Movie

  • ജോണ്‍, ആമിര്‍, ഹൃത്വിക്…; ‘ധൂം 4’ ല്‍ വില്ലന്‍ ആ തെന്നിന്ത്യന്‍ താരം?

    ബോളിവുഡില്‍ ഏറ്റവും ജനപ്രീതി നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ധൂം. 2004 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മൂന്ന് ചിത്രങ്ങളാണ് ഈ സിരീസിന്റെ ഭാഗമായി എത്തിയത്. മൂന്നും നിര്‍മ്മാതാക്കള്‍ക്ക് ലാഭം നേടിക്കൊടുത്ത ചിത്രങ്ങള്‍. നാലാം ഭാഗം ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പുള്ള തയ്യാറെടുപ്പുകളിലുമാണ്. ഇപ്പോഴിതാ ധൂം 4 നെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് വലിയ ചര്‍ച്ചയാവുകയാണ്. ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരം ആരെന്ന റിപ്പോര്‍ട്ടുകളാണ് ഇത്. ജോണ്‍ അബ്രഹാം, ആമിര്‍ ഖാന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ ആദ്യ മൂന്ന് ഭാഗങ്ങളില്‍ പ്രതിനായകന്മാരെങ്കില്‍ ഒരു തെന്നിന്ത്യന്‍ താരമായിരിക്കും നാലാം ഭാഗത്തില്‍ വില്ലന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തമിഴ് താരം സൂര്യയുടെ പേരാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയപ്പെട്ടത്. എന്നാല്‍, ഈ വിവരം ശരിയല്ലെന്ന് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റ് പ്രോജക്റ്റുകളുടെ തിരക്കുകളിലാണ് നിലവില്‍ സൂര്യയെന്നും. ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ്. ഫാന്റസി ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം വലിയ കാന്‍വാസില്‍…

    Read More »
  • ഒറ്റപ്പെടുന്ന വാര്‍ദ്ധക്യത്തിന്റെ നൊമ്പരക്കാഴ്ചകളുമായി ‘വെട്ടം’ ഓണത്തിന്

    പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോള്‍ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരില്‍ തന്നെ ഭാര്യയോ ഭര്‍ത്താവോ നഷ്ടപ്പെട്ടവരാണെങ്കില്‍ തീര്‍ത്തും ശോചനീയം. ഓണനാളില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘വെട്ടം ‘ എന്ന ടെലിസിനിമയിലെ ആര്‍കെ എന്ന എഴുപതുകാരനായ രാധാകൃഷ്ണന്‍ അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ആര്‍കെ തന്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഭാര്യ സുമം, മൂന്നുവര്‍ഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സില്‍ സെറ്റില്‍ഡാണ്. ഇടയ്ക്ക് സംഭവിച്ച അറ്റാക്കിനെ തുടര്‍ന്ന് ആര്‍കെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിന്റെ വിധവയായ സഹോദരി ലീലയാണ്. ഡോക്ടര്‍ പ്രകാശിന്റെയും പാലിയേറ്റീവ് കെയറില്‍ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആര്‍കെയുടെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. മക്കളെ നേരിട്ടു കാണാനാകാതെ മനസ്സില്‍ ആധി കയറുന്ന അവസരത്തില്‍, ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ…

    Read More »
  • 24 വര്‍ഷം മുന്‍പ് വന്‍ ഫ്‌ളോപ്, രണ്ടാം വരവ് കോടികള്‍ വാരി; വിജയകരമായ 50 ദിനങ്ങള്‍ പിന്നിട്ട് ദേവദൂതന്‍

    സിനിമാ മേഖലയില്‍ ഇപ്പോള്‍ റി- റിലീസുകളുടെ കാലമാണ്. ഒരു കാലത്ത് വന്‍ ഹിറ്റായ സിനിമകളും പരാജയം നേരിട്ട സിനിമകളും ഇക്കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തില്‍ റിലീസ് ചെയ്തപ്പോള്‍ പരാജയം നേരിട്ടൊരു സിനിമ മലയാളത്തില്‍ അടുത്തിടെ വീണ്ടും റിലീസ് ചെയ്തിരുന്നു. സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ദേവദൂതന്‍ ആയിരുന്നു ആ ചിത്രം. ഒരു കാലത്ത് ഫ്‌ലോപ്പായ ചിത്രത്തിന് പക്ഷേ രണ്ടാം വരവില്‍ വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നിര്‍മാതാക്കളും മറ്റ് അണിയറ പ്രവര്‍ത്തകരും അതിശയിച്ച് പോകുന്ന പ്രേക്ഷക സ്വീകാര്യതകള്‍ക്ക് ഒപ്പം ബോക്‌സ് ഓഫീസിലും ദേവദൂതന്‍ മിന്നിക്കയറുക ആയിരുന്നു. ഇപ്പോഴിതാ വിജയകരമായ 50 റി റിലീസ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദേവദൂതന്‍. സിബിമലയിലും വിനീതും രഘുനാഥ് പലേരി ഉള്‍പ്പടെയുള്ളവര്‍ കേക്ക് മുറിച്ച് വിജയം ആഘോഷമാക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 5.4 കോടിയാണ് ദേവദൂതന്‍ നേടിയത്. റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ പട്ടികയില്‍ ഏറ്റവും…

    Read More »
  • മമ്മൂട്ടിയുടെ 2 ചിത്രങ്ങൾ, ‘പാലേരി മാണിക്യ’വും ‘വല്യേട്ട’നും നൂതന സാങ്കേതിക വിദ്യകളോടെ വീണ്ടും തിയേറ്ററുകളിലേക്ക്

        മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘വല്യേട്ടൻ’ 25 വർഷങ്ങൾക്കു ശേഷവും അതുല്യ പ്രകടനം കൊണ്ട്  മമ്മൂട്ടി മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ ‘പാലേരി മാണിക്യം’ 15 വർഷങ്ങൾക്കു ശേഷവും തീയേറ്ററുകളിലെത്തുന്നു. സെപ്റ്റംബർ 20 നാണ് ‘പാലേരി മാണിക്യം’ എത്തുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം 4 കെ അറ്റ്മോസ് സാങ്കേതിക വിദ്യയിൽ പുനർനിർമ്മിച്ച് പ്രദർശിപ്പിക്കുന്നത് പ്രേക്ഷകർക്ക് അവിസ്മരണീയ കാഴ്ചയാകും. 2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം’ സംസ്ഥാന അവാർഡുകൾ നേടി മലയാള സിനിമയിൽ ചരിത്രം രചിച്ചിരുന്നു. മമ്മൂട്ടി 3 വ്യത്യസ്ത കഥാപാത്രങ്ങളെ  അതിമനോഹരമായി അവതരിപ്പിച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയതോടെ മമ്മൂട്ടിയുടെ അഭിനയ പ്രതിഭയ്ക്ക് മറ്റൊരു തെളിവായി. മികച്ച നടിക്കുള്ള അവാർഡ് ശ്വേത മേനോനും ഈ ചിത്രത്തിലൂടെ കരസ്ഥമാക്കി. മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ എന്നിവരടക്കമുള്ള പ്രമുഖ താരനിരയാണ്…

    Read More »
  • ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുമായി ‘4 സീസണ്‍സ്’ പൂര്‍ത്തിയായി…

    മലയാളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ‘4 സീസണ്‍സ് ‘ ചിത്രീകരണം പൂര്‍ത്തിയായി. ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുടെ പശ്ചാത്തലത്തില്‍, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. കല്യാണ ബാന്റ് സംഗീതകാരനില്‍ നിന്നും ലോകോത്തര ബാന്റിയ റോളിംഗ് സ്റ്റോണിന്റെ മത്സരാര്‍ത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്‌നിചിറകുകളാണ്. മോഡല്‍ രംഗത്തു നിന്നെത്തിയ അമീന്‍ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാന്‍സറായ റിയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാനര്‍ – ട്രാന്‍സ്ഇമേജ് പ്രൊഡക്ഷന്‍സ്,…

    Read More »
  • ഹേമകമ്മറ്റി റിപ്പോർട്ടും സ്ത്രീ പീഡനങ്ങളും: മാധ്യമങ്ങൾ മലർന്നു കിടന്ന് തുപ്പുന്നു

    സിനിമ/ പി.ആർ സുമേരൻ (മലയാളത്തിൽ  മാധ്യമപ്രവർത്തനം വഴിതെറ്റി പോയിട്ട് കാലം ഏറെയായി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത വ്യാജവാർത്തകളാണ് അനുദിനം പുറത്ത് വരുന്നത്. റേറ്റിംഗ് കൂട്ടാൻ ടെലിവിഷനുകൾ കൊട്ടിഘോഷിക്കുന്ന നിറം പിടിപ്പിച്ച നുണകൾ പ്രേക്ഷകരെ പോലും ലജ്ജിപ്പിക്കുന്നു. സമൂഹമാധ്യമങ്ങൾ, എഡിറ്റിങ്ങും സെൻസറിങ്ങും ഇല്ലാതെ നുണക്കഥകൾ പ്രചരിപ്പിക്കുന്നതിൽ  മത്സരിക്കുകയാണ്. മലയാള സിനിമയെ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാധ്യമ വിചാരണയുടെ ആകം പുറം പരിശോധിക്കുകയാണ് ചലച്ചിത്ര പത്രപ്രവർത്തകനായ പി.ആർ സുമേരൻ)     മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ഇന്ന് മാധ്യമങ്ങള്‍ ഒരു പൂരം കണക്കെ ആഘോഷിക്കുന്നു. മാധ്യമങ്ങള്‍ക്ക് ചാകര തന്നെയാണ് ഇത്. ഹേമകമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെ മാധ്യമങ്ങളില്‍ ചില വനിതാതാരങ്ങള്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഹേമകമ്മറ്റി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിർച്ചയായും  സ്വാഗതാര്‍ഹമാണ്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഗുണകരമാകും. സിനിമയുടെ പാരമ്പര്യ വഴികളിലേക്ക് വെളിച്ചം വീശാനും ഇവ സഹായകമാണ്.…

    Read More »
  • ലൈംഗീകവിവാദത്തില്‍ നിലതെറ്റി ചലച്ചിത്ര വ്യവസായം; മഞ്ജുവിന്റേയും മീരയുടേയും ഭാവനയുടേയും ചിത്രങ്ങള്‍ക്ക് കളക്ഷനില്ല, റിലീസുകള്‍ മാറ്റുന്നു, തീയേറ്ററുകളിലും ശൂന്യത

    കൊച്ചി: 2024-ന്റെ തുടക്കത്തില്‍ ബോക്‌സോഫീസ് കളക്ഷനില്‍ സര്‍വകാല റേക്കോര്‍ഡിട്ട മലയാള സിനിമയില്‍ വീണ്ടും ആളില്ലാക്കാലം. നുണക്കുഴി, വാഴ എന്നീ രണ്ട് സിനിമകളെ മാറ്റിനിര്‍ത്തിയാല്‍, ജൂലായിലും ആഗസ്റ്റിലുമായി ഇറങ്ങിയ സിനിമകളില്‍ 90 ശതമാനവും ഒരാഴ്ചപോലും തീയേറ്റില്‍ തികച്ചില്ല. മിനിമം പത്തുപേര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പല ഷോകളും മുടങ്ങുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ പല റിലീസുകളും മാറ്റുകയാണ്. എക്കാലവും കാലാവസ്ഥയോടും, സാമൂഹിക സാഹചര്യങ്ങളോടും ചേര്‍ന്ന് കിടക്കുന്നതാണ് വിനോദ വ്യവസായവും. പ്രളയവും, ദുരന്തങ്ങളുമൊക്കെ തീയേറ്റര്‍ കളക്ഷനെയും ബാധിക്കും. വയനാട് ദുരന്തം മലയാള സിനിമയുടെ കളക്ഷനെയും ബാധിച്ചിരുന്നു. ഇതോടെ പല റിലീസുകളും മാറ്റി. ഇപ്പോള്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താരങ്ങള്‍ അപഹാസ്യരായി നില്‍ക്കുന്നതും, മൊത്തതില്‍ സിനിമാ കളക്ഷനെ ബാധിക്കുന്ന ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2024-ലെ ആദ്യ അര്‍ധവര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങള്‍ നൂറുകോടിക്ക് മുകളില്‍പോയി. ആദ്യ ആറു മാസത്തിനുള്ളില്‍ മലയാള സിനിമയുടെ ബോക്‌സ്…

    Read More »
  • നയരൂപീകരണ സമിതിയിലെ മുകേഷ് സാന്നിധ്യം; മഞ്ജുവിനും കരുണിനും അതൃപ്തി, കോണ്‍ക്ലേവില്‍ മാറ്റമില്ല

    തിരുവനന്തപുരം: സമഗ്ര സിനിമാ നയത്തിന്റെ കരട് തയാറാക്കാന്‍ രൂപവത്കരിച്ച പത്തംഗ സമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരുന്നതില്‍ നടി മഞ്ജു വാര്യര്‍ക്ക് അടക്കം അതൃപ്തി. സമിതി അധ്യക്ഷന്‍ ഷാജി കരുണും മുകേഷിനെ അനുകൂലിക്കുന്നില്ല. അതിനിടെ തുടരണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മേധാവി കൂടിയായ ഷാജി എന്‍. കരുണ്‍ പ്രതികരിക്കുകയും ചെയ്തു. മുകേഷിനെ നീക്കുമെന്ന് തന്നെയാണ് സൂചന. നയരൂപവത്കരണത്തിനു മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്. ഒരു വ്യക്തിയുടെ കാര്യമല്ലെന്നും പ്രതികരിച്ചു. എന്നാല്‍ കോണ്‍ക്ലേവിനെ അടക്കം മുകേഷ് നിയന്ത്രിക്കുന്നത് പേരുദോഷമാകുമെന്ന അഭിപ്രായം സിനിമയിലുള്ളവര്‍ക്കുണ്ട്. ഇത് കോണ്‍ക്ലേവിന്റെ മോടി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മുകേഷിനെതിരെ പീഡനാരോപണം പോലീസിന് കിട്ടിയാല്‍ കേസെടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുകേഷിനെ ഒഴിവാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സിനിമാ വ്യവസായത്തിന്റെ വിവധ മേഖലകളെക്കുറിച്ചുള്ള വിശദമായ ഡേറ്റ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള…

    Read More »
  • ഇന്ന് തീയേറ്ററുകളിൽ ഉത്സവം: മീര ജാസ്‍മിന്‍, ഭാവന, മഞ്ജു വാര്യർ എന്നിവരുടേത് ഉൾപ്പടെ 9 സിനിമകള്‍ റിലീസിനെത്തുന്നു

    സിനിമ വിവിധ ഭാഷകളില്‍ നിന്നായി ഇന്ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തുന്നത് 9 സിനിമകള്‍. ഇതില്‍ 5 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന്. ഒപ്പം തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുമുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരായ മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിന്റെ പാലും പഴവും എന്നിവയാണ് ഇന്ന് എത്തുന്ന ചിത്രങ്ങൾ. ഇതിൽ ഏത് നടിയുടെ ചിത്രമാകും ബോക്സോഫീസിൽ ഹിറ്റാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായരും ​ഗായത്രി അശോകുമാണ് മറ്റു പ്രധാന താരങ്ങൾ. ഓ​ഗസ്റ്റ് 2ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 23ലേക്ക് മാറ്റിയത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം  ചെയ്യുന്ന…

    Read More »
  • ‘മണിച്ചിത്രത്താഴ്:’ ഗംഗയുടെ ആസക്തിയും നകുലന്റെ ഷണ്ഠത്വവും

    കലവൂർ രവികുമാർ (ഡോക്ടർ സണ്ണിയായി മോഹൻലാലും ന​​കുലനായി സുരേഷ് ​ഗോപിയും നാ​ഗവല്ലിയായി ശോഭനയും നിറഞ്ഞാടിയ ‘മണിച്ചിത്രത്താഴ്’ 1993ലാണ് പുറത്തിറങ്ങിയത്. മധു മുട്ടം തിരക്കഥ രചിച്ച ഈ ഫാസിൽ ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തപ്പോഴും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ​ഈ ഹിറ്റ് ക്ലാസിക് സിനിമയുടെ തിരക്കഥയിൽ ഒളിച്ചു വച്ച ചില നിഗൂഡതകളാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ അനാവരണം ചെയ്യുന്നത്) പണ്ട് ‘മണിച്ചിത്രത്താഴ്’ കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗയ്ക്കല്ല നകുലനാണെന്നും, നകുലൻ ഷണ്ഠനാണെന്ന്‌ വാദിച്ചതും, അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു. ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ. ഞാൻ അന്നു തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. ‘മണിച്ചിത്രത്താഴ്’ കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട് പറയുന്നു: ‘നകുലൻ യഥാർത്ഥത്തിൽ ഷണ്ഠനാണ്. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.’…

    Read More »
Back to top button
error: