Movie
-
അന്ധവിശ്വാസങ്ങള്‍ക്ക് ചിരിയില്‍ പൊതിഞ്ഞ വിമര്‍ശനം; ‘സുധിപുരാണം’ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ പുറത്ത്
സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമര്‍ശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി. സിനിമ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സി (FGFM) ന്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാല്‍ തന്നെക്കാള്‍ അന്ധവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സുധീഷ് എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലന്‍, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത എസ് എസ്, സ്റ്റീഫന്‍, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാല്‍, അഡ്വ ജോയ് തോമസ്, രാജന്‍ ഉമ്മനൂര്‍, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബില്‍ രാജ്, സിദ്ധിഖ് കുഴല്‍മണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ , നിര്‍മ്മാണം – എഫ് ജി എഫ് എം, രചന,…
Read More » -
വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം
സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ ആർക്കും കാണാൻ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട്…
Read More » -
ഇതാ ശരിക്കും ലേഡി സൂര്‍പ്പര്‍ സ്റ്റാര്‍!!! മരണമാസായി കല്യാണി; കോടികളുടെ കിലുക്കവുമായി ‘ലോക’ ഓണം തൂക്കി
‘അവള്‍ വരുന്നു’ എന്നര്‍ഥമുള്ളൊരു ചുവരെഴുത്തുണ്ട് ‘ലോകാ’ സിനിമയുടെ ഫ്രെയിമുകളിലൊന്നില്‍. ചന്ദ്രയെന്ന കഥാപാത്രം വിശ്വരൂപം പുറത്തെടുക്കാന്‍ പോകുന്നുവെന്ന സൂചനയാണ് ആ ചുവരെഴുത്ത്. കഥാപാത്രത്തെ മാത്രമല്ല കല്യാണി പ്രിയദര്‍ശന്‍ എന്ന മാസ് നായികയുടെ പിറവിയെക്കൂടി വിശാലമായ അര്‍ഥത്തില്‍ ആ അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. നായിക പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ വിരളമായി മാത്രം സംഭവിക്കുന്ന സമകാലിക മലയാള സിനിമയില്‍ പതിവ് കാഴ്ച ശീലങ്ങളെ മാറ്റിയെഴുതുകയാണ് ഡൊമനിക്ക് അരുണിന്റെ ‘ലോക അധ്യായം ഒന്ന്: ചന്ദ്ര’. കേവലം ഒരു നെപ്പോ കിഡ് മാത്രമല്ല താനെന്നു അടിവരയിടുന്ന മാസ്മരിക പ്രകടനം കൊണ്ടു കല്യാണി തന്റെ പേര് മലയാള സിനിമ ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ശാരദ, സീമ, ഉര്‍വശി, ശോഭന, മഞ്ജു വാരിയര്‍, മീരാ ജാസ്മിന്‍, പാര്‍വതി തുടങ്ങി ഒട്ടേറെ നായികമാര്‍ നായകനൊപ്പമോ അതിനു മുകളിലോ തലപൊക്കമുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. വാണി വിശ്വനാഥ് ചില ആക്ഷന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുമുണ്ട്. അപ്പോഴും ഒരു മാസ് ഹീറോയിന്‍ വേഷം എല്ലാ കാലത്തും മലയാളത്തിനു അന്യമായിരുന്നു. ‘ലോക’യിലൂടെ…
Read More » -
‘ഇനി നിയമവഴിയില്‍’; എല്‍എല്‍ബി വിദ്യാര്‍ഥിനിയായി സാന്ദ്ര തോമസ്; ‘പുതിയ തുടക്കം, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്നു തെളിയിക്കും’
ബംഗളുരു: നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇനി നിയമ വിദ്യാര്‍ഥി. ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അവര്‍ പഠനം ആരംഭിച്ചത്. സാന്ദ്ര തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിവരം പങ്കുവച്ചതും. പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്നും അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ സ്ത്രീകള്‍ക്ക് ഏതു പ്രായത്തിലും അണിയാമെന്ന് തെളിയിക്കുകയാണ് താനെന്നും അവര്‍ കുറിച്ചു. സാന്ദ്രയുടെ കുറിപ്പിങ്ങനെ: ‘ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കമാവുകയാണ്. എന്റെ എല്‍എല്‍ബി യാത്രയുടെ ഭാഗമായി ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മ, മുന്നില്‍ രണ്ട് വലിയ സിനിമാ പ്രൊജക്ടുകള്‍, സംരംഭക, ഇന്‍ഡസ്ട്രിയിലെ കരുത്തന്‍മാര്‍ക്കെതിരായ കഠിനമായ നിയമയുദ്ധം എന്നിങ്ങനെ ഒരായിരം കാര്യങ്ങള്‍.. വളര്‍ച്ച ഒരിക്കലും അവസാനിക്കില്ലെന്ന ഉറച്ച വിശ്വാസക്കാരിയാണ് ഞാന്‍. നിയമം എക്കാലവും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഒന്നാണ്. കേവലമൊരു ഡിഗ്രിക്കുമപ്പുറം ധൈര്യം, നിലപാട്, നീതിയ്ക്കായി ഒരു ഇടമുണ്ടാക്കല്‍ എന്നിവയും കൂടിച്ചേരുന്നതാണത്. ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരുന്നു, സ്ത്രീകള്‍ക്ക് അഭിമാനത്തോടെ ഒന്നിലേറെ തലപ്പാവുകള്‍ അണിയാമെന്ന്…
Read More » -
തമിഴ് നടന്‍ വിശാലും സായ് ധന്‍ഷികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു ; മോതിരമാറ്റം നടന്റെ 47 ാം ജന്മദിനത്തില്‍, വിവാഹം നടികര്‍ സംഘം കെട്ടിടം പൂര്‍ത്തിയായ ശേഷം അടുത്തവര്‍ഷം മാര്‍ച്ചില്‍
ചെന്നൈ: തമിഴ് നടന്മാരായ വിശാലും സായ് ധന്‍ഷികയും വിവാഹനിശ്ചയം നടത്തി. ഓഗസ്റ്റ് 29 ന് വിവാഹിതരാകുമെന്ന് നേരത്തേ അറിയിച്ചിരുന്ന ഇരുവരും കഴിഞ്ഞ മെയ് യില്‍ പ്രണയം പ്രഖ്യാപിച്ചിരുന്നു. നടന്റെ 47 ാം ജന്മദിനത്തില്‍ തന്നെ ഇരുവരും മോതിരമാറ്റവും നടത്തിയതായിട്ടാണ് ചെന്നൈ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിവരം വിശാല്‍ എക്‌സിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 2025 ഓഗസ്റ്റ് 29-ന് വിവാഹിതരാകുമെന്ന് ഈ വര്‍ഷം മെയ് മാസത്തില്‍ ‘യോഗി ഡാ’ എന്ന സിനിമയുടെ പത്രസമ്മേളനത്തില്‍ വെച്ച് അറിയിച്ചിരുന്നു. ഇന്ന് തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ വിശാല്‍ എക്‌സിലൂടെ പങ്കുവെച്ചു. വിവാഹം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. നടികര്‍സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് വിവാഹം നീളുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിദ്ധ്യത്തിലായിരുന്നു നിശ്ചയം. സായ് ധന്‍ഷിക പറഞ്ഞു. ”വിശാലിനെ കഴിഞ്ഞ 15 വര്‍ഷമായി അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെല്ലാം അദ്ദേഹം എന്നോട് ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. എനിക്ക് വലിയ പ്രശ്‌നമുണ്ടായപ്പോള്‍, അദ്ദേഹം എന്റെ വീട്ടില്‍ വന്ന് എനിക്ക് വേണ്ടി…
Read More » -
‘മാജിക് മഷ്റൂംസ്’ലെ പാട്ടുകൾ ഞെട്ടിക്കുമെന്നുറപ്പ്, വിഷ്ണു ഉണ്ണികൃഷ്ണൻ – നാദിര്‍ഷ ടീം ഒന്നിക്കുന്ന ചിത്രത്തിൽ പിന്നണി ഗായകരായി ശങ്കർ മഹാദേവനും കെഎസ് ചിത്രയും അടക്കമുള്ള പ്രമുഖർ
കൊച്ചി: നാദിര്‍ഷ, വിഷ്ണു ഉണ്ണികൃഷ്ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മാജിക് മഷ്റൂംസ്’ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അക്ഷയ ഉദയകുമാറാണ് ടോട്ടൽ ഫൺ ഫീൽഗുഡ് എന്‍റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷൻസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആകാശ് ദേവാണ്. ഇപ്പോഴിതാ ചിത്രത്തിലെ പിന്നണി ഗായകർ ആരൊക്കെയെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. ശങ്കർ മഹാദേവൻ, കെഎസ് ചിത്ര, ശ്രേയാ ഘോഷാൽ, വിനീത് ശ്രീനിവാസൻ, ജാസി ഗിഫ്റ്റ്, രഞ്ജിനി ജോസ്, റിമി ടോമി, ഹനാൻ ഷാ, ഖദീജ നാദിര്‍ഷ തുടങ്ങി നിരവധി ശ്രദ്ധേയരാണ് ചിത്രത്തിൽ ഗാനങ്ങള്‍ ആലപിക്കുന്നത്. മനോഹരമായ ഒരുപിടി ഗാനങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് ഇതോടെ ഉറപ്പിക്കാം. തൊടുപുഴ, ഈരാറ്റുപേട്ട, ഒറ്റപ്പാലം എന്നിവിടങ്ങളിലായാണ് ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഛായാഗ്രഹണം: സുജിത്ത് വാസുദേവ്, എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ ഡിസൈനർ: എം ബാവ, സംഗീതം: നാദിര്‍ഷ, ഗാനരചന ബികെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ്…
Read More » -
‘മാർക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയിൽ നടത്തി മറ്റ് പ്രൊഡക്ഷൻ കമ്പനികൾക്ക് മാതൃകയായി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്
കൊച്ചി: ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ് പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിക്കുകയുണ്ടായത്. സമൂഹത്തിൽ ആരും നോക്കാനില്ലാത്ത അമ്മമാർക്കും കുട്ടികള്‍ക്കും സഹായ ഹസ്തം നീട്ടിക്കൊണ്ട് വലിയൊരു ചുവടുവയ്പ്പും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ചടങ്ങിനിടയിൽ നടത്തുകയുണ്ടായി. അശരണരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽത്ത് ഫൗണ്ടേഷനും ആരും നോക്കാനില്ലാതെ കഴിയുന്ന അമ്മമാരെ ചേർത്തുപിടിക്കുന്ന സംഘടനയായ അമ്മക്കുയിലിനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ സിനിമയായ ‘മാർക്കോ’യുടെ വൻ വിജയത്തിലൂടെ നേടിയ ലാഭ വിഹിതത്തിൽ നിന്നുള്ള ഒരു തുക നൽകിക്കൊണ്ടാണ് സിനിമയുടെ വിജയം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ആഘോഷിച്ചത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദിന്‍റെ മക്കളായ ഫ്രെയാ മറിയവും അയാ…
Read More »


