Breaking NewsLead NewsMovieNEWS

എനിക്ക് മകന്റെയൊപ്പം ഭക്ഷണം കഴിക്കണമെന്ന് മമ്മുക്ക; ദുല്‍ഖര്‍ ‘ലോക’യുടെ കഥ കേട്ടത് ഇങ്ങനെ…

ലോക എന്ന സൂപ്പര്‍ഹീറോ ചിത്രം ഇപ്പൊള്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, ഒരിക്കല്‍ കൂടി മലയാള സിനിമയ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തുകൊണ്ടിരിക്കുകയാണ്. പ്രശ്സത താരം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ലോക, കഷ്ടിച്ച് 33 കോടി രൂപയുടെ ബഡ്ജറ്റിലാണ് നിര്‍മിച്ചത്. ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, ടോട്ടല്‍ കളക്ഷന്‍ എടുത്താല്‍ 80 കോടി ക്ലബ്ബിലേക്ക് കയറാന്‍ ഒരുങ്ങുകയാണ് കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രം.

അടുത്തിടെ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സംവിധായകന്‍ ഡൊമിനിക് അരുണും, ഛായാഗ്രാഹകന്‍ നിമിഷ രവിയും, ലോക സിനിമയുടെ പിറവിയെക്കുറിച്ച് മനസ്സ് തുറന്നു. ഒരുപാട് പ്രൊഡ്യൂസര്‍മാരെ സമീപിച്ചതിന് ശേഷം ഒടുവില്‍ ദുല്‍ഖര്‍ സല്‍മാനോട് കഥ പറഞ്ഞതും, ആ അവസരത്തില്‍ തന്നെ മമ്മൂട്ടിയുമായി നടന്ന രസകരമായ ഒരു ചെറിയ സംഭാഷണത്തെ കുറിച്ചും സംവിധായകന്‍ ഓര്‍ത്തെടുത്തു.

Signature-ad

ദുല്‍ഖര്‍ സല്‍മാനോട് ലോകയുടെ കഥ പറയുന്നതിന് മുന്‍പ്, പല നിര്‍മ്മാതാക്കളെയും സമീപിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ ഡൊമിനിക് അരുണും, നിമിഷ രവിയും, ആരും ഈ പ്രൊജക്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്ന് കൂട്ടിച്ചേര്‍ത്തു. കഥ ഇഷ്ടപ്പെട്ടവര്‍ പോലും കുറച്ചു വര്‍ഷങ്ങള്‍ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്. കിംഗ് ഓഫ് കൊത്തയുടെ സെറ്റില്‍ വച്ച് ഈ വിവരം ദുല്‍ഖര്‍ അറിഞ്ഞപ്പോള്‍, ‘നിങ്ങള്‍ എന്താ ഇങ്ങനത്തെ നല്ല ഐഡിയയൊന്നും എന്റെ അടുത്തേക്ക് കൊണ്ട് വരാത്തത്,’ എന്നാണ് താരം നിമിഷിനോട് ചോദിച്ചത്. അങ്ങനെ ദുല്‍ഖറിനോട് കഥ പറയാന്‍ ഡൊമിനിക് അരുണ്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെന്നു.

 

 

Back to top button
error: