Movie

  • ഡേവീസായി വേറിട്ട ലുക്കിൽ നിഷാന്ത് സാഗർ! ഷെയിൻ നിഗവും സാക്ഷിയും ഒന്നിക്കുന്ന ‘ഹാൽ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റ‍ർ പുറത്ത്, ചിത്രം 12ന് തിയേറ്ററുകളിൽ

    കൊച്ചി: നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ സിനിമയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ഡേവീസ് എന്ന കഥാപാത്രമായി എത്തുന്ന നിഷാന്ത് സാഗറിനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. പ്രണയം നിറച്ച ‘കല്യാണ ഹാൽ…’ എന്ന ഗാനം അടുത്തിടെ ഏവരുടേയും ശ്രദ്ധ കവർന്നിരുന്നു. ഈ മാസം 12നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ഷെയിൻ നിഗത്തിൻറെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്. ജോണി ആൻറണി, നത്ത്, വിനീത് ബീപ്‍കുമാർ, കെ. മധുപാൽ, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗർ, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ്…

    Read More »
  • ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? തലവര ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജുൻ അശോകൻ- Video

    ഇതിൻ്റെ ബ്രേക്ക് എവിടെ..? ങ്ഹേ.. ഇതിൻ്റെ ബ്രേക്ക് എവിടെടാ..? എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ സംവിധായകൻ അഖിൽ അനിൽകുമാർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. പാലക്കാടിൻറെ പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രത്തിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിൻറെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തികഞ്ഞ കൈയ്യടക്കത്തോടെ ഉള്ളിൽ തട്ടും വിധമാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് തിയേറ്ററിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ ‘പാണ്ട’ എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്,…

    Read More »
  • എനിക്ക് മകന്റെയൊപ്പം ഭക്ഷണം കഴിക്കണമെന്ന് മമ്മുക്ക; ദുല്‍ഖര്‍ ‘ലോക’യുടെ കഥ കേട്ടത് ഇങ്ങനെ…

    ലോക എന്ന സൂപ്പര്‍ഹീറോ ചിത്രം ഇപ്പൊള്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഒരിക്കല്‍ കൂടി മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. പ്രശ്സത താരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ലോക, കഷ്ടിച്ച് 33 കോടി രൂപയുടെ ബഡ്ജറ്റിലാണ് നിര്‍മിച്ചത്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, ടോട്ടല്‍ കളക്ഷന്‍ എടുത്താല്‍ 80 കോടി ക്ലബ്ബിലേക്ക് കയറാന്‍ ഒരുങ്ങുകയാണ് കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രം. അടുത്തിടെ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സംവിധായകന്‍ ഡൊമിനിക് അരുണും, ഛായാഗ്രാഹകന്‍ നിമിഷ രവിയും, ലോക സിനിമയുടെ പിറവിയെക്കുറിച്ച് മനസ്സ് തുറന്നു. ഒരുപാട് പ്രൊഡ്യൂസര്‍മാരെ സമീപിച്ചതിന് ശേഷം ഒടുവില്‍ ദുല്‍ഖര്‍ സല്‍മാനോട് കഥ പറഞ്ഞതും, ആ അവസരത്തില്‍ തന്നെ മമ്മൂട്ടിയുമായി നടന്ന രസകരമായ ഒരു ചെറിയ സംഭാഷണത്തെ കുറിച്ചും സംവിധായകന്‍ ഓര്‍ത്തെടുത്തു. ദുല്‍ഖര്‍ സല്‍മാനോട് ലോകയുടെ കഥ പറയുന്നതിന് മുന്‍പ്,…

    Read More »
  • ഹിന്ദു ഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാന്‍ കഴിയില്ല; ‘ലോക’ സിനിമയ്‌ക്കെതിരേ ഹിന്ദുത്വവാദികള്‍; ‘ക്രിസ്ത്യന്‍ മിഷണറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു’

    ബംഗളുരു: മലയാള സിനിമ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’യ്ക്ക് എതിരെ സൈബര്‍ ആക്രമണവുമായി ഹിന്ദുത്വവാദികള്‍. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തില്‍ സിനിമകളുണ്ടാക്കാനാകില്ലെന്നും ‘ലോക’യില്‍ ഹിന്ദു വിരുദ്ധതയാണെന്നുമാണ് പോസ്റ്റുകളില്‍ പറയുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ക്രിസ്ത്യാനിയും നിര്‍മാതാവ് മുസ്‍ലിം ആണെന്നും  പോസ്റ്റുകളിലുണ്ട്. Revenge Mode  എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്. ഹിന്ദുഫോബിയ ഇല്ലാതെ മലയാളത്തിന് സിനിമ ചെയ്യാൻ കഴിയില്ല എന്നാണ് പോസ്റ്റിന്‍റെ തലക്കെട്ട്. എന്തുകൊണ്ട് ‘ലോക’ ഹിന്ദുവിരുദ്ധമാകുന്നു എന്നും പോസ്റ്റില്‍ പറയുന്നു. ‘ഹിന്ദു രാജാവ് ഹിന്ദു ക്ഷേത്രം കത്തിക്കുന്നു, ക്രിസ്ത്യന്‍ മിഷനറിമാരെ രക്ഷകരായി ചിത്രീകരിക്കുന്നു. വിനായക വിഗ്രഹം കാണുമ്പോള്‍ നടിയുടെ മുഖത്ത് വെറുപ്പുളവാക്കുന്ന ഭാവമാണ് സിനിമയില്‍ കാണിക്കുന്നത് എന്നാണ് പോസ്റ്റിലുള്ളത്. ഈ പോസ്റ്റ് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ മലയാളികള്‍ തന്നെ എക്സില്‍ പ്രതിരോധം തീര്‍ക്കുന്നുണ്ട്. ബ്രോ, നിങ്ങളുടെ ഹിന്ദുഫോബിയ കോമാളിത്തരങ്ങള്‍ കേരളത്തിൽ നടപ്പാകില്ല. നിങ്ങളുടെ സ്വന്തം സന്തോഷത്തിന് കേരള സ്റ്റോറി പോലുള്ള ഇരുന്ന് കാണുന്നതാണ് എന്നാണ് മലയാളികളുടെ പോസ്റ്റ്. “ലോക”…

    Read More »
  • “ലോക”യുടെ മാന്ത്രിക ലോകം സൃഷ്ടിച്ചവർ; ബംഗ്‌ളാനും ജിത്തു സെബാസ്റ്റ്യനും കയ്യടിച്ച് പ്രേക്ഷകർ

    കൊച്ചി: ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ വൺ ചന്ദ്ര” എന്ന ഫാന്റസി ത്രില്ലർ ചിത്രം മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുകയാണ്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. ഇപ്പോഴിതാ, ചിത്രത്തിനായി അമ്പരപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ ഒരു മാന്ത്രിക ലോകം സൃഷ്‌ടിച്ച പ്രൊഡക്ഷൻ ഡിസൈനർ ബംഗ്‌ളാനും കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യനും കയ്യടിക്കുകയാണ് പ്രേക്ഷക സമൂഹം. പാൻ ഇന്ത്യൻ തലത്തിലാണ് ഇവർക്ക് പ്രശംസ ലഭിക്കുന്നത്. കല്യാണി അവതരിപ്പിച്ച ചന്ദ്ര എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങൾ മുതൽ, ചന്ദ്രയെ പോലെയുള്ള കഥാപാത്രങ്ങൾ വിഹരിക്കുന്ന മറ്റൊരു ലോകവും, ചന്ദ്ര ഇപ്പോൾ ഇടപെടുന്ന പുതിയ ലോകവും അവർ സൃഷ്ടിച്ചത് അതീവ സൂക്ഷ്മതയോടെയും ഒപ്പം വിസ്മയിപ്പിക്കുന്ന മികവോടെയുമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രൊഡക്ഷൻ നിലവാരമാണ് പ്രൊഡക്ഷൻ ഡിസൈൻ, കലാസംവിധാനം എന്നിവയിലൂടെ ഇവർ ചിത്രത്തിനായി പകർന്നു നൽകിയത്. ചിത്രത്തിനായി പ്രേക്ഷകർ ഇതുവരെ…

    Read More »
  • അവാര്‍ഡ്ദാന ചടങ്ങിന് പോകേണ്ടെന്ന് കോടതി ; സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല ; സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു

    കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതിയില്ല. മഞ്ഞുമ്മല്‍ ബോയ്സു മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നടന്റെ ആവശ്യം തള്ളിയത്. ദുബായില്‍ വെച്ച് നടക്കുന്ന സൈമ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കണം എന്ന നടന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഇതേ ആവശ്യം ഉന്നയിച്ച ഷോണ്‍ ആന്റണിയുടെ അപേക്ഷയും കോടതി തള്ളി. സൗബിനും സംഘവും ദുബായില്‍ എത്തിയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയു ണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ചാണ് കോടതി സൗബിനും ഷോണ്‍ ആന്റണിക്കും വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായി രുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് ലഭിച്ച മികച്ച സിനിമയ്ക്കുള്ള സൈമ അവാര്‍ഡ് വാങ്ങാന്‍ പോകുന്നതിനായിരുന്നു നടന്‍ അനുമതി തേടിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് കേസ് പ്രാഥമികഘട്ടത്തിലാണെന്നും കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂ ഷന്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ 40 ശതമാനം ലാഭം…

    Read More »
  • രാഷ്‌ട്രീയത്തിലും സിനിമയിലും ഒരുപോലെ തിളങ്ങാനൊരുങ്ങി കരിക്കകം അനീഷ്

    തിരുവനന്തപുരം: സജീവരാഷ്‌ട്രീയ ത്തിൽ നിന്ന് മലയാള സിനിമയിലും ചുവടു വയ്ക്കുകയാണ് തിരുവനന്തപുരം സ്വദേശി കരിക്കകം അനീഷ്. തന്റെ മൂന്നാമത്തെ ചിത്രമായ ‘അങ്കം അട്ടഹാസം’ തിയേറ്ററിലെത്തുന്നതിന്റെ സന്തോഷത്തിലാണ് അനീഷ്. വർഷങ്ങളായി രാഷ്‌ട്രീയ പ്രവർത്തനങ്ങളുമായി നീങ്ങുന അനീഷിന്റെ മനസ് നിറയെ സിനിമയായിരുന്നു. ഇതിനിടെ ഒട്ടെറെ ജോലികളും അനീഷ് ചെയ്തു. സിനിമാ ജീവിതത്തെക്കുറിച്ച് അനീഷ് പറയുന്നു. 1999 കാലഘട്ടത്തിൽ സ്കൂളുകളിലും കോളേജുകളിലും മിമിക്രിയിലും മോണോ ആക്ട്കളിലും നാടകങ്ങളിലും പല വേദികളിലും തിളങ്ങിയിട്ടും ഒടുവിൽ ജീവിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് ഞാൻ വണ്ടികയറി. എന്നിട്ടും കലയൊന്നും വിടാതെ അവിടെ യശ്വന്തപുരം കേരള സമാജത്തിലൂടെ വീണ്ടും നാടകത്തിലും മിമിക്രിയിലും നിറസാന്നിധ്യമായി. ഒടുവിൽ അവിടെ കസ്റ്റമർ കെയറിലെ ടീം ലീഡറായി ജോലി നോക്കി എട്ടുവർഷത്തെ ബാംഗ്ലൂർ ജീവിതത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ പത്മനാഭന്റെ മണ്ണിൽ അവിടെ വന്ന് ടെക്നോപാർക്കിൽ നാലുവർഷം ജോലി ചെയ്തു. ഒടുവിൽ കോവിഡ് മഹാമാരി വന്നപ്പോൾ ജോലി നഷ്ടപ്പെടുകയും അവിടെ നിന്നും സ്വന്തം ആശയത്തിൽ ഒരു ചെറിയ കൺസ്ട്രക്ഷൻ…

    Read More »
  • ‘നീ കുടുംബം തകര്‍ത്തില്ലേ! കുത്തിന് പിടിച്ച് വിജയുടെ മകന്‍, താരം പുത്രനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു’

    നടന്‍ വിജയുടെ ജീവിതം കഴിഞ്ഞ കുറേ നാളുകളായി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ജീവിതത്തിലെ നിര്‍ണായക ഘട്ടത്തിലാണ് വിജയ് ഇന്നുള്ളത്. സിനിമാ രംഗം വിട്ട് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ഒരുങ്ങുന്നു. ഇതിനിടെ കുടുംബ ജീവിതം സംബന്ധിച്ച് ഗോസിപ്പുകളേറെ. വിജയും ഭാര്യ സംഗീതയും തമ്മില്‍ അകന്ന് കഴിയുകയാണെന്നാണ് വിവരം. വിജയുടെ സിനിമാ, രാഷ്ട്രീയ ഇവന്റുകളിലൊന്നും സംഗീതയെ കാണാറില്ല. ഇതിനിടെ തൃഷയുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ ഒരുവശത്ത്. മകന്‍ ജേസണ്‍ സഞ്ജയ് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ്. എന്നാല്‍, സിനിമയുടെ പ്രഖ്യാപന സമയത്തോ പിന്നീടോ ജേസണ്‍ സഞ്ജയ്‌ക്കൊപ്പം വിജയിനെ കണ്ടിട്ടില്ല. അച്ഛനും മകനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് തമിഴ് മീഡിയകളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റൊരു വാദവും വരുന്നുണ്ട്. വിജയും മകനും ഇപ്പോള്‍ ഒരു വീട്ടില്‍ അല്ലെന്നും ജേസണ്‍ ഇപ്പോള്‍ മറ്റൊരു ഫ്‌ലാറ്റിലാണ് താമസിക്കുന്നതെന്നുമാണ് വാദം. ഇതേക്കുറിച്ച് തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെ ഗുവേര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വഴക്കും പ്രശ്‌നവും…

    Read More »
  • രാവിലെ 6 മണി മുതൽ ഷോകൾ, അതും നാലാം ദിനം; ചരിത്രം കുറിച്ച് “ലോക – ചാപ്റ്റർ വൺ: ചന്ദ്ര”

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ചരിത്രം കുറിക്കുന്നു. ഞായറാഴ്ച രാവിലെ 6 മണി മുതൽ ആണ് ചിത്രത്തിൻ്റെ ഷോകൾ കേരളത്തിൽ ആരംഭിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിൻ്റെ ഷോകൾ റിലീസ് ചെയ്ത് നാലാം ദിവസം രാവിലെ 6 മണി മുതൽ ആരംഭിക്കുന്നത്. പ്രേക്ഷകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ചിത്രം 6 മണിക്ക് പ്രദർശനം ആരംഭിക്കുന്നത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെൻഡിങ് ആയി സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നത്. കേരളത്തിലെ മൂന്നൂറിൽ അധികം സ്ക്രീനുകളിൽ ആണ് ചിത്രം പ്രദർശിപ്പിക്കുന്നത്. കേരളം മുഴുവൻ ഹൗസ്ഫുൾ…

    Read More »
  • ധീരമായ കാൽവെയ്പ്പുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

    ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തിൽ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകൾ താണ്ടി അഭിനന്ദനം നേടുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് ദുൽഖർ സൽമാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയും വമ്പൻ കാൻവാസിൽ, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്.…

    Read More »
Back to top button
error: