Movie
-
“തായേ തായേ”; രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” പുതിയ ഗാനം പുറത്ത്
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ‘പീറ്റർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. “തായേ തായേ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത് “കഥ തുടരും” എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഗോകുൽ ഗോപകുമാറും ഇതിന് വരികൾ രചിച്ചത് സിജു തുറവൂരും ആണ്. ഋത്വിക് മുരളീധർ സംഗീതം നൽകിയ ഈ ഗാനം തെലുങ്കിൽ ആലപിച്ചത് അദ്ദേഹം തന്നെയാണ്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിൻ്റെ ടീസർ നൽകിയത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌ത ഗാനം, മറ്റു പ്രധാന സംഗീത പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. ഒരമ്മയും…
Read More » -
റേച്ചലി’ലെ ഇനാശുവും തെരേസയും! ഹണി റോസ് നായികയാകുന്ന ‘റേച്ചൽ’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 12-ന് തിയേറ്ററുകളിൽ
പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’. ഡിസംബർ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകര്‍. ചിത്രത്തിൽ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടിൽ, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണൻ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കാനെത്തുന്ന ‘റേച്ചൽ’ 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷൻ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ…
Read More » -
അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും ഒന്നിക്കുന്ന റോഡ് മൂവി ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിൽ
കൊച്ചി: മലയാളത്തിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവർക്കും സൗഹൃദങ്ങളെ ആഘോഷമാക്കുന്നവർക്കുമായി അണിയിച്ചൊരുക്കിയിരിക്കുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻറെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നതാണ്. ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന…
Read More » -
ഗോസ്റ്റ് പാരഡൈസ്: ക്വീൻസ്‌ലാൻഡിൽ മലയാളികളുടെ സ്നേഹത്തിന്റെ തിളക്കം
ബ്രിസ്ബെൻ: പ്രേക്ഷകരെ കരയിപ്പിച്ചും ചിരിപ്പിച്ചും ക്വീൻസ് ലാൻഡിലെ തീയറ്ററുകളിൽ വിജയഗാഥ രചിച്ച് ഗോസ്റ്റ് പാരഡൈസ് സിനിമ കൂടുതൽ തീയറ്ററുകളിലേക്ക്. ക്വീൻസ്ലാൻഡിൽ നിർമിച്ച് പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമയെന്നതിന് പുറമെ 26 നവാഗതരെ അണിനിരത്തി നിർമിച്ച സിനിമയെന്ന പ്രത്യേകതയും സ്വന്തമാക്കി ഗോസ്റ്റ് പാരഡൈസ് റിലീസിന് മുൻപേ തന്നെ ശ്രദ്ധ നേടിയിരുന്നു. ബ്രിസ്ബെനിലെ ഗാർഡൻ സിറ്റിയിലെ ഇവന്റ് സിനിമാസിൽ നിറഞ്ഞ സദസിൽ ആയിരുന്നു കഴിഞ്ഞ ദിവസം ആദ്യ പ്രദർശനം നടന്നത്. മോശം കാലാവസ്ഥയെ അവഗണിച്ച് ക്വീൻസ്ലാൻഡിലെ ബ്രിസ്ബെൻ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്നുള്ള മലയാളികൾ സിനിമ കാണാൻ എത്തിയിരുന്നു. പുതുമുഖങ്ങളെ സ്‌ക്രീനിൽ കണ്ടതോടെ കൈ അടിച്ചും വിസിലടിച്ചുമാണ് പ്രേക്ഷകർ ആഹ്ലാദ പ്രകടനം നടത്തിയത്. 26 പേരും ആദ്യമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ഓരോരുത്തരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് പ്രേക്ഷകർ പറയുന്നു. ആദ്യ പ്രദർശനം കാണാൻ ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമായ ജോയ് കെ. മാത്യുവും കുടുംബസമേതം എത്തിയിരുന്നു. നടനും ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യവുമായ…
Read More » -
ആന്ധ്രാപ്രദേശിലെ കൊനസീമയിലെ തെങ്ങിന്‍തോപ്പ് നശിക്കാന്‍ കാരണം തെലുങ്കാനയിലെ ആളുകളുടെ ‘കണ്ണ്്’ എന്ന് ; പവന്‍ കല്യാണിന്റെ ‘കണ്ണേറ്’ പരാമര്‍ശം തെലങ്കാനയില്‍ കൊടുങ്കാറ്റായി ; കനത്ത രോഷം
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഒരു അന്ധവിശ്വാസജഡിലമായ പരാമര്‍ശം വന്‍ വിവാദം വിളിച്ചു വരുത്തുകയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി യിരിക്കുകയുമാണ്. ആന്ധ്രാപ്രദേശിലെ കടല്‍വെള്ളം കയറി നശിച്ച കൊനസീമ മേഖലയി ലെ തെങ്ങിന്‍ തോട്ടങ്ങള്‍ നശിക്കാന്‍ കാരണം തെലുങ്കാനയിലുള്ളവരുടെ കണ്ണ് (ദൃഷ്ടിദോഷം) വെച്ചതിനെ തുടര്‍ന്നാണെന്ന പരാമര്‍ശമാണ് വിവാദമായത്. ആന്ധ്ര ഉപമുഖ്യന്റെ പ്രസ്താവന യ്‌ക്കെതിരേ തെലുങ്കാനാ നേതാക്കള്‍ രംഗത്ത് വന്നു. സംസ്ഥാനത്തെ ജനങ്ങളെ പവന്‍ കല്യാണ്‍ അപമാനിച്ചു എന്ന് ആരോപിച്ച്, നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്കാനക്കാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊനസീമ സന്ദര്‍ശിക്കുമ്പോള്‍ ആയിരുന്നു വിവാദ പരാമര്‍ശം. 2014-ല്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച തെലങ്കാനയില്‍ നിന്നുള്ള ആളുകള്‍ പോലും കൊനസീമയുടെ അതുല്യമായ പച്ചപ്പിനെയും സൗന്ദര്യത്തെയും പ്രശംസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, പ്രശസ്തമായ കൊനസീമയിലെ തെങ്ങിന്‍ തോപ്പുകള്‍ ഒരുപക്ഷേ തെലുങ്കാനയില്‍ നിന്നുള്ളവരുടെ ‘കണ്ണേറ്’ കൊണ്ടായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. കടല്‍വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊനസീമയിലെ ആയിരക്കണക്കിന് ഏക്കര്‍ തെങ്ങിന്‍ കൃഷികള്‍ നശിച്ചു.…
Read More » -
ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് കസറി; റിലീസിന് മുമ്പേ ചരിത്രം സൃഷ്ടിച്ച് ജിത്തുജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം 3; റെക്കോര്‍ഡ് തുകയ്ക്ക് പനോരമ സ്റ്റുഡിയോസുമായി കരാര്‍
തിരുവനന്തപുരം: മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ത്രില്ലടിച്ച് കാത്തിരിക്കുന്ന ദൃശ്യം 3 സിനിമയ്ക്ക് റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടം!! ജിത്തുജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ദൃശ്യം യൂണിവേഴ്‌സിലിലെ മൂന്നാം ചിത്രമായ ദൃശ്യം 3 എന്ന ചിത്രത്തിന് പനോരമ സ്്റ്റുഡിയോസുമായി വമ്പന്‍ തുകയ്ക്ക് കരാറായി. ദൃശ്യം 3യുടെ ചിത്രീകരണം പൂര്‍ത്തിയായതിനു തൊട്ടുപിന്നാലെയാണ് മലയാളക്കരയ്ക്ക് അഭിമാനിക്കാന്‍ ഈ നേട്ടം കൈവന്നിരിക്കുന്നത്. പനോരമ സ്റ്റുഡിയോസില്‍ നിന്ന് 350 കോടി രൂപയുടെ ഡീല്‍ ഈ സിനിമയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മലയാള സിനിമാ ചരിത്രത്തില്‍ മറ്റൊരു സിനിമയ്ക്കും ഇത്രയും വലിയ ഓഫര്‍ ഇന്നുവരെ ലഭിച്ചിട്ടില്ല എന്നത് ദൃശ്യം 3യുടെ തലപ്പൊക്കം വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലും ഇന്ത്യയ്ക്കു പുറത്ത് വിദേശഭാഷകളിലും വരെ റീമേക്കും ഡബ്ബുമായി ദൃശ്യം ഫ്രാഞ്ചൈസികളിലെ രണ്ടു ചിത്രങ്ങളും സഞ്ചരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗത്തിനു വേണ്ടി ആരാധകര്‍ ലോകമെമ്പാടും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒന്നാം…
Read More » -
സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ട്രെയ്‌ലർ പുറത്ത്; ചിത്രം ഡിസംബർ 12 ന്
സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം പതിപ്പിൻ്റെ ട്രെയ്‌ലർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവർ ചേർന്നാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ചരിത്രത്തിൽ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ തീയേറ്റർ റിലീസായെത്തുന്നത്. ഗംഭീര ദൃശ്യങ്ങളും പ്രകടനങ്ങളും ഉൾപ്പെടുന്ന ഒരു വമ്പൻ സിനിമാനുഭവം ആണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.…
Read More » -
രതിശിൽപ്പങ്ങളുടെ നാടായ ഖജുരാഹോയിലേക്ക് ഒരു ഫൺ റൈഡ്! മൾട്ടി സ്റ്റാർ ചിത്രം ‘ഖജുരാഹോ ഡ്രീംസി’ന് യുഎ സർട്ടിഫിക്കറ്റ്, ചിത്രം ഡിസംബർ 5ന് തിയേറ്ററുകളിൽ
മലയാളത്തിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം കൂടി റിലീസിനെത്തുന്നു. സിനിമാലോകത്തെ യുവതാരങ്ങളായ അർജുൻ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. യൂത്തിനെ ഏറെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളുമൊക്കെയായി എത്തുന്ന ചിത്രം ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എം.കെ. നാസർ നിർമ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്നതാണ്. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സേതുവാണ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായി പേരുകേട്ട ഖജുരാഹോയിലേക്കുള്ള ഏതാനും സുഹൃത്തുക്കളുടെ യാത്രയും തുടർന്ന് നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ സംഭവങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം മാറുന്ന കാലഘട്ടത്തിലെ യുവതയുടെ പുതു ലോകമാണ് തുറന്നുകാണിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ് ‘ഖജുരാഹോ ഡ്രീംസ്’. അർജുൻ…
Read More » -
കളങ്കാവലില്‍ ഹീറോ വിനായകന്‍ തന്നെ; മമ്മൂട്ടി വില്ലനും; ഒരു കലക്ക് കലക്കും; തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ േ്രപക്ഷകര്‍ക്ക് കഴിയില്ലെന്നു മമ്മൂട്ടി; പക്ഷേ ആ കഥാപാത്രത്തെ തിയറ്ററില്‍ ഉപേക്ഷിച്ചു പോകാനും കഴിയില്ല; ആരാധകരുടെ കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
തിരുവനന്തപുരം : കളങ്കാവല്‍ എന്ന തന്റെ പുതിയ സിനിമയില്‍ ഹീറോയും നായകനും ഒക്കെ വിനായകന്‍ ആണെന്നും താന്‍ സിനിമയിലെ വില്ലന്‍ ആണെന്നും ഒരിക്കല്‍ കൂടി വെളിപ്പെടുത്തി മമ്മൂട്ടി. മമ്മൂക്കയുടെ ആരാധകര്‍ ഏറെയാകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ ഈ മാസം അഞ്ചിന് തിയറ്ററുകളില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷ മലയാള സിനിമ ലോകത്തിനുണ്ട്. പുതിയ പരീക്ഷണ ചിത്രങ്ങളില്‍ ധൈര്യപൂര്‍വ്വം അഭിനയിക്കാന്‍ തയ്യാറാക്കുന്ന മമ്മൂട്ടിയുടെ കിടിലന്‍ കഥാപാത്രം ആയിരിക്കും കളങ്കാവല്‍ എന്ന ചിത്രത്തിലേതെന്ന് ആരാധകരും സിനിമ നിരൂപകരും മലയാളം ഫിലിം ഇന്‍ഡസ്ട്രിയും ഒരുപോലെ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കാത്തിരിപ്പുകളുടെയും ഹൈപ്പിന്റെയും മൂര്‍ദ്ധനത്തിലാണ് കളങ്കാവല്‍ റിലീസ് ചെയ്യുന്നത്. കളങ്കാവലില്‍ തന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല തന്റ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണമെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപക്ഷേ തന്റെ കഥാപാത്രത്തെ സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വില്ലന്‍ ആയിരിക്കും…
Read More »
