള്ള ഈ സിനിമയില്‍, നായകന്റെ രൂപഭാവാദികള്‍ പുരുഷന് നല്‍കുന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമാണെങ്കിലും, നായകന്റെ മനോവ്യാപാരങ്ങള്‍ സമൂഹം സ്ത്രീക്ക് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന രീതികള്‍ക്കനുസൃതമായിട്ടാണ്. ഇവിടെ നായകന്‍ അനുഭവിക്കുന്ന സംഘര്‍ഷം, സമൂഹം അടിച്ചേല്‍പ്പിച്ചതാണ്. നായകന്റെയും സമൂഹത്തിന്റെയും ഇടയിലൂടെയുള്ള ഒരു യാത്രയാണ് ‘പ്രതിമുഖം’.

Signature-ad

മോഹന്‍ അയിരൂര്‍, കെ. എം. വര്‍ഗീസ്, ലൂക്കോസ് കെ ചാക്കോ, എ കെ ഉസ്മാന്‍ എന്നിവര്‍ നിര്‍മ്മാതാക്കളായുള്ള മൈത്രി വിഷ്വല്‍സ്, ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ ട്രാന്‍സ്ജന്റര്‍ വിഷയം, നവാഗതനായ വിഷ്ണു പ്രസാദിന്റെ കഥ തിരക്കഥ സംവിധാനത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്നു.

സിനിമയിലെ അഭിനേതാക്കളായ സിദ്ധാര്‍ത്ഥ ശിവ, രാജീവ് പിള്ള, മുന്ന, സുധീഷ്, മോഹന്‍ അയിരൂര്‍, പുത്തില്ലം ഭാസി, ഹരിലാല്‍ കോട്ടയം, കവിരാജ് തിരുവല്ല, സംവിധായകരായ കവിയൂര്‍ ശിവപ്രസാദ്, പത്മകുമാര്‍ എം.ബി, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജയകുമാര്‍ ആര്‍, അഡ്വക്കേറ്റ് പ്രമോദ് ഇളമണ്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീനിവാസന്‍ പുറയാറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

സുമേഷ് അയിരൂര്‍ എന്ന ഗായകനെയും കാര്‍ത്തിക വിജയകുമാര്‍ എന്ന പ്രശസ്ത നാടക നടിയെയും മലയാള സിനിമയ്ക്ക് മൈത്രി വിഷ്വല്‍സ് പ്രതിമുഖത്തിലൂടെ പരിചയപ്പെടുത്തുന്നു. ചിത്രത്തിന്റെ പിആര്‍ഓ അജയ് തുണ്ടത്തില്‍.

Back to top button
error: