Movie
-
ഹൈദരാബാദിൽ 30 ഏക്കറിൽ ചേരികളുടെ ബ്രഹ്മാണ്ഡ സെറ്റ് ഒരുക്കി നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ബാഹുബലിക്ക് വേണ്ടി ഒരുക്കിയ മഹിഷ്മതി സാമ്രാജ്യത്തിൻ്റെ സെറ്റ് പോലെ അത്രയും വലിപ്പത്തിലാണ് ഈ ചിത്രത്തിന് വേണ്ടിയുള്ള ചേരികളുടെ…
Read More » -
വീണ്ടും ഒരു വരവുകൂടി; കണ്ണിന്റെ ചലനം മുതല്‍ ഫിറ്റ്‌നസ് വരെ; മലയാളം പഠിക്കേണ്ട അഭിനയപാഠങ്ങള്‍; സിനിമയ്ക്കായി ഭക്ഷണങ്ങളുടെ രുചിപോലും മറന്നയാള്‍; ഇന്നുവരെ മുടങ്ങാത്ത അഞ്ചുനേരത്തെ നിസ്‌കാരം; മമ്മൂട്ടിക്കപ്പുറം പറക്കാത്ത മലയാള സിനിമ
സി. വിനോദ് കൃഷ്ണന്‍ ചെറുപ്പത്തിലെ സിനിമാമോഹത്തെപ്പറ്റി ചോദിച്ചപ്പോൾ മമ്മൂട്ടി ഒരിക്കൽ പറഞ്ഞു, എന്നെ അഭിനയിപ്പിച്ചില്ലെങ്കിൽ സിനിമയ്ക്കു തീപിടിച്ചേനെ ! സിനിമാലോകത്തിനു മുഴുവൻ തീപിടിപ്പിച്ചുകൊണ്ടു, സോഷ്യൽ മീഡിയയ്ക്കു മുഴുവൻ തീയിട്ടുകൊണ്ടു മമ്മൂട്ടി വീണ്ടും വരുന്നു, ഫീനിക്സ് പക്ഷിയെപ്പോലെ. ഏതു മനുഷ്യനും ആശങ്കപ്പെടുന്ന അർബുദമെന്ന രോഗം മഹാനടനേയും സ്പർശിച്ച വാർത്ത മമ്മൂട്ടിയേക്കാൾ ആകുലപ്പെടുത്തിയിരിക്കുക മലയാള സിനിമയെയും പ്രേക്ഷകരെയുമാവും. രോഗം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും അതൊട്ടും നിസാരമല്ലെന്നു മലയാളിക്ക് തെളിഞ്ഞത് മറ്റൊരു മഹാനടൻ മലകയറിയപ്പോഴാണ്. സാക്ഷാൽ മോഹൻലാൽ. ലാൽ ശബരിമലയിൽപോയി മമ്മൂട്ടിയുടെ ആരോഗ്യസൗഖ്യത്തിനായി വഴിപാടുകഴിച്ചതോടെ വാർത്തയ്ക്കു സ്ഥിരീകരണമായി, ഗൗരവമായി, അതിലെല്ലാമുപരി പരസ്പരം പോരടിക്കുന്ന ആരാധകക്കൂട്ടങ്ങൾക്കുള്ള ശാസനയായി. മമ്മൂട്ടി അമേരിയ്ക്കയിലേക്കു പോയി, ചികിത്സാർഥം. സിനിമാലോകത്തിനു ആകെതന്നെ മാതൃകയായ കുടുംബം മുഴുവൻ മമ്മൂട്ടിക്കൊപ്പംനിന്നു. ഇക്കാലയളവിൽ ഒരു പാപ്പരാസിക്കും മമ്മൂട്ടിയുടെ നിഴലിന്‍റെ ചിത്രംപോലും ലഭിച്ചില്ല എന്നത് മറ്റൊരു അദ്ഭുതം. അല്ലെങ്കിൽ എവിടെയെങ്കിലും മമ്മൂട്ടിയെ കണ്ടതായി ആരും വെളിപ്പെടുത്തിയില്ല. സോഷ്യൽ മീഡിയയുടെ ചാരക്കണ്ണുകൾക്കു പിടികൊടുക്കാതിരിക്കാനുള്ള കൗശലം പി.എ. മുഹമ്മദുകുട്ടിയെന്ന അഭിഭാഷകനെ വീണ്ടും…
Read More » -
മൂത്തോൻ മമ്മൂട്ടി തന്നെ.. !! സസ്പെൻസ് പൊളിച്ച് ദുൽഖർ സൽമാൻ, ജന്മദിനാശംസകൾ നേർന്നു സ്പെഷ്യൽ പോസ്റ്റർ..
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ യൂണിവേഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ അടിക്കടി പരാമർശിക്കപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇന്ന് 74 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. മൂത്തോന് ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് ടീം ലോക ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഈ യൂണിവേഴ്സിലെ ചിത്രങ്ങളിലേക്കുള്ള മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഓണം ബ്ലോക്ക്ബസ്റ്ററായ ചിത്രം ഇപ്പോൾ റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറ്റം നടത്തുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ്…
Read More » -
വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ!! പിറന്നാൾ ദിനത്തിൽ ‘കില്ലർ’ നായിക പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രീതിയുടെ ജന്മദിനം പ്രമാണിച്ച് ആണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. “വൺ ഫോർ ലവ്, വൺ ഓൺ എ മിഷൻ’ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നേരത്തെ പുറത്ത് വന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി.…
Read More » -
അടിപൊളി ലുക്കിൽ മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോ മനോവിച്ച്, ‘കരം’ സിനിമയിലെ ‘അന അൽ മാലിക്… ‘ ലിറിക് വീഡിയോ പുറത്ത്; ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന്
കൊച്ചി: മെറിലാൻഡ് സിനിമാസിൻറെ വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ സിനിമയിലെ ‘അന അൽ മാലിക്…’ ലിറിക്ക് വീഡിയോ പുറത്ത്. സ്റ്റൈലിഷ് ലുക്കിൽ അഭിനയത്തിലും ഞെട്ടിക്കാൻ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് ഇവാൻ വുകോമനോവിച്ച് എന്ന് അടിവരയിടുന്നതാണ് ഗാനം. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. ലിറിക് വീഡിയോയിൽ കിടിലൻ ഗെറ്റപ്പിലാണ് അദ്ദേഹത്തെയും നായകനായെത്തുന്ന നോബിൾ ബാബുവിനേയും കാണിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്ന് എഴുതിയിരിക്കുന്ന ഗാനം ഹരിബ് ഹുസൈനും അനില രാജീവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും വിസ്മയം നിറയ്ക്കുന്നതുമായ ഒട്ടേറെ രംഗങ്ങളുമായി ‘കരം’ സിനിമയുടെ അമ്പരപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായാണ് എത്തുന്നത് എന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യ മികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസിലാക്കാനാകുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ…
Read More » -
ശോക മൂകം; “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” യിലെ “ബോയ്സ് ആന്തം” പുറത്ത്
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് മുന്നേറുകയാണ്. ഓണം റിലീസുകളിൽ ഏറ്റവും മുന്നിലുള്ള ചിത്രം ഇപ്പAൾ 503 സ്ക്രീനുകളില് ആണ് കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകർക്കുള്ള ഓണം സമ്മാനമായി ചിത്രത്തിലെ “ശോക മൂകം” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ബോയ്സ് ആന്തം എന്ന വിശേഷണത്തോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ജെ കെ ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ. ബെന്നി ദയാൽ, പ്രണവം ശശി ജേമൈമ എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീത സംവിധായകൻ ജെ കെയും ശബ്ദം നൽകിയിട്ടുണ്ട്.കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ചെയ്ത ആദ്യ ആഴ്ചകൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു.…
Read More » -
മഹേന്ദ്രനായി മനോജ് കെ ജയൻ, കമൽ മുഹമ്മദായി കലാഭവൻ ഷാജോൺ; വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്, ചിത്രം 25ന് വേൾഡ് വൈഡ് റിലീസിന്
കൊച്ചി: തീക്ഷ്ണമായ കണ്ണുകളും നെഞ്ചിൽ തറയ്ക്കുന്ന നോട്ടവുമായി മഹേന്ദ്രൻ എന്ന കഥാപാത്രമായി മനോജ് കെ ജയൻ, ചുണ്ടിൽ തിരുകിയ സിഗരറ്റിലേക്ക് തീ പകരവേ ആരെയോ രൂക്ഷമായി നോക്കുന്ന കമൽ മുഹമ്മദ് എന്ന വേഷത്തിൽ കലാഭവൻ ഷാജോൺ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘കരം’ സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവരുകയാണ്. ഈ മാസം 25നാണ് ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്. ആകാംക്ഷ നിറയ്ക്കുന്നതും രക്തരൂക്ഷിതവുമായ ഒട്ടേറെ രംഗങ്ങളുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം ഏവരും ഏറ്റെടുത്തിട്ടുണ്ട്. വിനീത് തൻറെ സ്ഥിരം ശൈലി വിട്ട് ഒരു ആക്ഷൻ ത്രില്ലറുമായി എത്തുന്നതിനാൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയിലുമാണ്. കിടിലൻ ആക്ഷൻ രംഗങ്ങളും ഉദ്വേഗജനകമായ നിമിഷങ്ങളും മനോഹരമായ ദൃശ്യമികവുമായാണ് ചിത്രമെത്തുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ‘ഫേസസ് ഓഫ് കരം’ എന്ന ടാഗ് ലൈനിലാണ് സിനിമയിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമ്മിക്കുന്നതാണ്…
Read More » -
ഇത്തവണത്തെ ഓണം ബംബർ “ലോക – ചാപ്റ്റർ വൺ ചന്ദ്രയ്ക്ക്” !! 7-ാം ദിനം 100 കോടി ക്ലബ്ബിൽ, ആഗോള കലക്ഷൻ 101 കോടി
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക: – ചാപ്റ്റർ വൺ: ചന്ദ്ര” ചരിത്രം വിജയം. 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷൻ. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ “ലോക” സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെൻഡിങ് ആയി മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ നാലിന് റിലീസ് ചെയ്യും. കേരളത്തിൽ ഇപ്പോൾ ദിവസേന…
Read More » -
കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ; ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത് 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളും
ബംഗലുരു: കര്‍ണാടക ചലച്ചിത്ര നടി രാണ്യ റാവുവിന് സ്വര്‍ണക്കടത്ത് കേസില്‍ 102 കോടി രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് 14.8 കിലോഗ്രാം സ്വര്‍ണ്ണവുമായി രാണ്യ റാവു പിടിയിലായിരുന്നു. ദുബായില്‍ നിന്ന് എത്തിയ പ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (DRI) ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടിയത്. നടിക്ക് പുറമെ, ഹോട്ടലുടമ തരുണ്‍ കൊണ്ടരാജുവിന് 63 കോടിയും, ജ്വല്ലറി ഉടമകളായ സാഹില്‍ സക്കറിയ ജെയിന്‍, ഭരത് കുമാര്‍ ജെയിന്‍ എന്നിവര്‍ക്ക് 56 കോടി വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്കെ തിരേ 250 പേജുള്ള നോട്ടീസും, 2,500 പേജുള്ള അനുബന്ധ രേഖകളുമാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഹാജരാക്കിയത്. ഈ വര്‍ഷം ജൂലൈയില്‍ കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ഗ്‌ലിങ് ആക്റ്റ് പ്രകാരം രാണ്യ റാവുവിന് ഒരു വര്‍ഷത്തെ തടവ് ശിക്ഷയും വിധി ച്ചിരുന്നു. ഈ കേസില്‍…
Read More »
