Movie

  • കാട്ടാളൻ ഫുൾ പായ്ക്കപ്പ്.

    ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നു. വ്യത്യസ്ഥലൊക്കേഷനുകളിലായി നൂറ്റിനാൽപ്പതു ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരി ക്കുന്നത്. തായ്ലാൻ്റിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പിന്നിട് ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ. എന്നിവിടങ്ങളിലാ യാണ് ചിത്രീകരണം പൂർത്തിയായിരിക്കു ന്നത്. ചെന്നൈയിലെ ലൊക്കഷനിലാണ് ഫുൾ പായ്ക്കപ്പ് ആയത്. അഭിനേതാക്കൾ ക്കൊപ്പം മൃഗങ്ങൾക്കും, ഏറെ പ്രാധാന്യമുള്ള ഈ ചിത്രം കാടിനോടും മൃഗങ്ങളോടും സാഹസ്സികമായി പോരാടുന്ന ഒരു യുവാവിൻ്റെ കഥയാണ് അവതരിപ്പിക്കുന്നത്. ആൻ്റണി വർഗീസ്റ്റാണ് ഈ ചിത്രത്തിലെ നായകൻ. ഇതിലെ ആൻ്റെണി എന്ന കഥാപാത്രം ആൻ്റെണി പെപ്പെയെ മുൻനിരയിലേക്കു നയിക്കുവാൻ ഏറെ സഹായകരമാക്കുന്നു. സമീപകാല മലയാള മ്പിനിമയിൽ ഏറ്റവും മികച്ച ആക് ഷനുകളും, വയലൻസുമുള്ള ചിത്രം കൂടിയായിരിക്കും കാട്ടാളൻ. മുടക്കുമുതലിലും ഇപ്പോൾ നിർമ്മാണത്തിലരി ക്കുന്ന ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്തു തന്നെ നിൽക്കുന്ന ചിത്രമാണിത്. ഇന്ത്യക്കകത്തും പുറത്തുമുള്ള ,…

    Read More »
  • ഒരു മാർത്താണ്ഡൻ ചിത്രം എന്ന പ്രഖ്യാപനത്തോടെ ഓട്ടംതുള്ളലിന് സെക്കൻ് ലുക്ക് പോസ്റ്റർഎത്തി.

    ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനത്തോടെ ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി. ഈ ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ ഗറ്റപ്പിലാണ് എത്തിയത്. സെക്കൻ്റ് ലുക്ക് പോസ്റ്ററിലും ഇതേ രീതി തന്നെയാണ് അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടെ വ്യത്യസ്ഥമായ ശറ്റപ്പിലാണ് സെക്കൻ്റ് ലുക്ക് പോസ്റ്ററും എത്തിയിരിക്കുന്നത്. അഭിനേതാക്കൾ ക്കെല്ലാം തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ സമീപനം ഏറെ ശ്ളാഘനീയമാണ്. ഒരു ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ചിരിയും ചിന്തയും നൽകിയാണ് മാർത്താണ്ഡൻ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത് ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്ന തെങ്കിലും അത് ആ നാടിൻ്റെ തന്നെ മൊത്തം പ്രശ്നമായി മാരുന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേ. കതയും.’ പ്രദർശനശാലകളിൽ കൂട്ടച്ചിരിക്കുള്ള വകയുമായിട്ടാണ് ചിത്രമെത്തുന്നതെങ്കിലുംഅതിനിടയിലൂടെ ഗൗരവമുള്ള ഒരു വിഷയവും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം. ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാ ട്ടാണ്…

    Read More »
  • പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി . ജോർജുകുട്ടിയുടെ പുതിയ ലുക്ക് ദൃശ്യം – 3 ക്ക് പുതിയ പോസ്റ്റർ എത്തി

    ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. ഇത് ജോർജുകുട്ടിയുടെ പുതിയ ലുക്കാണ്. മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 യുടെ പുറത്തുവിട്ട പുതിയ പോസ്റ്റർ” ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ദൃശ്യംസീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധികളുണ്ടാ യാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ചു തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ…ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ചു തീരുമാനമാണ്. ദൃശ്യത്തിൽ നിന്നും ദൃശ്യം – 3 യിൽ എത്തുമ്പോൾ അതു വരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ്…

    Read More »
  • സീ മ്യൂസിക് കമ്പനി, കെവിഎൻ പ്രൊഡക്ഷൻസ്, യഷ് എന്നിവർ ടോക്സിക്കിനായി ഒന്നിക്കുന്നു; സിനിമയുടെ സംഗീത അവകാശത്തിനായി 2026-ലെ വമ്പൻ കരാർ

    യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ചിത്രത്തെക്കുറിച്ചുള്ള ആവേശം ഓരോ അപ്ഡേറ്റിനൊപ്പവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സംഗീത അവകാശത്തിനായി സീ മ്യൂസിക് കമ്പനിയുമായി ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. അടുത്ത കാലത്ത് സീ മ്യൂസിക് നടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്നാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിക്കൊണ്ട് സീ മ്യൂസിക് കമ്പനി ഈ വമ്പൻ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ടോക്‌സിക്കും സീ മ്യൂസിക്കും തമ്മിലുള്ള സഹകരണം, സിനിമയുടെ പാൻ-ഇന്ത്യൻ, ആഗോള റിലീസ് തന്ത്രങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിങ്ങനെ പ്രശസ്തരായ സംഗീതസംവിധായകർ ഒത്തുചേരുന്ന ഒരു ബഹുസ്വര സംഗീത വിരുന്നാണ് ചിത്രത്തിലുള്ളത്. വിശാൽ മിശ്ര നാല് ഗാനങ്ങൾ ഒരുക്കുമ്പോൾ, തനിഷ്ക് ബാഗ്ചി, അർസ്‌ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് ഒരു ഗാനം ഒരുക്കുന്നു. രവി ബസ്രൂർ ഒരു ഗാനത്തിനൊപ്പം…

    Read More »
  • പി.ടി. കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്ര കേസ്: കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു; ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

    തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം ഫയലിൽ സ്വീകരിച്ചത്. ചലച്ചിത്ര പ്രവർത്തകയെ ഹോട്ടൽ മുറിയിൽവെച്ച് കടന്നു പിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസിലാണ് നടപടി. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഐഎഫ്എഫ്കെയിൽ മലയാള സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള ജൂറിയുടെ ചെയർമാനായിരുന്നു ഇടത് സഹയാത്രികനായ പി.ടി.കുഞ്ഞുമുഹമ്മദ്. ഹോട്ടലിൽ വെച്ച് തന്നെ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക അതിക്രമത്തിന് ശ്രമിച്ചുവെന്നാണ് ജൂറി അംഗമായിരുന്ന സ്ത്രീയുടെ പരാതി. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു കേസന്വേഷണം തുടങ്ങിയത്. പക്ഷേ കേസിൽ പിടി കുഞ്ഞുമുഹമ്മദിന് കോടതി…

    Read More »
  • പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ

    പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഭഗവാൻ ഹനുമാൻ്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് തുടക്കം കുറിച്ചത്. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി, ഹനുമാൻ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ…

    Read More »
  • ‘താന്തോന്നി’ക്ക് ശേഷം ജോർജ് വർഗീസ് ഒരുക്കുന്ന ‘ഐ സി യു’! ചങ്കിടിപ്പേറ്റുന്ന മോഷൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ; ചിത്രം ഫെബ്രുവരി 27-ന് റിലീസിനൊരുങ്ങുന്നു

    ‘താന്തോന്നി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ സി യു’വിന്‍റെ ആകാംക്ഷയുണർത്തുന്ന മോഷൻ പോസ്റ്റർ പുറത്ത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുങ്ങുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-ന് ആണ് റിലീസ്. മോഷൻ പോസ്റ്ററിൽ പുറം തിരിഞ്ഞ് നിൽക്കുന്ന പ്രതിനായകൻ ആര് എന്നത് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനമായി ‘ഒരാളിലായ് മനം ഒരാളിലായ്…

    Read More »
  • സസ്പെൻസ് ത്രില്ലറുമായി ബിബിനും ബാബുരാജും ഒന്നിക്കുന്ന ‘ഐസിയു’; മോഷൻ പോസ്റ്റർ റിലീസ് ആയി… ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്..

    ബിബിൻ ജോർജും ബാബുരാജും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐസിയു’ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും.ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്തു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു. ഇവരെക്കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സി.ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു ജി സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ബി കെ ഹരിനാരായണൻ്റെ…

    Read More »
  • വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ ‘വടം’; ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി… വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

    നടൻ വിമൽ ‘മഹാസേന’യ്ക്ക് ശേഷം നായകനായി അഭിനയിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ “വട”ത്തിൻ്റ ട്രെയിലർ റിലീസ് ആയി. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മാസാനി പിക്ചേഴ്സ് ആണ്, കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമിക്കുന്നത്. മാർച്ച് 06ന് വടം തിയേറ്ററുകളിൽ എത്തും. വിമലിനെ കൂടാതെ നടരാജ് (നട്ടി), സംഗീത കല്യാൺകുമാർ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ,മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെ ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. രാജശേഖർ ആർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം ഡി ഇമ്മാനും,ഛായാഗ്രഹണം പ്രസന്ന എസ് കുമാറുമാണ് . വെമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഡി ഇമ്മാൻ സംഗീതം ഒരുക്കുന്നത്. ഒരു ഗ്രാമീണ എൻ്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ ഗാനരചയിതാവ് ജ്ഞാനകരവേൽ ആണ്. ഇൻ പ്രൈം മീഡിയയാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം…

    Read More »
  • ‘അമ്മ’ കുടുംബസം​ഗമത്തിനു പിന്നാലെ നടിമാർ തമ്മിൽ കലഹം; ഓഡിയോ പുറത്ത്

    കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ കുടുംബസംഗമത്തെ ചൊല്ലി നടിമാർ തമ്മിൽ രൂക്ഷമായ വാക്‌പോര്. സംഘടനയുടെ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും എക്‌സിക്യുട്ടീവ് അംഗം നീനാ കുറുപ്പും തമ്മിൽ നടന്ന വാക്‌പോരിന്റേതെന്ന് കരുതുന്ന ഓഡിയോ പുറത്ത് വന്നു. കടുത്ത ഭാഷയിലാണ് ഓഡിയോയിൽ നടിമാർ സംസാരിക്കുന്നത്. ലക്ഷ്മിപ്രിയ തന്നെയാണ് ഓഡിയോ ആഭ്യന്തര ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതതെന്നാണ് വിവരം. കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാണ് ‘അമ്മ’യുടെ കുടുംബസംഗമം കഴിഞ്ഞദിവസം നടന്നത്. ഈ പരിപാടിയിൽ അരങ്ങേറിയ ചില സംഭവങ്ങളാണ് നടിമാർ തമ്മിലുള്ള വാക്‌പോരിൽ കലാശിച്ചത്. മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂം ധരിച്ചെത്തിയ കുട്ടിയെ നീനാ കുറുപ്പ് സ്റ്റേജിൽ കയറാൻ അനുവദിച്ചില്ലെന്ന് ഓഡിയോയിൽ ലക്ഷ്മിപ്രിയ ആരോപിക്കുന്നു. നിരവധി ശാപവാക്കുകളും ലക്ഷ്മിപ്രിയ, നീനാ കുറുപ്പിന് മേൽ ചൊരിയുന്നതും ഓഡിയോയിൽ കേൾക്കാം. ‘അമ്മ’ തിരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യരുതെന്ന് നീനാ കുറുപ്പ് ഓടിനടന്ന് വിളിച്ചുപറഞ്ഞുവെന്നും ഇതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ‘എന്ത് പട്ടി ഷോയാണ് നിങ്ങൾ പ്രോഗ്രാം…

    Read More »
Back to top button
error: