Movie
-
‘എന്തിരന്‍’ കോപ്പിയടി കേസില്‍ സംവിധായകന്‍ ശങ്കറിന്റെ 10.11 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
രജനികാന്ത് ഐശ്വര്യ റായ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2010ല്‍ പുറത്തിറങ്ങിയ യന്തിരന്‍ എന്ന സിനിമ മോഷണം ആണെന്ന പരാതിയുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകന്‍ എസ്.ശങ്കറിന്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുകള്‍ ഇഡി താത്ക്കാലികമായി കണ്ടുകിട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം( പിഎംഎല്‍എ) പ്രകാരമാണ് കണ്ടുകെട്ടിയത്. എഗ്മോര്‍ മെട്രോപോളിന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ആരൂര്‍ തമിഴ്‌നാടന്‍ എന്നയാള്‍ 2011ല്‍ നല്‍കിയ പരാതിയിലാണ് നടപടി. ശങ്കറിന്റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ എന്തിരന്റെ കഥ തന്റെ ജിഗുബ എന്ന കഥയുമാി സാമ്യമുള്ളതാണെന്നാണ് തമിഴ്‌നാടന്‍ ആരോപിച്ചത്. 1957ലെ പകര്‍പ്പവകാശ നിയമവും നിയമവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകളും ശങ്കറിന്റെ മേല്‍ ചുമത്തിയാണ് നടപടി. യന്തിരനിലൂടെ ശങ്കറിന് 11.5 കോടി രൂപ പ്രതിഫലമായി ലഭിച്ചതായി ഇഡി കണ്ടെത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയ്ക്കാണ് പ്രതിഫലം ലഭിച്ചത്. തമിഴ്‌നാടന്റെ ജിഗുബ എന്ന കഥയ്ക്ക് എന്തിരന്റെ കഥയുമായി സാമ്യം ഉള്ളതായി ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്…
Read More » -
മാധവ് സുരേഷിനൊപ്പം സൈജു കുറുപ്പും ഷൈന്‍ ടോം ചാക്കോയും; ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് തുടങ്ങി
ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗ്യാംഗ്സ്റ്റര്‍ ഡ്രാമ ത്രില്ലര്‍ ചിത്രം ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. അനില്‍കുമാര്‍ ജി ആണ് ചിത്രത്തിന്റെ കോ -റൈറ്ററും നിര്‍മ്മാണവും. കാലം മാറുമ്പോള്‍ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും. പക്ഷേ തിരുവനന്തപുരത്തിന്റെ ചോരമണ്‍കട്ടി നിറഞ്ഞ വഴികളില്‍, സത്യവും അതിജീവനവും തമ്മില്‍ പോരാട്ടം തുടരുന്നു. രാധികാ സുരേഷ് ഗോപി തിരിതെളിച്ച് തുടങ്ങിയ ചിത്രത്തില്‍ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ നായകരാകുന്നു. ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം.എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു. ബാനര്‍ – ട്രയാനി പ്രൊഡക്ഷന്‍സ്, രചന, സംവിധാനം – സുജിത് എസ് നായര്‍, കോ- റൈറ്റര്‍, നിര്‍മ്മാണം – അനില്‍കുമാര്‍ ജി, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (യുഎസ്എ), ഛായാഗ്രഹണം – ശിവന്‍ എസ് സംഗീത്, എഡിറ്റിംഗ് – അജു അജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ –…
Read More » -
എമ്പുരാന്റെ ബജറ്റ് 150 കോടിക്കും മുകളില്‍, പ്രതിഫലമടക്കമുള്ള കണക്ക് ഇങ്ങനെ…
എമ്പുരാന്‍’ സിനിമയുടെ ബജറ്റിനെ കുറിച്ച് ജി സുരേഷ് കുമാര്‍ സംസാരിച്ചതിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ സിനിമാ സംഘടനയ്ക്കുള്ളിലെ പോരിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നത്. ആരോടും ബജറ്റ് വെളിപ്പെടുത്തിയിട്ടില്ല എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് സൂചിപ്പിച്ചത് ചര്‍ച്ചയായിരിക്കുകയാണ്. ”ആന്റണി പെരുമ്പാവൂരിന് എമ്പുരാനില്‍ പ്രതീക്ഷയുണ്ട്. പ്രതിഫലമടക്കം ബജറ്റ് 140-150 കോടിക്ക് മുകളില്‍ പോകും. ഞാന്‍ എമ്പുരാന്റെ സെറ്റില്‍ പോയിട്ടുണ്ട്. പൃഥ്വിരാജ് അപാര സംവിധായകന്‍ ആണ്.” ”അദ്ദേഹത്തിന് അദ്ദേഹത്തിന്റെ സിനിമ പെര്‍ഫക്റ്റാകണം. അതിന് പിന്തുണയുമായി ആന്റണി പെരുമ്പാവൂരുണ്ട്” എന്നാണ് സന്തോഷ് ടി കുരുവിള പറഞ്ഞത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടിയിരിക്കുന്നത്. അതേസമയം, മാര്‍ച്ച് 27ന് ആണ് എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തുന്നത്. അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാന്‍ ആംകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി എങ്ങനെ അബ്രാം ഖുറേഷിയായി…
Read More » -
‘ആ നടന്‍ അര്‍ധരാത്രി സെറ്റില്‍ വെച്ച് അലറിയപ്പോള്‍ നിര്‍മാതാവ് നോക്കിനിന്നു,പിന്നീടങ്ങോട്ട് പോയില്ല’
സിനിമാ ഷൂട്ടിങ് സെറ്റില്‍ വെച്ച് നേരിടേണ്ടതായി വന്നിട്ടുള്ള ദുരനുഭവങ്ങള്‍ ഈയിടെയായി പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകള്‍ വന്‍ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ സമാനമായ അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ഷീബ ആകാശ്ദീപ്. 1995 ല്‍ പുറത്തിറങ്ങിയ സുരക്ഷ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ ആദിത്യ പഞ്ചോളി തനിക്കുനേരെ അലറിയെന്നും തുടര്‍ന്ന് സിനിമ പാതിയില്‍ വെച്ച് ഒഴിവാക്കിയെന്നും നടി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ‘ഞാന്‍ ക്ഷീണിതയായിരുന്നു. രണ്ട് ഷിഫ്റ്റുകള്‍ക്ക് ശേഷമാണ് ഞാന്‍ സെറ്റില്‍ വരുന്നത്. അതും അര്‍ധരാത്രിയില്‍. കാറില്‍ ഉറങ്ങുകയായിരുന്ന ഞാന്‍ ഷോട്ടെടുക്കാനായി പുറത്തിറങ്ങി. സംവിധായകന്‍ ഷോട്ടിനെ കുറിച്ച് പറയാന്‍ തുടങ്ങുകയായിരുന്നു. ആ സമയം തിരിഞ്ഞുനിന്ന് നടന്‍ എന്തൊക്കെയോ പറഞ്ഞു. ഉറക്കത്തിലായിരുന്നുവെന്ന് ഞാന്‍ പറഞ്ഞതോടെ അദ്ദേഹം രോഷാകുലനായി. എന്നെ അധിക്ഷേപിക്കുകയും അര്‍ധരാത്രി റോഡില്‍ വെച്ച് അലറുകയും ചെയ്തു.’- ഷീബ പറഞ്ഞു. താന്‍ പേടിച്ചുപോയെന്നും കരഞ്ഞുകൊണ്ട് നിര്‍മാതാവിനെ നോക്കിയ സമയത്ത് അദ്ദേഹം തന്റെ മുഖത്തുപോലും നോക്കാതെ…
Read More » -
മമ്മൂട്ടിയെ നേരിൽ കാണാനും നടിയാകാനും കാത്തിരിക്കുന്ന പെൺകുട്ടിയുടെ കഥ: ‘നാൻസി റാണി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പ്രകാശനംചെയ്തു, ചിത്രം മാർച്ച് 14ന്
നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘നാൻസി റാണി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. മമ്മൂട്ടി എന്ന മഹാനടനെ നേരിൽ കാണാനും തനിക്ക് ഒരു നടിയാകാനുമായി കാത്തിരിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ‘നാൻസി റാണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി പ്രകാശനം ചെയ്യുന്നത് ചിത്രത്തിൻ്റെ പ്രസക്തി ഏറെ വർദ്ധിപ്പിക്കുന്നു എന്നു തന്നെ പറയാം. കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ നൈനാ ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ ഡബ്ല്യൂവർഗീസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ, ,അജു വർഗീസ്, സണ്ണി വെയ്ൻ, അഹാന കൃഷ്ണ, ലാൽ, ശ്രീനിവാസൻ, ഇന്ദ്രൻസ്, ധ്രുവൻ, റോയി സെബാസ്റ്റ്യൻ, മല്ലികാ സുമാരൻ, വിശാഖ് നായർ, കോട്ടയം രമേശ്, ലെന, സുധീർ കരമന, അബൂസലീം, അസീസ്…
Read More » -
”ആ സിനിമയുടെ തിരക്കഥ ഫിലിം സ്‌കൂളില്‍ പഠിപ്പിക്കേണ്ടതാണ്, ഒരു മാസ്റ്റര്‍ പീസ്”
മലയാളത്തിലെ മുന്‍നിര അഭിനേതാക്കളെയെല്ലാം ഒരുമിച്ച് സ്‌ക്രീനില്‍ കൊണ്ടുവന്ന ചിത്രമാണ് ട്വന്റി-20. സൂപ്പര്‍താരങ്ങള്‍ക്കെല്ലാം മികച്ച റോള്‍ നല്‍കി ഒരു മാസ് പടത്തിന്റെ എല്ലാ ചെരുവുകളും ട്വന്റി-20ക്ക് ഉണ്ടായിരുന്നു. മള്‍ട്ടിസ്റ്റാര്‍ സിനിമകളിലെ ഒരു മാസ്റ്റര്‍പീസാണ് ട്വന്റി-20 എന്ന് പറയുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. അങ്ങനെയൊരു സിനിമ ഇന്ത്യയുടെ വേറെ ഒരു ഭാഗത്തും സംഭവിക്കുമെന്ന് തോന്നുന്നില്ലെന്നും. താരങ്ങളെയും അവരുടെ ഉള്ളിലുള്ള അഭിനേതാവിനെയും തുല്യമായി പരിഗണിക്കുന്ന തിരക്കഥ ഫിലിം സ്‌കൂളുകളില്‍ പഠിപ്പിക്കേണ്ട ഒന്നാണ് എന്നും ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ‘വാണിജ്യപരമായ രീതിയിലും കലാപരമായും എഴുതിയിട്ടുള്ള ഒരു തിരക്കഥയാണ് ട്വന്റി-20യുടേത്. എങ്ങനെയാണ് എല്ലാ നടന്മാരെയും കൃത്യമായി ബാലന്‍സ് ചെയ്യുന്നതെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി. അങ്ങനെയാണ് മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളെ ഞാന്‍ നോക്കികാണുന്നതും. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. ഒരുപാട് ഹോളിവുഡ് സിനിമകള്‍ ഞാന്‍ ആ രീതിയില്‍ കണ്ടിട്ടുണ്ട്. ഹിന്ദിയിലാണെങ്കില്‍ ഷോലെ പോലെയുള്ള മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളുണ്ട്. മലയാളത്തില്‍ ഹരികൃഷ്ണന്‍സ് അതുപോലെ…
Read More » -
‘സില്‍ക്കി’നെ ഒരു ദിവസം കിട്ടാന്‍ എന്ത് വില കൊടുക്കണം? കര്‍ഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകന്‍!
മാദക സുന്ദരിയായി അറിയപ്പെട്ടിരുന്നെങ്കിലും സൂപ്പര്‍താര സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ഒരുകാലത്ത് സില്‍ക്ക് സ്മിത. ആന്ധ്രപ്രദേശ് സ്വദേശിനിയായ വിജയലക്ഷ്മിയാണ് പിന്നീട് സില്‍ക്ക് സ്മിതയായി ലോകം അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നത്. കുടുംബം ദാരിദ്ര്യത്തില്‍ മുങ്ങിയതോടെയാണ് തമിഴ്നാട്ടിലേക്ക് താരം എത്തുന്നത്. പിന്നീട് വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടി ചക്രം എന്ന ചിത്രത്തില്‍ സില്‍ക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെട്ടു. ഈ സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതോടെയാണ് നടിയുടെ കരിയര്‍ മാറിമറിയുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും നടിയുടെ ഓര്‍മ്മകള്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. തെന്നിന്ത്യ ഒട്ടാകെ നിറസാന്നിധ്യമായിരുന്ന സില്‍ക്കിനെ ആരാധിച്ചിരുന്ന നിരവധി ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനുകളിലും പൊതുസമൂഹത്തിനിടയിലും നടിക്ക് വളരെ മോശമായ അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ ഗ്ലാമര്‍ ആയി അഭിനയിക്കുന്നു എന്നതുകൊണ്ട് ജീവിതത്തിലും അവര്‍ അങ്ങനെയാണെന്ന് തെറ്റിദ്ധരിച്ചവരാണ് ഭൂരിഭാഗം ആളുകളും.…
Read More » -
ഷൂട്ടിനിടെ തുടയില്‍ വാള്‍ കുത്തിക്കയറി; ആ പാട് ഇപ്പോഴുമുണ്ട്! ‘വടക്കന്‍ വീരഗാഥ’യുടെ അനുഭവം പറഞ്ഞ് മമ്മൂട്ടി
ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങിനിടയില്‍ തുടയില്‍ വാള്‍ കുത്തിക്കയറി മുറിവേറ്റ സംഭവം തുറന്നുപറഞ്ഞ് മമ്മൂട്ടി. കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ചെയ്യുന്ന യോദ്ധാവായി അഭിനയിച്ചെങ്കിലും കളരി പോലെയുള്ള ആയോധന മുറകളൊന്നും പെട്ടെന്ന് പഠിച്ചെടുക്കാന്‍ കഴിയുന്നതല്ല എന്ന് മമ്മൂട്ടി പറയുന്നു. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയുള്ള ചുവടുകളും ശൈലികളും മാത്രമാണ് അന്ന് പരിശീലിച്ചത്. വാള്‍പയറ്റ് നടത്തുന്നതിനിടെ വാള്‍ ചാടി പിടിക്കുമ്പോള്‍ ഉന്നം തെറ്റി വാള്‍ തുടയില്‍ കുത്തിക്കയറി, വലിയ വേദനയുണ്ടായിട്ടും അത് മറച്ചുവച്ച് ഷൂട്ടിങ് മുടങ്ങാതെ നോക്കി. വാള്‍ കുത്തിക്കയറിയ മുറിവിന്റെ പാട് ഇപ്പോഴും തന്റെ തുടയിലുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഒരു വടക്കന്‍ വീരഗാഥ റീ റിലീസിനൊരുങ്ങവെ മമ്മൂട്ടി കമ്പനിയുടെ യുട്യൂബ് ചാനലില്‍ നടന്‍ രമേഷ് പിഷാരടിയോടുള്ള സംഭാഷണത്തിനിടെയാണ് വടക്കന്‍ വീരഗാഥയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവങ്ങള്‍ മമ്മൂട്ടി പറഞ്ഞത്. ”ഹോളിവുഡില്‍ ഒക്കെ സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ ഒരു വര്‍ക്ഷോപ്പ് നടത്തും. അവിടെ ഷൂട്ടിങ്ങിനു ഡേറ്റ് വാങ്ങുന്നത് വര്‍ക്ഷോപ്പിന്റെ ഉള്‍പ്പടെ ആണ്. പല രാജ്യങ്ങളിലും അങ്ങനെ ആണ്. പക്ഷേ,…
Read More » -
ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ത്രില്ലര്‍ ‘ക്രിസ്റ്റീന’ പൂര്‍ത്തിയായി
ത്രില്ലര്‍ മൂഡില്‍ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ‘ക്രിസ്റ്റീന’ ചിത്രീകരണം പൂര്‍ത്തിയായി. ഗ്രാമവാസികളായ നാല് ചെറുപ്പക്കാര്‍ സുഹൃത്തുക്കള്‍. അവരുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നുവരുന്നതും തുടര്‍ന്ന് ആ ഗ്രാമപ്രദേശത്ത് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രകാശനം ചെയ്തു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തമിഴ്‌നാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുധീര്‍ കരമന, എം ആര്‍ ഗോപകുമാര്‍, സീമ ജി നായര്‍, നസീര്‍ സംക്രാന്തി, ആര്യ, മുരളീധരന്‍ (ഉപ്പും മുളകും ഫെയിം), രാജേഷ് കോബ്ര, ശിവമുരളി, മായ, ശ്രീജിത്ത് ബാലരാമപുരം, സുനീഷ് കെ ജാന്‍, രാജീവ് റോബട്ട്, നന്ദന, ചിത്രാ സുദര്‍ശനന്‍, അനീഷ്, അബി, സുനില്‍ പുന്നയ്ക്കാട്, ഹീര, കുമാരി അവന്തിക പാര്‍വ്വതി, മനോജ്, മാസ്റ്റര്‍ അശ്വജിത്ത്, രാജീവ്, രാജേന്ദ്രന്‍ ഉമ്മണ്ണൂര്‍, രാകേഷ് വിശ്വരൂപം, അനില്‍ എന്നിവര്‍ കഥാപാത്രങ്ങളാകുന്നു. ബാനര്‍- എം എന്‍ ആര്‍ (MNR)ഫിലിംസ്, നിര്‍മ്മാണം – സെലീന…
Read More » -
നടി പുഷ്പലത അന്തരിച്ചു; എം.ജി.ആറിന്റെയും ശിവാജിയുടെയും നായിക
ചെന്നൈ: പ്രശസ്ത തമിഴ് നടി പുഷ്പലത (87) അന്തരിച്ചു. വര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ എ വി എം രാജന്റെ ഭാര്യയാണ്. 1958ല്‍ പുറത്തിറങ്ങിയ ‘ചെങ്കോട്ടൈ സിംഗം’ എന്ന ചിത്രത്തിലൂടെയാണ് പുഷ്പലത തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എം ജി രാമചന്ദ്രന്‍ (എം ജി ആര്‍), ശിവാജി ഗണേശന്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ് കൂടാതെ തെലുങ്ക്, മലയാളം, ഹിന്ദി, കന്നട ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ ‘നാന്‍ അടിമൈ ഇല്ലൈ’, കമല്‍ ഹാസന്റെ ‘കല്യാണരാമന്‍’, ‘സകലകല വല്ലവന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 1964 ല്‍ ലക്‌സ് സോപ്പ് പരസ്യങ്ങളുടെ മോഡലായി. ‘നാനും ഒരു പെണ്ണ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എ.വി.എം രാജനുമായി പ്രണയത്തിലാകുകയും പിന്നീട് ഇരുവരും വിവാഹിതരാകുകയും ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 1970 മുതല്‍ പുഷ്പലത നിരവധി ചിത്രങ്ങളില്‍ സഹതാരമായി അഭിനയിച്ചു. 1999 ല്‍ മുരളി അഭിനയിച്ച…
Read More »